ഒരാഴ്ചയില്‍ ബീജസംഖ്യ ഇരട്ടിയാക്കാം, ഈ വഴി

Posted By:
Subscribe to Boldsky

വന്ധ്യതാപ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ മാത്രമല്ല, പുരുഷന്മാരിലും സര്‍വസാധാരണയാണ്. പുരുഷന്മാരിലെ വന്ധ്യതാ പ്രശ്‌നങ്ങളില്‍ ലൈംഗികപ്രശ്‌നങ്ങള്‍ക്കു പുറമേ ബീജസംഖ്യയും ഗുണവും ബീജങ്ങളുടെ ചലനം കുറയുന്നതുമെല്ലാം ഉള്‍പ്പെടുന്നു.

ലോകാരോഗ്യസംഘടനയുടെ അഭിപ്രായപ്രകാരം 100ല്‍ 51 ശതമാനം വന്ധ്യതാ പ്രശ്‌നങ്ങളും പുരുഷന്മാരുടെ ഭാഗത്തു നിന്നുണ്ടാകുന്നതാണ്. സ്ത്രീകളേക്കാള്‍ വന്ധ്യതാപ്രശ്‌നങ്ങള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണെന്നര്‍ത്ഥം.

പുരുഷന്മാരില്‍ വന്ധ്യതാപ്രശ്‌നങ്ങളില്‍ പെടുന്ന പ്രധാനപ്പെട്ട ഒന്നാണ് ബീജസംഖ്യ കുറയുന്നത്. ഒരു നിശ്ചിത എണ്ണം ബീജങ്ങള്‍ പുരുഷവന്ധ്യത ഒഴിവാക്കാന്‍ ഏറെ പ്രധാനമാണ്. ബീജോദ്പാദനത്തകരാറുകൾ അവയുടെ എണ്ണത്തെ കുറക്കയുയും ഗുണത്തെയും ചലനത്തെയും ബാധിക്കുകയും ചെയ്യും.

ശുക്ലസ്ഖലനം നടക്കാതെ വരുന്നെങ്കിൽ അവയുടെ ചലനശേഷി ഇല്ലാതായെന്നാണ് അർഥം. ബീജത്തിലെ തകരാറുകൾ ബീജകോശത്തിൻറെ ആകൃതിയെയും ബാധിക്കുന്നു. ഉദ്ദാരണശേഷിയല്ലായ്മ പലപ്പോഴും ശുക്ലസ്ഖലനം പൂർണ്ണമായോ ഭാഗികമായോ ഇല്ലാതാക്കുകയോ ചെയ്യുന്നു. ഇത് ലൈംഗികതെയും ഗർഭധാരണത്തെയും ബാധിക്കുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഓരോ സ്ഖലനത്തിലും സാധാരണഗതിയിൽ 1.5 മില്ലിമീറ്റർ മൂതൽ 5 മല്ലീമീറ്റർ വരെ അളവ് ഉണ്ടാകും. ഇതിൽ ഓരോ മില്ലീമീറ്ററിലും രണ്ട് കോടി മുതൽ 15 കോടി വരെ ബീജകോശങ്ങൾ ഉണ്ടാകും. ഇതിൽ 60 ശതമാനം കോശങ്ങളും സാധാരണ ആകൃതിയുള്ളവയും മുന്നോട്ടുള്ള ചലനരീതി പ്രദർശിപ്പിക്കുന്നവയുമായിരിക്കും.പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തുന്നതില്‍ ബീജസംഖ്യയേക്കാള്‍ പ്രധാനപ്പെട്ട വേറെ ചിലതുണ്ട്. ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കുന്നതിനെക്കുറിച്ച്, ബീജഗുണം വര്‍ദ്ധിപ്പിയ്ക്കാന്‍, പുരുഷവന്ധ്യത തുടങ്ങിയ ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

സെക്‌സ് താല്‍പര്യം

സെക്‌സ് താല്‍പര്യം

പല പുരുഷന്മാരിലും പുരുഷവന്ധ്യതയ്ക്കുള്ള പ്രധാനകാരണം ലൈംഗികപ്രശ്‌നമാണ്. ഇതിലൊന്നാണ് സെക്‌സ് താല്‍പര്യം കുറയുകയെന്നത്. സെക്‌സ് താല്‍പര്യം പുരുഷനിലും സ്ത്രീയിലും നല്‍കുന്നത്. പല കാരണങ്ങള്‍ കൊണ്ടും സെക്‌സ് താല്‍പര്യം കുറയാം. ഇത് വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണവുമാണ്.

