ഒരു കഷ്ണം കല്‍ക്കണ്ടം ആരോഗ്യമാണ്‌

By: Jibi Deen
Subscribe to Boldsky

മിശ്രി എന്ന് സാധാരണ അറിയപ്പെടുന്ന റോക് ഷുഗർ / കൽക്കണ്ടം പഞ്ചസാരയുടെ അസംസ്‌കൃത രൂപമാണ്. ഇത് പാചക, ഔഷധ ആവശ്യകതകൾക്ക് ഉപയോഗിക്കുന്നു. ഇതിൽ പഞ്ചസാരയുടെ അളവ് കുറവാണ്. പരമ്പരാഗത വെളുത്ത പഞ്ചസാരയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് രുചിയിൽ ചെറിയ വ്യതിയാനമുണ്ട്.

മിശ്രി, അല്ലെങ്കിൽ റോക്ക് പഞ്ചസാര/ കൽക്കണ്ടം , കരിമ്പിന്റെയും പന മരത്തിൻറെയും സ്രവത്തിൽ നിന്നുമാണ് നിർമ്മിച്ചിരിക്കുന്നത്. കൽക്കണ്ടത്തിന്റെ രൂപത്തിൽ കാണുന്ന ഈ പന കൽക്കണ്ടം നിരവധി പോഷകഘടകൾ നിറഞ്ഞതാണ്.

കൽക്കണ്ടത്തിൽ അവശ്യ ജീവകങ്ങളും ധാതുക്കളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. മാംസത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി 12 വളരെ പ്രധാനപ്പെട്ട ഒരു വിറ്റാമിൻ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു

പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഒന്നാണിത് . തുടർന്ന് വായിക്കുക

പുതു ശ്വാസം

പുതു ശ്വാസം

ഭക്ഷണത്തിനു ശേഷം ബ്രഷ് ചെയ്യുകയോ അല്ലെങ്കിൽ കഴുകുകയോ ചെയ്തില്ലെങ്കിൽ മണിക്കൂറുകൾ കഴിയുമ്പോൾ നിങ്ങളുടെ മോണയിൽ ബാക്ടീരിയകൾ ഉണ്ടാകാം. ഭക്ഷണത്തിനു ശേഷം കൽക്കണ്ടം കഴിച്ചാൽ അത് ശ്വാസത്തിൽ ഫ്രഷ്നസ് നിലനിറുത്തുന്നു. ഇത് വായിലും ശ്വസനത്തിലും പുതുമ ഉറപ്പ് തരുന്നു.

ചുമ അകറ്റുന്നു

ചുമ അകറ്റുന്നു

നിങ്ങൾക്ക് തൊണ്ട രോഗങ്ങളോ അല്ലെങ്കിൽ പനിയോ ഉണ്ടെങ്കിൽചിലപ്പോൾ ചുമ ഉണ്ടാകാം . കൽക്കണ്ടം ഇതിന് ഉടൻ ആശ്വാസം നൽകും . കൽക്കണ്ടം വായിലിട്ട് പതിയെ അലിയിച്ചിറക്കിയാൽ ചുമയ്ക്ക് ആശ്വാസം ലഭിക്കും.

വരണ്ട തൊണ്ടയ്ക്ക് നല്ലതതാണ്

വരണ്ട തൊണ്ടയ്ക്ക് നല്ലതതാണ്

തണുത്ത കാലാവസ്ഥ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം . കൽക്കണ്ടം വരണ്ട തൊണ്ടയ്ക്ക് പെട്ടെന്നുള്ള പരിഹാരമാണ്. കൽക്കണ്ടം കറുത്ത കുരുമുളക്, നെയ്യു എന്നിവ ചേർത്ത് രാത്രിയിൽ കഴിച്ചാൽ മതിയാകും.

ഹീമോഗ്ലോബിന്റെ അളവു വർദ്ധിപ്പിക്കുന്നു

ഹീമോഗ്ലോബിന്റെ അളവു വർദ്ധിപ്പിക്കുന്നു

ഹീമോഗ്ലോബിന്റെ അളവ് കുറവുള്ള ആളുകൾക്ക് വിളർച്ച, മങ്ങിയ ത്വക്ക്, തലകറക്കം, ക്ഷീണം, ബലഹീനത തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.കൽക്കണ്ടം ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിച്ച് ഇതിൽ നിന്നും നമ്മെ രക്ഷപ്പെടുത്തും . ശരീരത്തിലെ രക്തചംക്രമണം പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

കൽക്കണ്ടം വായയുടെ ഫ്രെഷിനായി മാത്രമല്ല ഉപയോഗിക്കുന്നത് .കൽക്കണ്ടവും പെരുംജീരകവും ചേർന്നത് ദഹനത്തെ സഹായിക്കുന്നു. ഇതിന് ഉടനടി ദഹനപ്രക്രിയയിൽ സഹായിക്കാനാകും . ദഹനക്കേട് ഒഴിവാക്കാൻ ഭക്ഷണത്തിനു ശേഷം ഏതാനും കൽക്കണ്ടം കഴിക്കുക.

