1 കപ്പു തൈര് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് മരുന്ന്

Posted By:
Subscribe to Boldsky

ചോറിനൊപ്പം തൈരു ചേര്‍ത്തു കഴിയ്ക്കുന്നത് മിക്കവാറും പേരുടെ ശീലമാണ്. ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ തികച്ചും പ്രകൃതിദത്തമായ ഭക്ഷണമാണ് തൈര്.

തൈരില്‍ കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങിയ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനു മാത്രമല്ല, പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും തൈരു നല്ലൊരു മരുന്നാണ്.

ഒരു കപ്പു തൈര് എങ്ങനെയെനാണ് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള മരുന്നാകുന്നതെന്നു നോക്കൂ,

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്, ശാന്തതയും ഓര്‍മയുമെല്ലാം ലഭിയ്ക്കാന്‍ തൈര് ഏറെ നല്ലതാണ്. പരീക്ഷിയ്ക്കു മുന്‍പോ ഇന്റര്‍വ്യൂവിനു മുന്‍പോ ഒരു സ്പൂണ്‍ തൈരില്‍ അല്‍പം പഞ്ചസാര ചേര്‍ത്തു കഴിയ്ക്കുക.

പ്രോബയോട്ടിക് ഗുണങ്ങള്‍

പ്രോബയോട്ടിക് ഗുണങ്ങള്‍

ദിവസവും ഒരു ബൗള്‍ തൈരു കഴിയ്ക്കുന്നത് ദോഷകരമായ ബാക്ടീരിയകളെ അകറ്റും. യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനുള്ള നല്ലൊരു പ്രതിവിധി. ഇതിലെ പ്രോബയോട്ടിക് ഗുണങ്ങള്‍ ആരോഗ്യകരമായ ബാക്ടീരിയകളുടെ ഉല്‍പാദനത്തിന് സഹായിക്കുന്നതാണ് കാരണം.

വയറ്റിലെ ആസിഡ് ഉല്‍പാദനം

വയറ്റിലെ ആസിഡ് ഉല്‍പാദനം

ഇതിലെ കാല്‍സ്യം വയറ്റിലെ ആസിഡ് ഉല്‍പാദനം തടയും. ഇതുകൊണ്ടുതന്നെ ഒരു കപ്പു തൈരിന് നിമിഷങ്ങള്‍ക്കുള്ളില്‍ അസിഡിറ്റി പ്രശ്‌നങ്ങള്‍ തടയാന്‍ സാധിയ്ക്കും.

മുഖക്കുരു

മുഖക്കുരു

1ടേബിള്‍സ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടി, ചന്ദനപ്പൊടി, അര ടീസ്പൂണ്‍ പഞ്ചസാര എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖക്കുരുവിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് ഉണങ്ങിയ ശേഷം മസാജ് ചെയ്തു കഴുകിക്കളയാം.

ചര്‍മത്തിലെ അലര്‍ജി

ചര്‍മത്തിലെ അലര്‍ജി

ചര്‍മത്തിലെ അലര്‍ജിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. അലര്‍ജിയ്ക്കു കാരണമായ എല്‍ജി ഇ ഉല്‍പാദനം തൈരു കുറയ്ക്കും.

തൈരും ചെറുനാരങ്ങാനീരും

തൈരും ചെറുനാരങ്ങാനീരും

തൈരും ചെറുനാരങ്ങാനീരും ചേര്‍ത്തു പുരട്ടുന്നത് സണ്‍ടാന്‍ മാറാനുള്ള നല്ലൊരു വഴിയാണ്. തൈരിലെ ലാക്ടിക് ആസിഡും ചെറുനാരങ്ങയുടെ ബ്ലീച്ചിംഗ് ഇഫക്ടുമാണ് ഈ ഗുണം നല്‍കുന്നത്.

താരന്‍

താരന്‍

അല്‍പം പുളിപ്പുള്ള തൈര് ശിരോചര്‍മത്തില്‍ പുരട്ടുന്നത് താരന്‍ മാറ്റാനുള്ള നല്ലൊരു വഴിയാണ്. ശിരോചര്‍മത്തിലെ ചൊറിച്ചിലകറ്റും, മൃദുവും തിളപ്പവുമുള്ള മുടി ലഭിയ്ക്കും. മുടികൊഴിച്ചിലിനുളള നല്ലൊരു മരുന്നു കൂടിയാണിത്.

Read more about: health body
English summary

How Curd Can Be A Good Medicine

How Curd Can Be A Good Medicine, Read more to know about
Story first published: Sunday, March 25, 2018, 23:36 [IST]