For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലിനടിയില്‍ സവാള വച്ച് ഇന്നു രാത്രി ഉറങ്ങൂ,നാളെ

|

സവാള നമ്മുടെ ഭക്ഷണത്തില്‍ പ്രധാന സ്ഥാനമുള്ള ഒന്നാണ്. പല ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണിത്. സള്‍ഫറിന്റെ ഉറവിടമായതു കൊണ്ട് ആരോഗ്യപരമായ ഗുണങ്ങളും ഏറെ.

രാതനകാലം മുതല്‍ ചികിത്സാപരമായ ആവശ്യങ്ങള്‍ക്ക് ഉള്ളി ഉപയോഗിച്ചിരുന്നു. ലോകാരോഗ്യസംഘടന വിശപ്പുണ്ടാകാനും, രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്ന രോഗമായ ആതറോസ്ക്ലറോസിസ് എന്ന രോഗത്തിന് പ്രതിവിധിയായും ഉള്ളിയെ പരിഗണിക്കുന്നു. കടുത്ത ആസ്ത്മ, അലര്‍ജി, ബ്രോങ്കൈറ്റിസ്, ജലദോഷം, ജലദോഷവുമായി ബന്ധപ്പെട്ട ചുമ എന്നീ രോഗങ്ങള്‍ക്ക് കുറവ് ലഭിക്കാന്‍ ഉള്ളി സഹായിക്കുമെന്ന് ആരോഗ്യവിദഗ്ദന്മാരും അഭിപ്രായപ്പെടുന്നു.

സള്‍ഫറിന്‍റെയും, ക്യുവെര്‍സെറ്റിന്‍റെയും സാന്നിധ്യമാണ് ഉള്ളിക്ക് ഔഷധഗുണം നല്കുന്നത്. മികച്ച ആന്‍റി ഓക്സിഡന്‍റുകളായ ഇവ ശരീരത്തിലെ ദ്രോഹകാരികളായ മൂലകങ്ങളെ നിര്‍വീര്യമാക്കുന്നു. നൂറ്റാണ്ടുകളായി ഉള്ളിയെ ഔഷധാവശ്യങ്ങള്‍ക്കായി മുനഷ്യന്‍ ഉപയോഗിച്ചുവരുന്നുണ്ട്. കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. അണുബാധക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ഉള്ളിയുടെ കഴിവ് ഏറെ പ്രസ്തമാണ്.

ഇതിനു പുറമേ മുടി വളര്‍ച്ചയ്ക്കും ഏറെ നല്ലതാണ് സവാള. ഇതിലെ സള്‍ഫറാണ് ഈ ഗുണം നല്‍കുന്നത്. കഷണ്ടിയില്‍ പോലും മുടി കിളിര്‍ക്കാന്‍ സവാള സഹായിക്കുമെന്നു പറയുന്നു.

രാത്രി കിടക്കാന്‍ നേരം ഒരു കഷ്ണം സവാള മുറിച്ച് കാലിനടിയില്‍ വച്ച് സോക്‌സിട്ടു കിടന്നാല്‍ ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,

കാലിന്റെ അടിയില്‍ മുകള്‍ഭാഗത്തായി ഇത്തരത്തില്‍ സവാള വച്ചാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. .

ശരീരത്തിന് പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി

ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള ഒന്നാണിത്. ഇതുകൊണ്ടുതന്നെ രോഗങ്ങളെ ചെറുത്തു ശരീരത്തിന് പ്രതിരോധശേഷി നല്‍കും. രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ തുമ്മലും അലര്‍ജിയുമുള്ളവര്‍ ഇതു ചെയ്തു നോ്ക്കുന്നത് ഏറെ നല്ലതാണ്.

ക്തം

ക്തം

കാലില്‍ ഇതേ രീതിയില്‍ സവാള വയ്ക്കുമ്പോള്‍ ഇതിലെ ഫോസ്‌ഫോറിക് ആസിഡ് ചര്‍മത്തിലൂടെ ശരീരത്തിനുള്ളിലേയേക്ക് ആഗിരണം ചെയ്യപ്പെടും. ഇത് രക്തംശൂദ്ധീകരിയ്ക്കാന്‍ ഏറെ നല്ലതാണ്. രക്തസംബന്ധമായ പ്രശ്‌നങ്ങള്‍ അകലും.