ഉദ്ധാരണക്കുറവ്

ഉദ്ധാരണക്കുറവ്

മറ്റൊരു പ്രശ്‌നമാണ് ഉദ്ധാരണക്കുറവ്. ഇതും സെക്‌സ് നേരായ വിധത്തില്‍ നടക്കുന്നതിന് തടസം നില്‍ക്കാം. ഇതും വന്ധ്യതയ്ക്കു കാരണമാകുകയും ചെയ്യും.

ബീജങ്ങളുടെ ചലനശേഷി

ബീജങ്ങളുടെ ചലനശേഷി

ബീജങ്ങളുടെ എണ്ണം കൃത്യമായാല്‍ മാത്രം പോര, ഇവയ്ക്കു ചലിയ്ക്കാനുള്ള കഴിവു കൂടി വേണം. ബീജങ്ങളുടെ ചലനശേഷി കുറയുന്നത് പുരുഷവന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണം തന്നെയാണ്. ഇവയ്ക്കു നീങ്ങാനുള്ള ശേഷിയുണ്ടെങ്കിലേ അണ്ഡവുമായി ചേര്‍ന്നു സന്താനോല്‍പാദനം നടക്കാനാകൂ.

ടെസ്‌റ്റോസ്റ്റിറോണ്‍

ടെസ്‌റ്റോസ്റ്റിറോണ്‍

പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനക്കുറവ് പല പുരുഷന്മാരിലും വന്ധ്യതയ്ക്കു കാരണമാകാറുണ്ട്. ഹോര്‍മോണ്‍ കുറവിന് ശാരീരികവും മാനസികവുമായ പല കാരണങ്ങളുമുണ്ടാകും.

സ്‌പേം കൗണ്ട്

സ്‌പേം കൗണ്ട്

ആരോഗ്യകരമായ സ്‌പേം കൗണ്ട് അഥവാ ബീജസംഖ്യയില്ലാത്തതാണ് പല പുരുഷന്മാരിലും വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന ഒന്ന്. പാരമ്പര്യം, പോഷകഗുണമുള്ള ഭക്ഷണങ്ങളുടെ കുറവ്, വ്യായാമക്കുറവ്, സ്‌ട്രെസ് തുടങ്ങിയ പല കാരണങ്ങളും ബീജസംഖ്യ കുറയാനുള്ള പ്രധാന കാരണമാണ്.

ബീജസംഖ്യ

ബീജസംഖ്യ

ബീജസംഖ്യ കുറയുന്നതാണ് വന്ധ്യതാ പ്രശ്‌നമെങ്കില്‍ ഇത് ചികിത്സകളിലൂടെയും ഭക്ഷണങ്ങളിലൂടെയും പരിഹരിയ്ക്കാവുന്ന പ്രശ്‌നമാണ്. ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കാന്‍ പലവിധ വഴികളുമുണ്ട്.

നല്ല ഉറക്കം, നല്ല വ്യായാമം, സ്‌ട്രെസ് കുറയ്ക്കുക

നല്ല ഉറക്കം, നല്ല വ്യായാമം, സ്‌ട്രെസ് കുറയ്ക്കുക

നല്ല ഉറക്കം, നല്ല വ്യായാമം, സ്‌ട്രെസ് കുറയ്ക്കുക, എന്നിവയെല്ലാം ബീജസംഖ്യയും ഗുണവും വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്.

