For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടകത്തില്‍ ഇവയെങ്കില്‍ ആരോഗ്യം കേമം

കര്‍ക്കിടകത്തില്‍ ഇവയെങ്കില്‍ ആരോഗ്യം കേമം

|

കര്‍ക്കിടക മാസം പഞ്ഞ മാസം എന്നാണ് പണ്ടൊക്കെ അറിയപ്പെടാറ്. അറുതികളും ദാരിദ്ര്യവുമെല്ലാം കര്‍ക്കിടക മാസത്തില്‍ പതിവായതു കൊണ്ടാണ് ഇത്തരം പേരു വീണത്. എന്നാല്‍ ഇന്നത്തെ കാലത്ത് പഞ്ഞമാസം എന്നതിന് വലിയ പ്രാധാന്യമില്ല.

ആരോഗ്യപരമായി നമ്മുടെ ശരീരത്തിന് ഏറെ പ്രത്യേകതകളുള്ള ഒരു മാസമാണ് കര്‍ക്കിടക മാസം. ആരോഗ്യ സംരക്ഷണം ശരീരത്തില് ഏറ്റവും ഏശുന്ന സമയമാണ് കര്‍ക്കിടകമാസം എന്നു വേണം, പറയാന്‍. ശാരീരിക, മാനസിക ആരോഗ്യത്തിന് ഏറെ ഉത്തമമാണ് കര്‍ക്കിടകമാസത്തിലെ പ്രത്യേക ചികിത്സാരീതികള്‍. ശരീരത്തിനകത്തേയ്ക്കും പുറത്തേയ്ക്കുമെല്ലാം മരുന്നു ചികിത്സകള്‍ ചെയ്യാന്‍ ഏറെ ഉത്തമമായ സമയം കൂടിയാണിത്. ഏറ്റവും കൂടുതല്‍ പകര്‍ച്ച വ്യാധികള്‍ക്കുള്ള സാധ്യത കൂടിയുള്ള സമയം കൂടിയാണിത്. ഇതുകൊണ്ടുതന്നെ ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിയ്ക്കുകയും വേണം.

കര്‍ക്കിടക മാസത്തില്‍ ആരോഗ്യപരമായ പല കാര്യങ്ങളിലും ശ്രദ്ധ വയ്ക്കണം. ഇതില്‍ കുളി മുതല്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ വരെയും ഉറക്ക സംബന്ധമായ ചിട്ടകളും എല്ലാം പെടുന്നു.

കര്‍ക്കിടക മാസത്തില്‍ ചെയ്യുന്ന ചിട്ടകള്‍ ആരോഗ്യമുള്ള ശരീരത്തിനു മാത്രമല്ല, ആരോഗ്യമുള്ള മനസിലും സൗന്ദര്യത്തിനുമെല്ലാം ഏറെ പ്രധാനപ്പെട്ട ഒന്നാണ്.

രാവിലെയുള്ള കുളി

രാവിലെയുള്ള കുളി

കര്‍ക്കിടക മാസത്തില്‍ കോരിച്ചൊരിയുന്ന മഴയെങ്കിലും രാവിലെയുള്ള കുളി ആരോഗ്യം നല്‍കും. ഇളംചൂടുവെള്ളത്തില്‍ കുളിയ്ക്കാം. എണ്ണതേച്ചു കുളിയാണ് ഏറ്റവും ഗുണകരമായത്. നിറുകയില്‍ വെളിച്ചെണ്ണയോ മറ്റോ തേച്ചു കുളിയ്ക്കാം. ഇത് താളി, അതുപോലെയുള്ള ഹെര്‍ബല്‍ വഴികള്‍ ഉപയോഗിച്ചു കഴുകിക്കളയാം. നിറുകയില്‍ എണ്ണ വച്ചു കുളിയ്ക്കുന്നത് തലയുടെ ആരോഗ്യത്തിനും കണ്ണിനുമെല്ലാം അത്യുത്തമമാണ്. തേങ്ങ വെന്ത വെളിച്ചെണ്ണ അല്ലെങ്കില്‍ ആയുര്‍വേദ എണ്ണകള്‍ ഉപയോഗിയ്ക്കുക. ദേഹത്ത് എള്ളെണ്ണയോ ഔഷധ എണ്ണകളോ പുരട്ടി കുളിയ്ക്കാം. ഇതു പുരട്ടി മസാജ് ചെയ്ത് അല്‍പസമയം കഴിഞ്ഞ് ഇളംചൂടുവെള്ളത്തില്‍ ചെറുപയര്‍ പൊടിയോ ഇഞ്ചയോ എല്ലാം ഉപയോഗിച്ചു കുളിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണ്.

