For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണ്ണിമത്തന്‍ജ്യൂസില്‍ നാരങ്ങ, കുരുമുളകു കലര്‍ത്തി

തണ്ണിമത്തന്‍ജ്യൂസില്‍ നാരങ്ങ, കുരുമുളകു കലര്‍ത്തി

|

ആരോഗ്യപരമായ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് തണ്ണിമത്തന്‍. ചൂടുകാലത്ത് ഏറെ പ്രിയമുള്ള ഒന്നാണിത്. വിശപ്പും ദാഹവും ഒരുപോലെ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ധാരാളം പോഷകങ്ങളുടെ ഉറവിടം കൂടിയാണിത്.

കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ നല്ലൊരു കലവറയാണ് തണ്ണിമത്തന്‍ ജ്യൂസ്തണ്ണിമത്തന്‍ കുരുവില്‍ അടങ്ങിയിരിയ്ക്കുന്ന അമിനോആസിഡുകള്‍ ശരീരത്തിലെ കോശങ്ങളേയും എല്ലുകളേയുമെല്ലാം ശക്തിയുള്ളതാക്കുന്നുഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമം.

തണ്ണിമത്തനില്‍ ധാരാളം സിങ്കും മഗ്നീഷ്യവും പൊട്ടാസ്യവുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ആരോഗ്യപരമായ ഗുണങ്ങള്‍ക്കൊപ്പം പല അസുഖങ്ങള്‍ തടയാനും ഇത് ഏറെ നല്ലതാണ്. ഇതില്‍ ലൈകോഫീന്‍ ധാരാളമുണ്ട്. ഇതാണ് ക്യാന്‍സറടക്കമുള്ള രോഗങ്ങളെ തടയാന്‍ സഹായിക്കുന്ന ഒരു ഘടകം. ലൈക്കോഫീനാണ് ചുവന്ന നിറം നല്‍കുന്നതും. ആര്‍ജിനൈന്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

തണ്ണിമത്തന്റെ മറ്റൊരു പ്രധാന പ്രയോജനം പുരുഷ ശേഷിയ്ക്കു സഹായിക്കുന്ന ഒന്നാണെന്നതാണ്. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന സിങ്കാണ് പ്രധാനമായും ഈ ഗുണം നല്‍കുന്നത്തടി കുറയാനുള്ള നല്ലൊരു വഴി കൂടിയാണ് തണ്ണിമത്തന്‍ കഴിയ്ക്കുകയെന്നത്. ഇതിലെ ജലാംശം വിശപ്പു കുറയ്ക്കും. ശരീരത്തിലെ അമിതമായ കൊഴുപ്പു പുറന്തള്ളുന്നതിനും വെള്ളം സഹായിക്കും.

വിശപ്പും ദാഹവും ക്ഷീണവും അകറ്റുക മാത്രമല്ല, മറ്റ് ഒരു പിടി ആരോഗ്യപരമായ ഗുണങ്ങളും ചേര്‍ന്ന ഇത് പല ചേരുവകളും ചേര്‍ത്തു കുടിയ്ക്കാം. തണ്ണിമത്തനില്‍ കുരുമുളകും ചെറുനാരങ്ങയുമെല്ലാം ചേര്‍ത്തു കുടിയ്ക്കുന്ന ശീലവുമുണ്ട്.

തണ്ണിമത്തനില്‍ ചെറുനാരങ്ങയും കുരുമുളകും ചേര്‍ത്തു കുടിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ക്കു സഹായിക്കുന്ന ഒന്നാണ്. ഇതെക്കുറിച്ചറിയൂ,

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര് തണ്ണിമത്തനില്‍ ചേര്‍ത്തു കുടിയ്ക്കുന്നത് വയാഗ്രയുടെ ഗുണം നല്‍കുമെന്നാണ് വിശ്വാസം. ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി ടോക്‌സിനുകള്‍ അകറ്റാനുള്ള മരുന്നാണ്. ഇത് അവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ലൈംഗികശേഷിയ്ക്കു സഹായിക്കും. ശരീരത്തിലെ കൊഴുപ്പു നീക്കാനും ഏറെ ഗുണകരം.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ മുറിച്ച് പുറന്തൊലി മാറ്റി ഇത് ചെറിയ കഷ്ണങ്ങളാക്കുക.ഇത് മിക്‌സിയിലോ ബ്ലെന്ററിയോ അടിച്ചു ജ്യൂസാക്കുക.ഇത് പാത്രത്തിലൊഴിച്ചു ചൂടാക്കണം. ഇതിലേയ്ക്ക് അല്‍പം ചെറുനാരങ്ങാനീരു ചേര്‍ത്തിളക്കുക. ജ്യൂസ് പകുതിയാകുന്നതു വരെ തിളപ്പിയ്ക്കാം. ഇത് പീന്നീട് വാങ്ങി തണുക്കാന്‍ വയ്ക്കുക. തണുത്ത ശേഷം കുപ്പിയിലൊഴിച്ചു സൂക്ഷിയ്ക്കാം. ഇത് ദിവസം രണ്ടു സ്പൂണ്‍ വീതം കുടിയ്ക്കാം. വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു പാനീയമാണിത്.ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും.

