തേനും കറുവാപ്പട്ടയും ഒറ്റമൂലിയാണ്. അറിയൂ

Posted By:
Subscribe to Boldsky

നമുക്ക് പ്രകൃതി തന്നെ കനിഞ്ഞു നല്‍കിയിരിക്കുന്ന പല സിദ്ധൗഷധങ്ങളുമുണ്ട്. ആരോഗ്യപരമായ പല ഗുണങ്ങളുമുള്ള, പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മരുന്നായ ചിലത്. മിക്കവാറും പലതും നാം ഭക്ഷണത്തില്‍ മസാലകളായി ഉപയോഗിയ്ക്കുകയും ചെയ്യാറുമുണ്ട്.

ഇത്തരത്തിലുള്ള ഒന്നാണ് തേനും കറുവാപ്പട്ടയും. പല ആരോഗ്യഗുണങ്ങളും ഒത്തിണങ്ങിയവയാണ് തേനും കറുവാപ്പട്ടയും. ധാരാളം രോഗങ്ങള്‍ക്കുള്ള സ്വാഭാവിക മരുന്ന്.

ആദ്യരാത്രിയില്‍ അവള്‍ നല്‍കിയ ആ പാല്‍....

തേന്‍ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ധാരാളം വൈറ്റമിനുകളും ധാതുക്കളുമടങ്ങിയ ഇത പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. ആന്റിബാക്ടീരിയല്‍ ആന്റിഫംഗല്‍ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഇത് ചര്‍മത്തിലുണ്ടാകുന്ന പല മുറികുകള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിന് രോഗപ്രതിരോധശേഷി ന്ല്‍കുന്ന ഒന്നു കൂടിയാണ്. തടിയും കൊഴുപ്പും കുറയ്ക്കാനും ഏറെ ഉത്തമം.

കറുവാപ്പട്ടയും ധാരാളം ആരോഗ്യഗുണളുള ഒന്നാണ്. നല്ല ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും അത്യുത്തമം. ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിലൂടെ ശരീരത്തിന്റെ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. വാതം, അണുബാധ, പ്രമേഹം തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്ന്. ശരീരത്തിലെ ഫ്രീ റാഡിക്കല്‍ കോശങ്ങളുടെ നാശം തടയുന്നതു വഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാനും ഇത് ഏറെ നല്ലതാണ്.

തേനും കറുവാപ്പട്ടയും വെവ്വേറെ ഉപയോഗിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ ആരോഗ്യകരമാണ് ഇവ രണ്ടും ചേര്‍ത്തുപയോഗിയ്ക്കുന്നത്. പല രോഗങ്ങള്‍ക്കുമുള്ള സ്വഭാവിക മരുന്നാണിത്. ചില പ്രത്യേക രീതിയില്‍ ഈ കൂട്ടുകള്‍ ചേര്‍ക്കണമെന്നു മാത്രം.

തേനും കറുവാപ്പട്ടയും ചില പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണ്. ഇതെങ്ങനെ ഉപയോഗിയ്ക്കാമെന്നറിയൂ,

ചുമ

ചുമ

ചുമയ്ക്കുള്ള നല്ലൊരു നാട്ടുവൈദ്യമാണ് കറുവാപ്പട്ടയും തേനും കലര്‍ന്ന മിശ്രിതമെന്നു പറയാം. കാല്‍ ലിറ്റര്‍ അഥവാ 250 മില്ലി വെള്ളം ചൂടാക്കുക. ചൂടായിക്കഴിഞ്ഞു വാങ്ങി ആറുമ്പോള്‍ ഇതിലേയ്ക്ക് 1 ടേബിള്‍സ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത് എന്നിവ ചേര്‍ക്കണം. ഇതു കുടിയ്ക്കാം. തൊണ്ടയിലെ അസ്വസ്ഥത ഒഴിവാക്കാനും ചുമയ്ക്കുമുള്ള നല്ലൊരു മരുന്നാണിത്.