തേച്ചു കുളി

തേച്ചു കുളി

ധന്വന്തരം കുഴമ്പോ ബാലാശ്വ ഗന്ധാദി തൈലം തുടങ്ങിയ പുരട്ടി കുളിയ്ക്കാന്‍ ഉത്തമമാണ്. കുഴമ്പു പോലുള്ളവ ഇട്ടു കുളിയ്ക്കുന്നത് ശരീരത്തിനു ചൂടു പകരാന്‍ ഉത്തമമാണ്. നല്ലെണ്ണ തേച്ചു കുളിയ്ക്കുന്നതും ഏറെ നല്ലതാണ്. എണ്ണ തേയ്ക്കുമ്പോള്‍ ചെവിയ്ക്കു പുറഖില്‍, കാലിനടിയില്‍ തേയ്ക്കണം. ഇത് നാഡീവ്യൂഹങ്ങളെ ഉണര്‍ത്തുന്നു. എണ്ണതേച്ചു കുളി വാതം, ക്ഷീണം എന്നിവ ഒഴിവാക്കും, ദേഹത്തിന് പുഷ്ടി നല്‍കും, നല്ല ഉറക്കവും ചര്‍മത്തിന് മൃദുത്വവും നല്‍കും. തലയിലെ എണ്ണ തേച്ചു കുളി അകാര നര ഒഴിവാക്കി മുടിയ്ക്ക് ആരോഗ്യം നല്‍കുകയും ചെയ്യും.

കുളിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന വെള്ളത്തില്‍

കുളിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന വെള്ളത്തില്‍

കുളിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന വെള്ളത്തില്‍ പുളിയില, ആര്യവേപ്പില, പ്ലാവില, ആവണക്കില്ല എന്നിവയിട്ടു തിളപ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിന് കുളിര്‍മ, രക്തയോട്ടം വര്‍ദ്ധിപ്പിയ്ക്കുക, ശരീരത്തിലെ പല അവയവങ്ങള്‍ക്കും ആരോഗ്യം നല്‍കുക, ചര്‍മ സൗന്ദര്യം കാക്കുക തുടങ്ങിയ പല ഗുണങ്ങളും എണ്ണ തേച്ചുകുളിയിലൂടെ ലഭ്യമാകും. നല്ല ഉറക്കത്തിനും ഇത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്.

ഭക്ഷണകാര്യങ്ങളില്‍

ഭക്ഷണകാര്യങ്ങളില്‍

ഭക്ഷണകാര്യങ്ങളില്‍ ഏറെ ശ്രദ്ധ വയ്‌ക്കേണ്ട മാസമാണ് കര്‍ക്കിടകം. ഈ സമയത്ത് ഔഷധക്കഞ്ഞി കുടിയ്ക്കുന്നത് ഏരെ നല്ലത്. ഉലുവക്കഞ്ഞി, ഉലുവ മരുന്ന്, നവധാധ്യം എന്നിവയെല്ലാം ഉപയോഗിയ്ക്കാം. ദഹന ശക്തി പൊതുവേ കുറഞ്ഞ മാസമായതു കൊണ്ടുതന്നെ മത്സ്യം, മാംസം എന്നിവ ഉപേക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

രാത്രി സമയത്ത് കര്‍ക്കിടക മാസത്തില്‍ കഞ്ഞി

രാത്രി സമയത്ത് കര്‍ക്കിടക മാസത്തില്‍ കഞ്ഞി

രാത്രി സമയത്ത് കര്‍ക്കിടക മാസത്തില്‍ കഞ്ഞിയാണ് ഏറെ നല്ലത്. ചൂടോടെ കഞ്ഞി കുടിയ്ക്കാം. ഉലുവക്കഞ്ഞിയ്ക്കു പുറമെ ജീരകക്കഞ്ഞി, കഞ്ഞിയും ചെറുപയറും എന്നിവയെല്ലാം ഏറെ ഗുണകരമാണ്. രാത്രി എട്ടിനു മുന്‍പു തന്നെ അത്താഴം ശീലമാക്കുക. ഔഷധക്കഞ്ഞി രാവിലെ കുടിയ്ക്കുന്നതാകും കൂടുതല്‍ നല്ലത്.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍, പ്രത്യേകിച്ചും നമ്മുടെ നാട്ടിന്‍പുറത്തു കിട്ടുന്ന തരം ഇലക്കറികള്‍, താള്, തഴുതാമ തുടങ്ങിയവയെല്ലാം കര്‍ക്കിടക മാസത്തില്‍ ആരോഗ്യം നല്‍കുന്ന ചില ഭക്ഷണങ്ങളാണ്. പത്തിലക്കറി ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. താള്‍, തകരയില, പയറില, എരുമത്തൂവയില, ചെറുകടലാടി ഇല, മത്തനില, കുമ്പളനില, ചെറുചീരയില, തഴുതാമയില, തൊഴുകണ്ണിയില എന്നിവ ചേര്‍ത്തുണ്ടാക്കുന്ന വിഭവമാണ് പത്തിലക്കറി. ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്.

