For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടവയറിന് ഫ്‌ളാക്‌സ് സീഡും മഞ്ഞളും

കുടവയറിന് ഫ്‌ളാക്‌സ് സീഡും മഞ്ഞളും

|

ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത് ആരോഗ്യ ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും ഇപ്പോഴും നമുക്കിടയില്‍ ഏറെ പ്രചാരം നേടാത്ത ഒന്നാണെന്നു വേണം, പറയാന്‍. മുതിരയോട് സാമ്യമുളള ഇത് ഫൈബര്‍ സമ്പുഷ്ടമാണ്. മാത്രമല്ല, പ്രമേഹമടക്കം പല വിധ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വസ്തു കൂടിയാണ് ഫ്‌ളാക്‌സ് സീഡുകള്‍ എന്നതാണ് വാസ്തവം. ദിവസവും അല്‍പകാലം ഇത് അടുപ്പിച്ച് ഉപയോഗിച്ചാല്‍ തടിയും വയറുമെല്ലാം കുറയാന്‍ വേറെ വഴികള്‍ അന്വേഷിയ്‌ക്കേണ്ടതിലെന്നതാണ് വാസ്തവം.

വയറൊതുക്കാന്‍ സ്‌പെഷല്‍ നാരങ്ങാഡ്രിങ്ക്വയറൊതുക്കാന്‍ സ്‌പെഷല്‍ നാരങ്ങാഡ്രിങ്ക്

പ്രത്യേക രീതിയില്‍ ഫ്‌ളാക്‌സ് സീഡുകള്‍ തയ്യാറാക്കി കഴിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പു നീക്കാനും അമിത വണ്ണം ഒഴിവാക്കാനും സഹായിക്കും. ഇതോടൊപ്പം ഒരു പിടി ആരോഗ്യ ഗുണങ്ങളും ഇതു കൊണ്ടു ലഭിയ്ക്കും. ഫ്‌ളാക്‌സ് സീഡുകളില്‍ ആല്‍ഫ ലിനോയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. . ആസ്ത്മ, പ്രമേഹം, ഹൃദയരോഗങ്ങള്‍, ആര്‍ത്രൈറ്റിസ് എന്നിവ തടയാനും കുടലിലെ ക്യാന്‍സര്‍ തടയാനും ഇത് സഹായിക്കും.

എങ്ങനെയാണ് ഫ്‌ളാക്‌സ സീഡുകള്‍ പ്രത്യേക രീതിയില്‍ തടി കുറയ്ക്കാന്‍ സഹായിക്കുകയെന്നറിയൂ,ഏതെല്ലാം വിധത്തില്‍ ഇതു തയ്യാറാക്കാമെന്നറിയൂ

ഫ്‌ളാക്‌സ് സീഡുകള്‍

ഫ്‌ളാക്‌സ് സീഡുകള്‍

ഫ്‌ളാക്‌സ് സീഡുകള്‍ വറുത്ത് പൊടിച്ചത് ദിവസവും 1-2 ടേബിള്‍ സ്പൂണ്‍ വരെ കഴിയ്ക്കാം. ഇത് ചെറുചൂടുള്ള ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ശരീരം ഇതിലെ നാരുകള്‍ പൂര്‍ണമായും വലിച്ചെടുക്കാന്‍ ഇത് സഹായിക്കും. ഇതു പൊടിച്ച് ഉപയോഗിച്ചാല്‍ ഇതിലെ ലിഗ്നിന്‍ പൂര്‍ണമായും ശരീരത്തിന് ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും. പൊടിച്ചത് 15 മിനിറ്റുകളില്‍ തന്നെ ഉപയോഗിയ്ക്കണം. അല്ലെങ്കില്‍ ഇത് എണ്ണയുണ്ടാക്കുമെന്നു മാത്രമല്ല, ഇതിന്റെ ഗുണം പോകുകയും ചെയ്യും. ഈ വെള്ളത്തില്‍ ലേശം മഞ്ഞള്‍പ്പൊടി ചേര്‍ക്കുന്നത് ഗുണം ഇരട്ടിപ്പിയ്ക്കും.