സൈനസ്

സൈനസ്

കാലിനടിയില്‍ വിരലുകള്‍ക്ക് താഴെയായാണ് ഇത്തരത്ില്‍ സവാള വയ്ക്കുന്നതെങ്കില്‍ ഇത് സൈനസ് പ്രശ്‌നങ്ങള്‍ അകറ്റാനും ചെവിയിലെ അണുബാധ മാറ്റാനും കഴുത്തുവേദന മാറാനുമെല്ലാം ഏറെ നല്ലതാണ്.

വയറ്റിലെ അണുബാധകള്‍

വയറ്റിലെ അണുബാധകള്‍

പാദത്തിനടിയില്‍ നടു ഭാഗത്തായാണ് സവാള വയ്ക്കുന്നതെങ്കില്‍ ഇത് കിഡ്‌നി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. വയറ്റിലെ അണുബാധകള്‍ മാറ്റാനും ഇത് നല്ലതാണ്.

ചെറുകുടല്‍, യൂറിനറി ബ്ലാഡര്‍

ചെറുകുടല്‍, യൂറിനറി ബ്ലാഡര്‍

ചെറുകുടല്‍, യൂറിനറി ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് സവാള വട്ടത്തില്‍ മുറിച്ച കാലിനടിയില്‍ വച്ചുറങ്ങുന്നത്.

പാദങ്ങളില്‍

പാദങ്ങളില്‍

ചിലരുടെ പാദങ്ങളില്‍ ദുര്‍ഗന്ധമുണ്ടാകും. ഇതകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് പാദത്തിനടിയില്‍ സവാള വച്ചുറങ്ങുന്നത്.

കോള്‍ഡ്, പനി

കോള്‍ഡ്, പനി

കോള്‍ഡ്, പനി എന്നിവയില്‍ നിന്നും രക്ഷ നേടാനുള്ള നല്ലൊരു വഴിയാണ് സവാള കാലിനടിയില്‍ വച്ചുറങ്ങുന്നത്.

ഹൃദയത്തിന്റെ ആരോഗ്യത്തിനും

ഹൃദയത്തിന്റെ ആരോഗ്യത്തിനും

രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതുകൊണ്ട് ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത്തരത്തില്‍ സവാള കാലിനടിയില്‍ വയക്കുന്നത് ഏറെ നല്ലതാണ്.

തൊണ്ടവേദനയും, ചുമയും

തൊണ്ടവേദനയും, ചുമയും

ഇതല്ലാതെയും പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ സവാളയ്ക്കുണ്ട്.ഉള്ളിയുടെ നീരും, തേനും ഒരേ അളവില്‍ കലര്‍ത്തി കഴിച്ചാല്‍ തൊണ്ടവേദനയും, ചുമയും കുറയും.

ചെവിവേദന

ചെവിവേദന

കടുത്ത ചെവിവേദനയുണ്ടെങ്കില്‍ ഏതാനും തുള്ളി സവാളനീര്‌ചെവിയില്‍ ഇറ്റിക്കുക. ചെവിയില്‍ മൂളല്‍ അനുഭവപ്പെടുന്നതിന് ഒരു കോട്ടണ്‍ തുണിയില്‍ ഉള്ളിയുടെ നീര് മുക്കി ചെവിയില്‍ ഇറ്റിച്ചാല്‍ മതി.

വിളര്‍ച്ച മാറും

വിളര്‍ച്ച മാറും

സവാളനീരും ശര്‍ക്കരയും, വെള്ളവും കൂട്ടി കഴിച്ചാല്‍ മതി, വിളര്‍ച്ച മാറും

മൂത്രച്ചൂടു മാറാന്‍

മൂത്രച്ചൂടു മാറാന്‍

മൂത്രച്ചൂടു മാറാന്‍ സവാളയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.

Read more about: health body
English summary

Health Benefits Of Putting Onions Under Socks Before Sleeping

Health Benefits Of Putting Onions Under Socks Before Sleeping, read more to know about
X
Desktop Bottom Promotion