For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷവിരല്‍ പറയും വൃഷണ ക്യാന്‍സര്‍ സാധ്യത

പുരുഷവിരല്‍ പറയും വൃഷണ ക്യാന്‍സര്‍ സാധ്യത

|

ഇന്നത്തെ കാലത്തു വര്‍ദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്‌നമാണ് ക്യാന്‍സര്‍. ഏതു പ്രായത്തിലുള്ളവരെ വേണമെങ്കിലും ഏതു സമയത്തും ആക്രമിയ്ക്കാവുന്ന ഒരു രോഗമാണിത്. തുടക്കത്തില്‍ കണ്ടെത്തി ചികിത്സ തേടിയില്ലെങ്കില്‍ മരണം വരെ സംഭവിയ്ക്കാവുന്ന ഗുരുതരമായ രോഗങ്ങളിലൊന്ന്.

ക്യാന്‍സറിന്റെ പല ലക്ഷണങ്ങളും മറ്റു രോഗങ്ങളോട് സാമ്യമുള്ളതാണ്. ഇതുകൊണ്ടാണ് പലപ്പോഴും ആളുകള്‍ ഇതു നിസാരമായി കണക്കാക്കുന്നതും ചികിത്സ തേടുന്നതു വൈകുന്നതും. ഇത് രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നു. പരിഹരിയ്ക്കാന്‍ ആകാത്ത വിധം ക്യാന്‍സര്‍ ശരീരത്തിലേയ്ക്കു പടരുകയും ജീവിതം തന്നെ അപകടത്തിലാക്കുകയും ചെയ്യുന്നു.

ക്യാന്‍സര്‍ തന്നെ പല തരത്തിലുമുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളേയും ബാധിയ്ക്കുന്ന പലതരത്തിലെ ക്യാന്‍സറുകളുണ്ട്. ചിലത് വളരെ ഗുരുതരമാകും, ചിലത് അത്ര തന്നെ ഗുരുതരമാല്ലാത്തതും.

ഇതുപോലെ സ്ത്രീകളേയും പുരുഷന്മാരേയും ബാധിയ്ക്കുന്ന ചില പ്രത്യേക തരം ക്യാന്‍സറുകളുമുണ്ട്. സ്ത്രീകളില്‍ യൂട്രൈന്‍, ഒവേറിയന്‍ ക്യാന്‍സറുകള്‍ ഈ ഗണത്തില്‍ പെടുന്നു. ബ്രെസറ്റ് ക്യാന്‍സറും പൊതുവേ സ്ത്രീകള്‍ക്കാണ് വരുന്നതെങ്കിലും അപൂര്‍വം ചിലപ്പോള്‍ പുരുഷന്മാര്‍ക്കും ഇതുണ്ടാകാറുണ്ട്. പുരുഷന്മാരെ ബാധിയ്ക്കുന്ന പ്രത്യേക തരം ക്യാന്‍സറാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ അഥവാ വൃഷണ ക്യാന്‍സര്‍. പ്രോസ്‌റ്റേറ്റ് ഗ്രന്ഥികളെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ എന്നു വേണം, പറയാന്‍.

മറ്റേതു ക്യാന്‍സര്‍ പോലെത്തന്നെയും പ്രോസ്‌റ്റേറ്റ് ക്യാന്‍സറും തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ഗുരുതമരാകുന്നതു തന്നെയാണ്.

ജനിച്ച തീയതി പ്രകാരം ചെയ്താല്‍ ധനവാനാകാംജനിച്ച തീയതി പ്രകാരം ചെയ്താല്‍ ധനവാനാകാം

പ്രോസ്‌റ്റേറ്റ്ക്യാന്‍സര്‍ തിരിച്ചറിയാന്‍ പല ലക്ഷണങ്ങളുമുണ്ട്. ഇതിലൊന്നാണ് പുരുഷന്റെ വിരല്‍ നോക്കിയാല്‍ ഇതു തിരിച്ചറിയാന്‍ സാധിയ്ക്കും, അതായത് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ വരുമോയെന്നു പറയാന്‍ വിരല്‍ നോക്കിയാല്‍ സാധിയ്ക്കുമെന്നത്. ഇത് വെറും വിശ്വാസമല്ല, ശാസ്ത്രം തെളിയിച്ച ഒന്നാണ്.

