ഒരുപിടി ഉലുവയില്‍ ഗ്യാസ്ട്രബിള്‍ മാറും

Posted By:
Subscribe to Boldsky

ഗ്യാസ്ട്രബിള്‍ പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഇതിന്റെ പ്രധാന കാരണം നമ്മുടെ ആഹാരരീതി തന്നെയാണ്. ഭക്ഷണം ശരിയായ സമയത്ത് കഴിയ്ക്കാതിരിയ്ക്കുക, ചവച്ചരച്ചു കഴിയ്ക്കാതിരിയ്ക്കുക, ആവശ്യത്തിന് വെള്ളം കുടിയ്ക്കാതിരിയ്ക്കുക തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ട്. വ്യായാമക്കുറവ്, ചില മരുന്നുകള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ഭക്ഷണം ഉപേക്ഷിയ്ക്കുക തുടങ്ങിയ ചിലതും ഇതിന് കാരണമായി വരാറുണ്ട്.

വയര്‍ വന്നു വീര്‍ക്കുക, മനം പിരട്ടലും ഓക്കാനവും, മലബന്ധം, അധോവായു, ഭക്ഷണം അല്‍പം കഴിച്ചാലും വയര്‍ വന്നു വീര്‍ക്കുക എ്ന്നിവയെല്ലാം ഗ്യാസ് ട്രബിളിനുള്ള കാരണങ്ങളാണ്.

ഗ്യാസ് ട്രബിള്‍ വല്ലാതെ കൂടുന്നത് അസിഡിറ്റി പോലുളള പ്രശ്‌നങ്ങളിലേയ്ക്കു വരെ നയിച്ചേക്കാം. ഇതു കൂടാതെ വയറിനു സ്ഥിരമായുണ്ടാകുന്ന അസ്വസ്ഥകതകളും.

ഗ്യാസ് ട്രബിളിന് ഇംഗ്ലീഷ് മരുന്നുകളെ സ്ഥിരമായി ആശ്രയിക്കുന്നവരുണ്ട്. ഇതത്ര നല്ല രീതിയല്ലെന്നു വേണം, പറയാന്‍. പാര്‍ശ്വഫലങ്ങള്‍ ധാരാളമെന്നു മാത്രമല്ല, ഇത് ശീലമായിക്കഴിഞ്ഞാല്‍ പിന്നീട് ഈ മരുന്നില്ലാതെ പറ്റില്ലെന്ന നിലയിലുമാകും.

ഇതിനുള്ള നല്ല പരിഹാരം തികച്ചും നാടന്‍ വഴികള്‍, പ്രകൃതിദത്ത വൈദ്യങ്ങള്‍ ഇതിനായി ഉപയോഗിയ്ക്കുകയെന്നതാണ്. നമുക്കു നമ്മുടെ വീട്ടില്‍ തന്നെ ചെയ്യാവുന്ന പല വഴികളും ഗ്യാസ്ട്രബിളിന് പരിഹാരമായിട്ടുണ്ട്. ഇത് പരീക്ഷിയ്ക്കുന്നതാണ് ഏറെ ഗുണകരം.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില ഗ്യാസ് ട്രബിളിനുള്ള നല്ലൊരു മരുന്നാണ്. ഇത് വെള്ളം ചേര്‍ക്കാതെ അരച്ചെടുത്ത് ഒരുവിധം പുളിയുള്ള മോരില്‍ കലക്കി കുടിയ്ക്കുക. ഇത് ഗ്യാസ് പ്രശ്‌നങ്ങള്‍ക്കു പരിഹാരം നല്‍കും.

ഇഞ്ചി

ഇഞ്ചി

ഒരു കഷ്ണം ഇഞ്ചി, വെളുത്തുള്ളി, ഏലയ്ക്ക എന്നിവ ചതച്ചരച്ച് മൂന്നുനേരം കഴിയ്ക്കുക. ഇത് അടുപ്പിച്ച് അല്‍പദിവസം ചെയ്യുന്നത് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.

