For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എത്ര ചാടിയ വയറും കളയും ബേക്കിംഗ് സോഡ

എത്ര ചാടിയ വയറും കളയും ബേക്കിംഗ് സോഡ

|

വയര്‍ ചാടുന്നതു പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനു കാരണങ്ങള്‍ പലതുണ്ട്. ശരീരത്തിന്റെ ആകെയുള്ള തടി വയറിലും കൊഴുപ്പടിഞ്ഞു കൂടാനും തടി കൂടാനും കാരണമാകും. വ്യായാമക്കുറവ്, ജങ്ക് ഫുഡ്, മദ്യം പോലുള്ള ശീലങ്ങള്‍ തുടങ്ങി പല കാരണങ്ങളും വയര്‍ ചാടാനുണ്ട്.

വയറ്റില്‍ കൊഴപ്പടിഞ്ഞു കൂടാന്‍ ഏറെ എളുപ്പമാണ്. ശരീരത്തിലെ മറ്റ് ഏതു ഭാഗത്തക്കാളും വയറ്റിലാണ് കൊഴുപ്പു വേഗം അടിഞ്ഞു കൂടുക. എന്നാല്‍ ഈ ഭാഗത്ത് അടിഞ്ഞു കൂടിയ കൊഴുപ്പു നിക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടിയും വരും.

വയര്‍ കുറയ്ക്കാന്‍ ലിപോസക്ഷന്‍ അഥവാ കൊഴുപ്പു വലിച്ചെടുത്തു കളയുന്നതു പോലുള്ള വഴികളിലേയ്ക്കു നീങ്ങുന്നവരുണ്ട്. എന്നാല്‍ ഇത് ആരോഗ്യപരമായി അത്ര നല്ലതല്ലെന്നു വേണം, പറയാന്‍. ഇത്തരം വഴികളും മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന കൃത്രിമ മരുന്നുകളുമെല്ലാം ഗുണത്തേക്കാളേറെ ചിലപ്പോള്‍ ദോഷത്തിനാണ് വഴിയൊരുക്കുക.

വയറ്റിലെ കൊഴുപ്പു നീങ്ങാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതിലൊന്നാണ് ബേക്കിംഗ് സോഡ. അടുക്കളയിലെ ചില ആവശ്യങ്ങള്‍ക്കുപയോഗിയ്ക്കുന്ന ബേക്കിംഗ് സോഡ തടിയും വയറും കൊഴുപ്പുമെല്ലാം കളയാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു വഴിയാണ്. ധാരാളം മരുന്നു ഗുണമുള്ള ഇത് തടിയും വയറും കുറയ്ക്കാന്‍ സഹായകമാകുമെന്ന് പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നുമാണ്. ചില പ്രത്യേക രീതികളില്‍ ഉപയോഗിച്ചാല്‍ ഇത ഫലം നല്‍കുകയും ചെയ്യും.

ഏതെല്ലാം വിധത്തില്‍ ബേക്കിംഗ് സോഡ അഥവാ സോഡാക്കാരം വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനും സഹായിക്കുമെന്നറിയൂ,

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

ആല്‍ക്കലൈന്‍ ഗുണമുള്ള ഒന്നാണ് ബേക്കിംഗ് സോഡ. ഇതുകൊണ്ടു തന്നെ വയറ്റിലെ ദഹന പ്രശ്‌നങ്ങള്‍ അകറ്റി അസിഡിറ്റി, ഗ്യാസ് മലബന്ധമെല്ലാം അകറ്റി വയറിന്റെ ആരോഗ്യം കാത്തു സൂക്ഷിയ്ക്കും. ഇതുവഴി തടി കുറയ്ക്കാനും സഹായിക്കും.

