For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുമ്പപ്പൂ നാട്ടുവൈദ്യത്തില്‍ കേമന്‍

തുമ്പപ്പു ഒറ്റമൂലി മരുന്നാണ്, അറിയാമോ

|

ഓണം എന്നു കേട്ടാല്‍ നമ്മുടെ മനസില്‍ ആദ്യം ഒാടിയെത്തുന്ന ചിത്രം ഓണപ്പൂക്കളവും പൂവുമെല്ലാമായിരിയ്ക്കും. മുറ്റത്തെ പൂക്കാലമാണ് ഓണക്കാലം എന്നു പറയാം.

ഓണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒന്നാണ് തുമ്പച്ചെടിയും പൂവും. ഓണപ്പൂക്കളം തീര്‍ക്കാനും ഇതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കും തുമ്പപ്പൂവില്ലാതെ പറ്റില്ലെന്നതാണ് വാസ്തവം.

വളപ്പില്‍ ചെറിയ വെള്ളപ്പൂക്കളുമായി നില്‍ക്കുന്ന തുമ്പ ആരോഗ്യ കാര്യങ്ങളില്‍ ഏറെ മുന്‍പന്തിയിലാണെന്നറിയാമോ, പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ ഒത്തു ചേര്‍ന്ന ഒന്നാണ് തുമ്പ. പല അസുഖങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് ഇത്.

തുമ്പയുടെ ഇലയും തണ്ടും പൂവുമെല്ലാം തന്നെ ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചു നില്‍ക്കുന്നവയാണ്. ഇതിലെ ഇലികളിലെ ഗ്ലൂക്കസൈഡ് ആണ് ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നത്. പൂവില്‍ ആല്‍ക്കലോയ്ഡും അടങ്ങിയിട്ടുണ്ട്.

കുഞ്ഞിനു നിറം വര്‍ദ്ധിയ്ക്കാന്‍ സ്‌പെഷല്‍ എണ്ണകുഞ്ഞിനു നിറം വര്‍ദ്ധിയ്ക്കാന്‍ സ്‌പെഷല്‍ എണ്ണ

തുമ്പപ്പൂ എങ്ങനയൊണ് ആരോഗ്യ പരമായ ഗുണങ്ങളാല്‍ മികച്ചു നില്‍ക്കുന്നതെന്നറിയൂ, ഏതെല്ലാം അസുഖങ്ങള്‍ക്കാണ് ഇത് മരുന്നായി പ്രവര്‍ത്തിയ്ക്കുകയെന്നും അറിയൂ

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് തുമ്പ. ഇത് വയറ്റിലെ വിര ശല്യം അകറ്റുവാന്‍ ഏറെ നല്ലതാണ്. തുമ്പപ്പൂ ഒരു പിടി പറിച്ചെടുത്ത് വെള്ളത്തുണിയില്‍ കിഴി കെട്ടുക. ഇത് പാലിലിട്ടു പാല്‍ തിളപ്പിച്ച് ഈ പാല്‍ കുട്ടികള്‍ക്കു നല്‍കാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ കുടിയ്ക്കുന്നത് കുട്ടികളിലെ വിര ശല്യം ഒഴിവാക്കാന്‍ നല്ലതാണ്. വയറുവേദനയ്ക്കും നല്ലൊരു മരുന്നാണ് ഇത്. തുമ്പപ്പൂ പാലില്‍ അരച്ചു കഴിച്ചാലും മതി. അല്ലെങ്കില്‍ തുമ്പയിലയുടെ നീരു പാലില്‍ ചേര്‍ത്തു കുടിയ്ക്കാം. തുമ്പയുടെ ഇലയും പൂവും ഇടിച്ചു പിഴിഞ്ഞ് ഇതില്‍ പാല്‍ക്കായം ചേര്‍ത്തു നല്‍കുന്നതും വിര ശല്യത്തിന് ഏറെ നല്ലതാണ്.

അസിഡിറ്റി, ഗ്യാസ്

അസിഡിറ്റി, ഗ്യാസ്

അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് തുമ്പ. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. വയറു തണുപ്പിയ്ക്കാനും നെഞ്ചെരിച്ചിലിനുമെല്ലാം ഉത്തമമായ ഒരു മരുന്നാണിത്.

