For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിടക്കയില്‍ കൂടുതല്‍ നേരത്തിന് ഇതാണ് വഴി

|

സെക്‌സ് വെറുമൊരു ശാരീരിക ആനന്ദം മാത്രമല്ല, മനസിന് സുഖം നല്‍കുന്ന ഒന്നു കൂടിയാണ്. പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും.

എന്നാല്‍ പലപ്പോഴും പുരുഷന്മാര്‍ക്ക് കിടിക്കയില്‍ കൂടുതല്‍ സമയം പിടിച്ചു നില്‍ക്കാനാകാത്തതാണ് പ്രശ്‌നമാകുന്നത്. ഇതിന് കാരണങ്ങള്‍ പലതുണ്ടാകാം. ഇതില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ മാത്രമല്ല, മാനസിക പ്രശ്‌നങ്ങളും ഉണ്ടാകും. ഈ പ്രശ്‌നം സെക്‌സിനോടു തന്നെ ഉള്‍ഭയം വളര്‍ത്തുകയും താല്‍പര്യക്കുറവും ആത്മവിശ്വാസക്കുറവുമുണ്ടാക്കുകയും ചെയ്യും.

കിടക്കയില്‍ കൂടുതല്‍ നേരം പിടിച്ചു നില്‍ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ ജീവിതശൈലികളും ഉള്‍പ്പെടുന്നു. ഇതിനായുള്ള ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍

കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍

കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ ഉള്‍പ്പെട്ട മികച്ച സന്തുലനമുള്ള ആഹാരക്രമം പിന്തുടരുക. ധാരാളം പഴങ്ങളും, പച്ചക്കറികളും, മാംസവും കഴിക്കുക.

വ്യായാമം

വ്യായാമം

കിടക്കയില്‍ ഏറെ നേരം പിടിച്ച് നില്‍ക്കുന്നതിന് കരുത്തും പരിശ്രമവും ആവശ്യമാണ്. പതിവായി വ്യായാമം ചെയ്യുക വഴിയേ നല്ല കരുത്ത് നേടാനാവൂ. വ്യായാമം വഴി നല്ല സ്റ്റാമിന നേടാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സാധിക്കും.

കെഗല്‍ വ്യായാമം

കെഗല്‍ വ്യായാമം

കെഗല്‍ വ്യായാമം നിങ്ങളുടെ വസ്തി പ്രദേശത്തെ പേശികള്‍ക്ക് കരുത്ത് നല്കുന്നതും കിടക്കയില്‍ ഏറെ സമയം പിടിച്ച് നില്‍ക്കാന്‍ സഹായിക്കുന്നതുമാണ്. വസ്തി പ്രദേശത്തെ പേശികളില്‍ നിയന്ത്രണം ഉണ്ടെങ്കില്‍ ശക്തമായ ഉദ്ധാരണം ലഭിക്കും. ലളിതമായ വ്യായാമങ്ങള്‍ വഴി ഇത് ആരംഭിക്കാം. ബാത്ത്റൂമില്‍ പോകുമ്പോള്‍‌ മൂത്രമൊഴിക്കാനും പിടിച്ച് നിര്‍ത്താനും ശ്രമിക്കുക.

ലൈംഗികശേഷി

ലൈംഗികശേഷി

നല്ല ലൈംഗിക ബന്ധം സാധ്യമാക്കുന്നതിന് ഇടക്കിടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക. ഇത് ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

മദ്യം

മദ്യം

പങ്കാളിയുമൊത്തുള്ള ലൈംഗിക ബന്ധം ആസ്വാദ്യമാക്കുന്നതിന് മദ്യം ഒഴിവാക്കുക.ഇത് തലച്ചോറിനെ തളര്‍ത്തും

പ്രോട്ടീനുകള്‍

പ്രോട്ടീനുകള്‍

പ്രോട്ടീനുകള്‍ ധാരാളമായി കഴിക്കുക. ഇവയിലെ അമിനോ ആസിഡുകള്‍ നമ്മുടെ ശരീരത്തിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമാണ്.

മാനസിക സമ്മര്‍ദ്ധം

മാനസിക സമ്മര്‍ദ്ധം

മാനസിക സമ്മര്‍ദ്ദം കാര്യങ്ങളെ മന്ദീഭവിപ്പിക്കും. നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ധം അനുഭവപ്പെടുന്നുവെങ്കില്‍ റിലാക്സ് ചെയ്യുകയും ധ്യാനിക്കുകയും, മൂഡ് മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധയൂന്നുകയും ചെയ്യുക.

നല്ല മാനസികബന്ധം

നല്ല മാനസികബന്ധം

പങ്കാളിയുമായി നല്ല മാനസികബന്ധം സൂക്ഷിയ്ക്കുന്നത് നല്ല സെക്‌സിന് ഏറെ അത്യാവശ്യമാണ്. മാനസിക പൊരുത്തം ശാരീരിക പൊരുത്തത്തേയും സഹായിക്കുന്നു.

English summary

Health Tips To Last Longer In Bed

Health Tips To Last Longer In Bed, read more to know about
Story first published: Monday, January 1, 2018, 20:00 [IST]
X
Desktop Bottom Promotion