For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരള്‍ രോഗസാധ്യത മനസ്സിലാക്കാന്‍ ഈ ലക്ഷണങ്ങള്‍

|

കരള്‍ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ്. എന്നാല്‍ പലപ്പോഴും കരള്‍ രോഗ ലക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. കൃത്യമായി അറിയാത്തതാണ് പലപ്പോഴും രോഗങ്ങളെ വര്‍ദ്ധിപ്പിക്കുന്നത്. കരള്‍ രോഗ ലക്ഷണങ്ങളില്‍ പല തരത്തിലുള്ള സൂചനകളും ശരീരം കാണിക്കുന്നു. എന്നാല്‍ പലതും അവഗണിച്ച് വിടുന്നതാണ് പലവിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്.

ഇത്തരം ലക്ഷണങ്ങളില്‍ എന്തൊക്കെയെന്ന് പലപ്പോഴും അറിയാത്തതാണ് രോഗാവസ്ഥയെ ഗുരുതരമാക്കുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

Most read: മെലിഞ്ഞുണങ്ങിയ ശരീരമല്ല, ജിമ്മനാവാന്‍ കൂട്ടുകളിതാMost read: മെലിഞ്ഞുണങ്ങിയ ശരീരമല്ല, ജിമ്മനാവാന്‍ കൂട്ടുകളിതാ

മുഖത്ത് വരെ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണാന്‍ സാധിക്കും. ചെറിയ ചെറിയ മാറ്റങ്ങള്‍ ആണെങ്കില്‍ പോലും നമുക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ചെറിയ മാറ്റങ്ങള്‍ ആണെങ്കിലും അതെല്ലാം രോഗത്തിന്റെ ലക്ഷണങ്ങളാണോ അല്ലയോ എന്ന് ഉറപ്പിക്കേണ്ടതുണ്ട്. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ശരീരം കാണിക്കുന്ന ഇത്തരം ലക്ഷണങ്ങള്‍ നോക്കി നിങ്ങളില്‍ കരള്‍ രോഗ സാധ്യത മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്നാല്‍ കരള്‍ രോഗ ലക്ഷണങ്ങള്‍ മാത്രമല്ല മറ്റ് ചില രോഗങ്ങളുടെ ലക്ഷണങ്ങളും ശരീരം നോക്കി മനസ്സിലാക്കാവുന്നതാണ്.

 കണ്ണിലും നെറ്റിയിലും പാട്

കണ്ണിലും നെറ്റിയിലും പാട്

കണ്ണും നെറ്റിയും നോക്കി ഇത്തരം കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ടത് ഇവയാണ്. കണ്ണിലും നെറ്റിയിലും നിരവധി തരത്തിലുള്ള പാടുകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കണ്ണിനു താഴെയും നെറ്റിയിലും ചുളിവുകള്‍ വന്നാല്‍ അത് പ്രമേഹത്തിന്റെ അളവ് ശരീരത്തില്‍ കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല നിങ്ങളുടെ ഭക്ഷണത്തില്‍ കൊഴുപ്പ് കൂടുതലാണ് എന്നും സൂചിപ്പിക്കുന്നു.

കണ്ണിനു താഴെ കനം

കണ്ണിനു താഴെ കനം

പല രോഗങ്ങളും കണ്ണ് നോക്കി നമുക്ക് കണ്ടെത്താവുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ടത് ഇത്രമാത്രമാണ്. കണ്ണിനു താഴെ കനം വര്‍ദ്ധിക്കുന്ന അവസ്ഥയാണെങ്കിലും അത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാണ്. ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ല എന്നതാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കുന്നത് നമുക്ക് രോഗങ്ങളെ മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്നു. മാത്രമല്ല നിര്‍ജ്ജലീകരണം എന്നതിലപ്പുറം ഇത് കരള്‍ രോഗ സാധ്യതയേും ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

കരള്‍ രോഗസാധ്യത മനസ്സിലാക്കാന്‍ ഈ ലക്ഷണങ്ങള്‍

കണ്ണുകളിലെ വീക്കം കണ്ടാലും നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. വീങ്ങിയ കണ്ണുകളാണ് പലപ്പോഴും പല വിധത്തില്‍ പലരുടേയും പ്രശ്നം. ഇത് ശരീരത്തില്‍ പ്രമേഹം കൂടുതലാണ് എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് കണ്ണുകളില്‍ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ വളരെയധികം സൂചിപ്പിക്കണം.

കണ്ണിനു താഴെ കറുത്ത പാടുകള്‍

കണ്ണിനു താഴെ കറുത്ത പാടുകള്‍

കണ്ണിനു താഴെയുള്ള കറുത്ത പാടുകളാണ് മറ്റൊന്ന്. ഇതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കണ്ണിനു താഴെ കറുത്ത പാടുകള്‍ ഉണ്ടാവുമ്പോള്‍ അത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തില്‍ അയേണ്‍ സാന്നിധ്യം കുറവാണ് എന്നതാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കണം. കരള്‍ രോഗ സാധ്യതയും ഇതിലൂടെ തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ചര്‍മ്മത്തിന്റെ നിറവ്യത്യാസം

ചര്‍മ്മത്തിന്റെ നിറവ്യത്യാസം

പലപ്പോഴും ചര്‍മ്മത്തിന്റെ നിറവ്യത്യാസം ആരും ശ്രദ്ധിക്കുകയില്ല.അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും വളരെയധികം ശ്രദ്ധ വേണം. ചര്‍മ്മത്തിന്റെ നിറം വ്യത്യാസം ശ്രദ്ധിക്കുന്നത് ഒന്ന് നല്ലതാണ്. കാരണം മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള പ്രശ്നങ്ങളുടെ സൂചനയാണ് ഇത്. കരള്‍ സംബന്ധമായ പ്രശ്നങ്ങളും ഇതിലൂടെ ഉണ്ടാവുന്നു.

ചുവന്ന നിറത്തിലുള്ള ചര്‍മ്മം

ചുവന്ന നിറത്തിലുള്ള ചര്‍മ്മം

ചര്‍മ്മത്തിന്റെ നിറത്തില്‍ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസം ഉണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിക്കുക. പ്രത്യേകിച്ച് ചുവന്ന നിറത്തിലുള്ള ചര്‍മ്മമാണെങ്കില്‍. ശരീരത്തില്‍ ആവശ്യമായ വിറ്റാമിന്‍ ഡി ഇല്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഈ ചെറിയ മാറ്റങ്ങളും നിസ്സാരമായി കണക്കാക്കരുത്.

ചുണ്ടിന്റെ ഭാഗത്തെ വിള്ളല്‍

ചുണ്ടിന്റെ ഭാഗത്തെ വിള്ളല്‍

ചുണ്ടിലും മറ്റും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് വായിലും ചുണ്ടിന്റെ കോര്‍ണറിലും ഉണ്ടാവുന്ന വിള്ളലാണ് മറ്റൊരു പ്രശ്നം. വിറ്റാമിന്‍ സി വി, വിറ്റാമിന്‍ ബി എന്നിവയുടെ കുറവാണ് പലപ്പോഴും ഇതിന്റെ കാരണം. ഭക്ഷണത്തിലൂടെയും വിറ്റാമിന്‍ മരുന്നുകളിലൂടെയും ഇത് പരിഹരിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകളെയെല്ലാം വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യാന്‍.

English summary

Health problems you can detect look at your skin

Health problems you can detect look at your skin, read on to know more about it.
Story first published: Monday, October 22, 2018, 15:38 [IST]
X
Desktop Bottom Promotion