For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേനില്‍ കുതിര്‍ത്ത വാള്‍നട്‌സ് 1 മാസം

|

ഡ്രൈ നട്‌സില്‍ പ്രധാനപ്പെട്ട ഒന്നാണ് വാള്‍നടസ്. അല്‍പം കയ്പുള്ള ഈ ഫലം ധാരാളം ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നുമാണ്.
പോളിസാച്വറേറ്റഡ് ഫാറ്റ്, വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളമുള്ള ഒന്ന്. ഇതുകൊണ്ടുതന്നെ ആരോഗ്യത്തിനു മാത്രമല്ല, പല ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റാനും പ്രധാനപ്പെട്ട ഒന്നാണിത്.

ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു ഉറവിടമാണ് വാള്‍നട്‌സ്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരവും. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകളും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

ദിവസവും വാള്‍നട്‌സ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ആരോഗ്യകരവുമാണ്. തേനും ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. ആന്റിഓക്‌സിഡന്റുകളുടെ കലവറയാണിത് ധാരാളം വൈറ്റമിനുകളും മിനറലുകളുമെല്ലാം ഉള്‍പ്പെടുത്തിയ ഒന്നു കൂടിയാണത്. തികച്ചും സ്വാഭാവിക മധുരമായതു കൊണ്ടുതന്നെ ഇത് ആരോഗ്യകരവുമാണ്.

തേനും വാള്‍നട്‌സും ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന്റെ രണ്ടിന്റെയും ഗുണങ്ങള്‍ ശരീരത്തിന് ലഭിയ്ക്കുകയും ചെയ്യും.

തേനില്‍ വാള്‍നട്‌സ് കുതിര്‍ത്തു കഴിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

സ്‌ട്രെസ്

സ്‌ട്രെസ്

വാള്‍നട്‌സ് തേനില്‍ കുതിര്‍ത്തു കഴിയ്ക്കുന്നത് സ്‌ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ സ്വാധീനിയ്ക്കുന്നതാണ് ഇതിനു കാരണം. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍

ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍

ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ധാരാളമടങ്ങിയ ഒന്നാണ് തേനും വാള്‍നട്‌സും. ഇവ രണ്ടു ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ്.

ചര്‍മാരോഗ്യത്തിനും

ചര്‍മാരോഗ്യത്തിനും

ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയതുകൊണ്ടുതന്നെ ചര്‍മാരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും പ്രായക്കുറവു തോന്നിയ്ക്കാനുമെല്ലാം നല്ലൊരു മിശ്രിതം.

വിളര്‍ച്ച

വിളര്‍ച്ച

ഇത് രക്തക്കുറവു പരിഹരിയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ്. വിളര്‍ച്ചയുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒന്ന്.നല്ലൊരു അയേണ്‍ ടോണിക്കിന്റെ ഗുണം നല്‍കുന്ന ഒന്നാണ് തേന്‍ വാള്‍നട്‌സ് മിശ്രിതം.

തേനും വാള്‍നട്ടും

തേനും വാള്‍നട്ടും

തേനും വാള്‍നട്ടും കലര്‍ന്ന ഈ മിശ്രിതം പുരുഷബീജത്തിന് ഏറെ ഗുണം ചെയ്യും. ഇത് ബീജത്തിന്റെ എണ്ണവും ഗുണവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും. ബീജത്തിന്റെ ചലനത്തിനും ഇത് ഗുണം ചെയ്യും.

തലവേദന, മൈഗ്രേന്‍

തലവേദന, മൈഗ്രേന്‍

തലവേദന, മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഇത് ദിവസവും കഴിയ്ക്കുന്നത് ഈ പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഈ തേന്‍ വാള്‍നട്‌സ് മിശ്രിതം ഏറെ നല്ലതാണ്. വാള്‍നട്‌സ് നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കുറയ്ക്കാനും ഏറെ നല്ലതാണ്.

തടി

തടി

തടി കുറയ്ക്കാനുള്ള നല്ലൊരു മിശ്രിതമാണ് തേനും വാള്‍നട്‌സും. തേനിനു സ്വാഭാവികമായി തടി കുറയ്ക്കാന്‍ സാധിയ്ക്കും. ആന്റി ഓക്‌സിഡന്റുകള്‍ കാരണവും ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളുന്നതു കാരണവും. വാള്‍നട്‌സിലെ ഫൈബറുകളും പ്രോട്ടീനുകളുമാണ് ഇതിന് സഹായിക്കുന്നത്.

ബീജത്തിന്റെ എണ്ണവും ഗുണവുമെല്ലാം

ബീജത്തിന്റെ എണ്ണവും ഗുണവുമെല്ലാം

ഇത് ബീജത്തിന്റെ എണ്ണവും ഗുണവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും. ബീജത്തിന്റെ ചലനത്തിനും ഇത് ഗുണം ചെയ്യും.

വയറ്റിലെ അള്‍സര്‍

വയറ്റിലെ അള്‍സര്‍

വയറ്റിലെ അള്‍സര്‍ പരിഹരിയ്ക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണിത്. 20 ഗ്രാം പൊടിച്ച വാള്‍നട്ട് വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുക്കുക. പാല്‍ പോലുള്ള മിശ്രിതം ലഭിയ്ക്കും. ഇതില്‍ 2 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ദിവസം 2-3 ടേബിള്‍ സ്പൂണ്‍ മിശ്രിതം ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പു കഴിയ്ക്കുക.

തേനില്‍

തേനില്‍

അരക്കിലോ തേനില്‍ അരക്കിലോ വാള്‍നട്ട് പൊടിച്ചു ചേര്‍ക്കുക. ഇതില്‍ അല്‍പം ചെറുനാരങ്ങാനീരൊഴിച്ചു കലര്‍ത്തുക. ഇത് സൂക്ഷിച്ചു വച്ച് ദിവസം ഒരു ടീസ്പൂണ്‍ വീതം കഴിയ്ക്കാം.

Read more about: health body
English summary

Honey Coated Walnuts In An Empty Stomach For 1 Month

Honey Coated Walnuts In An Empty Stomach For 1 Month, Read more to know about,
Story first published: Wednesday, April 4, 2018, 14:52 [IST]
X
Desktop Bottom Promotion