രണ്ടാഴ്ച ഓട്‌സ് ഡയറ്റ്; വയറു കുറക്കുമെന്ന് ഉറപ്പ്

Posted By:
Subscribe to Boldsky

തടിയും വയറും കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ പലപ്പോഴും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് മടുത്തവരാണ്. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു. പലപ്പോഴും ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്ന പല മാര്‍ഗ്ഗങ്ങളാണ് നമ്മളില്‍ പലരും വയറും തടിയും കുറക്കുന്നതിനായി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ആരോഗ്യത്തെ അനാരോഗ്യമാക്കുന്ന ഇത്തരം മാര്‍ഗ്ഗങ്ങള്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. എന്നാല്‍ വ്യായാമവും ഡയറ്റും ശീലമാക്കുന്നതിനു മുന്‍പ് ഭക്ഷണ ശീലത്തില്‍ അല്‍പം മാറ്റം വരുത്താന്‍ ശ്രദ്ധിക്കുക. ഇത്തരം മാറ്റങ്ങള്‍ ആരോഗ്യത്തിനു കൂടി സ്വീകാര്യമാവുന്ന തരത്തില്‍ ഉള്ളതായിരിക്കണം.

ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓട്‌സ്. ഓട്‌സ് വെറുതേ കഴിച്ചാല്‍ തടി കുറയില്ല. ഡയറ്റിന് ഓട്‌സ് തിരഞ്ഞെടുക്കണം. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഓട്‌സ് പലപ്പോഴും പരീക്ഷിച്ച് മടുത്തുവെന്ന് പറയുന്നുണ്ടെങ്കിലും അത് കഴിക്കേണ്ട രീതിയില്‍ കഴിച്ചാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ഓട്‌സ് എത്ര കഴിക്കുന്നു എന്നതിനേക്കാളുപരി എങ്ങനെ കഴിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. മുഴുവന്‍ സമയവും ഓട്‌സ് മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. എന്നാല്‍ മാത്രമേ ആരോഗ്യത്തിനും നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഇത് തടിയും വയറും കുറക്കാന്‍ സഹായിക്കുകയുള്ളൂ.

ബിപി പൂര്‍ണമായും മാറ്റും പാഷന്‍ഫ്രൂട്ട് ചമ്മന്തി

ഓട്‌സ് ഡയറ്റ് എടുക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒരു ധാന്യമാണ് ഓട്‌സ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ രണ്ടാഴ്ചത്തോളം ഓട്‌സ് മാത്രമേ കഴിക്കാവൂ എന്ന കാര്യം മറക്കരുത്. അതുകൊണ്ട് ശരീരത്തെ പിടിച്ച് നിര്‍ത്താനാവും എന്നുള്ളവര്‍ മാത്രമേ ഓട്‌സ് ഡയറ്റ് എടുക്കാന്‍ പാടുകയുള്ളൂ. എന്തൊക്കെയാണ് ഓട്‌സ് ഡയറ്റില്‍ ശ്രദ്ധിക്കേണ്ടതെന്നും എങ്ങനെ ഓട്‌സ് ഡയറ്റ് എടുക്കാം എന്നും നോക്കാം.

ഘട്ടം ഒന്ന്

ഘട്ടം ഒന്ന്

ഡയറ്റിന്റെ ആദ്യത്തെ ആഴ്ച മൂന്ന് നേരവും ഓട്‌സ് മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. ഒരു കാരണവശാലും മറ്റ് ഭക്ഷണങ്ങളെ അടുപ്പിക്കാന്‍ പാടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. കടയില്‍ നിന്ന് വാങ്ങിക്കുന്ന തയ്യാറാക്കിയ ഓട്‌സ് അല്ല വീട്ടില്‍ തന്ന നിങ്ങള്‍ തയ്യാറാക്കുന്ന ഓട്‌സ് വേണം കഴിക്കാന്‍. മൂന്ന് നേരവും മുടങ്ങാതെ ഓട്‌സ് തന്നെ കഴിക്കണം. അല്ലെങ്കില്‍ ഡയറ്റ് എടുത്തിട്ട് യാതൊരു കാര്യവും ഇല്ലെന്ന് തന്നെ വേണം പറയാന്‍. അതുകൊണ്ട് ഓട്‌സിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പും നടത്തരുത്.

രണ്ടാം ഘട്ടം

രണ്ടാം ഘട്ടം

എന്നാല്‍ ഡയറ്റിന്റെ രണ്ടാം ഘട്ടം ഓട്‌സ് ഭക്ഷണം ദിവസത്തില്‍ രണ്ട് നേരമാക്കി കുറക്കാം. മൂന്നാമത്തെ സമയത്ത് ഓട്‌സിന് പകരം കൊഴുപ്പ് കുറഞ്ഞ എതെങ്കിലും ഭക്ഷണം വളരെ കുറഞ്ഞ അവസ്ഥയില്‍ കഴിക്കാവുന്നതാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. അനുവദിച്ചതില്‍ കൂടുതല്‍ ഭക്ഷണം വയറു നിറയെ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

പ്രഭാത ഭക്ഷണത്തിന്

പ്രഭാത ഭക്ഷണത്തിന്

രാവിലെ പ്രഭാത ഭക്ഷണത്തിന് ഓട്‌സ് പാലില്‍ മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. എന്നാല്‍ മധുരം ചേര്‍ക്കുന്ന പരിപാടി പൂര്‍ണമായും ഒഴിവാക്കുക. മധുരം വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ കഴിവതും തേന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് തടിയും വയറും കുറക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്.