ഊർജ്ജദായകം

ഊർജ്ജദായകം

കൽക്കണ്ടതിന് ഒരു ഉന്മേഷ രുചിയുണ്ട്,അതിനാൽ ഭക്ഷണം കഴിച്ചശേഷം ഇത് ഊർജ്ജം നൽകും. ഭക്ഷണത്തിനുശേഷം നിങ്ങൾക്ക് മന്ദതയായിരിക്കും . എന്നാൽ കൽക്കണ്ടം നിങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കുകായും മന്ദത തടയുകയും ചെയ്യും.അതിനാൽ കൽക്കണ്ടവും പെരുംജീരകവും ചേർത്ത് ഭക്ഷണശേഷം കഴിക്കുക.

മൂക്കിലെ രക്തസ്രാവം നിർത്തുന്നു

മൂക്കിലെ രക്തസ്രാവം നിർത്തുന്നു

മൂക്കിലെ രക്തസ്രാവം നിർത്താൻ കൽക്കണ്ടം സഹായിക്കും എന്നറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും.ഇത് തികച്ചും സാധാരണ അവസ്ഥയാണ് . നിങ്ങൾക്ക് മൂക്കിൽ രക്തസ്രാവംഉണ്ടെങ്കിൽ, കൽക്കണ്ടവും വെള്ളവും ഉപയോഗിക്കുക.രക്തസ്രാവം നിൽക്കും.

തലച്ചോറിന് നല്ലത്

തലച്ചോറിന് നല്ലത്

കൽക്കണ്ടം മസ്തിഷ്കത്തിന് ഒരു ഔഷധമായി ഉപയോഗിക്കുന്നു. കൽക്കണ്ടത്തിനു ഓർമ്മ മെച്ചപ്പെടുത്താനും മാനസിക ക്ഷീണം തടയാനും സഹായിക്കുന്നു. കൽക്കണ്ടം ചൂട് പാലിൽ ചേർത്ത് ഉറങ്ങുന്നതിനു മുൻപ് കുടിയ്ക്കുക. ഇത് ഓർമ്മ മെച്ചപ്പെടുത്തുന്നതിന് നല്ലൊരു പ്രകൃതിദത്ത പരിഹാരമായി പ്രവർത്തിക്കും.

മുലയൂട്ടുന്ന അമ്മമാർക്ക് പ്രയോജനകരമാണ്

മുലയൂട്ടുന്ന അമ്മമാർക്ക് പ്രയോജനകരമാണ്

കൽക്കണ്ടം അല്ലെങ്കിൽ റോക്ക് പഞ്ചസാര, മുലയൂട്ടുന്ന അമ്മമാർക്ക് ഉപയോഗപ്രദമാണ്. കാരണം ഇത് ആൻറി-ഡിപ്രസന്റ് ആയി പ്രവർത്തിക്കുകയും മുലപ്പാൽ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. മിശ്രിക്ക് കുറവ് മധുരമാണ്, അത് അമ്മയെ ഒരു തരത്തിലും ദോഷകരമായി ബാധിക്കുകയില്ല.

കാഴ്ച മെച്ചപ്പെടുത്തുന്നു

കാഴ്ച മെച്ചപ്പെടുത്തുന്നു

കാഴ്ചയ്ക്ക് മിശ്രി നല്ലതാണ്. കണ്ണിലെ തിമിരം മാറ്റി കാഴ്ച മെച്ചപ്പെടാൻ കൽക്കണ്ടം ഇടയ്ക്ക് ഉപയോഗിക്കുക. ഭക്ഷണം കഴിച്ചതിനു ശേഷം കൽക്കണ്ട വെള്ളം കുടിക്കുക അല്ലെങ്കിൽ ദിവസം മുഴുവൻ ഇടയ്ക്കിടയ്ക്ക് കുടിച്ചാൽ നല്ല കാഴ്ചശക്തി ലഭിക്കും.

English summary

Health Benefits Of Rock Sugar You Should Know About

Health Benefits Of Rock Sugar You Should Know About, read more to know about
Story first published: Tuesday, January 30, 2018, 18:09 [IST]
Subscribe Newsletter