സന്ധികളിലെ വേദനയ്ക്കും

സന്ധികളിലെ വേദനയ്ക്കും

സന്ധികളിലെ വേദനയ്ക്കും ആരോഗ്യത്തിനും ഇത് നല്ലൊരു മരുന്നാണ്. വാതം സന്ധിവാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്ന്. പൊടിച്ച കറുവാപ്പട്ടയും തേനും തുല്യഅളവില്‍ എടുത്തു ക ലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇതു കഴിയ്ക്കുക. ഗുണമുണ്ടാകും.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം മിശ്രിതമാണ് തേന്‍-കറുവാപ്പട്ട മിശ്രിതം ഒരു ടേബിള്‍സ്പൂണ്‍ തേനില്‍ ഒരു ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചതു കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുക. ഇതു കുറച്ചു നാള്‍ അടുപ്പിച്ചു കഴിയ്ക്കണം.

വായയുടെയും ശ്വാസത്തിന്റെയും ദുര്‍ഗന്ധമകറ്റാന്‍

വായയുടെയും ശ്വാസത്തിന്റെയും ദുര്‍ഗന്ധമകറ്റാന്‍

വായയുടെയും ശ്വാസത്തിന്റെയും ദുര്‍ഗന്ധമകറ്റാന്‍ പറ്റിയ വഴിയാണ് തേന്‍ കറുവാപ്പട്ട. ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ കൊന്നൊടുക്കിയാണ് ഇതു നടക്കുന്നത്. പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്. വായിലെ പിഎച്ച് ന്യൂട്രലാക്കിയാണ് ഇതു സാധിയ്ക്കുന്നത്.

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും

ഇവ രണ്ടും സമമെടുത്തു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമമാണ്. ചീത്ത കൊളസ്‌ട്രോള്‍ അകറ്റാനും ഇതുവഴി രക്തധമനികളില്‍ കൊഴുപ്പടിയുന്നതു നീക്കാനും ഈ കൂട്ട് ഏറെ നല്ലതാണ്. ബിപി നിയന്ത്രിച്ചു നിര്‍ത്താനും തേനും കറുവാപ്പട്ടയും

ദഹനത്തിനു

ദഹനത്തിനു

ഈ കൂട്ടിലെ പ്രോബയോട്ടിക് ഗുണങ്ങള്‍ ദഹനത്തിനു സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. അര കപ്പ് വെള്ളത്തില്‍ 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത് എന്നിവ ചേര്‍ത്തിളക്കി കുടിയ്ക്കുക.

മൂത്രസഞ്ചിയ്ക്കുണ്ടാകുന്ന വീക്കം

മൂത്രസഞ്ചിയ്ക്കുണ്ടാകുന്ന വീക്കം

മൂത്രസഞ്ചിയ്ക്കുണ്ടാകുന്ന വീക്കം മാറ്റാനും കറുവാപ്പട്ടയും തേനും ഏറെ നല്ലതാണ്. ഇതിനു കാരണമാകുന്ന ബാക്ടീരിയകളെ അകറ്റി ശരീരത്തില്‍ നിന്നും ഫഌയിഡ് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. കറുവാപ്പട്ട തേന്‍ മിശ്രിതം ദിവസവും വെറുംവയറ്റില്‍ കഴിച്ചാല്‍ മതിയാകും.

മുഖക്കുരു

മുഖക്കുരു

മുഖക്കുരുവിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് തേന്‍ കറുവാപ്പട്ട മിശ്രിതം. ഇത് ബ്ാക്ടീരയകളെ ചെറുക്കുന്നു. ഈ മിശ്രിതം മുഖത്തു പുരട്ടിയാല്‍ മതിയാകും.

വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കും

വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കും

സ്ത്രീ പുരുഷന്മാരിലെ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു പരിഹാരമാണ്. ഈ മിശ്രിതം സ്ത്രീകള്‍ കഴിയ്ക്കുന്നത് ഗര്‍ഭധാരണത്തിന് സഹായിക്കും. തേന്‍ പുരുഷന്മാരിലെ ലൈംഗികാരോഗ്യത്തിനും നല്ലതാണ്.

ഗ്യാസ്, നെഞ്ചെരിച്ചില്‍

ഗ്യാസ്, നെഞ്ചെരിച്ചില്‍

ഗ്യാസ്, നെഞ്ചെരിച്ചില്‍ പ്രശ്‌നങ്ങള്‍ക്കും ഈ കൂട്ട് ഏറെ നല്ലതാണ്. ഇത് ദിവസവും കഴിയ്ക്കുന്നതു ഗുണം ചെയ്യും.

English summary

How To Use Honey And Cinnamon As Medicine

How To Use Honey And Cinnamon As Medicine, read more to know about