വേനല്‍ക്കാലത്തു പ്രത്യേകിച്ചും

വേനല്‍ക്കാലത്തു പ്രത്യേകിച്ചും

വേനല്‍ക്കാലത്തു പ്രത്യേകിച്ചും ഈ രീതിയില്‍ തണ്ണിമത്തന്‍ കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.ശരീരത്തിന് ഈര്‍പ്പം നല്‍കാന്‍, നിര്‍ജ്ജലീകരണം തടയാന്‍ പറ്റിയ നല്ല വഴിയാണ് തണ്ണിമത്തന്‍ ജ്യൂസില്‍ നാരങ്ങാനീരു ചേര്‍ത്തു തയ്യാറാക്കുന്ന പാനീയം.അല്‍പം ഇഞ്ചിനീരു കൂടി ചേര്‍ത്താന്‍ ഗുണം ഇരട്ടിയ്ക്കും.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ ഉത്തമമാണ്. വൈറ്റമിന്‍ സി അടങ്ങിയ നാരങ്ങ പ്രതിരോധശേഷിയ്ക്കു നല്ലതാണ്. ഇതിനൊപ്പം തണ്ണിമത്തന്‍ കൂടിയാകുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കും.

ഊര്‍ജം

ഊര്‍ജം

തണ്ണിമത്തനും നാരങ്ങയും ക്ഷീണമകറ്റാന്‍ സഹായിക്കുന്ന ഭക്ഷണക്കൂട്ടുകളില്‍ പ്രധാനപ്പെട്ടവയാണ്.ശരീരത്തിന് ഊര്‍ജം നല്‍കുന്ന ഒരു ചേരുവ കൂടിയാണിത്തണ്ണിമത്തനില്‍ വൈറ്റമിന്‍ ബി1, ബി6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കും.

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന്

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന്

വൈറ്റമിന്‍ സി എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. നാരങ്ങാനീരിലെ വൈറ്റമിന്‍ സിയുംതണ്ണിമത്തനിലെ ലൈക്കോഫീനും എല്ലുകള്‍ക്ക് ആരോഗ്യം നല്‍കുന്ന ഒന്നാണ്

കുരുമുളകു പൊടി

കുരുമുളകു പൊടി

കുരുമുളകു പൊടി ചേര്‍ത്ത് തണ്ണിമത്തന്‍ ജ്യൂസ് കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതു നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. പല അസുഖങ്ങളും തടയാന്‍ കഴിവുള്ള ഒരു കോമ്പിനേഷന്‍ കൂടിയാണിത്.

ആസ്തമയ്ക്കു നല്ലൊരു പരിഹാരമാണ്

ആസ്തമയ്ക്കു നല്ലൊരു പരിഹാരമാണ്

ആസ്തമയ്ക്കു നല്ലൊരു പരിഹാരമാണ് കുരുമുളകു പൊടി കലര്‍ത്തിയ തണ്ണിമത്തന്‍ ജ്യൂസ്.. ഇവ രണ്ടും ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ്. ശരീരത്തിലെ ടോക്‌സിനുകളെ ഇത് പുറന്തള്ളുന്നു.പല രോഗങ്ങള്‍ക്കും കാരണം ശരീരത്തിലെ ടോക്‌സിനുകളാണ്.

 ദഹനപ്രശ്‌നങ്ങള്‍ക്ക്

ദഹനപ്രശ്‌നങ്ങള്‍ക്ക്

തണ്ണിമത്തനും കുരുമുളകും. ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് .എന്നും ഈ പാനീയം കുടിയ്ക്കുന്നത് വയര്‍ സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. ഗ്യാസ്, അസിഡിററി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് ഏറെ നല്ലതുമാണ്.

ക്യാന്‍സറകറ്റാനുള്ള നല്ലൊരു വഴി

ക്യാന്‍സറകറ്റാനുള്ള നല്ലൊരു വഴി

ക്യാന്‍സറകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് തണ്ണിമത്തന്‍, കുരുമുളകുപൊടി കോമ്പിനേഷന്‍.തണ്ണിമത്തിനിലെ ലൈകോഫീന്‍ എന്നൊരു ഘടകം ഇതിനു സഹായിക്കുന്നു. പ്രത്യേകിച്ചും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ചെറുക്കാന്‍.

ചര്‍മത്തിലുണ്ടാകുന്ന അലര്‍ജിയും ചൊറിച്ചിലും

ചര്‍മത്തിലുണ്ടാകുന്ന അലര്‍ജിയും ചൊറിച്ചിലും

കുരുമുളകും തണ്ണിമത്തനും വേനലില്‍ ചര്‍മത്തിലുണ്ടാകുന്ന അലര്‍ജിയും ചൊറിച്ചിലും മാറ്റണമെങ്കില്‍ പരീക്ഷിയ്ക്കാവുന്ന വളരെ നല്ലൊരു വഴിയാണ്. ഈ ഗുണം നല്‍കുന്ന ഒന്നാണ്.അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഈ വഴി പരീക്ഷിയ്ക്കാവുന്നതേയുള്ളൂ.

കൊഴുപ്പും തടിയും

കൊഴുപ്പും തടിയും

കൊഴുപ്പും തടിയും കത്തിച്ചുകളയാന്‍ പറ്റിയ നല്ലൊരു വഴിയാണ് കുരുമുളകുപൊടിയും തണ്ണിമത്തന്‍ ജ്യൂസും . കുരുമുളക് ശരീരത്തിലെ കൊഴുപ്പു തീര്‍ത്തും നീക്കുന്ന ഒന്നാണ്. തണ്ണിമത്തനും കലോറി ഏറെ കുറവുള്ള ഒന്നാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനു പറ്റിയ നല്ലൊരു ഉപാധിയാണ് തണ്ണിമത്തനും കുരുമുളകും ചേര്‍ന്ന ജ്യൂസ്.

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്നു മാത്രമല്ല, നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇത് നല്ലൊരു കോമ്പിനേഷനാണ്.

English summary

Health Benefits Of Pepper lemon added Water Melon Juice

Health Benefits Of Pepper lemon added Water Melon Juice, Read more to know about,
Story first published: Friday, August 24, 2018, 12:17 [IST]
X
Desktop Bottom Promotion