ആയുര്വേദം നമ്മുടെ പരമ്പരാഗത ശാസ്ത്ര ശാഖയാണെന്നു പറഞ്ഞാല് തെറ്റില്ല. ഫലിയ്ക്കാന് അല്പം സമയം പിടിയ്ക്കുമെങ്കിലും കൃത്യമായി ഉപയോഗിച്ചാല് ഏതാണ്ടു മുഴുവന് ഫലം തരുന്ന ഒരു ശാസ്ത്ര ശാഖയുമാണിത്. പാര്ശ്വഫലങ്ങളില്ലെന്നതു തന്നെയാണ് ഇതിനെ കൂടുതല് ആരോഗ്യകരവുമാക്കുന്നത്.
ആയുര്വേദപ്രകാരം നാം ഉപയോഗിയ്ക്കുന്ന പല ഭക്ഷ്യവസ്തുക്കളും പലതരത്തിലും മരുന്നുകളായി ഉപയോഗിയ്ക്കാം. ഇത് ഉപയോഗിയ്ക്കുന്നതിന് കൃത്യമായ രീതികളുണ്ടെന്നു മാത്രം.
ഇക്കൂട്ടത്തില് പെട്ട ഒന്നാണ് ഈന്തപ്പഴം. സ്വാദു കൊണ്ട് പലരും കഴിയ്ക്കുന്ന ഈ പഴം ഏറെ ആരോഗ്യഗുണങ്ങള് ഒത്തിണങ്ങിയ ഒന്നാണ്. ധാരാളം ധാതുക്കളും വൈറ്റമിനുകളും അടങ്ങിയ ഇത് അയേണിന്റെ ഏറ്റവും നല്ലൊരു ഉറവിടമാണ്. ഇതുകൊണ്ടുതന്നെ വിളര്ച്ചയ്ക്കുള്ള നല്ലൊരു മരുന്നും.
മലബന്ധം പോലുള്ള പ്രശ്നങ്ങള്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈന്തപ്പഴം. ഇതിലെ നാരുകളാണ് ഏറെ ഗുണകരമാകുന്നത്. തൂക്കം കുറവുള്ളവര്ക്ക് ആരോഗ്യകരമായ രീതിയില് തൂക്കം കൂട്ടാനുള്ള നല്ലൊരു വഴി കൂടിയാണിത്. എന്നാല് മിതമായി കഴിച്ചാല് തടി കൂടുകയുമില്ല.
കൊളസ്ട്രോള് പ്രശ്നങ്ങള് കുറയ്ക്കുന്നതു കൊണ്ട് ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരം. ഇതിലെ മഗ്നീഷ്യവും പൊട്ടാസ്യവും ബിപി കുറയ്ക്കാനും ഏറെ നല്ലതാണ്. ഇതും ഹൃദയാരോഗ്യത്തിന് സഹായിക്കും. ഇതിലെ മധുരം സ്വാഭാവിക മധുരമായതു കൊണ്ട് മിതമായ തോതില് പ്രമേഹരോഗികള്ക്കും കഴിയ്ക്കാം. മാത്രമല്ല, ഈ മധുരം ശരീരത്തിന് ഊര്ജം നല്കുകയും ചെയ്യും.
ആന്റിഓക്സിഡന്റുകളുടെ നല്ലൊരു കലവറയായ ഇത് ക്യാന്സര് പോലുള്ള പല രോഗങ്ങള് തടയാനും ശരീരത്തിന് രോഗപ്രതിരോധശേഷി നല്കാനുമെല്ലാം ഏറെ ഗുണകരമാണ്. മസിലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്.
ആയുര്വദേത്തില് ഈന്തപ്പഴം പല പ്രശ്നങ്ങള്ക്ക് പല രീതിയില് കഴിയ്ക്കണമെന്നു പറയുന്നു. ഇതെക്കുറിച്ചു കൂടുതലറിയൂ, ഈ രീതി പരീക്ഷിച്ചു നോക്കൂ, ഈന്തപ്പഴത്തിലൂടെ ആരോഗ്യം നേടാന് സഹായിക്കും.
