കുടവയര്‍ കളയും കറിവേപ്പില മാജിക്

Posted By:
Subscribe to Boldsky

തടിയും വയറുമെല്ലാം ഇന്നത്തെ തലമുറയുടെ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ചിലതാണ്. കാരണം എന്തായാലും ആരോഗ്യത്തിന് ഏറെ ദോഷകരമായ ഒരു പ്രശ്‌നമാണിത്. സൗന്ദര്യത്തിനേക്കാളുപരിയായി ആരോഗ്യത്തിനാണ് ഇതു കൂടുതല്‍ ദോഷം ചെയ്യുന്നത്.

തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുമെന്നവകാശപ്പെട്ട് പല കൃത്രിമവഴികളുടേയും പരസ്യങ്ങള്‍ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഇവ പലതും ഗുണത്തേക്കാള്‍ ദോഷം ചെയ്യുന്നവയാകും.

തടി കുറയ്ക്കാന്‍ പ്രഖൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ വഴി. ഇത് പാര്‍ശ്വഫലങ്ങള്‍ നല്‍കില്ലെന്നുറപ്പുമുണ്ട്, ഗുണമുണ്ടാക്കുകയും ചെയ്യും. ഇത്തരം വീട്ടുവവൈദ്യങ്ങള്‍ തലമുറകളായി പ്രയോഗിച്ച് കൈമാറ്റം ചെയ്യപ്പെട്ടു വരുന്ന ഒന്നുമാണ്.

ഇവിടെയാണ് കറിവേപ്പിലയുടെ പ്രസക്തി. കറിവേപ്പില പോലെ എന്ന ചൊല്ലിന് അര്‍ത്ഥമില്ലാതാകുന്നു. കാരണം നാം ഭക്ഷണത്തില്‍ സ്വാദും മണവും വര്‍ദ്ധിപ്പിയ്ക്കാന്‍ ഇടുന്ന, ഭക്ഷണം കഴിയ്ക്കുമ്പോള്‍ എടുത്തു കളയുന്ന കറിവേപ്പില പലതരം ആരോഗ്യഗുണങ്ങള്‍ ഒ്ത്തിണങ്ങിയ ഒന്നാണ്. ഇത്തരം ആരോഗ്യഗുണങ്ങളില്‍ ഒന്നാണ് തടി കുറയ്ക്കാനുള്ള ഇതിന്റെ കഴിവ്. പ്രോട്ടീന്‍, ഫാറ്റ്, ഫൈബര്‍, അയേണ്‍, വൈറ്റമിന്‍ സി, ഫോസ്ഫറസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

കറിവേപ്പില പല രീതികളില്‍ തടി കുറയ്ക്കാന്‍ സഹായിക്കും. ഇതു കൃത്യമായി ചെയ്യുന്നത് ഗുണം നല്‍കും. തടിയും വയറും കളയുമെന്നു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള സ്വാഭാവിക പ്രതിവിധിയാണിത്.

ഏതെല്ലാം വിധത്തില്‍, എങ്ങനെയെല്ലാം ഉപയോഗിച്ചാലാണ് കറിവേപ്പില തടി കുറയ്ക്കാന്‍ സഹായിക്കുകയെന്നറിയൂ,

ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമാണ് തടി കൂടാനുള്ള പ്രധാന കാരണം. കറിവേപ്പില ദിവസവും കഴിയ്ക്കുന്നതു വഴി ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളപ്പെടും. ഇതൊടൊപ്പം കൊഴുപ്പും.

ദഹനം

ദഹനം

ദഹനം മെച്ചപ്പെടുത്തുവാനുള്ള നല്ലൊരു വഴിയാണ് കറിവേപ്പില. ദഹനം നല്ല രീതിയില്‍ നടക്കുന്നത് മലബന്ധം ഒഴിവാക്കും, തടി കുറയ്ക്കും, വയര്‍ വന്നു വീര്‍ക്കുന്നതു തടയും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊഴുപ്പിനൊപ്പം കൊളസ്‌ട്രോള്‍ കൂടി കത്തിച്ചു കളയാനുള്ള കഴിവും കറിവേപ്പിലയ്ക്കുണ്ട്. ദിവസവും അല്‍പം കറിവേപ്പില ചവച്ചരച്ചു കഴിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

