For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വനിതാദിനം; സ്ത്രീകളിലെ അസ്ഥിക്ഷയം ഗുരുതരം?

സ്ത്രീകളിൽ അസ്ഥിക്ഷയത്തിനു പല കാരണങ്ങൾ ഉണ്ടാകാം. അവ ചുവടെ കൊടുക്കുന്നു.

|

അസ്ഥിക്ഷയം പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് സംഭവിക്കുന്നത്.അന്താരാഷ്ട്ര ഓസ്റ്റിയോപെറോസിസ് ഫൗണ്ടേഷൻ പറയുന്നത് ലോകമെമ്പാടും 200 മില്യൺ സ്ത്രീകൾക്ക് അസ്ഥിക്ഷയം സംഭവിച്ചിട്ടുണ്ട് എന്നാണ്.കാരണം പ്രായമാകുമ്പോൾ അവരുടെ ആസ്തി സാന്ദ്രത കുറയുന്നു അങ്ങനെ ബോൺ മാസ് കുറയാൻ ഇടയാകുന്നു. പുരുഷന്മാരെ സംബന്ധിച്ച് സ്ത്രീകളിൽ 20 നും 80 വയസ്സിനിടയിൽ ഇടുപ്പിലെ എല്ലിന്റെ മൂന്നിൽ ഒരു ഭാഗം തേയുന്നു.

പുരുഷന് തടി വര്‍ദ്ധിപ്പിക്കാന്‍ ഈന്തപ്പഴം ഇങ്ങനെപുരുഷന് തടി വര്‍ദ്ധിപ്പിക്കാന്‍ ഈന്തപ്പഴം ഇങ്ങനെ

അസ്ഥിക്ഷയത്തിന്റെ കണക്ക് എടുക്കുകയാണെങ്കിൽ 44 മില്യൺ സ്ത്രീകളിൽ 68 % പേരും അസ്ഥിക്ഷയം സംഭവിച്ചവരാണ്.50 വയസ്സ് കഴിഞ്ഞവരിൽ ഒരിക്കലെങ്കിലും എല്ലുകൾക്ക് ഒടിവോ മറ്റോ സംഭവിച്ചിരിക്കും. സ്ത്രീകളിൽ അസ്ഥിക്ഷയത്തിനു പല കാരണങ്ങൾ ഉണ്ടാകാം.അവ ചുവടെ കൊടുക്കുന്നു. പുരുഷന്മാരേക്കാൾ നേർന്ന എല്ലുകളാണ് സ്ത്രീകൾക്ക് ഉള്ളത്. ഈസ്ട്രജൻ എന്ന ഹോർമോണാണ് എല്ലുകളെ സംരക്ഷിക്കുന്നത്.ആർത്തവവിരാമവും രോഗങ്ങളും സ്ത്രീകളിൽ അസ്ഥിക്ഷയം ഉണ്ടാക്കുന്നു.

മികച്ച രീതിയിൽ എല്ലുകളെ തയ്യാറാക്കാം

മികച്ച രീതിയിൽ എല്ലുകളെ തയ്യാറാക്കാം

18 വയസ്സാകുമ്പോൾ സ്ത്രീകളുടെ എല്ലുകൾ അതിന്റെ മികച്ച മാസിൽ എത്തുന്നു.പുരുഷന്മാർക്ക് ഇത് 20 വയസ്സിലും.അതിനുശേഷം പുരുഷനിലും സ്ത്രീയിലും ചെറിയ അളവിൽ എല്ലുകളുടെ ഭാരം കൂടുന്നു.എന്നാൽ പുരുഷന്മാരിൽ സ്ത്രീകളെക്കാൾ കൂടുതലായി കാണുന്നു.30 വയസ്സിനു ശേഷം എല്ലുകൾ കൂടുതൽ വളരില്ല.അത് ഒരു പോയിന്റിൽ എത്തി നിൽക്കും.

അസ്ഥിക്ഷയവും ഈസ്ട്രജനും

അസ്ഥിക്ഷയവും ഈസ്ട്രജനും

മൂഡ് മാറ്റത്തിനും മൈഗ്രേയിനും ഒക്കെ കാരണമാകുന്ന ധാരാളം ഹോർമോണുകൾ ഉണ്ട്.സ്ത്രീകളുടെ പ്രത്യുല്പാദന വ്യവസ്ഥയെയും എല്ലുകളെയും സംരക്ഷിക്കുന്നത് ഈസ്ട്രജൻ എന്ന ഹോർമോണാണ്.ആർത്തവവിരാമം ആകുമ്പോൾ സ്ത്രീകളിൽ ഈസ്ട്രജന്റെ അളവിൽ കുറവ് വരുന്നു.ഇത് അസ്ഥിക്ഷയത്തിനും കാരണമാകുന്നു.

