For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൃദ്ധനും ശേഷി നല്‍കുംനെല്ലിക്ക,ചുവന്നുള്ളി പ്രയോഗം

വൃദ്ധനും ശേഷി നല്‍കും നെല്ലിക്ക പ്രയോഗം

|

പുരുഷന്മാരെ അലട്ടുന്ന ശേഷിക്കുറവു പോലുളള പ്രശ്‌നങ്ങള്‍ക്ക് കാരണങ്ങള്‍ പലതുണ്ടാകും. ആരോഗ്യപരമായ പ്രശ്‌നങ്ങളും മാനസികമായ പ്രശ്‌നങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

പുരുഷന്മാരെ അലട്ടുന്ന ശേഷി പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ഉദ്ധാരണ, സ്ഖലന പ്രശ്‌നങ്ങള്‍. ശാരീരികമായ കരുത്തിന്റെ കുറവും പുരുഷ ഹോര്‍മോണ്‍ കുറവുമെല്ലാം ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളുമാണ്.

ഉലുവയില ആഴ്ചയില്‍ ഒരിക്കലെങ്കിലും വേണംഉലുവയില ആഴ്ചയില്‍ ഒരിക്കലെങ്കിലും വേണം

പുരുഷ ശേഷി വര്‍ദ്ധിപ്പിയ്ക്കും എന്ന് അവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ വരുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം പലപ്പോഴും ദോഷഫലങ്ങള്‍ കൊണ്ടു വരുന്നവയാണ്.

ഏതു മാര്‍ഗത്തിനുമെന്ന പോലെ ഇതിനും പ്രകൃതിദത്ത മരുന്നുകള്‍ ധാരാളമുണ്ട്. യാതൊരു ദോഷവും വരുത്താത്ത ഇത്തരം ചില മരുന്നുകളെ കുറിച്ചറിയൂ.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക ആയുസിന്റെ ഔഷധമാണെന്നു പറയാം. ഒരു പിടി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇതു നല്ലൊരു മരുന്നാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടി സംരക്ഷണത്തിനുമെല്ലാം ഏറെ ഗുണകരമായ ഒന്നാണിത്. വൈറ്റമിന്‍ സിയുടെ നല്ല കലവറയാണിത്.

നെല്ലിക്കാപ്പൊടി

നെല്ലിക്കാപ്പൊടി

ഇത്തരം പ്രശ്‌നങ്ങള്‍ക്കു മാത്രമല്ല, പുരുഷനെ അലട്ടുന്ന ശേഷിക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് നെല്ലിക്ക. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാമാണ് ഇതിനു സഹായിക്കുന്നത്. ഇതിനായി വേണ്ടത് 1 ടീസ്പൂണ്‍ ഉണക്ക നെല്ലിക്കാപ്പൊടി, ഒരു ടീസ്പൂണ്‍ കല്‍ക്കണ്ടം, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ്. തേനും കല്‍ക്കണ്ടവുമെല്ലാം ശേഷിക്കുറവിനുള്ള നല്ല പരിഹാരങ്ങളാണ്. ഇവ മൂന്നും കലര്‍ത്തി രാത്രി കിടക്കാന്‍ നേരത്തു കഴിയ്ക്കാം. ഇതിനു ശേഷം അല്‍പം ചൂടുപാലും കുടിയ്ക്കാം. പ്രായമാകുന്നവര്‍ക്കു വരെ ശേഷി നല്‍കുന്ന മരുന്നാണിത്

തേന്‍ നെല്ലിക്ക

തേന്‍ നെല്ലിക്ക

തേന്‍ നെല്ലിക്കയാണ് മറ്റൊരു മരുന്ന്. നെല്ലിക്ക തേനിലിട്ടു വച്ചോ തേന്‍ ചേര്‍ത്തോ കഴിയ്ക്കാം. അല്ലെങ്കില്‍ പച്ചനെല്ലിക്ക അരച്ച് ഇതില്‍ അല്‍പം തേന്‍ ചേര്‍ത്തു കഴിയ്ക്കാം. തേന്‍ നെല്ലിക്ക വീട്ടില്‍ തന്നെ ഉണ്ടാക്കി കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. തേനും നെല്ലിക്കയും ചേര്‍ന്ന് ശേഷി വര്‍ദ്ധിപ്പിയ്ക്കും.

