For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരിഞ്ചീരകം കൊണ്ടു കൂടിയ പൈല്‍സും ശമിയ്ക്കും

കരിഞ്ചീരകം കൊണ്ടു കൂടിയ പൈല്‍സും ശമിയ്ക്കും

|

അസുഖങ്ങള്‍ക്ക് പലപ്പോഴും പ്രതിവിധി നമ്മുടെ അടുക്കളയിലെ ചില വിദ്യകള്‍ തന്നെയാണ്. ആഹാരമായും ആഹാരത്തിലെ ചേരുവകളായും ഉപയോഗിയ്ക്കുന്ന പലതും രോഗശമനികളാണ്. ചിലതെല്ലാം നാം അധികം ഉപയോഗിയ്ക്കാത്ത ചേരുകളാകും.

ഇത്തരത്തിലെ ഒന്നാണ് കരിഞ്ചീരകം. നാം അധികമൊന്നും ഇതു ഭക്ഷണത്തില്‍ ഉപയോഗിയ്ക്കാറില്ലെങ്കിലും പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നാണിത്. നൈജെല്ല സറ്റൈവ എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. തൈമോക്വീനോണ്‍ എന്ന ബയോ ആക്ടീവ് ഘടകം അടങ്ങിയ ഒന്നാണ് ഇത്.

കരിഞ്ചീരകത്തില്‍ ഫോസ്‌ഫേറ്റ്, അയേണ്‍, ഫോസ്ഫറസ്, കാര്‍ബണ്‍, ഹൈഡ്രേറ്റ് തുടങ്ങിയ പല വിധ ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. ഇതില്‍ 28 ശതമാനവും എണ്ണയാണെന്നു മാത്രമല്ല, വൈറസിനേയും മറ്റും നശിപ്പിയ്ക്കുന്ന പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്.

പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നായ ഇത് മുടിയ്ക്കും ചര്‍മത്തിനുമെല്ലാം ഏറെ ഫലപ്രദവുമാണ്. ഏതെല്ലാം വിധത്തില്‍ കരിഞ്ചീരകം വിവിധ രോഗങ്ങള്‍ക്കായി ഉപയോഗിയ്ക്കാം എന്നറിയൂ,

തലച്ചോറിന്റെ ആരോഗ്യത്തിനുള്ള

തലച്ചോറിന്റെ ആരോഗ്യത്തിനുള്ള

തലച്ചോറിന്റെ ആരോഗ്യത്തിനുള്ള നല്ലൊന്നാന്തരം മരുന്നാണിത്. നാഡീ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചാണ് ഈ ഗുണം കരിഞ്ചീരകം നല്‍കുന്നത്.2007 ല്‍ അപസ്മാരമുള്ള കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍ സാധാരണ ചികിത്സയില്‍ രോഗശമനം കിട്ടാഞ്ഞവരില്‍ കരിംജീരകത്തിന്‍റെ സത്ത് രോഗം കുറയ്ക്കുന്നതായി കണ്ടെത്തി. ഇതുപോലെ തലവേദന മാറാനും കരിഞ്ചീരകം അത്യുത്തമമാണ്. കരിഞ്ചീരകത്തിന്റെ ഓയില്‍ തലവേദനയുള്ളപ്പോള്‍ പുരട്ടുന്നതു നല്ലതാണ്. ഇതുപോലെ കരിഞ്ചീരകം പൊടിച്ചതില്‍ പകുതി ഗ്രാമ്പുവിന്റെ പൊടി കൂടി കലര്‍ത്തി പാടയില്ലാത്ത പാലില്‍ കലക്കി കുടിയ്ക്കുന്നത് തലവേദന ശമിപ്പിയ്ക്കും.

ഹൈ ബിപി

ഹൈ ബിപി

രക്തസമ്മര്‍ദ്ദം അഥവാ ഹൈ ബിപി കുറയ്ക്കാനുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ബിപി കുറയ്ക്കും. ഇതു പൊടിച്ചു ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുകയും ചെയ്യാം.

ബുദ്ധിശക്തിയ്ക്കും ഓര്‍മ ശക്തിയ്ക്കുമെല്ലാം

ബുദ്ധിശക്തിയ്ക്കും ഓര്‍മ ശക്തിയ്ക്കുമെല്ലാം

ബുദ്ധിശക്തിയ്ക്കും ഓര്‍മ ശക്തിയ്ക്കുമെല്ലാം ഉത്തമമായ ഒരു മരുന്നാണിത്. പുതിനയിട്ടു തിളപ്പിച്ച വെള്ളത്തില്‍ 1 സ്പൂണ്‍ കരിഞ്ചീരക തൈലം ചേര്‍ത്തു കുടിയ്ക്കാം. കരിംജീരകത്തിലെ തൈമോക്വിനോണ്‍ എന്ന ഘടകം പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ രോഗങ്ങളില്‍ നിന്നും തലച്ചോറിനേയും നാഡികളേയും സംരക്ഷിയ്ക്കുന്നു.

പുരുഷന്മാരിലെ ശേഷിക്കുറവിനുള്ള

പുരുഷന്മാരിലെ ശേഷിക്കുറവിനുള്ള

പുരുഷന്മാരിലെ ശേഷിക്കുറവിനുള്ള, പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ഓറഞ്ച് ജ്യൂസിലോ ചെറുനാരങ്ങാജ്യൂസിലോ കലര്‍ത്തി കുടിയ്ക്കുന്നതു ഗുണം നല്‍കും. പ്രോസ്‌റ്റേറ്റിലെ നീര്‍വീക്കം തടയാന്‍ കരിഞ്ചീരക തൈലം ഈ ഭാഗത്തു പുരട്ടുന്നത് നല്ലതാണ്. സ്ത്രീകളിലെ മാസമുറ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. വെള്ളപോക്ക്, അമിത രക്തസ്രാവം, ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകള്‍ എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്.

