ആരോഗ്യത്തിന് ബദാം ഇങ്ങനെ കഴിയ്ക്കൂ

Posted By:
Subscribe to Boldsky

ബദാം ആരോഗ്യത്തിന് ഏറെ ചേര്‍ന്നൊരു ഭക്ഷണവിഭവമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വൈറ്റമിന്‍ ഡി, നല്ല കൊഴുപ്പ്, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ എന്നിവയടങ്ങിയ ഒന്നാണ്.

ഇവയില്‍ ധാരാളം ഫൈബര്‍, മഗ്നീഷ്യം, വൈറ്റമിന്‍ ഇ, റൈബോഫ്‌ളേവിന്‍, കോപ്പര്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയുണ്ട്. ഹൃദയസംരക്ഷണത്തിനു ചേര്‍ന്ന മോണോസാച്വറേറ്റഡ് കൊഴുപ്പുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ ഫോളിക് ആസിഡ് ഗര്‍ഭസ്ഥ ശിശുവിനുണ്ടാകുന്ന പ്രശ്‌നങ്ങളകറ്റാന്‍ ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ ഇതു കഴിയ്ക്കുന്നത് ഏറെ ഗുണകരവും.

ബദാം പല തരത്തിലും കഴിയ്ക്കാം. ഇത് എണ്ണ ചേര്‍ക്കാതെ വറുത്തു കഴിയ്ക്കുന്നവരുണ്ട്. ഇത് ഉപ്പു ചേര്‍ത്തു കഴിയ്ക്കുന്നവരുമുണ്ട്. പാലിനൊപ്പവും തേനിനൊപ്പവും കഴിയ്ക്കുന്നവരുമുണ്ട്.

മുഖത്തെ ചുളിവകറ്റി വയസു കുറയ്ക്കും മുട്ടവിദ്യ

ദിവസവും ഇതു ശീലമാക്കുന്നത് ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്.

ബദാം പൊതുവെ വെള്ളത്തിലിട്ടു കുതിര്‍ത്തിയാണ് കഴിയ്ക്കുന്നതു നല്ലതെന്നു പറയും. ഇത് തൊലി കളഞ്ഞും തൊലിയോടെയും കഴിയ്ക്കുന്നവരുണ്ട്. തൊലിയോടെ കഴിയ്ക്കുന്നതാണോ തൊലി കളയണോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുള്ളവരുമുണ്ട്.

പുലര്‍കാലേ പുരുഷനാ മോഹം,കാരണം

ബദാമിന് ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലും ഇതു കൃത്യമായ രീതിയില്‍ കഴിച്ചാലേ ഗുണങ്ങള്‍ ലഭിയ്ക്കുകയുള്ളൂവെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ബദാം ഗുണങ്ങള്‍ കൃത്യമായി ലഭിയ്ക്കാന്‍, അത് ദോഷങ്ങള്‍ വരുത്താതിരിയ്ക്കാന്‍ ഏതെല്ലാം രീതിയില്‍ ഇതു കഴിയ്ക്കുന്നതാണ് ആരോഗ്യകരമെന്നറിയൂ,

ദഹനത്തിനും

ദഹനത്തിനും

എല്ലാ ഡ്രൈ നട്‌സിലും വച്ച് ബദമാണ് കുറവ് ആസിഡുല്‍പാദിപ്പിയ്ക്കുന്ന നട്‌സെന്നു വേണം, പറയാന്‍. ഇതുകൊണ്ടുതന്നെ വയറിന്റെ ആരോഗ്യത്തിന് ഉത്തമവുമാണ്. നാരുകള്‍ ദഹനത്തിനും നല്ലത്.

 തൊലിയോടെ ബദാം കഴിച്ചാല്‍

തൊലിയോടെ ബദാം കഴിച്ചാല്‍

എന്നാല്‍ ബദാമിന്റെ തോടില്‍ എന്‍സൈമുകളെ തടയുന്ന ഒരു വസ്തുവുണ്ട്. ഈ വസ്തു ദഹനത്തിനു പ്രയാസമുണ്ടാക്കുന്നു. ഇതുകൊണ്ടുതന്നെ പലര്‍ക്കും തൊലിയോടെ ബദാം കഴിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത് സാധാരണയാണ്.

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ബദാം എല്ലായ്‌പ്പോഴും വെള്ളത്തിലിട്ടു കുതിര്‍ത്തി തൊലി നീക്കി കഴിയ്ക്കുന്നതാണ് ഏറെ നല്ലത്. ഇത് ദഹനത്തെ എളുപ്പമാക്കും.

