For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിയർപ്പ് രോഗത്തെ തിരിച്ചറിഞ്ഞ് ചികിത്സ നേടാം

|

ചില വ്യക്തിളിൽ വിയർക്കൽ പ്രകിയ അമിതമാകുമ്പോൾ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഹൈപ്പർഹൈഡ്രോസിസ് ഡിസോർഡർ അഥവാ വിയർപ്പ് രോഗം. അസാധാരണമായ ഏതെങ്കിലും സാഹചര്യങ്ങളിലായിരിക്കാം നമുക്കിത് സംഭവിക്കുക.

g

എപ്പോഴെങ്കിലും നാം വെറുതെയിരിക്കുമ്പോഴോ അല്ലെങ്കിൽ തണുപ്പേറിയ കാലാവസ്ഥയിൽ നിൽക്കുമ്പോഴോ ഒക്കെ ഇങ്ങനെ അനുഭവപ്പെടുകയാണെങ്കിൽ തിരിച്ചറിഞ്ഞുകൊള്ളുക നാമും ഈ രോഗാവസ്ഥയുടെ പ്രതിനിധികളാണെന്ന്. ത്രൈറോയിഡ് രോഗമുള്ളവരിൽ ഇങ്ങനെ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെതന്നെ സ്ത്രീകളിലെ ആർത്തവവിരാമ വേളകളിലും ഇത് അനുഭവപ്പെടാറുണ്ട്.

വിവിധതരം വിയർപ്പ് രോഗങ്ങളും അതുണ്ടാവാനുള്ള കാരണങ്ങളും

വിവിധതരം വിയർപ്പ് രോഗങ്ങളും അതുണ്ടാവാനുള്ള കാരണങ്ങളും

ഹൈപ്പർഹൈഡ്രോസിസ് രോഗാവസ്ഥ എല്ലാവരെയും അലോസരപ്പെടുത്തുന്ന ഒന്നാണ്. എങ്കിലും, കൃത്യമായ രീതിയിൽ ചികിത്സ നടത്തുന്നത് വഴി ഇതിനെ ഒരു പരിധിവരെ അകറ്റിനിർത്താനും ആശ്വാസം കണ്ടെത്താനും കഴിയും

മാനസിക പ്രതിപ്രവർത്തനങ്ങളായ സമ്മർദ്ദം, ഭയം കോപം തുടങ്ങിയ വികാരങ്ങൾ നമ്മിലൂടെ കടന്നുപോകുന്ന വേളയിലും ഊഷ്മളത നിറഞ്ഞ കാലാവസ്ഥയിലുമൊക്കെ വിയർക്കുക എന്നത് ശരീരത്തിൻറെ സ്വാഭാവികമായ പ്രതികരണമാണ് . എന്നാൽ ഹൈപ്പർഹൈഡ്രോസിസ് എന്നാൽ രോഗാവസ്ഥ നിങ്ങൾക്കുണ്ടെങ്കിൽ വ്യക്തമായ ഉത്തരം കാരണങ്ങളൊന്നുമില്ലാതെ തന്നെ നിങ്ങൾ പതിവിലും കൂടുതൽ വിയർക്കുന്നത് കാണാനാവും. ഇത്തരം രോഗാവസ്ഥ നിങ്ങളിൽ കണ്ടു തുടങ്ങുമ്പോൾ ആദ്യമേ തന്നെ അത് ഏത് തരം വിയർപ്പ് രോഗത്തിൻറെ സൂചനകൾ ആണെന്ന് മനസ്സിലാക്കാവുന്നതാണ്

 പ്രെമറി ഫോക്കൽ ഹൈപ്പർഹൈഡ്രോസിസ്

പ്രെമറി ഫോക്കൽ ഹൈപ്പർഹൈഡ്രോസിസ്

നിങ്ങളുടെ കാൽ, കൈ, മുഖം, തല, കക്ഷം തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും അമിതമായ വിയർപ്പ് അനുഭവപ്പെടുന്നത്. സാധാരണയായി ആളുകളിൽ ഈ രോഗാവസ്ഥ കുട്ടിക്കാലം മുതൽക്കേ കണ്ടുവരുന്ന ഒന്നാണ്.. ഏതാണ്ട് 30 മുതൽ 50 ശതമാനം വരെ ആളുകൾക്ക് ഇത്തരത്തിൽ അമിതമായ വിയർപ്പ് രോഗം ഉണ്ടാവാനുള്ള കാരണം പാരമ്പര്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സെക്കന്ററി ഹൈപ്പർഹൈഡ്രോസിസ്

