For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ തടയാന്‍ കറുത്ത കുത്തുകളുള്ള പഴം

ക്യാന്‍സര്‍ തടയാന്‍ കറുത്ത കുത്തുകളുള്ള പഴം

|

ആരോഗ്യത്തിനു സഹായിക്കുന്നവയില്‍ പഴങ്ങളും പച്ചക്കറികളുമെല്ലാം കൂടുതല്‍ സഹായകമാണ്. നാരുകളും പല തരം വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയവയാണ് പഴവര്‍ഗങ്ങള്‍.

പഴങ്ങളില്‍ തന്നെ സാധാരണ പഴമാണ് നമ്മുടെ പഴം. പഴം തന്നെ പല വിഭാഗത്തില്‍ പെടുന്നവയുണ്ട്. കേരള ബനാന എന്നറിയപ്പെടുന്ന നമ്മുടെ നേന്ത്രന്‍ പഴം, റോബസ്റ്റ, പാളയം കോടന്‍ അഥവാ മൈസൂര് പൂവന്‍, കണ്ണന്‍ പഴം, ഞാലിപ്പൂവന്‍ പഴം, ചെങ്കദളി എന്നിങ്ങളെ പോകുന്നു, ഇത്.

നിറ മാറിടത്തിന്‌ ഉലുവ ഒലീവ് ഓയിലില്‍നിറ മാറിടത്തിന്‌ ഉലുവ ഒലീവ് ഓയിലില്‍

നാം പഴ വര്‍ഗങ്ങളെല്ലാം നല്ലതു നോക്കിയാണ് തെരഞ്ഞെടുക്കാറ്. പഴത്തിന്റെ കാര്യത്തിനും തോല്‍ നോക്കിയാണ് തെരഞ്ഞെടുക്കുക. പൊതുവേ കറുത്ത കുത്തുകളുള്ള പഴങ്ങള്‍ കേടാണെന്നോ പെട്ടെന്നു കേടാകുമെന്നോ കരുതി നാം കഴിവതും ഒഴിവാക്കുകയും ചെയ്യും.

എന്നാല്‍ പഴത്തിന്റെ തോലില്‍ കറുത്ത കുത്തുകള്‍ വരുന്ന പഴമാണ് ഏറ്റവും ആരോഗ്യകരമെന്നതാണ് വാസ്തം. ഇതെക്കുറിച്ചറിയൂ,

ക്യാന്‍സര്‍

ക്യാന്‍സര്‍

നല്ല പോലെ പഴുത്ത പഴത്തിന്റെ അടയാളമാണ് കറുത്ത സ്‌പോട്ടോടു കൂടിയ പഴം. നല്ല പോലെ പഴുക്കാത്ത പഴത്തെ അപേക്ഷിച്ചു പല ആരോഗ്യപരമായ ഗുണങ്ങളും ആരോഗ്യം നല്‍കുന്ന ഘടകങ്ങളും ഒത്തിണങ്ങിയവയാണ് ഇത്തരം പഴങ്ങള്‍. നന്നായി പഴുത്ത പഴത്തില്‍ ടിഎന്‍എഫ് എന്നൊരു ഘടകമുണ്ട്. ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍ എന്നാണ് ഇതിന്റെ പേര്. ശരീരത്തിലെ അബ്‌നോര്‍മല്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്ന ഒന്ന്.

ഇതു കൊണ്ടു തന്നെ ഇത്തരം പഴങ്ങള്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ അത്യുത്തമവുമാണ്. ദിവസവും ഇതു കഴിയ്ക്കുന്നത് ക്യാന്‍സറിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.

ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ സഹായകമാണിത്.

അള്‍സര്‍

അള്‍സര്‍

അള്‍സര്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണു കറുത്ത കുത്തുള്ള പഴം. നല്ല പോലെ പഴുത്ത പഴം വയററിലെ അസിഡിറ്റി പ്രശ്‌നങ്ങളും ആസിഡ് ഉല്‍പാദനവും തടയുന്നു. ഇതു വഴി അള്‍സര്‍ പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു. അള്‍സറിന് പലപ്പോഴും കാരണമാകുന്നത് അസിഡിറ്റിയാണ്.

മലബന്ധവും

മലബന്ധവും

കറുത്ത കുത്തുകളുള്ള പഴം മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇതില്‍ നാരുകളുടെ എണ്ണവും കൂടുതലാണ്. കൂടുതല്‍ പഴുക്കുന്നതു കൊണ്ടു കൂടുതല്‍ ആരോഗ്യകരവുമാണ് ഇത്. കുടലിന്റെ പ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാക്കുന്നു. അതേ സമയം ഇത്ര തന്നെ പഴുക്കാത്ത പഴം ദഹനത്തിന് തടസം നനില്‍ക്കും. ഇതു വഴി മലബന്ധവും കാരണമാകും.

