For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടവയര്‍ കുറയ്ക്കാന്‍ പ്രത്യേക ഇഞ്ചിപ്പാനീയം

കുടവയര്‍ കുറയ്ക്കാന്‍ പ്രത്യേക ഇഞ്ചിപ്പാനീയം

|

വയര്‍ ചാടുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എന്നു വേണം, പറയാന്‍.

വയര്‍ ചാടുന്നത് സൗന്ദര്യ പ്രശ്‌നത്തേക്കാള്‍ ആരോഗ്യ പ്രശ്‌നമാണെന്നു വേണം, പറയാന്‍. വയററില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് പല ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിയ്ക്കും. ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്ന ഒന്നാണിത്. ശരീരത്തിന്റെ മറ്റേതു ഭാഗത്ത് അടിഞ്ഞു കൂടുന്ന കൊഴുപ്പിനേക്കാളും ദോഷം ചെയ്യുന്ന ഒന്നാണിത്. പെട്ടെന്നു വരികയും ചെയ്യും, പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്.

വയര്‍ ചാടുന്നതിന് ലിപോസക്ഷന്‍ പോലുള്ള ശസ്ത്രക്രിയാ രീതികളുണ്ട്. എന്നാല്‍ ഇവയെല്ലാം ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നു വേണം, പറയാന്‍.

തികച്ചും പ്രകൃതിദത്ത വഴികളിലൂടെ വയര്‍ കുറയ്ക്കാന്‍ സാധിയ്ക്കും. നമ്മുടെ അടുക്കളയിലെ പല ചേരുവകളും ഇതിനു സഹായിക്കുന്നവയാണ്.പ്രത്യേകിച്ചും മസാലക്കൂട്ടുകള്‍.

വയര്‍ കുറയ്ക്കാനുള്ള ഇത്തരം ചേരുവകളില്‍ പ്രധാനപ്പെട്ടതാണ് ഇഞ്ചി. ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഇഞ്ചി പല രീതിയിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നു. ഇഞ്ചി കൊഴുപ്പു കത്തിച്ചു കളയും, ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണിത്.ഇഞ്ചി പ്രകൃതിദത്ത മരുന്നാണ്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു ഔഷധം. ഇതിലെ ജിഞ്ചറോള്‍ എന്ന ഘടകമാണ് ഈ ഗുണം നല്‍കുന്നതും. ഇതിന് പ്രകൃതിദത്ത മരുന്നിന്റെ ഗുണങ്ങള്‍ ഏറെയുണ്ട്. പുരാതന കാലം മുതല്‍ തന്നെ മരുന്നുകളില്‍ ഉപയോഗിച്ചു വരുന്ന ഒന്നാണിത്. ബയോആക്ടീവ് ഘടകമായ ജിഞ്ചറോളാണ് ഇതിന് ആന്റിഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ നല്‍കുന്നത്.

ഹൃദയാരോഗ്യത്തിന് ഏറെ മികച്ച ഒന്നു കൂടിയാണ് ഇഞ്ചി.കൊളസ്‌ട്രോള്‍ തോതു കുറയ്ക്കുന്നതു വഴിയും രക്തപ്രവാഹം ശക്തിപ്പെടുത്തുന്നതു വഴിയുമാണ് ഈ ഗുണങ്ങള്‍ ലഭിയ്ക്കുന്നതും. ശരീരത്തിലെ കൊഴുപ്പു നീക്കാനും തടി കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ് ഇഞ്ചി. ദഹനക്കേട്‌ , ഛര്‍ദ്ദി, മനംപുരട്ടല്‍ എന്നിവയില്‍ നിന്നും രക്ഷ നേടാന്‍ പലരും ഇഞ്ചിയെ ആശ്രയിക്കാറുണ്ട്‌

ഇഞ്ചി പല രീതിയിലും വയര്‍ കുറയ്ക്കാന്‍ സഹായകമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഇഞ്ചിയും ചെറുനാരങ്ങയും

