For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1 സ്പൂണ്‍ ത്രിഫല ചൂര്‍ണം ആയുസിന്റെ മരുന്ന്‌

1 സ്പൂണ്‍ ത്രിഫലചൂര്‍ണം ആയുസിന്റെ മരുന്ന്‌

|

ആയുര്‍വേദം പൊതുവേ പാര്‍ശ്വ ഫലങ്ങളില്ലാത്ത ചികിത്സാരീതി എന്ന പേരിലാണ് കൂടുതല്‍ ശ്രദ്ധ നേടിയിട്ടുള്ളത്. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷത്തിനുമെല്ലാം ഇത് ഏറെ ഗുണം നല്‍കുന്ന ഒന്നുമാണ്.

പല തരത്തിലുള്ള ആയുര്‍വേദ മരുന്നുകളുമുണ്ട് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നവയാണ് പലതും. ചിലതെങ്കിലും ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ വാങ്ങി കഴിയ്ക്കാനും സാധിയ്ക്കുന്നവയാണ്.

ഭര്‍തൃഗൃഹത്തിന് ഭാഗ്യമാകും സ്ത്രീ നക്ഷത്രംഭര്‍തൃഗൃഹത്തിന് ഭാഗ്യമാകും സ്ത്രീ നക്ഷത്രം

ഇത്തരത്തിലെ ഒരു ആയുര്‍വേദ മരുന്നാണ് ത്രിഫല. ആയുര്‍വേദ കൂട്ടുകള്‍ ചേര്‍ന്ന ഈ മരുന്ന് പൊതുവേ ത്രിഫല ചൂര്‍ണം എന്ന പേരില്‍ ലഭിയ്ക്കാറുമുണ്ട്. കടുക്ക, നെല്ലിക്ക, താന്നി എന്നീ ആയുര്‍വേദ ഫലങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ഒന്നാണ് ത്രിഫല. ഇവയുടെ പുറന്തോടാണ് ഫലമുണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്നത്. നെല്ലിക്ക 300 ഗ്രാം, കടുക്ക 200 ഗ്രാം, താന്നിക്ക 100 ഗ്രാം എന്നിവയാണ് ത്രിഫലയുടെ അളവുകള്‍.

ത്രിഫല ചൂര്‍ണം പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു ആയുര്‍വേദ പ്രതിവിധിയാണ്. രാത്രി കിടക്കാന്‍ നേരത്ത് ഇത് അല്‍പം കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ഒരു നുള്ളു ത്രിഫലയില്‍ ഏറെ പഴങ്ങളുടെ ഗുണമുണ്ടെന്നു വേണം, പറയാന്‍.

നല്ല ദഹനം

നല്ല ദഹനം

ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ത്രിഫല. നല്ല ദഹനം നല്‍കും, ഗ്യാസ്,അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ത്രിഫല രാത്രി കിടക്കാന്‍ നേരം 1 സ്പൂണ്‍ വെള്ളത്തിനൊപ്പമോ തേനിനൊപ്പമോ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. വേണമെങ്കില്‍ രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുകയും ചെയ്യാം.

മലബന്ധമുള്ളവര്‍ക്ക്

മലബന്ധമുള്ളവര്‍ക്ക്

മലബന്ധമുള്ളവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഒന്നു കൂടിയാണ് ഇത്. ത്രിഫല ചൂര്‍ണം ശര്‍ക്കര കൂട്ടി നെല്ലിക്കാ വലിപ്പത്തില്‍ കിടക്കാന്‍ നേരത്തു കഴിയ്ക്കുന്നത് നല്ല ശോധനയുണ്ടാകാന്‍ ഏറെ നല്ലതാണ് വയര്‍ ക്ലീനാക്കാനും വയറിന്റെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്. 2 ടീസ്പൂണ്‍ ത്രിഫല പൗഡര്‍ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ കലക്കി രാത്രി കിടക്കാന്‍ നേരത്തു കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതിനു ശേഷം ഒന്നും കഴിയ്ക്കരുത്. അര മണിക്കൂര്‍ കഴിഞ്ഞു വെള്ളം കുടിയ്ക്കാം.

ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

ശരീരത്തില്‍ നിന്നും വിഷാംശം അഥവാ ടോക്‌സിനുകള്‍ പുറന്തള്ളാനുള്ള നല്ലൊരു വഴിയാണ് ത്രിഫല ചൂര്‍ണം. 2 ടീസ്പൂണ്‍ ത്രിഫല പൗഡര്‍ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ കലക്കുക. ഇതിലേയ്ക്ക് ഒരു കഷ്ണം ഇഞ്ചി ചതച്ചിടുക. ഈ വെള്ളം രാത്രി മുഴുവനുമോ എട്ടു മണിക്കൂര്‍ നേരമെങ്കിലോ വച്ച ശേഷം രാവിലെ തിളപ്പിച്ച് അര ഗ്ലാസ് ആക്കുക. ഇത് ചെറുചൂടോടെ അല്‍പം നാരങ്ങാനീരു പിഴിഞ്ഞൊഴിച്ചു കുടിയ്ക്കാം. ഇത് വെറുംവയറ്റില്‍ ഒരാഴ്ചയെങ്കിലും അടുപ്പിച്ചു കുടിയ്ക്കുക. ഗുണമുണ്ടാകും.