അനീമിയ

അനീമിയ

അനീമിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കറുത്ത കുത്തുകളുള്ള പഴം. ഇതില്‍ അയേണ്‍ അളവ് മറ്റെല്ലാത്തിനേക്കാളും കൂടുതലാണ്. രക്തപ്രവാഹം എല്ലാ പോഷകങ്ങളും ഓക്‌സിജനുമെല്ലാം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കുമെത്തിയ്ക്കാന്‍ സഹായിക്കുന്നു. ഇതു വഴി ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ചെയ്യുന്നു.

സ്ത്രീകളിലെ മാസമുറ

സ്ത്രീകളിലെ മാസമുറ

സ്ത്രീകളിലെ മാസമുറ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കറുത്ത കുത്തുകളുള്ള പഴം. ഇതിലെ വൈറ്റമിന്‍ ബി6 ആര്‍ത്തവ സമയത്ത് ശരീരത്തില്‍ വെള്ളം കെട്ടി നിന്നു നീരുണ്ടാകുന്നതു തടയും. മസില്‍ വേദനകള്‍ ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്.

ബിപി

ബിപി

ഇതിലെ പൊട്ടാസ്യം ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ നല്ലതാണ്. നല്ല പോലെ പഴുത്ത, അതായത് കറുത്ത പുള്ളികളുള്ള പഴമെങ്കില്‍ പൊട്ടാസ്യം തോത് ഏറെ അധികമായിരിയ്ക്കും. ഇതാണ് സഹായകരമാകുന്നത്. ബിപി കാരണമാകുന്ന സോഡിയം ഇതില്‍ തീരെ കുറവുമാണ്.

നല്ല മൂഡു നല്‍കുന്ന

നല്ല മൂഡു നല്‍കുന്ന

പഴത്തില്‍ ട്രിപ്‌റ്റോഫാന്‍ എന്നൊരു പ്രത്യേക തരം അമിനോ ആസിഡുണ്ട്. ഇത് സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. സന്തോഷം തോന്നിപ്പിയ്ക്കുന്ന, നല്ല മൂഡു നല്‍കുന്ന ഒരു ഹോര്‍മോണാണിത്.

ശരീരത്തിന് ഊര്‍ജം നല്‍കാന്‍

ശരീരത്തിന് ഊര്‍ജം നല്‍കാന്‍

ശരീരത്തിന് ഊര്‍ജം നല്‍കാന്‍ ഏറെ മികച്ച ഒന്നാണ് കറുത്ത കുത്തുകളുള്ള ഇത്തര പഴം. ഇതിലെ മിനറലുകളും ധാതുക്കളും ശരീരത്തിന് ബലം നല്‍കുന്നു. ഇതിലെ പൊട്ടാസ്യം മസിലുകളുടെ വേനദ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് കറുത്ത പുള്ളികളുള്ള പഴം. ദഹന പ്രശ്‌നങ്ങളാണ് പലപ്പോഴും നെഞ്ചെരിച്ചിലിന് കാരണമാകുന്നത്. പഴുത്ത പഴം ദഹനത്തിന് നല്ലപോലെ സഹായിക്കുന്ന ഒന്നാണ്.

പുരുഷ ലൈംഗികതയെ

പുരുഷ ലൈംഗികതയെ

പുരുഷ ലൈംഗികതയെ ഉണര്‍ത്തുന്ന ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകളുടെ ഉത്പാദനത്തിന് നല്ല പഴുത്ത പഴം സഹായിക്കും. വാഴപ്പഴം കഴിക്കുന്നത് സെറോട്ടോണിന്‍ ഉത്പാദിക്കപ്പെടാനും അത് വഴി ലൈംഗികബന്ധത്തിന് ശേഷം സന്തോഷകരമായ മാനസികാവസ്ഥ ലഭിക്കാനും സഹായിക്കും.

കറുത്ത കുത്തുകളുള്ള പഴമെങ്കിലും

കറുത്ത കുത്തുകളുള്ള പഴമെങ്കിലും

കറുത്ത കുത്തുകളുള്ള പഴമെങ്കിലും കൂടുതല്‍ കറുപ്പാകാതിരിയ്ക്കുന്നതാണ് നല്ലത്. കൂടുതല്‍ കറുപ്പായാല്‍ ഇതിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ കുറയും. പോഷകാംശവും കുറയും.

English summary

How Black Spotted Banana Helps To Reduce Cancer Chances

How Black Dotted Banana Helps To Reduce Cancer Chances, Read more to know about,
X
Desktop Bottom Promotion