ഫ്രൂട്‌സ് ക്യൂബ്

ഫ്രൂട്‌സ് ക്യൂബ്

ഓട്‌സ് തയ്യാറാക്കുമ്പോള്‍ സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനായി അല്‍പം ഫ്രൂട്്‌സ് ജ്യൂസ് ക്യൂബ് ചേര്‍ക്കാവുന്നതാണ്. ഫ്രൂട്‌സ് ജ്യൂസ് ആക്കി ഇത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ക്യൂബ്‌സ് ആക്കി ഓട്‌സ്മില്‍ക്കില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലും പ്രോട്ടീനും പോഷകങ്ങളും ശരീരത്തില്‍ എത്തുന്നു.

അരക്കപ്പെന്ന പാകം

അരക്കപ്പെന്ന പാകം

എന്നും അരക്കപ്പ് ഓട്‌സ് മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. എന്നാല്‍ മാത്രമേ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. ഇതില്‍ പാലും പഴങ്ങളും ചേരുമ്പോള്‍ അത് കുടിക്കാന്‍ പാകത്തിലുള്ളതായി മാറുന്നു. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ഉച്ചഭക്ഷണം

ഉച്ചഭക്ഷണം

ഉച്ച ഭക്ഷണത്തിന് ഓട്‌സ് കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് ശീലമാക്കാം. എന്നാല്‍ ഉപ്പുമാവിനോടൊപ്പം ഒരിക്കലും മസാല ചേര്‍ത്ത കറികള്‍ കഴിക്കരുത്. ഇത് നിങ്ങള്‍ എടുക്കുന്ന ഡയറ്റിനെ ഒരു തരത്തിലും സഹായിക്കുകയില്ല എന്ന് മാത്രമല്ല നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഓട്‌സ് ഉപ്പുമാവോ ഓട്‌സ് ഇഡ്ഡലിയോ ഉണ്ടാക്കാം. പകുതി വേവിച്ച പച്ചക്കറികള്‍ കൊണ്ട് കറികള്‍ ഉണ്ടാക്കാവുന്നതാണ്.

ചായക്ക്

ചായക്ക്

വൈകുന്നേരം ചായ കുടിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഈ സമയം ഓട്‌സ് തിളപ്പിച്ച് ചേര്‍ത്ത പാല്‍ കുടിക്കാവുന്നതാണ്. എന്നാല്‍ ഇതിലും ഒരു കാരണവശാലും പഞ്ചസാര ചേര്‍ക്കാന്‍ പാടില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. പരമാവധി മധുരം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

 അത്താഴത്തിന് ഓട്‌സ്

അത്താഴത്തിന് ഓട്‌സ്

അത്താഴത്തിനും ഓട്‌സ് തന്നെ ഉപയോഗിക്കണം. അതിനായി ഓട്‌സ് ഇഡ്ഡലിയോ ദോശയോ തയ്യാറാക്കാന്‍ ശ്രദ്ധിക്കാം. മാത്രമല്ല ഇതില്‍ എണ്ണ പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ രണ്ടാഴ്ചയിലെ ഓട്‌സ് ഡയറ്റ് കൊണ്ട് കാര്യമുണ്ടാവുകയുള്ളൂ.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ഓട്‌സ് ഡയറ്റെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് പുളിയുള്ള പഴങ്ങള്‍ ഒഴിവാക്കാനാണ്. പുളിയുള്ള പഴവര്‍ഗ്ഗങ്ങളും ഓട്‌സും ചേരുമ്പോള്‍ അത് പലപ്പോഴും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഡയറ്റിനെ മൊത്തത്തില്‍ താളം തെറ്റിക്കുന്നു.

പ്രധാന ഭക്ഷണം ഓട്‌സ്

പ്രധാന ഭക്ഷണം ഓട്‌സ്

രണ്ടാഴ്ചത്തെ പ്രധാന ഭക്ഷണം ഓട്‌സ് തന്നെയായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ആഴ്ചയില്‍ രണ്ട് ദിവസം കൊഴുപ്പില്ലാത്ത ഭക്ഷണം കഴിക്കുന്നത് കൊണ്ട് തെറ്റില്ല. എന്നാല്‍ ഒരിക്കലും ഇത്തരം ഭക്ഷണങ്ങള്‍ ഓട്‌സ് ഡയറ്റ് താളം തെറ്റിക്കില്ലെന്ന് ഉറപ്പുണ്ടാവണം. എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ.

English summary

How to Lose Weight on an Oatmeal Diet

Does the Oatmeal Diet Get Real Weight Loss Results read on to know more about it.
Story first published: Thursday, January 11, 2018, 17:22 [IST]