തൊണ്ടവേദനയ്ക്കും

തൊണ്ടവേദനയ്ക്കും

തൊണ്ടവേദനയ്ക്കും തൊണ്ടയിലെ ഇന്‍ഫെക്ഷനുമുള്ള നല്ലൊരു മരുന്നാണിത്. കോള്‍ഡ് പോലെയുള്ള രോഗങ്ങളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കുകയും ചെയ്യും. ശരീരത്തിന്റെ പ്രതിരോധ ശേഷി ആകെ വര്‍ദ്ധിപ്പിയ്ക്കാന്‍ കരിഞ്ചീരകം ഏറെ മികച്ചതാണ്.

പൈല്‍സ് അഥവാ മൂലക്കുരു

പൈല്‍സ് അഥവാ മൂലക്കുരു

പലരേയും അലട്ടുന്ന പൈല്‍സ് അഥവാ മൂലക്കുരുവിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കരിഞ്ചീരകം. രണ്ടര മില്ലി കരിഞ്ചീരക എണ്ണ രു കപ്പു കട്ടന്‍ ചായയില്‍ ചേര്‍ത്ത് വെറും വയറ്റിലും രാത്രിയിലും കഴിയ്ക്കാം. പൈല്‍സ് കാരണമുള്ള മലബന്ധത്തിനും ഇതു നല്ലൊരു പരിഹാരമാണ്. അല്ലാതെയുള്ള മലബന്ധത്തിനും ഇതു നല്ലൊരു പരിഹാരമാണ്. ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും കുടല്‍ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണിത്.

തടിയും വയറും

തടിയും വയറും

തടിയും വയറും കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. 5 മില്ലി കരിഞ്ചീരക തൈലം തേനില്‍ കലര്‍ത്തി കുടിയ്ക്കാം. ഇല്ലെങ്കില്‍ ഇതിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം. ഇതെല്ലാം ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കുന്ന വഴികളാണ്.

സന്ധി വേദന

സന്ധി വേദന

സന്ധി വേദന പോലെയുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. സന്ധിവേദനയ്ക്കു മാത്രമല്ല, വാതത്തിനും. ഒരു സ്പൂണ്‍ വിനാഗിരി, 2.5 മില്ലി കരിഞ്ചീരക തൈലം എന്നിവ കലര്‍ത്തി രാവിലെ പ്രാതലിന് മുന്‍പും രാത്രി ഭക്ഷണ ശേഷവും കഴിയ്ക്കുന്നതു നല്ലതാണ്.

അയേണ്‍

അയേണ്‍

അയേണ്‍ സമ്പുഷ്ടമായ ഇത വിളര്‍ച്ച പോലെയുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. പുതിനയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ കരിഞ്ചീരക തൈലം കലര്‍ത്തി രാവിലെയും വൈകീട്ടും കുടിയ്ക്കാം. ഇത് 21 ദിവസം അടുപ്പിച്ചു ചെയ്താല്‍ ഗുണമുണ്ടാകും.

ശ്വസകോശ പ്രശ്‌നങ്ങള്‍ക്കുള്ള

ശ്വസകോശ പ്രശ്‌നങ്ങള്‍ക്കുള്ള

ശ്വസകോശ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് കരിഞ്ചീരകം. ഒരു ടീസ്പൂണ്‍ ഇതിന്റെ തൈലം ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നതു ഗുണം നല്‍കും. ഇതു ചേര്‍ത്ത വെള്ളത്തില്‍ ആവി പിടിയ്ക്കുന്നതും ഏറെ നല്ലതാണ്.പെട്ടെന്ന് ആശ്വാസം ലഭിയ്ക്കും. മൂക്കടപ്പു മാറുകയും ചെയ്യും. രാത്രി കിടക്കാന്‍ നേരത്ത് ഇതു ചെയ്യുന്നത് ഏറെ നല്ലതാണ്.

പ്രമേഹം

പ്രമേഹം

പ്രമേഹം അലട്ടുന്നവര്‍ക്കുള്ള നല്ലൊരു മരുന്നാണ് കരിഞ്ചീരകം. ഇത് ദിവസവും 2 ഗ്രാം വീതം കഴിയ്ക്കാം. ലൂക്കോസ്, ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും, ബീറ്റ സെല്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും, ഗ്ലൈകോസിലേറ്റഡ് ഹീമോഗ്ലോബിന്‍ കുറയ്ക്കാനും ഫലപ്രദമാണ്. ഒരു കപ്പു കട്ടന്‍ ചായയില്‍ 2,5 മില്ലി കരിഞ്ചീരക തൈലം കലക്കി രണ്ടു നേരം കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

കരിഞ്ചീരകവും തേനും കലര്‍ത്തി ചൂടുപാലില്‍ കലക്കി രാത്രി കിടക്കാന്‍ നേരത്തു കഴിയ്ക്കുന്നത് ഉറക്കമില്ലായ്മ പോലുളള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയാണ്.

English summary

How To Use Black Seeds For Different Health Benefits

How To Use Black Seeds For Different Health Benefits, Read more to know about,
X
Desktop Bottom Promotion