For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉദ്ധാരണം ഇരട്ടിയാക്കും ഉത്തേജക മരുന്ന്

|

സെക്‌സ് പ്രശ്‌നങ്ങള്‍ സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ അലട്ടുന്ന ഒന്നാണ്. പുരുഷന്മാര്‍ക്കാണ് സ്ത്രീകളേക്കാള്‍ കൂടുതല്‍ സെക്‌സ് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാറും.

പുരുഷന്മാരെ അലട്ടുന്ന ഒരു പിടി സെക്‌സ് പ്രശ്‌നങ്ങളുണ്ട്. ഉദ്ധാരണത്തകരാറുകള്‍, ശീഘ്രസ്ഖലനം, സ്വപ്‌നസ്ഖലനം, സെക്‌സ് താല്‍പര്യക്കുറവ്, സ്റ്റാമിനക്കുറവ് എന്നിങ്ങനെ പോകുന്നു, ഇത്.

ഇതില്‍ തന്നെ ഉദ്ധാരണക്കുറവ് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. പല പുരുഷന്മാരും നേരിടുന്ന പ്രധാന പ്രശ്‌നമാണിത്. ലൈംഗികായവത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നതാണ് ഇതിനുളള പ്രധാന കാരണം. ഇതിന് അടിസ്ഥാനമായ പല ഘടകങ്ങളുമുണ്ട്.

ഉദ്ധാരണത്തിന് പരിഹാരം നല്‍കുമെന്ന് അവകാശപ്പെട്ട് പല കൃത്രിമ മരുന്നുകളും വിപണിയില്‍ വരുന്നുണ്ട്.. വയാഗ്ര പോലുള്ളവ ഏറെ പ്രചാരം നേടിയ ഒന്നുമാണ്. എന്നാല്‍ ഇവ പലപ്പോഴും ഗുണത്തേക്കാള്‍ ദോഷം വരുത്തുമെന്നതാണ് വാസ്തവം.

ഉദ്ധാരണത്തിന് പരിഹാരമായി പല വീട്ടുവൈദ്യങ്ങളുമുണ്ട്. യാതൊരു ദോഷവും വരുത്താത്ത ചില പ്രത്യേക വഴികള്‍. ഇതെക്കുറിച്ചറിയൂ,

അശ്വഗന്ധ

അശ്വഗന്ധ

അശ്വഗന്ധ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. പല ആയുര്‍വേദ മരുന്നുകളിലും ഇത് മുഖ്യ ചേരുവയായി ഉപയോഗിയ്ക്കാറുമുണ്ട്. ലിംഗത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കാനും സറ്റാമിന വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലൊരു മരുന്നാണ്. ഒരു ഗ്ലാസ് ചെറുചൂടുപാലില്‍ അശ്വഗന്ധ പൊടി അര ടീസ്പൂണ്‍ കലക്കി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ദിവസവും രണ്ടുതവണ കുടിയ്ക്കാം. പശുവിന്‍ പാലിനേക്കാള്‍ ആട്ടിന്‍ പാലില്‍ ഇതു കലക്കുന്നതാണ് കൂടുതല്‍ നല്ലത്.

കുങ്കുമപ്പൂ, ബദാം

കുങ്കുമപ്പൂ, ബദാം

കുങ്കുമപ്പൂ, ബദാം എന്നിവയടങ്ങിയ ഒരു പ്രത്യേക കൂട്ടുണ്ട്. പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ബദാമില്‍ സെലേനിയം, സിങ്ക്, വൈറ്റമിന്‍ എന്നിവ ധാരാളമുണ്ട്. ഇതെല്ലാം ലൈംഗിക ശേഷിയ്ക്കു കരുേത്തകുന്നവയാണ്. സെലേനിയം വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. സിങ്ക് സെക്‌സ് ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ്.

ബദാം

ബദാം

10 ബദാം, ഒരു കപ്പു പാല്‍, ഒരു കഷ്ണം ഇഞ്ചി, ഒരു നുള്ളു കുങ്കുപ്പൂ, ഒരു ഏലയ്ക്ക എന്നിവ ചേര്‍ത്തടിച്ച് പാനീയമാക്കുക. ഇത് കിടക്കും മുന്‍പു കുടിയ്ക്കുക. ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു ഔഷധമാണിത്.

ഇഞ്ചി, തേന്‍

ഇഞ്ചി, തേന്‍

ഇഞ്ചി, തേന്‍ എന്നിവ കലര്‍ന്ന കൂട്ടും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഇഞ്ചി രഹസ്യഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നത് വഴി ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. തേന്‍ ലൈംഗിക താല്‍പര്യങ്ങളും കഴിവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിലെ സിങ്ക് ഗുണം ചെയ്യുന്നു. ഇവ രണ്ടും കൂടി കലരുമ്പോള്‍ ഗുണം വര്‍ദ്ധിയ്ക്കും. ഒരു സ്പൂണ്‍ ഇഞ്ചി നുറുക്കിയതില്‍ തുല്യ അളവില്‍ തേന്‍ ചേര്‍ത്തു രാത്രി കിടക്കും മുന്‍പു കഴിയ്ക്കാം. ഇഞ്ചിനീരും തേനും ചേര്‍്ത്തു കുടിച്ചാലും മതി.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള മറ്റൊരു നല്ല മരുന്നാണ്. ഇതു ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. വെളുത്തുള്ളി ചതച്ച് ഇത് നെയ്യില്‍ ബ്രൗണ്‍ നിറമാകുന്നതു വരെ വേവിയ്ക്കാം. പിന്നീട് കഴിയ്ക്കാം. ദിവസവും ഇതു ചെയ്യാം. മൂന്നു നാലു വെളുത്തുള്ളിയെങ്കിലും ദിവസവും കഴിയ്ക്കാം. ഇതു തേന്‍ ചേര്‍ത്തോ ഇഞ്ചിനീരു ചേര്‍ത്തോ കഴിയ്ക്കാം.