പയര്‍ വര്‍ഗങ്ങള്‍

പയര്‍ വര്‍ഗങ്ങള്‍

ഇതുപോലെ പയര്‍ വര്‍ഗങ്ങള്‍, പ്രത്യേകിച്ചും മുതിര വേവിച്ചു കഴിയ്ക്കുന്നതും നല്ലതാണ്. ഇവ മുളപ്പിച്ചു കഴിയ്ക്കുന്നത് ദഹനം എളുപ്പമാക്കും. മുതിര കൊണ്ടു രസം തയ്യാറാക്കാം. മുതിര വറുത്തു പരിപ്പാക്കി വെള്ളത്തിലിട്ടു വേവിച്ചുടച്ച് ഇതില്‍ നാരങ്ങാനീരും കുരുമുളുകു പൊടിയും ചേര്‍ത്തു കഴിയ്ക്കാം. മദ്യം, പുകവലി തുടങ്ങിയ ശീലങ്ങള്‍ വര്‍ജിയ്ക്കുക. ചെറുപയര്‍, കടല തുടങ്ങിയവയെല്ലാം ഇതേ രീതിയില്‍ ഉപയോഗിയ്ക്കാം.

രുചികള്‍

രുചികള്‍

മധുരം, പുളി, ഉപ്പ് എന്നിവയാണ് കര്‍ക്കിടക മാസത്തില്‍ കൂടുതല്‍ ഉപയോഗിയ്‌ക്കേണ്ട രുചികള്‍. ചവര്‍പ്പ്, എരിവ്, കയ്പ് തുടങ്ങിയവ കുറയ്ക്കുക. ഇത്തരം രുചികള്‍ വാത പ്രകൃതി വര്‍ദ്ധിപ്പിയ്ക്കും.

മദ്യം, മാസം, മത്സ്യം

മദ്യം, മാസം, മത്സ്യം

കര്‍ക്കിടക മാസത്തില്‍ മരുന്നു കഞ്ഞി കുടിയ്ക്കുന്നവരെങ്കില്‍ പഥ്യം നോക്കിയാലാണ് പൂര്‍ണ ഗുണം ലഭിയ്ക്കുക. മദ്യം, മാസം, മത്സ്യം ഇവയെല്ലാം ഒഴിവാക്കുകയും വേണം.

 ഉച്ചയുറക്കം

ഉച്ചയുറക്കം

കര്‍ക്കിടക മാസത്തില്‍ മൂടിപ്പുതച്ച് ഉറങ്ങാന്‍ സുഖമാണെങ്കിലും അതിരരാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇതുപോലെ ഉച്ചയുറക്കം ഒഴിവാക്കുക. രാത്രി നേരത്തെ അത്താഴം കഴിഞ്ഞു നേരത്തെ കിടക്കാം. 7-8 മണിക്കൂര്‍ ഉറക്കം ശീലമാക്കുക.

സുഖ ചികിത്സ

സുഖ ചികിത്സ

കര്‍ക്കിടക മാസത്തില്‍ സുഖ ചികിത്സ പലരും ചെയ്യുന്ന ഒന്നാണ്. പഞ്ചകര്‍മ ചികിത്സയാണ് കൂടുതല്‍ പ്രാധാന്യമുള്ളത്. കാഷായ ചികിത്സ, പിഴിച്ചില്‍, ഉഴിച്ചില്‍, ഞവരക്കിഴി, ധാര, വസ്തി എന്നിവയെല്ലാം ഏറെ പ്രധാനപ്പെട്ടവയാണ്.

വീടിനുള്ളില്‍

വീടിനുള്ളില്‍

വീടിനുള്ളില്‍ വൃത്തിയും വെടിപ്പും പ്രധാനം. നനഞ്ഞ വസ്ത്രങ്ങളും നനവുമെല്ലാം രോഗാണു ബാധ വര്‍ദ്ധിപ്പിയ്ക്കും. വൃത്തി പാലിയ്‌ക്കേണ്ടത് അസുഖങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനം.

English summary

Health Tips To Follow During Karkkidaka Month

Health Tips To Follow During Karkitaka Month, Read more to know about,
Story first published: Tuesday, July 17, 2018, 11:19 [IST]
X
Desktop Bottom Promotion