ആല്‍ക്കലൈനാക്കുവാന്‍

ആല്‍ക്കലൈനാക്കുവാന്‍

അസിഡിക് ശരീരത്തിലെ ആല്‍ക്കലൈനാക്കുവാന്‍ ഏറെ നല്ലതാണ് ബേക്കിംഗ് സോഡ. മസിലുകള്‍ അസിഡിറ്റിയുള്ള ശരീരത്തില്‍ പെട്ടെന്നു തന്നെ നശിപ്പിയ്ക്കപ്പെടും. ഉറച്ച മസിലുകള്‍ വയര്‍ ചാടുന്നതും തടി കുറയുന്നതും തടയാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ശരീരത്തെ ആല്‍ക്കലൈനാക്കുന്നതു വഴി ഇത് ഈ പ്രശ്‌നത്തിന് നല്ലൊരു പരിഹാരമാണ്.

വിഷാംശവും കൊഴുപ്പുമെല്ലാം പുറന്തള്ളാന്‍

വിഷാംശവും കൊഴുപ്പുമെല്ലാം പുറന്തള്ളാന്‍

ശരീരത്തിലെ ആവശ്യമില്ലാത്ത പദാര്‍ത്ഥങ്ങള്‍, അതായത് വിഷാംശവും അമിതമായ കൊഴുപ്പുമെല്ലാം പുറന്തള്ളാന്‍ ബേക്കിംഗ് സോഡ ഏറെ സഹായകമാണ്. ഇതുവഴിയും തടിയും വയറും കുറയ്ക്കാന്‍ ബേക്കിംഗ് സോഡ നല്ലതാണ്.

നാരങ്ങയുമായി ചേര്‍ത്ത്

നാരങ്ങയുമായി ചേര്‍ത്ത്

ബേക്കിംഗ് സോഡ വയര്‍ ചാടുന്നതു തടയാനും തടി കുറയ്ക്കാനുമെല്ലാം പല തരത്തിലും ഉപയോഗിയ്ക്കാം. ഇതു നാരങ്ങയുമായി ചേര്‍ത്ത് ഉപയോഗിയ്ക്കുന്നതാണ് പ്രധാനപ്പെട്ട ഒരു വഴി. നാരങ്ങ ബേക്കിംഗ് സോഡയുടെ ആല്‍ക്കലൈന്‍ ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കാനും ലിംഫാറ്റിക് സിസ്റ്റം വൃത്തിയാക്കാനും സഹായിക്കുന്നു.

1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര്

1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര്

1 ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എന്നിവ കലര്‍ത്തുക. കുമിളകള്‍ പോകുന്നതു വരെ ഇത് ഇളക്കണം. ഇത് അടുപ്പിച്ച് അല്‍പ ദിവസം കുടിയ്ക്കുന്നത് വയറും തടിയും കുറയാന്‍ സഹായിക്കും. രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ബേക്കിംഗ് സോഡ. ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ബേക്കിംഗ് സോഡ. ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ബേക്കിംഗ് സോഡ. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ചേര്‍ന്ന മിശ്രിതവും വയറും തടിയും കുറയ്ക്കാന്‍ സഹായിക്കും. അസിഡിറ്റിയും കൊഴുപ്പുമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ ശരീരം പെട്ടെന്ന് ആല്‍ക്കൈനാക്കാന്‍ ബേക്കിംഗ് സോഡ, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മിശ്രിതം സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുകയും വയററിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടാതിരിയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, അര കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ 2 കപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ കലക്കുക. മരത്തവി ഉപയോഗിച്ചു വേണം, ഇളക്കാന്‍. ഇത് ദിവസവും പ്രാതലിന് അര മണിക്കൂര്‍ മുന്‍പായി കുടിയ്ക്കുക.

