വയര്‍ കുറയാന്‍ പ്രത്യേക പെരുഞ്ചീകവെള്ളം

Posted By:
Subscribe to Boldsky

വയര്‍ ചാടുന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. വയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് ഇതിനുള്ള പ്രധാന കാരണം. കൊഴുപ്പിനാണെങ്കില്‍ ഭക്ഷണം മുതല്‍ വ്യായാമക്കുറവും സ്‌ട്രെസും വരെ കാരണങ്ങളായുണ്ട്.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ വയര്‍ ചാടുന്നതു പ്രശ്‌നം തന്നെയാണെങ്കിലും സ്ത്രീകള്‍ക്കാണ് ഈ പ്രശ്‌നം കൂടുതലും. ഇതിന് പ്രസവമടക്കമുള്ള കാരണങ്ങളുണ്ട്. മെനോപോസാണ് മറ്റൊരു കാരണം. മെനോപോസ് വരുത്തുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍.

വയര്‍ കുറയ്ക്കാന്‍ ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇവ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും ഗുണകരവും. പാര്‍ശ്വഫലങ്ങളൊന്നും വരുത്താത്ത ചില വഴികള്‍.

ഇതിനുള്ള ചേരുവകള്‍ നമ്മുടെ അടുക്കളയില്‍ നിന്നുതന്നെ ലഭിയ്ക്കുമെന്നതാണ് ഏറ്റവും വലിയ പ്രയോജനവും.

ഇവിടെ ഒരു പ്രത്യേക പാനീയത്തെക്കുറിച്ചാണ് പറയുന്നത്. ഇതുകുടിച്ചാല്‍ വയര്‍ ചാടുന്നത് തടയും, ചാടിയ വയര്‍ കുറയുകയും ചെയ്യും. പെരുഞ്ചീരകമാണ് ഇതില്‍ പ്രധാന ചേരുവ. ഇതിനൊപ്പം മറ്റു ചില ചേരുവകള്‍ കൂടി ചേര്‍ക്കുന്നുമുണ്ട്.

പാനീയം തയ്യാറാക്കാനായി

പാനീയം തയ്യാറാക്കാനായി

വയര്‍ കുറയ്ക്കാനുള്ള ഈ പാനീയം തയ്യാറാക്കാനായി പെരുഞ്ചീരകപ്പൊടി, മഞ്ഞള്‍പ്പൊടി, ഇഞ്ചിപ്പൊടി, കറുവാപ്പട്ട പൊടിച്ചത്, നാരങ്ങാനീര്, തേന്‍ എന്നിവയാണ് വേണ്ടത്.

പെരുഞ്ചീരകം

പെരുഞ്ചീരകം

പെരുഞ്ചീരകം വെറുമൊരു മസാല മാത്രമല്ല, പലതരം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നുകൂടിയാണ്. ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് പെരുഞ്ചീരകം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞളും ശരീരത്തിലെ കൊഴുപ്പു തള്ളിക്കളയുന്ന ഒന്നാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും ഇതു സഹായിക്കും. ഇതിലെ കുര്‍കുമിനാണ് ഈ ഗുണം നല്‍കുന്നത്.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ടയും ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. നല്ല ദഹനത്തിനും ഇത് നല്ലതാണ്. അതുവഴിയും ഇത് വയര്‍ കുറയ്ക്കാന്‍ സഹായകമാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയ്ക്കും കൊഴുപ്പു കുറയ്ക്കുകയെന്ന ഗുണമുണ്ട്. ഇത് ശരീരത്തിലെ ചൂടുവര്‍ദ്ധിപ്പിച്ച് ഇതുവഴി അപചയപ്രക്രിയ ശക്തിപ്പെടുത്തി വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

ചെറുനാരങ്ങ

ചെറുനാരങ്ങ

തേനും ചെറുനാരങ്ങയുമെല്ലാം പൊതുവെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഗണത്തില്‍ പെടുന്നയാണ്. ഇതെല്ലാം ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ നല്ലതാണ്. വിഷാംശം നീക്കാനും ഏറെ ഗുണം ചെയ്യുന്നവയുമാണ്.

ഒരു കപ്പു ചൂടുവെള്ളത്തില്‍

ഒരു കപ്പു ചൂടുവെള്ളത്തില്‍

ഒരു ടീസ്പൂണ്‍ പെരുഞ്ചീരകം പൊടിച്ചത്, അര ടീസ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടി, ഇഞ്ചിപ്പൊടി, കാല്‍ ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത് എന്നിവ ഒരു കപ്പു ചൂടുവെള്ളത്തില്‍ കലര്‍ത്തുക.ഇതില്‍ നാരങ്ങാനീരും തേനും ചേര്‍ക്കാം.

ഈ വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ കുടിച്ചാല്‍ ഗുണം ലഭിയ്ക്കും.

ഈ പൊടികള്‍

ഈ പൊടികള്‍

ഈ പൊടികള്‍ ഈ ആനുപാതത്തില്‍ പൊടിച്ച് ചേര്‍ത്തിളക്കി വച്ച് ഇതില്‍ നിന്നും ആവശ്യത്തിനെടുത്ത് ദിവസവും വെള്ളത്തില്‍ കലക്കി കുടിയ്ക്കുകയും ചെയ്യാം.

വയര്‍ മാത്രമല്ല

വയര്‍ മാത്രമല്ല

വയര്‍ മാത്രമല്ല, ശരീരത്തിന്റെ ഏതു ഭാഗത്തുള്ള കൊഴുപ്പാണെങ്കിലും നീക്കാന്‍ ഇത് ഏറെ നല്ലതാണ്. ശരീരത്തിന്റെ ആകെയുള്ള തടി കുറയ്ക്കുമെന്നര്‍ത്ഥം.

ദഹനം

ദഹനം

ദഹനം ശക്തിപ്പെടുത്താനും ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും അസുഖങ്ങള്‍ അകറ്റാനുമെല്ലാം ഗുണകരമായ ഒരു പാനീയം കൂടിയാണിത്. യാതൊരു പാര്‍ശ്വഫലങ്ങളും വരുത്താത്ത ഒന്ന്.

English summary

Home Remedy To Reduce Belly Fat Using Fennel Seed Water

Home Remedy To Reduce Belly Fat Using Fennel Seed Water, Read more to know about,