രാത്രി ഉപ്പുവെള്ളത്തില്‍ കാല്‍ മുക്കി വയ്ക്കൂ

Posted By:
Subscribe to Boldsky

വെള്ളം, അത് ഏതുവിധത്തിലാണെങ്കിലും ശരീരത്തിന് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഭക്ഷണം പോലെത്തന്നെ. ശരീരത്തിന്റെ എല്ലാ അവയവങ്ങളുടേയും പ്രവര്‍ത്തനത്തിന് വെള്ളം അത്യാവശ്യവുമാണ്.

വെള്ളം പല തരത്തിലും ശരീരത്തിന് ഗുണം നല്‍കും. പല അസുഖങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണ് വെള്ളം. ഇതു കൂടാതെയും ദിവസവുമുള്ള നമ്മുടെ ജീവിതത്തിന് വെള്ളം അത്യാവശ്യം തന്നെയാണ്.

വെള്ളം തന്നെ പലതരമുണ്ട്. ചൂടുവെള്ളം, തണുത്ത വെള്ളം, വെള്ളത്തില്‍ ചില വസ്തുക്കള്‍ ചേര്‍ത്തത് എന്നിങ്ങനെ പോകുന്നു, അത്.

വെള്ളം പോലെ തന്നെ പ്രധാനമല്ലെങ്കിലും ഉപ്പും നമ്മുടെ ജീവിതത്തില്‍ ഒന്നാണ്. ഇതു നല്‍കുന്ന ആരോഗ്യഗുണങ്ങളും അനാരോഗ്യഗുണങ്ങളും പലതാണ്.

ഇതുപോലെത്തന്നെ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ആരോഗ്യം നല്‍കുന്ന പല കാര്യങ്ങളുമുണ്ട്. ഭക്ഷണവും വ്യായാമവും മാത്രമല്ല, ചില പ്രത്യേക ശീലങ്ങളും. ഇത്തരത്തില്‍ ഒരു ശീലമാണ് കിടക്കും മുന്‍പ് അല്‍പം ഉപ്പിട്ട ചൂടുവെള്ളത്തില്‍ കാല്‍ മുക്കി 5 മിനിറ്റു വയ്ക്കുകയെന്നത്. ഇതിനുള്ള ആരോഗ്യസംബന്ധമായ ഗുണങ്ങള്‍ പലതാണ്.

റിഫഌ്‌സോളജി എന്നാണ് ഈ പ്രത്യേക രീതിയിലെ ചികിത്സാരീതി അറിയപ്പെടുന്നത്. ഇതിന് അടിസ്ഥാനമായി പറയുന്ന കാര്യങ്ങള്‍ പലതാണ്. 72000 നാഡികള്‍ ചെന്നവസാനിയ്ക്കുന്നത് കാലിലാണ്. ഇതുകൊണ്ടുതന്നെ ഈ ഭാഗം ശരീരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നു പറയാം.

ഈ ഒരു കാരണം കൊണ്ടുതന്നെയാണ് കാല്‍ ചെറുചൂടുള്ള ഉപ്പുവെള്ളത്തില്‍ മുക്കിവയ്ക്കണമെന്നു പറയുന്നത്. ഒരുപിടി രോഗങ്ങള്‍ക്കുള്ള പരിഹാരവഴിയാണിത്.

രക്തപ്രവാഹം

രക്തപ്രവാഹം

ചൂടുള്ള ഉപ്പുവെള്ളത്തില്‍ കാല്‍ മുക്കി വയ്ക്കുന്നതുകൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുമെന്നതാണ്. ചൂടുള്ള വെള്ളം കൂടിയാകുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. കാര്‍ഡിയാക് വ്യായാമങ്ങള്‍ ചെറുതായി ചെയ്യുന്നതിന്റെ ഗുണമാണ് ഇതു നല്‍കുന്നത്. രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഹൃദയമിടിപ്പും കൃത്യമായി നടക്കും.

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ

നല്ല ഉറക്കത്തിനു സഹായിക്കുന്ന നല്ലൊരു വഴിയാണ് കിടക്കും മുന്‍പ് കാല്‍ ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുന്നത്. ഇന്‍സോംമ്‌നിയ, അതായത് ഉറക്കക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി. ഇത് ശരീരത്തേയും മനസിനേയും റിലാക്‌സ് ചെയ്യിക്കുന്നതാണ് കാരണം. കൃത്യസമയത്ത് ഉറങ്ങാനും ഇത് സഹായിക്കും.