തണുപ്പുകാലത്ത്
ഈന്തപ്പഴം തണുപ്പുകാലത്ത് കഴിയ്ക്കുന്നത് കൂടുതല് ഗുണകരമാണെന്ന് ആയുര്വേദം പറയുന്നു. ഇതിലൂടെ ശരീരത്തിന് ചൂടു ലഭിയ്ക്കും. ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും തടി കുറയ്ക്കുന്നതിനുമെല്ലാം ഇത് സഹായിക്കും.
കാരയ്ക്ക
പച്ച ഈന്തപ്പഴമാണ് കൂടുതല് നല്ലതെന്ന് ആയുര്വേദം പറയുന്നു. എന്നാല് ഡ്രൈ ഡേറ്റ്സ് അഥവാ കാരയ്ക്കയാണ് വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതെന്നും ആയുര്വേദം പറയുന്നു. ഇതിലാണ് കൂടുതല് ഫൈബറുകളുള്ളത്. ദഹനപ്രശ്നങ്ങള് പരിഹരിയ്ക്കാനും കുടലിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്
ഹൃദയാരോഗ്യത്തിനും മസിലുകള്ക്കും
ഹൃദയാരോഗ്യത്തിനും മസിലുകള്ക്കും ഉണങ്ങിയ ഈന്തപ്പഴമാണ് കൂടുതല് നല്ലതെന്നും ആയുര്വേദം പറയുന്നു. ഇത് രക്തപ്രവാഹം വര്ദ്ധിപ്പിയ്ക്കാന് സഹായിക്കുന്നതാണ് ഗുണകരമാകുന്നത്.
വിശപ്പില്ലാത്തവര്ക്കുള്ള നല്ലൊരു മരുന്നാണ്
വിശപ്പില്ലാത്തവര്ക്കുള്ള നല്ലൊരു മരുന്നാണ് ഈന്തപ്പഴം. വിശപ്പു വര്ദ്ധിപ്പിയ്ക്കാന് പാലില് ഇത് ചേര്ത്തു കുടിയ്ക്കാനാണ് ആയുര്വേദം പറയുന്നത്. ഈന്തപ്പഴത്തിലെ ജ്യൂസ് നീക്കി, അല്ലെങ്കില് ഉണങ്ങിയ ഈന്തപ്പഴം പാലിലിട്ടു തിളപ്പിച്ച് ഈ പാലില് ഇത അരച്ചു കഴിയ്ക്കാം. ദഹനത്തിനും ഇത് ഏറെ നല്ലതാണ്. കുട്ടികള്ക്കു പ്രത്യേകിച്ചും ഗുണകരം.
സ്ത്രീകളിലെ വെള്ളപോക്കിനും
സ്ത്രീകളിലെ വെള്ളപോക്കിനും ഈന്തപ്പഴം ഔഷധമാക്കാം. ഉണങ്ങിയ ഈന്തപ്പഴം അരച്ച് നെയ്യില് കലര്ത്തി ഗോപീചന്ദനത്തിനൊപ്പം കഴിയ്ക്കാം. ഈന്തപ്പഴം വെള്ളത്തിലിട്ടു കുതിര്ത്തി ഉടച്ചു കഴിയ്ക്കാം. ഈ വെള്ളവും കുടിയ്ക്കാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് വെള്ളപോക്കിനുള്ള പരിഹാരമാണ്.
തൂക്കം കുറവുള്ളവര്ക്ക്
തൂക്കം കുറവുള്ളവര്ക്ക് അമിതമായ തടി വരാതെ തൂക്കം വര്ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഈന്തപ്പഴം. ഇത് ദിവസവും 3-4 എണ്ണം ശീലമാക്കുക. ശരീരത്തിന് അല്പം പുഷ്ടി വരാനും ഇത് സഹായിക്കും.
കോള്ഡിനുള്ള നല്ലൊരു മരുന്നു കൂടിയാണ്
കോള്ഡിനുള്ള നല്ലൊരു മരുന്നു കൂടിയാണ് ഈന്തപ്പഴം. 5 ഈന്തപ്പഴം, 5 കുരുമുളക്, ഒരു കഷ്ണം ഇഞ്ചി എന്നിവ പാലിലിട്ടു തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് 1 സ്പൂണ് നെയ്യു ചേര്ത്ത് രാത്രി കിടക്കാന് നേരത്തു കുടിയ്ക്കുക. ഇത് കോള്ഡിനുള്ള നല്ലൊരു പരിഹാരമാണ്. ഉറക്കവും നല്കും.