സെക്കന്ററി ഹൈപ്പർഹൈഡ്രോസിസ്

സാമാന്യവത്കൃതമായ മറ്റൊരു ഹൈപ്പർഹൈഡ്രോസിസ് രോഗാവസ്ഥ ചില മരുന്നുകളുടെ പാർശ്വഫലമായി ഉണ്ടായേക്കാം.. സാധാരണഗതിയിൽ ചെറുപ്പകാലം തൊട്ട് തന്നെ ഇത് ആളുകളിൽ കണ്ടുതുടങ്ങുന്നു. ഇത്തരത്തിൽ, പാർശ്വഫലം ഉള്ളവർക്ക് ശരീരത്തിന്റെ മുഴുവൻ ഭാഗത്തും വിയർപ്പ് അനുഭവപ്പെട്ടേക്കാം. ഒരുപക്ഷേ നിങ്ങൾ ഉറങ്ങുന്ന വേളയിലും വിയർക്കാൻ സാധ്യതയുണ്ട്

 ഇത്തരം പ്രശ്നങ്ങളുള്ളവർക്ക് ഇത് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ് :

ഇത്തരം പ്രശ്നങ്ങളുള്ളവർക്ക് ഇത് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ് :

ഹൃദ്രോഗം

അർബുദം

വൃക്ക രോഗങ്ങൾ

ഹൃദയാഘാതം

ഹൈപ്പർതൈറോയിഡിസം

ആർത്തവവിരാമം

നട്ടെല്ലിലെ തകരാർ

ശ്വാസകോശ രോഗം

പാർക്കിൻസൺസ് രോഗം

ക്ഷയം, എച്ച്ഐവി മുതലായ രോഗാവസ്ഥകൾ ഉള്ളവർക്കും ആൻറിബയോട്ടിക് മരുന്നുകൾ കൂടുതലായി കഴിക്കേണ്ടി വരുന്നവർക്കും ഒക്കെ ഇത്തരത്തിലുള്ള രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്

 അമിതമായി വിയർക്കുന്നതിന്റെ ലക്ഷണങ്ങൾ

അമിതമായി വിയർക്കുന്നതിന്റെ ലക്ഷണങ്ങൾ

ഇവയെല്ലാം തന്നെ അമിതമായി വിയർക്കുന്നതിന്റെ ലക്ഷണങ്ങളായി കണക്കാക്കാം:

ആഴ്ചയിലൊരിക്കൽ എപ്പോഴെങ്കിലും ഒരു കാരണവും കൂടാതെ നിങ്ങളുടെ ശരീരത്തിലെ മുഴുവൻ ഭാഗങ്ങളും അമിതമായി വിയർക്കുന്നതായിഅനുഭവപ്പെടുമ്പോഴൊ അല്ലെങ്കിൽ നിങ്ങൾ സാധാരണയായ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോൾ (വീട്ടുജോലികളിലും ഓഫീസ് ജോലികളിലുമൊക്കെ ചെയ്യുമ്പോൾ) അമിതമായി വിയർക്കുന്നത് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ അറിഞ്ഞു കൊള്ളുക ഇത് പ്രാഥമികമായ ഫോക്കൽ ഹൈപ്പർഹൈഡ്രോസിസിന്റെ

അദ്യ ലക്ഷണങ്ങളാണ്.

നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും ഈ അസുഖം നേരത്തെ വന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്കും ഇത് വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ 25 വയസ്സ് പ്രായം ആകുമ്പോൾ തന്നെ ഒരു ഡോക്ടറെ കണ്ടെത്തി കൂടുതൽ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്

ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം മാത്രം അമിതമായി വിയർക്കുന്നത് ദ്വിതീയ സാമാന്യവത്കൃതമായ ഹൈപ്പർഹൈഡ്രോസിസിന്റെ ലക്ഷണമാണ്. ഇത് കണ്ടു തുടങ്ങുമ്പോൾ ഉടനടി തന്നെ നിങ്ങളുടെ ഡോക്ടറെ സമീപിച്ച് കാരണങ്ങൾ ആരായേണ്ടത് അനിവാര്യമാണ്.

അമിതമായി വിയർക്കുന്ന ചില അവസ്ഥകൾ പിന്നീട് ഗുരുതരമായി ഭവിച്ചേക്കാം. വിയർക്കുന്നതിനോടൊപ്പം മറ്റേതെങ്കിലും അസാധാരണമായ ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉണ്ടെങ്കിൽ തീർച്ചയായും അതൊക്കെ ഡോക്ടറെ അറിയിക്കുക..

എപ്പോഴാണ് ഡോക്ടറെ സമീപിക്കേണ്ടത്?

എപ്പോഴാണ് ഡോക്ടറെ സമീപിക്കേണ്ടത്?