ഇഞ്ചിയും ചെറുനാരങ്ങയും

ഇഞ്ചിയും ചെറുനാരങ്ങയും ചേര്‍ത്തിയുണ്ടാക്കുന്ന പ്രത്യേക വെള്ളം വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഒന്നര ലിറ്റര്‍ വെള്ളം, 2 ടേബിള്‍സ്പൂണ്‍ അരിഞ്ഞ ഇഞ്ചി, 2 ചെറുനാരങ്ങയുടെ നീര് എന്നിവയാണ് ഈ പ്രത്യേക മിശ്രിതമുണ്ടാക്കാന്‍ വേണ്ടത്.വെള്ളം തിളപ്പിയ്ക്കുക. ഇത് തിളച്ചുതുടങ്ങുമ്പോള്‍ ഇതില്‍ അരിഞ്ഞ ഇഞ്ചിയിടണം. ഇഞ്ചിയിട്ട് ഒന്നുരണ്ടു മിനിറ്റു നല്ലപോലെ തിളപ്പിയ്ക്കുകയും വേണം.ഈ പാനീയം പിന്നീട് വാങ്ങി വച്ച് 10 മിനിറ്റു നേരം അങ്ങനെ തന്നെ വയ്ക്കണം. ഇഞ്ചിയിലെ കൂട്ടുകളും ഗുണങ്ങളും ഇതിലേയ്ക്കിറങ്ങാനാണിത്.പിന്നീട് ഈ പാനീയം ഊറ്റിയെടുക്കുക. ഇതിലേയ്ക്ക് ചെറുനാരങ്ങാനീരു ചേര്‍ത്ത് കുടിയ്ക്കാം.വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, ദഹനം മെച്ചപ്പെടുത്താനും ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ഏറെ നല്ലതാണ് ഈ പാനീയം. ഇതു ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി വെറുതെ അരിഞ്ഞിട്ടു തിളപ്പിച്ച വെള്ളവും വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇഞ്ചി അല്‍പമെടുത്ത് കഷ്ണങ്ങളാക്കി നുറുക്കുക ഇത് ഒന്നര ലിറ്റര്‍ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇഞ്ചി മൃദുവാകുന്നതു വരെ തിളപ്പിയ്ക്കുക. പിന്നീടീ വെള്ളം ഊറ്റിയെടുത്തു സൂക്ഷിയ്ക്കുക.ദിവസവും ഈ വെള്ളം ഒന്നോ രണ്ടോ ഗ്ലാസ് വീതം ഒരു മാസം അടുപ്പിച്ചു കുടിയ്ക്കുക.വയറും തടിയും ഇത് സ്വാഭാവികമായി കുറയ്ക്കും. ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയും ദഹനം നല്ല രീതിയില്‍ നടത്തിയും കൊഴുപ്പലിയിച്ചു കളഞ്ഞുമാണ് ഇത് ചെയ്യുന്നത്.മലബന്ധമകറ്റാന്‍, പ്രമേഹം, ക്യാന്‍സര്‍, ദഹന പ്രശ്‌നങ്ങള്‍, തൈറോയ്ഡ് തുടങ്ങിയ ധാരാളം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ഈ രീതിയില്‍ തയ്യാറാക്കി കുടിയ്ക്കുന്ന ഇഞ്ചി വെള്ളം.

ഇഞ്ചി, തേന്‍ , കറുവാപ്പട്ട, തുളസി

ഇഞ്ചി, തേന്‍ , കറുവാപ്പട്ട, തുളസി

ഇഞ്ചി, തേന്‍ , കറുവാപ്പട്ട, തുളസി എന്നിവ കലര്‍ത്തിയ മിശ്രിതം ഇതിന് ഏറെ നല്ലതാണ്. ഒരു കഷ്ണം ഇഞ്ചി ചതച്ചത്, 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി, 10 തുളസിയില എന്നിവ ഒരുമിച്ചിട്ടു വെള്ളം തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുത്ത് 1 ടീസ്പൂണ്‍ തേനൊഴിച്ചു കുടിയ്ക്കുക. ഇത് ദിവസവും ചെയ്യുന്നതു ഗുണം ചെയ്യും.

