ഒരാഴ്ചയില്‍ വഴുതന,നാരങ്ങ വയര്‍ കളയും

Posted By:
Subscribe to Boldsky

വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. സൗന്ദര്യത്തേക്കാളുപരി ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണിത്. കൊഴുപ്പ്, വ്യായാമക്കുറവ്, പ്രസവം തുടങ്ങിയ പല കാര്യങ്ങളും ഇതിനു പുറകിലുണ്ട്.

വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ എളുപ്പമായതു പോലെ എളുപ്പമല്ല പോകാന്‍. വയറ്റിലെ കൊഴുപ്പ് പോകാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഡയറ്റും വ്യായാമവും എല്ലാം ഇതിന് പ്രധാനമാണ്.

വയര്‍ കുറയ്ക്കും, തടി കുറയ്ക്കും എന്നവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇവ മുന്‍വിചാരമില്ലാതെ വാങ്ങിക്കഴിയ്ക്കുന്നതു ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം വരുത്തും ഇവ വാങ്ങിക്കഴിച്ച് മറ്റ് അസുഖങ്ങള്‍ വരുത്തിവയ്ക്കുന്നവരുമുണ്ട്.

വയറ്റിലെ കൊഴുപ്പും കുടവയറുമെല്ലാം മാറ്റാന്‍ സാധിയ്ക്കുന്നവ തന്നെയാണ്. ഇതിനു സഹായിക്കുന്ന ധാരാളം വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവ പരീക്ഷിയ്ക്കുന്നത് ഗുണം നല്‍കുമെന്നു മാത്രമല്ല, പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കുകയും ചെയ്യും. ഇവ വളരെ വില കൂടിയവയുമില്ല.

വീട്ടില്‍ തന്നെ തയ്യാറാക്കി പരീക്ഷിയ്ക്കാവുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്, തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്നവ. ഇതിലൊന്നാണ് ചെറുനാരങ്ങയും വഴുതനങ്ങയും ചേര്‍ന്നുള്ള ഒരു വിദ്യ. ഒരു പ്രത്യേക രീതിയില്‍ ഇവയുപയോഗിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

നാരങ്ങ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. കൊഴുപ്പും ശരീരത്തിലെ ടോക്‌സിനുമെല്ലാം പെട്ടെന്നു തന്നെ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്ന്.

വഴുതനങ്ങയിലും ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ചെറുനാരങ്ങയും വഴുതനങ്ങയുമിട്ടു പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ഒരു വെള്ളമാണ് വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു. തടിയും വയറും കുറയ്ക്കുന്നതിന് പുറമെ മറ്റനേകം ആരോഗ്യഗുണങ്ങള്‍ ഇതിനുണ്ട്. ഇതെക്കുറിച്ചറിയൂ, ഈ മിശ്രിതം എങ്ങനെ തയ്യാറാക്കാമെന്നറിയൂ,

ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

ഇൗ പാനീയം ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളുന്നു. കൊഴുപ്പും. ഇതുവഴി തടിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കാനാകും. ടോക്‌സിനുകളാണ് ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഇത് തടി കുറയ്ക്കാനും സഹായിക്കും.

 ഡയൂററ്റിക്

ഡയൂററ്റിക്

ഇതിന് ഡയൂററ്റിക് ഗുണമുണ്ട്. ശരീരത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നതു തടയും മൂത്രപ്രവാഹം വര്‍ദ്ധിപ്പിച്ചാണ് ഇതു ചെയ്യുന്നത്. തടി കുറയ്ക്കാന്‍ മാത്രമല്ല, മസിലുകള്‍ക്കും സന്ധികള്‍ക്കും ഇതു നല്ലതാണ്.

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ

ഈ പാനീയത്തില്‍ ധാരാളം വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്.

ദഹനം

ദഹനം

ദഹനം ശരിപ്പെടുത്തുന്ന ഒരു പാനീയമാണിത്. ഇതുവഴി മലബന്ധം അകറ്റാം. വയററിലെ ഫ്‌ളോറ ബാക്ടീരിയയെ ഇത് നിയന്ത്രിയ്ക്കുന്നു. ഈ ബാക്ടീരിയ കുടല്‍ ആരോഗ്യത്തിന് സഹായകമാണ്. നല്ല ദഹനവും തടി കുറയാന്‍ പ്രധാനമാണ്.

നാഡിയുടെ പ്രവര്‍ത്തനത്തെ

നാഡിയുടെ പ്രവര്‍ത്തനത്തെ

ഈ പാനീയത്തില്‍ പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നിവ ധാരാളമുണ്ട്. ഇത ഇലക്ടോളൈറ്റുകളെ സഹായിച്ച് നാഡിയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു.

ബൈല്‍

ബൈല്‍

ഇത് ബൈല്‍ ഉല്‍പാദനത്തെ സഹായിക്കും. ഇത് വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാന്‍ നല്ലതാണ്.

അനീമിയ

അനീമിയ

രക്തക്കുറവ് മൂലമുണ്ടാകുന്ന അനീമിയയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഈ പാനീയം. വിളര്‍ച്ചയൊഴിവാക്കും.

 പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ഈ പാനീയം ഏറെ ഗുണകരമാണ്.

ഒരാഴ്ചയില്‍ വഴുതന,നാരങ്ങ വയര്‍ കളയും

ഒരാഴ്ചയില്‍ വഴുതന,നാരങ്ങ വയര്‍ കളയും

4 കപ്പ് വെള്ളം, 1 വഴുതനങ്ങ, 1 ചെറുനാരങ്ങ എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.

വഴുതനങ്ങ

വഴുതനങ്ങ

വഴുതനങ്ങ തൊലി നീക്കാതെ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. വെള്ളം തിളപ്പിയ്ക്കുക. തിളച്ചു തുടങ്ങുമ്പോള്‍ ഈ വെള്ളം വാങ്ങിവച്ച് വഴുതനങ്ങ ഇതിലേയ്ക്കു ചേര്‍ക്കുക.

റൂം ടെംപറേച്ചറാകുമ്പോള്‍

റൂം ടെംപറേച്ചറാകുമ്പോള്‍

റൂം ടെംപറേച്ചറാകുമ്പോള്‍ ഈ പാനീയം ഫ്രിഡ്ജില്‍ വയ്ക്കുക. ഇത് തണുക്കുമ്പോള്‍ ഇതില്‍ നാരങ്ങ പിഴിഞ്ഞു ചേര്‍്ത്തു കുടിയ്ക്കാം.

വെറുംവയറ്റില്‍

വെറുംവയറ്റില്‍

ഇത് വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. വെറുംവയറ്റില്‍ ഒരുമിച്ചു കുടിയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ ദിവസവും പല തവണയായി കുടിയ്ക്കാം. അടുപ്പിച്ച് ഒരാഴ്ചയെങ്കിലും കുടിയ്ക്കുക.

Read more about: health body
English summary

How To Make Lemon And Eggplant Water To Reduce Belly Fat

How To Make Lemon And Eggplant Water To Reduce Belly Fat, read more to know about
Story first published: Friday, January 12, 2018, 12:53 [IST]