തൈരില്‍

തൈരില്‍

ഫ്‌ളാക്‌സ് സീഡ് പ്രത്യേക രുചിയില്ലാത്തതാണ്, പ്രത്യേക രുചിയില്ലെന്നു വച്ചാല്‍ ഇതിന് നല്ല രുചിയൊന്നുമില്ല. ഇതു കൊണ്ട് പലര്‍ക്കും ഇതു വെറുതെ വെള്ളത്തില്‍ ചേര്‍ത്തു കഴിയ്ക്കാനും മടിയുണ്ടാകും. ഇത്തരക്കാര്‍ക്ക് ഇത് തൈരില്‍ കലര്‍ത്തി ഉപയോഗിയ്ക്കാം. ഇതും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

വറുത്തു പൊടിച്ച ഫ്‌ളാക്‌സ് സീഡ് പൗഡര്‍

വറുത്തു പൊടിച്ച ഫ്‌ളാക്‌സ് സീഡ് പൗഡര്‍

ഇതിനായി 2 ടേബിള്‍ സ്പൂണ്‍ തൈരെടുക്കുക. കൊഴുപ്പു കുറഞ്ഞ തൈരു വേണം, ഉപയോഗിയ്ക്കാന്‍. അല്ലെങ്കില്‍ ഇതു കൊണ്ടു ഗുണമില്ലാതാകും. ഇതില്‍ 2 ടേബിള്‍ സ്പൂണ്‍ വറുത്തു പൊടിച്ച ഫ്‌ളാക്‌സ് സീഡ് പൗഡര്‍ അഥവാ ചണവിത്തു പൗഡര്‍ ചേര്‍ത്തിളക്കുക. ഇതില്‍ ലേശം മഞ്ഞള്‍പ്പൊടിയും വിതറാം. ഇതു കഴിയ്ക്കുന്നതും നല്ലതാണ്. കൊഴുപ്പു കുറഞ്ഞ തൈരും മഞ്ഞളുമെല്ലാം തന്നെ ശരീരത്തിലെ തടി കുറയ്ക്കുന്നവയാണ്.

പഴങ്ങളുടെ കൂടെ ചേര്‍ത്ത് അടിച്ച്

പഴങ്ങളുടെ കൂടെ ചേര്‍ത്ത് അടിച്ച്

പൊടിയ്ക്കാത്ത ഒരു സ്പൂണ്‍ ഫ്‌ളാക്‌സ് സീഡുകള്‍ ഏതെങ്കിലും പഴങ്ങളുടെ കൂടെ ചേര്‍ത്ത് അടിച്ച് സ്മൂത്തിയായി കുടിയ്ക്കാം. കൊഴുപ്പു കുറഞ്ഞ പഴവര്‍ഗങ്ങള്‍ വേണം, ഇതിനുപയോഗിയ്ക്കാന്‍. ഇതിലും ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തുക. ഇതും തടി കുറയ്ക്കാന്‍ ഫ്‌ളാക്‌സ് സീഡുകള്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്. ഈ സ്മൂത്തിയ്‌ക്കൊപ്പം അല്‍പം പുതിനയില കൂടി ചേര്‍ത്ത് ഉപയോഗിയ്ക്കാം.

പൊടിച്ച ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്തു പൗഡര്‍

പൊടിച്ച ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്തു പൗഡര്‍

പൊടിച്ച ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്തു പൗഡര്‍ സാലഡുകളിലും മററും ഉപയോഗിയ്ക്കുന്നതും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്.

ഫ്‌ളാക്‌സ് സീഡ് ഇട്ടു തിളപ്പിച്ച വെള്ളം

ഫ്‌ളാക്‌സ് സീഡ് ഇട്ടു തിളപ്പിച്ച വെള്ളം

ഫ്‌ളാക്‌സ് സീഡ് ഇട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ ഫ്‌ളാക്‌സ് സീഡുകള്‍ ഇട്ടു തിളപ്പിയ്ക്കുക. ഇത് വെറുംവയറ്റിലും ദിവസവും രണ്ടു മൂന്നു തവണ തയ്യാറാക്കി ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പു കുടിയ്ക്കാം. ഇത് രാത്രിയില്‍ തയ്യാറാക്കി വച്ചത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതു കൂടുതല്‍ നല്ലതാണ്. ഇത് അടുപ്പിച്ചു 10 ദിവസമെങ്കിലും ചെയ്യുന്നതു ഗുണം നല്‍കും.