വയര്‍ കുറയ്ക്കാന്‍

വയര്‍ കുറയ്ക്കാന്‍

വയര്‍ കുറയ്ക്കാന്‍ ഇഞ്ചി, തുളസി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതവും നല്ലതാണ്. ഇതില്‍ തേനും കറുവാപ്പട്ടയും കൂടി ചേര്‍ക്കും. ഇഞ്ചി, തേന്‍ , കറുവാപ്പട്ട, തുളസി എന്നിവ കലര്‍ത്തിയ മിശ്രിതം ഇതിന് ഏറെ നല്ലതാണ്. ഒരു കഷ്ണം ഇഞ്ചി ചതച്ചത്, 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി, 10 തുളസിയില എന്നിവ ഒരുമിച്ചിട്ടു വെള്ളം തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുത്ത് 1 ടീസ്പൂണ്‍ തേനൊഴിച്ചു കുടിയ്ക്കുക. ഇത് ദിവസവും ചെയ്യുന്നതു ഗുണം ചെയ്യും. ഇതു ദിവസവും കുടിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, ഒരു പിടി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നു കൂടിയാണ്.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ടയും ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും ദഹനം മെച്ചപ്പെടുത്തിയും വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതും ഇഞ്ചിയും കലര്‍ത്തിയും പ്രത്യേക രീതിയിലെ പാനീയമുണ്ടാക്കാം. ഇഞ്ചി അരിഞ്ഞു വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇതു വാങ്ങി ഇതിലേയ്ക്കു കറുവാപ്പട്ട പൊടിയും ലേശം തേനും ചേര്‍ത്ത് ഇളംചൂടോടെ കുടിയ്ക്കാം. അല്ലെങ്കില്‍ കറുവാപ്പട്ടയും ഇഞ്ചിയും ഇട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കാം.

നാരങ്ങാവെള്ളം

നാരങ്ങാവെള്ളം

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പാനീയവുമുണ്ട്. നാരങ്ങാവെള്ളം തയ്യാറാക്കുക. ഇതിലേയ്ക്ക് ഇഞ്ചി ചതച്ചിട്ട് കുറച്ചു നേരം വയ്ക്കുക. പിന്നീട് ഈ വെള്ളം ഊറ്റിയെടുത്തു കുടിയ്ക്കാം. ഇതു ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഇഞ്ചിയും ജീരകവും

ഇഞ്ചിയും ജീരകവും

ഇഞ്ചിയും ജീരകവും ചേര്‍ത്ത പ്രത്യേക പാനീയവും വയര്‍ ചാടുന്നതു തടയാനും തടി കുറയ്ക്കാനും സഹായിക്കും. ഇതു തയ്യാറാക്കാനും വളരെ എളുപ്പമാണ്. ഈ പാനീയം എങ്ങനെയാണ് ഉണ്ടാക്കുകയെന്നു നോക്കൂ, 1 ടേബിള്‍ സ്പൂണ്‍ ജീരകം, 2 ഇഞ്ചു നീളത്തില്‍ ഇഞ്ചി, അര ലിറ്റര്‍ വെള്ളം എന്നിവയാണ് ഇതിനു വേണ്ടത്.

1 ടേബിള്‍ സ്പൂണ്‍ ജീരകം

1 ടേബിള്‍ സ്പൂണ്‍ ജീരകം

1 ടേബിള്‍ സ്പൂണ്‍ ജീരകം അര ലിറ്റര്‍ വെള്ളത്തിലിട്ടു രാത്രി മുഴുവന്‍ വയ്ക്കുക. രാവിലെ ഈ ജീരകവും ബാക്കിയുള്ളതും ഇഞ്ചിയുമെല്ലാം ചേര്‍ത്ത് കുറഞ്ഞ ചൂടില്‍ വെള്ളം തിളപ്പിയക്കുക. പിന്നീട് ഇത് ഊറ്റിയെടുത്ത് വെറുംവയറ്റില്‍ കുടിയ്ക്കാം. അടുപ്പിച്ചു 10 ദിവസം കുടിച്ചാല്‍ തന്നെ ഗുണം കണ്ടു തുടങ്ങും.

English summary

Home Made Ginger Remedies To Reduce Belly Fat

Home Made Ginger Remedies To Reduce Belly Fat, Read more to know about,
Story first published: Friday, August 3, 2018, 14:22 [IST]
X
Desktop Bottom Promotion