ഏതു വിധത്തിലാണ് പുരുഷന്റെ കൈവിരല്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത വെളിപ്പെടുത്തുന്നതെന്നു നോക്കൂ,

കൈ വിരലും പ്രോസ്‌റ്റേറ്റ് ക്യാന്‍സറും

കൈ വിരലും പ്രോസ്‌റ്റേറ്റ് ക്യാന്‍സറും

2011ല്‍ 1500ളം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ബാധിതരായ പുരുഷന്മാരില്‍ നടത്തിയ പഠനമാണ് കൈ വിരലും പ്രോസ്‌റ്റേറ്റ് ക്യാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വിശദീകരിയ്ക്കുന്നത്. ഇത്തരം ക്യാന്‍സര്‍ ബാധിതരുടെ ചൂണ്ടുവിരലിന് മോതിര വിരലിനേക്കാള്‍ നീളം കൂടുതലാണെന്നു തെളിഞ്ഞു. അതായത് ചൂണ്ടുവിരല്‍ നീളം മോതിര വിരലിനേക്കാള്‍ കൂടുതലുളള പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്നു ചുരുക്കം.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത

ഇത്തരം കണ്ടെത്തല്‍ അല്‍പം വിചിത്രമാണെന്നു തോന്നാമെങ്കിലും ഈ ഘടകം പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത 33 ശതമാനം വരെ വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നു തെളിഞ്ഞു. ഇതിനുള്ള കാരണമായി പറയുന്നത് എച്ച്ഒഎക്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ജീനുകളാണ്. വിരലുകളുടെയും വൃഷണത്തിന്റെയും വളര്‍ച്ചയ്ക്ക് ഈ ഹോര്‍മോണാണ് കാരണമാകുന്നത്. ഇതാണ് ഇവ രണ്ടും തമ്മില്‍ ബന്ധപ്പെടുത്താനുള്ള കാരണവും.

HOX

HOX

HOX എന്ന ഈ പ്രത്യേക ജീനുകളുടെ അസന്തുലിതാവസ്ഥയാണ് ചൂണ്ടുവിരലിന് മോതിര വിരലിനേക്കാള്‍ നീളം നല്‍കുന്നതും വൃഷണ ക്യാന്‍സര് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതും. എന്നാല്‍ ജീനുകള്‍ സന്തുലിതമെങ്കില്‍ ഈ സാധ്യതയില്ലെന്നു പറയാം.

ക്യാന്‍സര്‍ സാധ്യത

ക്യാന്‍സര്‍ സാധ്യത

വിരലുകളുടെ നീളവും പ്രോസ്റ്റേറ്റ് ക്യാന്‍സറും തമ്മിലുള്ള ബന്ധം ക്യാന്‍സര്‍ വരുമെന്നതല്ല, ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്നതാണ് സൂചിപ്പിയ്ക്കുന്നത്. അതല്ലാതെ ഇത് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരുമെന്ന സൂചനയല്ലെന്നും ഓര്‍ക്കുക.

ഇതല്ലാതെയും ചില പ്രത്യേക ലക്ഷണങ്ങള്‍

ഇതല്ലാതെയും ചില പ്രത്യേക ലക്ഷണങ്ങള്‍

ഇതല്ലാതെയും ചില പ്രത്യേക ലക്ഷണങ്ങള്‍ വൃഷണ ക്യാന്‍സറിനുണ്ട്. മൂത്രമൊഴിയ്ക്കുമ്പോള്‍ മൂത്രത്തിന്റെ ഗതി മാറുന്നത്, ഒരു വശത്തു നിന്നും മറുവശത്തേയ്ക്കു പോകുന്നത്, പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ ഒരു ലക്ഷണമാണ്. ഇതുപോലെ ഇടയ്ക്കിടെയുള്ള മൂത്രശങ്ക പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ പ്രധാന ലക്ഷണമാണെന്നു പറയാം. ഇത് സ്ഥിരം അനുഭവപ്പെടുന്നുവെങ്കില്‍ പ്രത്യേകിച്ചും.മൂത്രമൊഴിയ്ക്കാന്‍ ഏറെ സമയമെടുക്കും. പതുക്കെയോ തുള്ളികളായോ ആണ് മൂത്രം പോവുക. ഇത്തരം ഘട്ടത്തില്‍ ഇത് പ്രോസ്‌റ്റേറ്റ് ഗ്ലാന്റിന്റെ പ്രശ്‌നങ്ങളേയാണ് കാണിയ്ക്കുന്നത്.