രക്തത്തില്‍ ഗ്ലൂക്കോസ്

രക്തത്തില്‍ ഗ്ലൂക്കോസ്

രക്തത്തില്‍ ഗ്ലൂക്കോസ് തോതു കൂടുന്നതു തടയാന്‍ കറിവേപ്പില സഹായിക്കും. രക്തത്തില്‍ ഗ്ലൂക്കോസ് അധികമാകുമ്പോള്‍ ഇത് കൊഴുപ്പുകോശങ്ങളില്‍ സംഭരിയ്ക്കപ്പെടും. കൂടാതെ ലിവറിലും മസില്‍ കോശങ്ങളിലും. ഇതെല്ലാം തടി വര്‍ദ്ധിപ്പിയ്ക്കാന്‍ കാരണമാകുകയും ചെയ്യും. ഇതിനുളള നല്ലൊരു പ്രതിവിധിയാണ് കറിവേപ്പില.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം. വെറുംവയറ്റില്‍ 5-10 കറിവേപ്പില ചവച്ചരച്ചു കഴിയ്ക്കാം. ഇതു തടിയും വയറുമെല്ലാം കുറയ്ക്കും.

കറിവേപ്പില അരച്ച് മഞ്ഞളും അല്‍പം ചെറുനാരങ്ങനീരും

കറിവേപ്പില അരച്ച് മഞ്ഞളും അല്‍പം ചെറുനാരങ്ങനീരും

കറിവേപ്പില അരച്ച് മഞ്ഞളും അല്‍പം ചെറുനാരങ്ങനീരും കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതും ഗുണം ചെയ്യും.

വെള്ളം

വെള്ളം

30-40 കറിവേപ്പിലയെടുക്കുക. ഇത് 300-350 മില്ലി വെള്ളം തിളപ്പിച്ച ശേഷം ഇതില്‍ രണ്ടുമൂന്നു മണിക്കൂര്‍ ഇട്ടു വയ്ക്കുക. പിന്നീട് ഇത് ഊറ്റിയെടുത്ത് തേനും ചെറുനാരങ്ങാനീരും ചേര്‍ത്തു കുടിയ്ക്കാം.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില മിക്‌സിയില്‍ അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. ഇതു പിഴിഞ്ഞെടുത്ത് ഇതില്‍ അല്‍പം തേനും ചെറുനാരങ്ങാനീരും കലര്‍ത്തി വെറുംവയറ്റില്‍ കുടിയ്ക്കാം.

കറിവേപ്പിലയും കറുവാപ്പട്ടയും

കറിവേപ്പിലയും കറുവാപ്പട്ടയും

കറിവേപ്പിലയും കറുവാപ്പട്ടയും ചേര്‍ത്തു തിളപ്പിയ്ക്കുക. ഈ വെള്ളത്തില്‍ അല്‍പം തേനും ചെറുനാരങ്ങാനീരും കലര്‍ത്തി കുടിയ്ക്കുന്നതും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കും

കറിവേപ്പിലയില്‍

കറിവേപ്പിലയില്‍

ഒരു കപ്പു കറിവേപ്പിലയില്‍ കാല്‍ കഷ്ണം ഇഞ്ചി, 1 സ്പൂണ്‍ വറുത്ത ജീരകം, 1 ചെറുനാരങ്ങയുടെ നീര് എന്നിവ ചേര്‍ത്തരയ്ക്കുക. ഇത് ഭക്ഷണത്തിനൊപ്പം കഴിയ്ക്കുന്നതും നല്ലതാണ്.

 കറിവേപ്പില മാജിക്

കറിവേപ്പില മാജിക്

ഇതിനു പുറമെ കറിവേപ്പില ചട്‌നി, കറിവേപ്പില കുളമ്പ്, കറിവേപ്പില പൊടി തുടങ്ങി വിഭവങ്ങളായും കറിവേപ്പില ഉപയോഗിയ്ക്കാം.

കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം

കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം

കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിയ്ക്കുന്നതും ഗുണം നല്‍കും. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴി കൂടിയാണ്.

നീണ്ടുനില്‍ക്കുന്ന ഉദ്ധാരണത്തിന് ബേസിക് ടിപ്‌സ്

നീണ്ടുനില്‍ക്കുന്ന ഉദ്ധാരണത്തിന് ബേസിക് ടിപ്‌സ്

നീണ്ടുനില്‍ക്കുന്ന ഉദ്ധാരണത്തിന് ബേസിക് ടിപ്‌സ്

English summary

How To Use Curry Leaves To Reduce Belly Fat And Weight

How To Use Curry Leaves To Reduce Belly Fat And Weight, read more to know about,
Subscribe Newsletter