പോഷണം

പോഷണം

ബദാം കുതിര്‍ത്തി തൊലി നീക്കി കഴിയ്ക്കുന്നതു കൊണ്ട് മറ്റൊരു ഗുണം കൂടിയുണ്ട്. ഇതിലെ തൊലി ഇതിലെ പോഷകങ്ങള്‍ ശരീരത്തിലെത്തുന്നതു തടയുന്ന ഒരു ആവരണമായി പ്രവര്‍ത്തിയ്ക്കുന്നു. തൊലിയിലെ ടാനിനാണ് ഇതിനു കാരണമാകുന്ന്. ഇതുകൊണ്ടുതന്നെ ഇത് തൊലി നീക്കി കഴിയ്ക്കുന്നതാണ് ഉത്തമമെന്നും പറയാം. ദഹനത്തിനു മാത്രമല്ല, ശരീരത്തിന് പോഷണം ലഭിയ്ക്കുന്നതിനും ഇതുതന്നെയാണ് ഗുണകരം.

ഫൈറ്റിക് ആസിഡ്

ഫൈറ്റിക് ആസിഡ്

ബദാമിന്റെ തൊലിയില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് അയേണ്‍ ശരീരം വലിച്ചെടുക്കുന്നതു തടയുകയും ചെയ്യും. ഇതും ബദാം തൊലി നീക്കി കഴിയ്ക്കാന്‍ പറയുന്നതിന്റെ ഒരു കാരണമാണ്.

ബദാം 8-12 മണിക്കൂര്‍ നേരം

ബദാം 8-12 മണിക്കൂര്‍ നേരം

ബദാം 8-12 മണിക്കൂര്‍ നേരം വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം. ഇത് രാവിലെ വെറുംവയറ്റില്‍ തൊലി നീക്കി കഴിയ്ക്കുന്നതാണ് കഴിയ്ക്കുവാന്‍ പറ്റിയ ഏറ്റവും നല്ല സമയവും. ഇത് ഇതിലെ ആരോഗ്യഗുണങ്ങള്‍ പൂര്‍ണമായും ശരീരം വലിച്ചെടുക്കാനും സഹായിക്കുന്നു.

പാലിനൊപ്പം

പാലിനൊപ്പം

ബദാം കുതിര്‍ത്തി പാലിനൊപ്പം അരച്ചു കഴിയ്ക്കുന്നതും ഏറെ ഗുണകരമാണ്. ഇത് ആട്ടില്‍പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് പുരുഷസെക്‌സ് പ്രശ്‌നങ്ങള്‍ക്ക് നല്ലതാണ്. വേണമെങ്കില്‍ തേനിനൊപ്പവും ഇതു കഴിയ്ക്കാം.

ബദാം കുതിര്‍ത്ത വെള്ളം

ബദാം കുതിര്‍ത്ത വെള്ളം

ചിലര്‍ ബദാം കുതിര്‍ത്ത വെള്ളം കുടിയ്ക്കാറുണ്ട്. എന്നാല്‍ ഈ വെള്ളത്തില്‍ പൊതുവെ തൊലിയിലെ ഫൈറ്റിക് ആസിഡ് അടങ്ങാന്‍ സാധ്യതയേറെയാണ്. ഇതുകൊണ്ടുതന്നെ ഇതത്ര ആരോഗ്യകരമെന്നു പറയാനാകില്ല.

3-5 വരെ

3-5 വരെ

3-5 വരെ ബദാം ദിവസവും കഴിച്ചാല്‍ മതിയാകും. ബദാം അധികം കഴിയ്ക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്കു കാരണമാകും.

ബദാം തടി കുറയ്ക്കാന്‍

ബദാം തടി കുറയ്ക്കാന്‍

ബദാം തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ്. ഇതിന്റെ പ്രയോജനം ലഭിയ്ക്കണമെങ്കില്‍ ഇത് തൊലി നീക്കി കഴിയ്ക്കണം. കുതിര്‍ത്തു തൊലി നീക്കിയ ബദമാണ് തടി കുറയ്ക്കാന്‍ ഏറെ നല്ലത്.ഇത് തേനിനൊപ്പം കഴിയ്ക്കുന്നതു ഏറെ നല്ലതാണ്.

English summary

How To Eat Almonds To Avail Maximum Health Benefits

How To Eat Almonds To Avail Maximum Health Benefits