ഫ്‌ളാക് സീഡുകളില്‍ സോലുബിള്‍, ഇന്‍സോലുബിള്‍ ഫൈബറുകളുണ്ട്

ഫ്‌ളാക് സീഡുകളില്‍ സോലുബിള്‍, ഇന്‍സോലുബിള്‍ ഫൈബറുകളുണ്ട്

ഫ്‌ളാക് സീഡുകളില്‍ സോലുബിള്‍, ഇന്‍സോലുബിള്‍ ഫൈബറുകളുണ്ട്. ഇവയാണ് തടി കുറയ്ക്കാന്‍ ഏറെ സഹായകമാകുന്നത്. ഇത് ദഹനം മെച്ചപ്പെടുത്തും, ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കത്തിച്ചു കളയും, മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ അകറ്റും. ഇതെല്ലാം തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

.

ചര്‍മത്തിന് ഉത്തമമാണ്

ചര്‍മത്തിന് ഉത്തമമാണ്

ഫ്‌ളാക്‌സ് സീഡിലെ ആന്‍റി ഓക്സിഡന്‍റുകളും ഫൈറ്റോകെമിക്കലുകളും ചര്‍മത്തിന് ഉത്തമമാണ്. ചണവിത്തിലെ ലിഗന്‍സ് കുടലില്‍ പ്രവര്‍ത്തിക്കുകയുംഹോര്‍മോണുകളായ ഈസ്ട്രജന്‍ നിയന്ത്രിക്കുന്ന ഘടകമാവുകയും ചെയ്യും. ഇത് പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കാനും സ്തനാര്‍ബുദത്തിനുള്ള സാധ്യത കുറയ്ക്കാനും, ആര്‍ത്തവ ശേഷമുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായകരമാണ്.

ഹൃദയത്തിന്

ഹൃദയത്തിന്

ഹൃദയത്തിന് ആരോഗ്യകരമായ കൊഴുപ്പുകളെയാണ് നല്ല കൊഴുപ്പുകള്‍ എന്ന് പറയുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ഇത്തരത്തില്‍ ഒന്നാണ്. ഒരു സ്പൂണ്‍ ചണവിത്തില്‍ 1.8 ഗ്രാം ഒമേഗ 3 കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് സാധാരണയായി മത്സ്യങ്ങളിലാണ് കാണപ്പെടുന്നത്.മത്സ്യം കഴിയ്ക്കാത്തവര്‍ക്ക് ഒമേഗ 3 ഫാററി ആസിഡിന്റെ നല്ലൊരു ഉറവിടമായി ഇതിനെ കാണാം. ഗര്‍ഭകാലത്തും കുഞ്ഞിന്റെ ആരോഗ്യത്തിന് ഒമേഗ 3 ഫാറ്റി ആസിഡ് ഏറെ പ്രധാനമാണ്.

 പ്രമേഹം

പ്രമേഹം

പ്രമേഹത്തിനുള്ള ഏറ്റവും നല്ലൊരു മരുന്നാണ് ഫ്‌ളാക്‌സ സീഡുകള്‍. ഇതിലെ ലിഗ്നന്‍ എന്ന ഘടകമാണ് സഹായകമാകുന്നത്‌. ലിഗ്നന്‍ പതിവായി കഴിക്കുന്നത് പ്രമേഹം ഭേദമാക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ള പ്രായപൂര്‍ത്തിയായവരില്‍ ഹീമോഗ്ലോബിന്‍ എ 1 സി ടെസ്റ്റിലാണ് ഇത് കണ്ടെത്തിയത്.

English summary

How To Use Flax Seeds To Reduce Belly Fat And Weight

How To Use Flax Seeds To Reduce Belly Fat And Weight, Read more to know about,
X
Desktop Bottom Promotion