അലര്‍ജി, സൈനസൈറ്റിസ്

അലര്‍ജി, സൈനസൈറ്റിസ്

അലര്‍ജി, സൈനസൈറ്റിസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഇതിട്ടു കാച്ചിയ വെളിച്ചെണ്ണ നിറുകയില്‍ തേയ്ക്കുന്നത് ഈ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. തുമ്പയിലയുടെ നീരെടുത്ത് സൂര്യോദയത്തിനു മുന്‍പ് മൂക്കില്‍ ഇരു ദ്വാരത്തിലും രണ്ടു തുള്ളി വീതം ഒറ്റിയ്ക്കുന്നത് സൈറ്റസൈറ്റിസിനുള്ള നല്ലൊരു ഒറ്റമൂലിയാണ്. ഇതു കാരണമുണ്ടാകുന്ന തല വേദനയ്ക്കും ഇതൊരു നല്ല മരുന്നാണ്.

പ്രസവ ശേഷം

പ്രസവ ശേഷം

പ്രസവ ശേഷം വയര്‍ ചാടുന്നത് പല സ്ത്രീകളേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് തുമ്പയില തോരന്‍ വച്ചു കഴിയ്ക്കുന്നത്. ഇതു വയര്‍ ചാടുന്നതു കുറയും. നല്ലൊന്നാന്തരം ഫൈബര്‍ ഉറവിടം കുടിയാണ് ഇത്. തുമ്പയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ പ്രസവ ശേഷം കുളിയ്ക്കുന്നത് ശരീരം പെട്ടെന്നു സുഖപ്പെടാനും അണുബാധകള്‍ തടയാനും ഏറെ നല്ലതാണ്. ഗര്‍ഭാശയ ശുദ്ധിയ്ക്കും ഉത്തമമായ ഒന്നാണു തുമ്പപ്പൂ

മുടിയുടെ ആരോഗ്യത്തിനും

മുടിയുടെ ആരോഗ്യത്തിനും

മുടിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ് തുമ്പ. തുമ്പയുടെ ഇല, കരിപ്പെട്ടി, അരി, ചുക്ക് എന്നിവ ചേര്‍ത്തു കുറുക്കി കഴിയ്ക്കുന്നത് മുടി കൊഴിച്ചില്‍ മാറാന്‍ ഏറെ ഉത്തമമാണ്.

ശരീരത്തിലെ വ്രണങ്ങളും മുറിവുകളുമെല്ലാം

ശരീരത്തിലെ വ്രണങ്ങളും മുറിവുകളുമെല്ലാം

ശരീരത്തിലെ വ്രണങ്ങളും മുറിവുകളുമെല്ലാം ഉണങ്ങാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് തുമ്പ. ഇതു സമൂഹം അതായത് വേരോടെയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഇതു കൊണ്ടു മുറിവുകള്‍ കഴുകുന്നതുമെല്ലാം ഏറെ നല്ലതാണ്.

വയറ്റിലെ അള്‍സര്‍

വയറ്റിലെ അള്‍സര്‍

വയറ്റിലെ അള്‍സര്‍ ബാധയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. ഇത് സമൂലം കഷായം വച്ചു കുടിയ്ക്കാം. ഇതല്ലെങ്കില്‍ ദിവസവും ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുകയും ചെയ്യാം. ഇതെല്ലാം വയററിലെ അള്‍സര്‍ ബാധയ്ക്കും ഇതു മൂലമുണ്ടാകുന്ന വേദനയ്ക്കുമെല്ലാം ഏറെ ഗുണകരമാണ്.

ചുമ

ചുമ

തുമ്പപ്പൂ ഒരു പിടി പറിച്ചെടുത്ത് പാലിലിട്ടു കുടിയ്ക്കുന്നത് ചുമ മാറാന്‍ ഏറെ നല്ലതാണ്. കഫക്കെട്ടു മാറാനുളള നല്ലൊരു മരുന്നു കൂടിയാണ് തുമ്പ. തുമ്പയിലയുടെ നീര് മൂക്കില്‍ ഒഴിയ്ക്കുന്നത് കഫക്കെട്ടില്‍ നിന്നും ഇതു കാരണമുണ്ടാകുന്ന തലവേദനയില്‍ നിന്നും ആശ്വാസം നല്‍കും.

തുമ്പയുടെ തണ്ടും തുളസിയുടെ തണ്ടും

തുമ്പയുടെ തണ്ടും തുളസിയുടെ തണ്ടും

തുമ്പയുടെ തണ്ടും തുളസിയുടെ തണ്ടും ഒരുമിച്ച് അരച്ചെടുത്ത് ഇത് ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കുന്നത് പനി മാറാനുള്ള നാട്ടു വൈദ്യത്തില്‍ പറയുന്ന ഒന്നാണ്. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സഹായകവുമാണ്. തുമ്പപ്പൂ കിഴി കെട്ടിയിട്ടു പാല്‍ക്കഞ്ഞി കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

English summary

Health Benefits Of Tumbappoo (Common leaucas)

Health Benefits Of Tumba (Common leaucas, Read more to know about
X
Desktop Bottom Promotion