ബേക്കിംഗ് സോഡ, ഗ്രേപ് ഫ്രൂട്ട്

ബേക്കിംഗ് സോഡ, ഗ്രേപ് ഫ്രൂട്ട്

ബേക്കിംഗ് സോഡ, ഗ്രേപ് ഫ്രൂട്ട് എന്നിവയടങ്ങിയതാണ് മറ്റൊരു വഴി. സിട്രസ് പഴ വര്‍ഗങ്ങള്‍ പൊതുവെ കൊഴുപ്പു കളയാന്‍ നല്ലതാണ്. ഇതിലെ ഫൈബറുകളും ആന്റിഓക്‌സിഡന്റുകളുമാണ് ഗുണം നല്‍കുന്നത്. ഇതുകൊണ്ടുതന്നെ ഗ്രേപ് ഫ്രൂട്ടും ബേക്കിംഗ് സോഡയും കലര്‍ത്തിയ മിശ്രിതം കൊഴുപ്പു കളയാന്‍ ഏറെ സഹായകമാകും.

അര ഗ്ലാസ് ഗ്രേപ് ഫ്രൂട്ട് ജ്യൂസും 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡയും

അര ഗ്ലാസ് ഗ്രേപ് ഫ്രൂട്ട് ജ്യൂസും 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡയും

അര ഗ്ലാസ് വെള്ളത്തില്‍ അര ഗ്ലാസ് ഗ്രേപ് ഫ്രൂട്ട് ജ്യൂസും 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡയും കലര്‍ത്തുക. ഇത് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാം. ആഴ്ചയില്‍ ചുരുങ്ങിയത് 3 ദിവസമെങ്കിലും അല്‍പ ദിവസങ്ങള്‍ ഇതു കുടിയ്ക്കുക. ഗുണമുണ്ടാകും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ബേക്കിംഗ് സോഡ ഗ്രീന്‍ ടീയ്‌ക്കൊപ്പവും തടിയും വയറും കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം. ഗ്രീന്‍ ടീ തയ്യാറാക്കി ഇതില്‍ തേനും നാരങ്ങാനീരും അല്‍പം ബേക്കിംഗ് സോഡയും ചേര്‍ത്തിളക്കി കുടിയ്ക്കാം. ഗ്രീന്‍ ടീയും തേനും നാരങ്ങയുമെല്ലാം തടിയും കൊഴുപ്പും കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്.

ബേക്കിംഗ് സോഡ ചെറുചൂടുള്ള വെള്ളത്തില്‍

ബേക്കിംഗ് സോഡ ചെറുചൂടുള്ള വെള്ളത്തില്‍

ബേക്കിംഗ് സോഡ ചെറുചൂടുള്ള വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. 2 കപ്പു ചെറുചൂടുള്ള വെള്ളത്തില്‍ അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇതും തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ആരോഗ്യഗുണങ്ങളും

ആരോഗ്യഗുണങ്ങളും

വയറും തടിയും കുറയ്ക്കുകയെന്നതിനുപരിയായി ധാരാളം ആരോഗ്യഗുണങ്ങളും ബേക്കിംഗ് സോഡയ്ക്കുണ്ട്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതു കൊണ്ടു തന്നെ ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളും തടയാന്‍ ബേക്കിംഗ് സോഡ അത്യുത്തമമാണ്. ക്യാന്‍സര്‍ തടയാനുള്ള പ്രകൃതിദത്ത മാര്‍ഗം എന്നു പറയാം.

 പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന, കിഡ്‌നിയുടെ ആരോഗ്യത്തെ കാത്തു സംരക്ഷിയ്ക്കുന്ന ഒന്നു കൂടിയാണ് ബേക്കിംഗ് സോഡ. ശരീരത്തില്‍ യൂറിക് ആസിഡ് അളവു കൂടുന്നതു നിയന്ത്രിയ്ക്കാനും ഏറെ ന്ല്ലതാണ്.

English summary

How To Use Baking Soda To Reduce Belly Fat

How To Use Baking Soda To Reduce Belly Fat, Read more to know about,
Story first published: Wednesday, May 23, 2018, 10:49 [IST]
X
Desktop Bottom Promotion