പ്രമേഹം

പ്രമേഹം

പ്രമേഹം നിയന്ത്രിയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ് ഇത്. രക്തത്തിലെ ഗ്ലൂക്കോസും ഫ്രക്ടോസും കുറയ്ക്കാന്‍ ഇത് സഹായിക്കും പ്രമേഹരോഗികള്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒരു രോഗനിയന്ത്രണ രീതിയാണിത്.

വാതം

വാതം

വാതസംബന്ധമായ രോഗമുള്ളവര്‍ക്കുള്ള പരിഹാരവഴി കൂടിയാണിത്. ഇതില്‍ ഉപ്പിനൊപ്പം കറുവാപ്പട്ട കഷ്ണം, കറുത്ത കുരുമുളക് എന്നിവ കൂടിയിടുന്നതു ഗുണം നല്‍കും.

മൈഗ്രേന്‍

മൈഗ്രേന്‍

മൈഗ്രേന്‍ പ്രശ്‌നങ്ങളുള്ളവര്‍ക്കു പരിഹരിയ്ക്കാവുന്ന ഒരു ചികിത്സാരീതിയാണ് ഉപ്പിട്ട വെള്ളത്തില്‍ കാലിറക്കി വയ്ക്കുന്നത്. ഇത് തലച്ചോറിന് റിലാക്‌സേഷന്‍ നല്‍കും. രക്തപ്രവാഹത്തെ നിയന്ത്രിയ്ക്കും. ഇതുവഴി മൈഗ്രേന്‍ കുറയും.

മസില്‍ വേദനകള്‍

മസില്‍ വേദനകള്‍

ശരീരത്തിലുണ്ടാകുന്ന മസില്‍ വേദനകള്‍ പരിഹരിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉപ്പുവെള്ളത്തില്‍ കാലിറക്കി വയ്ക്കുന്നത്. പ്രത്യേകിച്ചും ജിമ്മില്‍ പോയി വ്യായാമമോ അല്ലെങ്കില്‍ ശാരീരിക അധ്വാനമുള്ള ജോലികളോ കഴിഞ്ഞു വന്നാല്‍ ഇതു ചെയ്യുന്നത് മസിലുകള്‍ക്ക് പുത്തനുണര്‍വു നല്‍കും.

ഫ്‌ളൂ, കോള്‍ഡ്

ഫ്‌ളൂ, കോള്‍ഡ്

ഫ്‌ളൂ, കോള്‍ഡ് എന്നിവയ്ക്കുള്ള സ്വാഭാവിക പരിഹാരം കൂടിയാണ് ഉപ്പിട്ട വെള്ളത്തില്‍ കാലിറക്കി വയ്ക്കുന്നത്. ഉപ്പും ചൂടുവെള്ളവും ചേര്‍ന്ന് ശരീരത്തിലെ കഫക്കെട്ടു കുറയ്ക്കാന്‍ സഹായിക്കും. കോള്‍ഡും ഫഌവും വരാതിരിയ്ക്കാനും വന്നതു മാറാനും ഇത് നല്ല വഴിയാണ്.

ചര്‍മസൗന്ദര്യത്തിന്

ചര്‍മസൗന്ദര്യത്തിന്

ചര്‍മസൗന്ദര്യത്തിന് ചേര്‍ന്നൊരു വഴി കൂടിയാണിത്. ഇതുവഴി ശരീരത്തിലെ സുഷിരങ്ങള്‍ തുറക്കും. ടോക്‌സിനുകള്‍ പുറന്തള്ളപ്പെടും. ഇത് ചര്‍മാരോഗ്യത്തിന് ഏറെ നല്ലതാണ്.

കാല്‍

കാല്‍

കാല്‍ വിണ്ടു കീറിയവര്‍ക്കുള്ള നല്ലൊരു പരിഹാരവഴിയാണ് ഇത്. ചര്‍മം മൃദുവാകാനും അഴുക്കു നീങ്ങാനുമെല്ലാം ഉപ്പും ചൂടുവെള്ളവും ചേര്‍ന്ന മിശ്രിതം ഏറെ നല്ലതാണ്.

Read more about: health body
English summary

Health Benefits Of Soaking Your Feet In Warm Salt Water Before Sleeping

Health Benefits Of Soaking Your Feet In Warm Salt Water Before Sleeping,