ക്രമരഹിത ആർത്തവം

ക്രമരഹിത ആർത്തവം

ക്രമരഹിത ആർത്തവം ഉള്ള സ്ത്രീകളിൽ അസ്ഥിക്ഷയത്തിന്റെ തീവ്രതയും കൂടുതലായിരിക്കും.അണ്ഡാശയം നീക്കം ചെയ്ത സ്ത്രീകളിലും ആർത്തവവിരാമം ഉള്ള സ്ത്രീകളിലും ഇത് കൂടുതലായി കാണുമെന്ന് പഠനങ്ങൾ പറയുന്നു

ഭക്ഷണക്രമത്തിലെ വ്യത്യാസങ്ങൾ

ഭക്ഷണക്രമത്തിലെ വ്യത്യാസങ്ങൾ

അനൊറെക്സിയ,ബുലീമിയ തുടങ്ങിയ രോഗങ്ങൾ എല്ലുകളെ ദുർബലപ്പെടുത്തുകയും അസ്ഥിക്ഷയത്തിനു കാരണമാകുകയും ചെയ്യും.അനൊറെക്സിയ ഉള്ള സ്ത്രീകൾ വളരെ മെലിഞ്ഞിരിക്കുകയും ബുലീമിയ ഉള്ള സ്ത്രീകൾക്ക് അമിതഭക്ഷണം മൂലം വയറിളക്കവും ഛർദ്ദിയും ഉണ്ടാകുകയും ചെയ്യും.

ആർത്തവവിരാമത്തിനു മുൻപ്

ആർത്തവവിരാമത്തിനു മുൻപ്

അസ്ഥിക്ഷയം സ്ത്രീകളിൽ ആർത്തവവിരാമത്തിനു മുൻപ് അതായത് 20 ,30,40 വയസ്സുകളിൽ തന്നെ കാണുന്നു.ക്രമമായ ആർത്തവമുള്ളതും ആർത്തവവിരാമം എത്താത്തതുമായ സ്ത്രീകളാണിവർ.അസ്തിസാന്ദ്രത കുറഞ്ഞ സ്ത്രീകളിലും അസ്ഥിക്ഷയം കണ്ടുവരുന്നു.

ചെറുപ്പക്കാരായ സ്ത്രീകളിലെ അസ്ഥിക്ഷയം

ചെറുപ്പക്കാരായ സ്ത്രീകളിലെ അസ്ഥിക്ഷയം

അസ്ഥികളുടെ സാന്ദ്രതയും ഭാരവും കുറഞ്ഞ സ്ത്രീകളിൽ അസ്ഥികയം കാണാറുണ്ട്.ചില മരുന്നുകൾ എല്ലുകളുടെ നഷ്ടത്തിന് കാരണമാകാറുണ്ട്.ഇത് മൂലവും ആർത്തവവിരാമത്തിനു മുൻപ് സ്ത്രീകളിൽ അസ്ഥിക്ഷയം കാണുന്നു

 അസ്ഥിക്ഷയം ഗർഭകാലത്തു

അസ്ഥിക്ഷയം ഗർഭകാലത്തു

ചില ഗർഭിണികൾക്ക് ആ സമയത്തു താത്കാലികമായ അസ്ഥിക്ഷയം സംഭവിക്കാറുണ്ട്.മിക്കപ്പോഴും പ്രസവത്തിനു ശേഷം ഇത് മാറാറുണ്ട്. മുലയൂട്ടുന്ന അമ്മമാർ കാൽസ്യവും വിറ്റാമിൻ ഡി യും ധാരാളം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യ്രത്തിന് നല്ലതാണ്.നിങ്ങൾക്ക് ആവശ്യമായ പോഷണം ഇല്ലെങ്കിൽ കുട്ടിക്കാവശ്യമായ പോഷകങ്ങളും കാൽസ്യവും എല്ലിൽ നിന്നും എടുക്കപ്പെടും.ഇത് ക്രമേണ അസ്ഥിക്ഷയത്തിന് കാരണമാകും

English summary

International Women's Day: Why Are Women More Prone To Osteoporosis

Women are much more likely to get osteoporosis than men. Read this article to know why are women more prone to osteoporosis.
Story first published: Thursday, March 8, 2018, 12:27 [IST]
X
Desktop Bottom Promotion