ജീരകം, ഗ്രാമ്പൂ

ജീരകം, ഗ്രാമ്പൂ

ജീരകം, ഗ്രാമ്പൂ എന്നിവ വായിലിട്ടു ചവയ്ക്കുന്നതു ഗ്യാസ് ട്രബിളിനുള്ള നല്ലൊരു പരിഹാരമാണെന്നു പറയാം. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

വെള്ളം

വെള്ളം

ഗ്യാസ് പ്രശ്‌നമുള്ളവര്‍ രാവിലെ ഉണര്‍ന്നെഴുന്നേറ്റയുടന്‍ രണ്ടു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുന്നത് ഏറെ ന്ല്ലതാണ്. ആമാശത്തില്‍ തങ്ങി നില്‍ക്കുന്ന ദഹനരസത്തെ നേര്‍പ്പിയ്ക്കാന്‍ ഇതിനു കഴിയും.

അയമോദകം

അയമോദകം

അയമോദകമിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടില്‍ കുടിയ്ക്കുന്നത് ഗ്യാസ് ട്രബിള്‍ മാറാന്‍ ഏറെ നല്ലതാണ്. ഇത് ശീലമാക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയിട്ടു തിളപ്പിച്ച ചൂടുപാല്‍ രാത്രി കിടക്കാന്‍ നേരം കുടിയ്ക്കുന്നതും ഗ്യാസ് ട്രബിള്‍ മാറാന്‍ ഏറെ നല്ലതാണ്. വെളുത്തുള്ളി അരച്ച് ഇഞ്ചിനീരില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഗ്യാസ്ട്രബിള്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

ജാതിയ്ക്ക

ജാതിയ്ക്ക

ജാതിയ്ക്ക ചുട്ടരച്ച് ഇതില്‍ തേന്‍ ചാലിച്ചു കഴിയ്ക്കുന്നത് ഗ്യാസ് ട്രബിളിനുള്ള നല്ലൊരു പരിഹാരമാണ്.

ഉലുവ

ഉലുവ

ഉലുവ ചുവക്കനെ വറുക്കുക. എണ്ണ ചേര്‍ക്കരുത്. ചുവന്നു കഴിയുമ്പോള്‍ ഇതില്‍ വെള്ളമൊഴിച്ചു തിളപ്പിയ്ക്കുക. അല്‍പനേരം തിളച്ച് അല്‍പം വറ്റുമ്പോള്‍ ഈ വെള്ളം ഊറ്റിയെടുത്തു കുടിയ്ക്കാം. ഇതും ഗ്യാസ് ട്രബിളിന് പരിഹാരമാണ്.

മുരിങ്ങയില

മുരിങ്ങയില

മുരിങ്ങയില ഗ്യാസ് ട്രബിളിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് തോരനാക്കി ദിവസവും കഴിയ്ക്കാം.

ഈ പ്രശ്‌നമുള്ളവര്‍

ഈ പ്രശ്‌നമുള്ളവര്‍

ഈ പ്രശ്‌നമുള്ളവര്‍ ഭക്ഷണം കഴിച്ചയുടന്‍ ഇരിക്കരുത്, കിടക്കരുത്.അല്‍പനേരം നടക്കുക. കിടക്കുമ്പോള്‍ ഇടതുവശം തിരിഞ്ഞു കിടക്കണം. തല ഉയര്‍ത്തി വച്ചു കിടക്കുന്നതും നല്ലതാണ്.

ഭക്ഷണം

ഭക്ഷണം

അധികം പുളിയും എരിവും മസാലകളുമുള്ള ഭക്ഷണം ഗ്യാസ് പ്രശ്‌നങ്ങള്‍ അധികമാകാന്‍ ഇടയാക്കുന്നു. ഇത്തരം ഭക്ഷണങ്ങള്‍ കുറയ്ക്കുക. പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ചു കഴിയ്ക്കുക. കിഴങ്ങു വര്‍ഗങ്ങള്‍ കഴിവതും ഒഴിവാക്കുകയും വേണം.

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയ കാരണങ്ങളും ഗ്യാസ്ട്രബിളിനുണ്ട്. ഇത്തരം കാര്യങ്ങളില്‍ നിന്നും വിടുതല്‍ നേടാന്‍ ശ്രമിയ്ക്കുക.

English summary

Home Remedies To Treat Gas Trouble

Home Remedies To Treat Gas Trouble, read more to know about,