വെണ്ടയ്ക്ക

വെണ്ടയ്ക്ക

ശേഷിക്കുറവു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് വെണ്ടയ്ക്ക. അധികം മൂപ്പില്ലാത്ത 5-10 വെണ്ടയ്ക്ക രാവിലെ വെറുംവയറ്റില്‍ ചവച്ചരച്ചു കഴിയ്ക്കുക. ഇത് ചെയ്യാന്‍ അല്‍പം ബുദ്ധിമുട്ടെങ്കിലും പുരുഷ ശേഷിയ്ക്കുള്ള നല്ലൊരു മരുന്നാണിത്. വെണ്ടയ്ക്ക കുരു പാലില്‍ ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നതും വെണ്ടയ്ക്കയിട്ട വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതുമെല്ലാം ഏറെ നല്ലതാണ്.

ചുവന്നുള്ളി

ചുവന്നുള്ളി

ചുവന്നുള്ളിയാണ് മറ്റൊരു പ്രകൃതി ദത്ത മരുന്ന്. ചുവന്നുള്ളി തൊലി കളഞ്ഞ് നല്ലപോലെ വേവിച്ചുടയ്ക്കുക. ഇത് വാങ്ങി വച്ച് ചൂടു കുറയുമ്പോള്‍ തേന്‍ ചേര്‍ത്തിളക്കണം. പിന്നീട് ഇതിലേയ്ക്ക് ഗ്രാമ്പൂ, എലയ്ക്ക എന്നിവ പൊടിച്ചിടുക. ഇതില്‍ നിന്നും ഓരോ ടീസ്പൂണ്‍ വീതം രാവിലേയും വൈകീട്ടും കഴിയ്ക്കാം. ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

കാരയ്ക്ക

കാരയ്ക്ക

ഈന്തപ്പഴവും പുരുഷ ശേഷിയ്ക്ക് പറ്റിയ നല്ലൊരു മരുന്നാണ്. ഇതിലെ സിങ്ക് ആണ് പ്രധാന ഗുണം നല്‍കുന്നത്. 42 കാരയ്ക്ക അതായത് ഉണക്ക ഈന്തപ്പഴം കുരു കളയുക. ഇതില്‍ 100 ഗ്രാം തേന്‍, 100 ഗ്രാം കല്‍ക്കണ്ടം പൊടിച്ചത്, 5 ഗ്രാം ജാതിക്ക പൊടിച്ചത്, 5 ഗ്രാം ജാതിപത്രി പൊടിച്ചത് എന്നിവ ചേര്‍ത്തിളക്കുക. ഇത് ഒരാഴ്ച അടച്ചു വയ്ക്കുക. വായു കയറാത്ത ഗ്ലാസ് ജാറില്‍ വയ്ക്കുന്നതാണ് നല്ലത്. അധികം സൂര്യ പ്രകാശമേല്‍ക്കാത്ത ഇടത്തു വേണം, വയ്ക്കാന്‍. ഇതില്‍ നിന്നും ഓരോ കാരയ്ക്ക വീതം രാവിലേയും വൈകീട്ടും കഴിയ്ക്കുക. ബീജ വര്‍ദ്ധനവും ശരീരശേഷിയുമാണ് ഫലം.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി പുരുഷനെ ബാധിയ്ക്കുന്ന പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഏറെ നല്ലതാണ്. പുരുഷന്റെ ശേഷിയ്ക്കും ആരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരവും. പുരുഷനെ ബാധിയ്ക്കുന്ന ശേഷിക്കുറവു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇഞ്ചി.മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ഇഞ്ചിയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഇതും തേനിലെ ആന്റിഓക്‌സിഡന്റുകളും ചേര്‍ന്ന് നല്ല ബ്ലഡ് സര്‍കുലേഷന് സഹായിക്കും.ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇഞ്ചി. ഇഞ്ചി പാലിലിട്ടു തിളപ്പിച്ച് കിടക്കാന്‍ നേരം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇഞ്ചിയും തേനും കലര്‍ത്തി കഴിയ്ക്കുന്നതും ഏറെ ഗുണം നല്‍കും.