ഗ്രീന്‍ ഒണിയന്‍ സീഡുകള്‍

ഗ്രീന്‍ ഒണിയന്‍ സീഡുകള്‍

ഗ്രീന്‍ ഒണിയന്‍ സീഡുകള്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഇതു സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയുമാണ്. ഇത് സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇതുപോലെ സവാളയും സെക്‌സ് കഴിവുകള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഗ്രീന്‍ ഒണിയന്‍ സീഡുകള്‍ ചതച്ച് വെള്ളത്തില്‍ ചേര്‍ത്തു കഴിയ്ക്കാം. ഇത് ദിവസവും മൂന്നു നേരം ഭക്ഷണത്തിനു മുന്‍പ് കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

വെണ്ടയ്ക്ക

വെണ്ടയ്ക്ക

വെണ്ടയ്ക്ക് ശീഘ്രസ്ഖലനത്തിനുള്ള നല്ലൊരു പരിഹാരമാണ്. വെണ്ടയ്ക്കയുടെ വേര് പൊടിച്ചത് 10 ഗ്രാം, 2 ടീസ്പൂണ്‍ തേന്‍ എന്നിവ ഒരു ഗ്ലാസ് പാലില്‍ കലക്കി കുടിയ്ക്കാം. ഇതു ദിവസവും കഴിയ്ക്കുന്നത് ഗുണം ചെയ്യും. വെണ്ടയ്ക്കയുടെ കുരുവും വെണ്ടയ്ക്ക തിളപ്പിച്ച വെള്ളവുമെല്ലാം സെക്‌സ് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

ക്യാരറ്റ്, മുട്ട, തേന്‍

ക്യാരറ്റ്, മുട്ട, തേന്‍

ക്യാരറ്റ്, മുട്ട, തേന്‍ എന്നിവയടങ്ങിയ ഒരു മിശ്രിതമുണ്ട്. ഇതും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരമാണ്. ക്യാരറ്റ് സെക്‌സ് അവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. തേന്‍ സെക്‌സ് മൂഡു നല്‍കുന്ന, സ്റ്റാമിന നല്‍കുന്ന ഒന്നാണ്. മുട്ട പുരുഷഹോര്‍മോണ്‍ ആയ ടെസ്‌റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പകുതി പുഴങ്ങിയ മുട്ട, അരിഞ്ഞ ക്യാരറ്റ്, 2 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തുക. ഇതു ദിവസവും അടുപ്പിച്ചു 3 മാസം കഴിച്ചാല്‍ ഗുണമുണ്ടാകും.

ശതാവരി

ശതാവരി

ശതാവരി ഫോളേറ്റ്, വൈറ്റമിന്‍ ബി എന്നിവ അടങ്ങിയ ഒന്നാണ്. ഇത് പുരുഷന്മാരില്‍ സെക്‌സ് കഴിവു വര്‍ദ്ധിപ്പിയ്ക്കുന്ന ഹിസ്റ്റമിന്‍ എന്ന ഘടകത്തെ സഹായിക്കുന്നു. 3-4 ടേബിള്‍സ്പൂണ്‍ ശതാവരി പൗഡര്‍ ഒരു ഗ്ലാസ് പാലില്‍ കലക്കി കിടക്കാന്‍ നേരത്തു കുടിയ്ക്കാം.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഉണക്കമുന്തിരിയും പുരുഷന്മാര്‍ക്ക് സെ്ക്‌സ് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച പാല്‍ കുടിയ്ക്കുന്നതും ഈ മുന്തിരി ചവച്ചരച്ചു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. തേനില്‍ ഇട്ട ഉണക്കമുന്തിരിയും ഏറെ ഗുണകരം നല്ലതാണ്.

ഉദ്ധാരണം ഇരട്ടിയാക്കും ഉത്തേജക മരുന്ന്

1 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി ജ്യൂസ്, 3 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ കലര്‍ത്തി അല്‍പം തേനും ചേര്‍ത്തു രാത്രി കിടക്കാന്‍ നേരത്തു കുടിയ്ക്കാം. ഇതും ഗുണം നല്‍കും.

മുരിങ്ങാപ്പൂ പാലില്‍

മുരിങ്ങാപ്പൂ പാലില്‍

മുരിങ്ങാപ്പൂ പാലില്‍ ഇട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതും നല്ലതാണ്. മുരിങ്ങയിലയും മുരിങ്ങാക്കായുമെല്ലാം നല്ല മരുന്നാണ്. ഇത് പരീക്ഷിയ്ക്കാം.

Read more about: erection
English summary

Home Remedies To Treat Erection Problems In Men

Home Remedies To Treat Erection Problems In Men
X
Desktop Bottom Promotion