അലര്ജി
ദിവസവും രാവിലെ വെറുംവയറ്റില് 2 ഉണങ്ങിയ ഈന്തപ്പഴം കഴിയ്ക്കുന്നത് ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണെന്നു വേണം പറയാന്. ഇത് അലര്ജി പ്രശ്നങ്ങള് ഒഴിവാക്കുകയും ചെയ്യും.
ശരീരത്തില് മുറിവുകളുണ്ടെങ്കില്
ശരീരത്തില് മുറിവുകളുണ്ടെങ്കില് ഈന്തപ്പഴത്തിന്റെ കുരു ചതച്ച് മുറിവില് പുരട്ടാം. മുറിവു പെട്ടെന്നുണങ്ങും.
ഉദ്ധാരണക്കുറവിനുള്ള നല്ലൊരു പരിഹാരം
പുരുഷന്മാര്ക്കുണ്ടാകുന്ന ഉദ്ധാരണക്കുറവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഉണങ്ങിയ ഈന്തപ്പഴം. രാവിലെ വെറുംവയറ്റില് ആദ്യ ഒരാഴ്ച 2 ഈന്തപ്പഴം വീതം കഴിയ്ക്കുക. മൂന്നാമത്തെ ആഴ്ച 3 എണ്ണം വീതം കഴിയ്ക്കാം. നാലാമത്തെ ആഴ്ച മുതല് 12 ആഴ്ച വരെ 4 വീതം കഴിയ്ക്കാം. ഇത് ഉദ്ധാരണപ്രശ്നങ്ങള്ക്കുള്ള നല്ലൊരു മരുന്നാണ്.
ഈന്തപ്പഴം ആട്ടില്പാലില്
ഈന്തപ്പഴം ആട്ടില്പാലില് രാത്രി മുഴുവന് കുതിര്ത്ത് രാവിലെ ഇതോടുകൂടി അരച്ച് രാവിലെ വെറുംവയറ്റില് കുടിയ്ക്കുന്നതും സെക്സ് എനര്ജിയ്ക്കു നല്ലതാണ് ഉദ്ധാരണ, ശീഘ്രസ്ഖലന പ്രശ്നങ്ങള്ക്കുള്ള പരിഹാരവുമാണിത്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
Related Articles
ആണ്കരുത്തു വര്ദ്ധിപ്പിയ്ക്കാന് ഒറ്റ ആഴ്ച
1 ആഴ്ചയില് വയര് കുറയ്ക്കും ഈ പാനീയം.......
3 വീതം ഈന്തപ്പഴം, പിസ്ത,ബദാം എന്നിവ 1 മാസം
ഒരുപിടി വെളുത്തുള്ളി കിടക്കാന്നേരം, ബിപി മാറ്റാം
വായ്പ്പുണ്ണ് മാറ്റാന് വെറും 24മണിക്കൂര് മതി
ഇവിടെ അമര്ത്തൂ, നല്ല ഉദ്ധാരണം ലഭിയ്ക്കും
6 ഉണക്കമുന്തിരി ദിവസവും കഴിയ്ക്കൂ, ശേഷം
അമിത വണ്ണവും തടിയും കുറക്കുമെന്ന് ഉറപ്പ് ഈ ഡയറ്റ്
കോൾഡ് സോർ അഥവാ വായ്പുണ്ണിന് വീട്ടുവൈദ്യം
വെറും വയറ്റിൽ ഏത്തപ്പഴം ആരോഗ്യകരമാണോ?
ഒരാഴ്ചയില് ബീജസംഖ്യ ഇരട്ടിയാക്കാം, ഈ വഴി
ഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രഭാത ഭക്ഷണങ്ങൾ
ജീരകപ്പൊടി വെള്ളം, വയറൊതുങ്ങാന് 1 ആഴ്ച