മുട്ട, ഇഞ്ചിനീര്, തേന്‍

മുട്ട, ഇഞ്ചിനീര്, തേന്‍

മുട്ട, ഇഞ്ചിനീര്, തേന്‍ എന്നിവ കലര്‍ത്തി പുരുഷ ശേഷിയ്ക്കുള്ള നല്ലൊരു മരുന്നുണ്ടാക്കാം. ഒന്നുരണ്ടു ടേബിള്‍ സ്പൂണ്‍ ഇഞ്ചിനീരില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും രാത്രി കുടിയിക്കുക. ശേഷം പകുതി പുഴുങ്ങിയ ഒരു മുട്ടയും കഴിയ്ക്കുക. ഇത് 30-45 ദിവസങ്ങള്‍ വരെ അടുപ്പിച്ചു ചെയ്യണം. ഇത് ശീഘ്രസ്ഖലനം, ലൈംഗികബലഹീനത, ബീജപ്രശ്‌നങ്ങള്‍ എന്നിവയ്ക്കു നല്ലതാണ്.ഇഞ്ചിയും തേനും ഉപയോഗിച്ചുള്ള മിശ്രിതവും ഏറെ നല്ലതാണ്. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചിനീര് എന്നിവ ചെറുചൂടുള്ള പാലില്‍ കലക്കി കിടക്കും മുന്‍പു കുടിയ്ക്കണം. ഇത് ആറേഴ് ആഴ്ചകള്‍ അടുപ്പിച്ചു ചെയ്യുക.

ഈന്തപ്പഴവും നെയ്യും

ഈന്തപ്പഴവും നെയ്യും

ഈന്തപ്പഴവും നെയ്യും കലര്‍ത്തിയ മിശ്രിതം പല പുരുഷ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. 15 ഈന്തപ്പഴം, 10 സ്പൂണ്‍ നെയ്യ് എന്നിവയാണ് ഇതിനു വേണ്ടത്. ഇതിനൊപ്പം അല്‍പം കുങ്കുമപ്പൂ, അല്‍പം ഇഞ്ചിപ്പൊടി, അല്‍പം ഏലയ്ക്കാപ്പൊടി എന്നിവയും അത്യാവശ്യമാണ്. ഇൗന്തപ്പഴും കുരു കളഞ്ഞ് ചെറുതാക്കി നെയ്യും ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തിളക്കി ഒരു ഗ്ലാസ് ജാറിലാക്കി വയ്ക്കുക. ഇത് 1 സ്പൂണ്‍ വീതം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. തൂക്കം വര്‍ദ്ധിപ്പിയ്ക്കാനും ശരീരത്തിന് എനര്‍ജി നല്‍കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

ഈന്തപ്പഴം, ഉണക്കമുന്തിരി

ഈന്തപ്പഴം, ഉണക്കമുന്തിരി

ആയുര്‍വേദത്തില്‍ വൃക്ഷക്ഷീര എന്നൊരു മരുന്നുണ്ട്. ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവ പാലിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്ന രീതിയാണിത്. പുരുഷ ശേഷിയ്ക്കു പറയുന്ന നല്ലൊരു വഴി. ഇതുപോലെ ഈന്തപ്പഴം തലേന്നു രാത്രി തിളപ്പിയ്ക്കാത്ത ആട്ടില്‍ പാലില്‍ ഇട്ടു വച്ച് രാവിലെ ഇതോടെ അരച്ചു കഴിയ്ക്കുന്നതും പുരുഷന് കരുത്തേകാന്‍ ഏറെ നല്ലതാണ്.

ഈന്തപ്പഴവും ബദാമും

ഈന്തപ്പഴവും ബദാമും

ഈന്തപ്പഴവും ബദാമും രാത്രി തിളപ്പിച്ച പാലില്‍ ഇട്ടു വയ്ക്കുക. രാവിലെ ഇതു പാലില്‍ തന്നെ അരച്ചു കഴിയ്ക്കാം. ഇത് പുരുഷന്റെ ശേഷി വര്‍ദ്ധിപ്പിയ്ക്കും.

English summary

Home Remedies To Increase Male Stamina And Health

Home Remedies To Increase Male Stamina And Health, Read more to know about,
X
Desktop Bottom Promotion