വൈറ്റമിന്‍ ഡി, കാല്‍സ്യം എന്നിവ ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇവയുടെ അളവു കൂട്ടുക. ഇവയടങ്ങിയ ഭക്ഷണവസ്തുക്കള്‍ കഴിയ്ക്കുന്നതു തന്നെ ഗുണം ചെയ്യും.

ജിന്‍സെങ്

ജിന്‍സെങ്

ജിന്‍സെങ് എന്നൊരു സസ്യമുണ്ട്. ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് ചായയിലിട്ടു കുടിയ്ക്കുന്നത് ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് നല്ലതാണ്.

ചീര

ചീര

ചീരയിലെ ഫോളിക് ആസിഡ് ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ആരോഗ്യകരമായ ബീജങ്ങള്‍ക്കു സഹായിക്കുന്ന ഒന്ന്.

പഴം

പഴം

പഴം ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിന്‍ എ, ബി1, സി എന്നിവ ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കും.

ബ്രൊക്കോളി

ബ്രൊക്കോളി

ഫോളിക് ആസിഡ് അടങ്ങിയ ബ്രൊക്കോളിയും ബീജസംഖ്യ പെട്ടെന്നു തന്നെ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

മാതളനാരങ്ങ

മാതളനാരങ്ങ

മാതളനാരങ്ങയാണ് ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഇതിനു സഹായിക്കുന്നത്.

വെളുത്തുള്ളി

വെളുത്തുള്ളി

വൈറ്റമിന്‍ ബി6, സേലേനിയം എന്നിവയടങ്ങിയ വെളുത്തുള്ളിയും ബീജസംഖ്യ എളുപ്പത്തില്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

അശ്വഗന്ധ

അശ്വഗന്ധ

ആയുര്‍വേദ സസ്യമായ അശ്വഗന്ധ പുരുഷലൈംഗിക പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇത് ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കാനും ഏറെ നല്ലതാണ്.

വാള്‍നട്‌സ്, ബദാം

വാള്‍നട്‌സ്, ബദാം

വാള്‍നട്‌സ്, ബദാം തുടങ്ങിയ ഡ്രൈ നട്‌സ് സിങ്കിന്റെ മികച്ചൊരു ഉറവിടമാണ്. ഇവ ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കും.

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ് കഴിയ്ക്കാം. ഇതിലെ കൊക്കോ ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കാനും ലൈംഗിക താല്‍പര്യങ്ങള്‍ ഉണര്‍ത്താനും ഏറെ നല്ലതാണ്.

സിങ്ക്

സിങ്ക്

സിങ്ക് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. റെഡ് മീറ്റ്, ബാര്‍ലി, ബീന്‍,് ഓയ്‌സ്‌റ്റേഴ്‌സ് തുടങ്ങിയവയെല്ലാം ധാരാളം കഴിക്കുക. ഇത് പുരുഷന്റെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും വന്ധ്യ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യുന്നു.

പുകവലി

പുകവലി

പുകവലി ഉപേക്ഷിക്കുകയെന്നത് വളരെ പ്രധാനം. പുകവലി ബീജങ്ങളുടെ എണ്ണത്തെ മാത്രമല്ല, ആയുസിനെയും നശിപ്പിക്കും. ബീജങ്ങളുടെ ജനിതക ഘടനയിലും പുകവലി മാറ്റങ്ങള്‍ ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട് അയഞ്ഞ അടിവസ്ത്രങ്ങള്‍, ലാപ്‌ടോപ്പ് മടിയില്‍ വച്ച് ഉപയോഗിയ്ക്കാതിരിയ്ക്കുക, ഫോണ്‍ പാന്റ്‌സ് പോക്കറ്റില്‍ വയ്ക്കാതിരിയ്ക്കുക തുടങ്ങിയവയെല്ലാം പ്രധാനമാണ്.

Read more about: sperm health body
English summary

How To Increase Sperm Count Fast

How To Increase Sperm Count Fast, Read more to know about,