അമിതമായി വിയർക്കുന്നത് ചിലപ്പോൾ ഗുരുതരമായ മറ്റ് രോഗാവസ്ഥകളുടെ ലക്ഷണമായിരിക്കാം. അതുകൊണ്ട് ആദ്യമേ കാണുമ്പോൾ അനുഭവപ്പെട്ട് തുടങ്ങുമ്പോൾ തന്നെ നേരിട്ട് ഡോക്ടറെ സമീപിച്ച് അഭിപ്രായം ആരായുക

അമിതമായി വിയർക്കുന്നത് വഴി ശരീരഭാരം നഷ്ടപ്പെട്ടേക്കാം

ഈ രോഗാവസ്ഥയിൽ ഉള്ളവർക്ക് ഉറങ്ങുമ്പോഴാണ് പ്രധാനമായും വിയർക്കൽ പ്രക്രിയ സംഭവിക്കുന്നത്

കലശലായ പനിയും, നെഞ്ച് വേദനയും, ശ്വാസം മുട്ടലും, വേഗതയേറിയ ഹൃദയമിടിപ്പുമൊക്കെ ഇതിനോടൊപ്പം അനുഭവപ്പെട്ടേക്കാം.

 ഇങ്ങനെ ചികിത്സ തേടാം?

ഇങ്ങനെ ചികിത്സ തേടാം?

നിങ്ങളുടെ ഡോക്ടർ നിങ്ങളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു പഠിച്ചശേഷം ഹൈപ്പർഹൈഡ്രോസിസ് ഉണ്ടോ എന്ന് നിർണ്ണയിക്കാനായി ആവശ്യമായ രക്തപരിശോധനകൾ നടത്തും. മിക്ക ഡോക്ടർമാരും പ്രെമറി ഹൈപ്പർഹൈഡ്രോസിസ് രോഗാവസ്ഥയെ മുൻകാല ചരിത്രവും ഫിസിക്കൽ എക്സാമിനേഷനും അടിസ്ഥാനമാക്കിയാണ് തിരിച്ചറിയുന്നത്. രോഗനിർണ്ണയം എളുപ്പത്തിൽ സ്ഥിരീകരിക്കാൻ സഹായകമായ മറ്റ് പരിശോധനകളും ഇന്ന് നിലവിലുണ്ട്. അമിതമായ വിയർക്കൽ രോഗത്തിനായുള്ള ചികിത്സ വിധികൾ

ഹൈപ്പർഹൈഡ്രോസിസിനെ പ്രതിരോധിക്കാനായി നിരവധി ചികിത്സാവിധികൾ ഡോക്ടർമാർ ശുപാർശ ചെയ്യുന്നുണ്ട്.

പ്രത്യേകമായ ആന്റിപെരിസ്പീരിയന്റുകൾ

ഇത്തരം രോഗാവസ്ഥയുള്ളവർക്കായി ഡോക്ടർമാർ അലുമിനിയം ക്ലോറൈഡ് അടങ്ങിയ ഒരു ആന്റിപെരിസ്പീരിയന്റുകൾ നിർദ്ദേശിക്കും. ഇത്തരം മരുന്നുകൾ പലപ്പോഴും മാർക്കറ്റിൽ ലഭ്യമായ കൗണ്ടർ ആന്റിപെരിസ്പീരിയന്റുകളേക്കാൾ ശക്തമായി ഹൈപ്പർഹൈഡ്രോസിസത്തിനെ പ്രതിരോധിക്കുന്നു.

 ലോന്റോഫോറിസിസ്

ലോന്റോഫോറിസിസ്

ഈ ചികിത്സാവിധിയിൽ ഒരു ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ ശരീരത്തിലൂടെ കുറഞ്ഞ അളവിൽ വൈദ്യുതി കടത്തിവിടുന്നു.. ഇതുവഴി നിങ്ങളുടെ ഇരു കൈകാലുകളിലേയും കക്ഷത്തിലേയും വിയർപ്പ് ഗ്രന്ഥികളെ വിയർക്കുന്നതിൽ നിന്നും താൽക്കാലികമായി തടഞ്ഞു നിർത്തുന്നു

വീട്ടിൽ തന്നെ കണ്ടെത്താവുന്ന പരിഹാരങ്ങൾ '

പ്രകൃതിദത്തമായ വസ്തുക്കളിൽ നിന്നും ഉൽപാദിപ്പിച്ച ഷൂസുകളും സോക്സുകളും ധരിക്കാതായി ശ്രമിക്കുക

നിങ്ങളുടെ പാദങ്ങളെ കാറ്റുകൊള്ളാൻ അനുവദിക്കുക

നിങ്ങളുടെ കാലുറകൾ തുടർച്ചയായി മാറ്റി ഉപയോഗിക്കുക

Read more about: health tips ആരോഗ്യം
English summary

hyperhidrosis-disorder-excessive-sweating

Hyperthyroidism is a disorder of everyone. However, with proper treatment, it can be avoided and relieved to some extent,
Story first published: Friday, August 3, 2018, 16:56 [IST]
X
Desktop Bottom Promotion