കാഴ്ച ശക്തി

കാഴ്ച ശക്തി

കാഴ്ച ശക്തി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു ആയുര്‍വേദ ചൂര്‍ണമാണ് ഇത്. 1-2 ടീസ്പൂണ്‍ ത്രിഫല പൗഡര്‍ ചൂടു വെള്ളത്തില്‍ കലക്കി രാത്രി മുഴുവന്‍ വയ്ക്കുക. രാവിലെ ഈ വെള്ളം ഊറ്റിയെടുത്തു കണ്ണു കഴൂകാം. ഇത് കണ്ണിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്.

 രക്തപ്രവാഹം

രക്തപ്രവാഹം

ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു മരുന്നു കൂടിയാണ് ത്രിഫല. ആര്‍ബിസി കൗണ്ടു വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടു തന്നെ വിളര്‍ച്ച പോലുളള രോഗങ്ങള്‍ക്കു നല്ലൊരു പ്രതിവിധിയാണ്. ഇത് ചൂടുവെള്ളത്തില്‍ കലക്കി കഴിച്ചാല്‍ മതിയാകും. ഇത് അയേണ്‍ സമ്പുഷ്ടവുമാണ്.

നല്ലൊരു ആന്റി ബയോട്ടിക്

നല്ലൊരു ആന്റി ബയോട്ടിക്

നല്ലൊരു ആന്റി ബയോട്ടിക് ഗുണം ശരീരത്തിന് നല്‍കുന്ന ഒന്നാണ് ത്രിഫല ചൂര്‍ണം. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണിത്. രക്തം ശുദ്ധീകരിച്ച്, ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കി, വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കി ആരോഗ്യം നല്‍കുന്ന ഒന്നാണ് ത്രിഫല ചൂര്‍ണം.

തടി

തടി

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു സഹായകമാണ് ത്രിഫല ചൂര്‍ണം. ഇതു ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്നു. രാത്രിയോ രാവിലെയോ ചെറുചൂടുള്ള വെള്ളത്തില്‍ കലക്കി ഇതു കുടിയ്ക്കുന്നത് ഗുണം നല്‍കും. ഇത് കോളിസിസ്‌റ്റോക്കൈനിന്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കും. ഇത് വയര്‍ നിറഞ്ഞുവെന്ന തോന്നലുണ്ടാക്കും. തടി കുറയ്ക്കാന്‍ 1 ടേബിള്‍ സ്പൂണ്‍ ത്രിഫല ചൂര്‍ണം ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ കലക്കി ദിവസവും മൂന്നു തവണ കുടിയ്ക്കാം. ഇതു പോലെ അര ടേബിള്‍ സ്പൂണ്‍ വീതം ത്രിഫല ചൂര്‍ണം, ത്രികടു ചൂര്‍ണം എന്നിവ ചൂടുവെള്ളത്തില്‍ കലര്‍ത്തി അല്‍പം തേനും ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരത്തും രാവിലെയും കുടിയ്ക്കുന്നത് ഗുണം നല്‍കും.

സന്ധി വേദന

സന്ധി വേദന

സന്ധി വേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. വാതം പോലുള്ള രോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന വേദനയും ഏതു നീരും നീക്കാന്‍ സഹായിക്കുന്ന വഴിയാണ് ത്രിഫല ചൂര്‍ണം. ഇതിലെ പോഷകങ്ങള്‍ എല്ലിനു ബലം നല്‍കുന്നു. ശരീരത്തില്‍ നിന്നും യൂറിക് ആസിഡ് ഫ്‌ളഷ് ചെയ്തു കളയുന്നു. സന്ധിവേദനയ്ക്ക് അര ടീസ്പൂണ്‍ ത്രിഫല ചൂര്‍ണം ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതു നല്ലതാണ്.

പ്രമേഹം

പ്രമേഹം

ഹൈപ്പോഗ്ലൈസമിക് ഇഫക്ടുള്ളതു കൊണ്ടു തന്നെ പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. ഇത് ഇന്‍സുലിന്‍ ശരീരത്തിന് പെട്ടെന്ന് ഉപയോഗിയ്ക്കാന്‍ സഹായം നല്‍കുന്ന ഒന്നാണ്. ഇന്‍സുലിന്‍ കുത്തിവയ്പ് ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു വഴി.

ബിപി

ബിപി

ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു മരുന്നാണ് ത്രിഫല ചൂര്‍ണം. ഇത് രക്ത പ്രവാഹത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നു. ഇതിലെ ലിനോലെയിക് ആസിഡ്, ഫാറ്റി ആസിഡുകള്‍ എന്നിയാണ് ഇതിനു സഹായിക്കുന്ന ഒന്ന്.

ക്യാന്‍സര്‍

ക്യാന്‍സര്‍

റേഡിയോ പ്രൊട്ടക്ടീവ്, കീമോപ്രോട്ടക്ടീവ്, ആന്റിസെപ്‌ററിക് ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ത്രിഫല ചൂര്‍ണം. ഇതു കൊണ്ടു തന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടുത്തു നിര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു വഴി കൂടിയാണ്.

മുഖക്കുരു , മുടി കൊഴിച്ചില്‍

മുഖക്കുരു , മുടി കൊഴിച്ചില്‍

മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ത്രിഫല ചൂര്‍ണം കഴിയ്ക്കുന്നത്. ഇത് മോരില്‍ കലക്കി മുഖത്തു പുരട്ടുന്നതും നല്ലതാണ്. ഇതിലെ പോഷകങ്ങള്‍ മുടി കൊഴിച്ചില്‍ നിയന്ത്രിയ്ക്കാനും സഹായിക്കുന്നു.

English summary

Heath Benefits Of Triphala Churna

Heath Benefits Of Triphala Churna, Read more to know about,
X
Desktop Bottom Promotion