മൂത്രത്തില്‍ രക്തം

മൂത്രത്തില്‍ രക്തം

മൂത്രത്തില്‍ രക്തം കാണപ്പെടുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ ഒരു ലക്ഷണമായി എടുക്കാം. ഇതിനു കാരണങ്ങള്‍ പലതുണ്ടെങ്കിലും ഇതും പ്രധാനപ്പെട്ട ഒരു ലക്ഷണമാണ്.

ക്ഷീണം

ക്ഷീണം

പൊതുവായ ക്യാന്‍സറുകളുടെ ലക്ഷണമായി കാണപ്പെടുന്ന ക്ഷീണം ഈ ക്യാന്‍സര്‍ ബാധയ്ക്കുമുണ്ടാകും. പ്രത്യേക കാരണമില്ലാതെ വരുന്ന ക്ഷീണം, ഇതുപോലെ കാരണങ്ങള്‍ കൂടാതെ തൂക്കം കുറയുക എന്നിവയെല്ലാം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണമായും എടുക്കാം. ഇതിനുളള മറ്റു ക്യാന്‍സറോ കാരണങ്ങളോ ഉണ്ടാകാമെങ്കിലും.

വൃഷണ ഭാഗത്തെ എല്ലുകള്‍ക്കു വേദന

വൃഷണ ഭാഗത്തെ എല്ലുകള്‍ക്കു വേദന

ഇതുപോലെ തുടയെല്ലിന്റെ, അതായത് വൃഷണ ഭാഗത്തെ എല്ലുകള്‍ക്കു വേദനയുണ്ടെങ്കില്‍ ഇതും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണമായി എടുക്കാം. മറ്റു ലക്ഷണങ്ങള്‍ക്കൊപ്പം ഇതും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ബാധയെ സൂചിപ്പിയ്ക്കുന്നു. ഇതുപോലെ പുറം വേദനയും ഇതിന്റെ ലക്ഷണമായി ഉണ്ടാകാം.

സെക്‌സ് സമയത്തുണ്ടാകുന്ന വേദന

സെക്‌സ് സമയത്തുണ്ടാകുന്ന വേദന

സെക്‌സ് സമയത്തുണ്ടാകുന്ന വേദന, ഉദ്ധാരണ പ്രശ്‌നങ്ങള്‍ എന്നിവയും വൃഷണ ക്യാന്‍സര്‍ ലക്ഷണങ്ങളായി പറയാം. ഉദ്ധാരണത്തിലും സ്ഖലനത്തിലുമുണ്ടാകുന്ന വ്യത്യാസങ്ങള്‍, ലിംഗത്തില്‍ നിന്നും പുറപ്പെടുവിയ്ക്കുന്ന സ്രവത്തിലുണ്ടാകുന്ന വ്യത്യാസം എന്നിവ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തന്നെയാണ്.

വൃഷണങ്ങളുടെ വലിപ്പത്തില്‍ വരുന്ന വ്യത്യാസം

വൃഷണങ്ങളുടെ വലിപ്പത്തില്‍ വരുന്ന വ്യത്യാസം

വൃഷണങ്ങളുടെ വലിപ്പത്തില്‍ വരുന്ന വ്യത്യാസം, തെന്നി മാറുന്ന മുഴകള്‍, സ്രവങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധിയ്ക്കുക. ഇവയെല്ലാം വൃഷണ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പെടുന്ന ചിലതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ തക്ക സമയത്തു തന്നെ വൃഷണത്തെ ബാധിയ്ക്കുന്ന രോഗമായി എടുത്തു ചികിത്സ തേടുക.

English summary

How Finger Length Can Predict Prostate Cancer Risk

How Finger Length Can Predict Prostate Cancer Risk, Read more to know about,
Story first published: Monday, August 27, 2018, 11:47 [IST]
X
Desktop Bottom Promotion