ആണുങ്ങള്‍ കഴിക്കണം ഉറങ്ങും മുന്‍പ് ഒരുപിടി ബദാം

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ സ്ത്രീകളേക്കാള്‍ ശ്രദ്ധിക്കുന്നത് പലപ്പോഴും പുരുഷന്‍മാരാണ്. പലപ്പോഴും ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ ചെറിയ ചില കാര്യങ്ങളെങ്കിലും ശ്രദ്ധിക്കണം. ഏതൊക്കെ ഭക്ഷണം ഏതൊക്കെ സമയത്ത് കഴിക്കണം, ഏതൊക്കെ സമയത്ത് കഴിക്കരുത് എന്ന കാര്യം കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അത് പല വിധത്തിലാണ് പരിഹരിക്കപ്പെടേണ്ടത്. ഏറ്റവും നല്ല ഉറക്കം തന്നെയാണ് ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യവും. എന്നാല്‍ പലപ്പോഴും ഇത് കൃത്യമായി നടക്കണം എന്നില്ല.

ഈ ചെടി വളര്‍ത്തുന്നവര്‍ക്ക് മരണത്തിന് മിനുട്ടുകള്‍

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ഉറക്കം വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. എന്നാല്‍ ഉറക്കത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ് ഇന്നത്തെ തലമുറ. ഉറക്കമില്ലാത്ത പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പലരും പല മാര്‍ഗ്ഗങ്ങളും അവലംബിക്കുന്നവരാണ്. എന്നാല്‍ ഇതില്‍ ചില മാര്‍ഗ്ഗങ്ങള്‍ എങ്കിലും പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്ന പുരുഷന്‍മാര്‍ നിര്‍ബന്ധമായും രാത്രി ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിച്ചാല്‍ മാത്രമേ ഇത് ആരോഗ്യത്തിനും ഉറക്കത്തിനും സഹായിക്കുകയുള്ളൂ.

 ബദാം

ബദാം

ഒരു പിടി ബദാം കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് കഴിയ്ക്കുന്നത് ദഹനം സുഗമമാക്കുകയും അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല പുരുഷന്റെ സ്വകാര്യ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.

 സ്‌ട്രോബെറി ഷേക്ക്

സ്‌ട്രോബെറി ഷേക്ക്

സ്‌ട്രോബെറി ഷേക്ക് ദഹനത്തിനും നല്ല ഉറക്കത്തിനും സഹായിക്കും. സ്‌ട്രോബെറി ഷേക്കില്‍ അല്‍പം തേന്‍ കൂടി മിക്‌സ് ചെയ്ത് കഴിച്ചാല്‍ ഏറ്റവും നല്ലത്. ഇത് നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു.

 ചിപ്‌സ്

ചിപ്‌സ്

ചിപ്‌സ് ആരോഗ്യത്തിന് നല്ലതല്ല. എന്നാല്‍ ധാന്യപ്പൊടികള്‍ കൊണ്ടുണ്ടാവുന്ന ചിപ്‌സ് ആരോഗ്യത്തിന് സഹായിക്കുന്നു. ഇതിലുള്ള പ്രോട്ടീന്‍ ആരോഗ്യത്തിനും നല്ല ഉറക്കത്തിനും സഹായിക്കുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ് കഴിയ്ക്കുന്നതും ഇത്തരത്തില്‍ ഏറ്റവും നല്ലതാണ്. ഇതില്‍ 70 ശതമാനവും ആന്റി ഓക്‌സിഡന്റാണ് ഉള്ളത്. ഇത് അമിത വണ്ണത്തെ ചെറുക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു.

 അത്തിപ്പഴം

അത്തിപ്പഴം

അത്തിപ്പഴം നമ്മുടെ നാട്ടില്‍ സാധാരണ ലഭിയ്ക്കുന്നതാണ്. ഉണങ്ങിയ അത്തിപ്പഴം ഇതോടെ ആരോഗ്യത്തിനും മനസ്സിനും നല്ല സുഖം പ്രദാനം ചെയ്യുന്നു. മാത്രമല്ല ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്നു അത്തിപ്പഴം.

തണുപ്പിച്ച ബ്ലൂബെറി

തണുപ്പിച്ച ബ്ലൂബെറി

വിറ്റാമിന്റേയും ആന്റി ഓക്‌സിഡന്റിന്റേയും കലവറയാണ് ബ്ലൂബെറി. ഇത് രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് പുരുഷന്‍മാര്‍ കഴിക്കേണ്ടതാണ്. ഇത് പുരുഷന്റെ ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

 മാതള നാരങ്ങ ജ്യൂസ്

മാതള നാരങ്ങ ജ്യൂസ്

കിടക്കാന്‍ പോവുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് മാതള നാരങ്ങ ജ്യൂസ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മസിലുകള്‍ക്ക് ഉറപ്പും ശക്തിയും ലഭിക്കുന്നതിന് സഹായിക്കുന്നു.

 പാലും തേനും

പാലും തേനും

ഒരു ഗ്ലാസ്സ് പാലില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന മാറ്റം അനുഭവിച്ചറിയാം. മാത്രമല്ല നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 തൈര്

തൈര്

തൈര് കഴിയ്ക്കുന്നതും നല്ല ഉറക്കത്തിനും ആരോഗ്യത്തിനും നല്ലതാണ്. ഇത് പലപ്പോഴും ആരോഗ്യത്തിനേക്കാളുപരി നമ്മുടെ മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കി സുഖനിദ്ര പ്രദാനം ചെയ്യുന്നു. ഒരു ഗ്ലാസ്സ് തൈര് കഴിക്കുന്നത് ഉറക്കത്തിനു മുന്‍പ് ശീലമാക്കുക. ഇത് ആരോഗ്യത്തിനും സ്വപ്‌നസ്ഖലനം പോലുള്ള പ്രശ്‌നങ്ങളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

സ്‌നാക്‌സ്

സ്‌നാക്‌സ്

സ്‌നാക്‌സ് കണ്ണില്‍ കണ്ടത് കഴിക്കരുത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത്. എന്നാല്‍ കൊഴുപ്പ് തീരെക്കുറഞ്ഞ സ്‌നാക്‌സ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

healthy late-night snacks for men

Here are some healthy late night snacks for men, read on to know more about it
Story first published: Friday, April 6, 2018, 16:58 [IST]