ഒരു സ്പൂണ്‍ തേന്‍ ഉള്ളി മിശ്രിതം ദിവസവും

Posted By:
Subscribe to Boldsky

ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന പല ഘടകങ്ങളും ഉള്ളിയില്‍ ഉണ്ട്. പല തരത്തിലുള്ള രോഗങ്ങളെ വരാതെ സൂക്ഷിക്കുന്നതിനും വന്നതിനെ പ്രതിരോധിക്കുന്നതിനും ഉള്ളി സഹായിക്കുന്നു. ഉള്ളിയോടൊപ്പം അല്‍പം തേന്‍ ചേരുമ്പോള്‍ അത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് ചെയ്യുന്നത്. നാടന്‍ വൈദ്യത്തിന് പ്രാധാന്യം നല്‍കുന്നതോടൊപ്പം ആരോഗ്യത്തിന് കൂടി മികച്ച ഗുണം നല്‍കുന്നതാണ് ഉള്ളിയും തേനും. ഉള്ളിയിലും തേനിലും പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ഉണങ്ങിയ അത്തിപ്പഴം ദിവസവും, ആയുസ്സ് കൂടും

ഉള്ളിയും തേനും സ്ഥിരമായി കഴിച്ചാല്‍ അത് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുവെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ ഉള്ളി സഹായിക്കുന്നു. ഇതിലുള്ള സള്‍ഫര്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും ഉള്ളിയും തേനും സഹായിക്കുന്നു. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

ഉള്ളിയില്‍ അടങ്ങിയിട്ടുള്ള സള്‍ഫര്‍ ഘടകങ്ങള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. ഇതു വഴി ഹൃദയാരോഗ്യവും സംരക്ഷിക്കപ്പെടും. അതുകൊണ്ട് തന്നെ ഉള്ളിയും തേനും സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.

പ്രമേഹം

പ്രമേഹം

പ്രമേഹം നിയന്ത്രിക്കുന്നതിന് ഉള്ളിയും തേനും സഹായിക്കുന്നു. ഉള്ളിയില്‍ അടങ്ങിയിട്ടുള്ള ക്വര്‍സെറ്റിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നതില്‍ മുന്നിലാണ്. എന്നാല്‍ തേന്‍ എപ്പോഴും ശുദ്ധമായ തേന്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ളി സഹായിക്കുന്നു. ഇതിലെ വിറ്റാമിന്‍ സി കോശങ്ങളെ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല തേന്‍ കൂടി ചേരുമ്പോള്‍ അത് ഇരട്ടി ഫലം നല്‍കുന്നു.

സമ്മര്‍ദ്ദം കുറക്കുന്നു

സമ്മര്‍ദ്ദം കുറക്കുന്നു

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഇത്രയധികം സഹായിക്കുന്ന മറ്റൊരു പച്ചക്കറിയില്ല. നമ്മളെ കരയിപ്പിക്കുമെങ്കിലും ഉള്ളിയിലെ ക്വര്‍സറ്റൈന്‍ മാനസിക സമ്മര്‍ദ്ദത്തിന് വിട നല്‍കും. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.

ക്യാന്‍സര്‍ പ്രതിരോധം

ക്യാന്‍സര്‍ പ്രതിരോധം

ക്യാന്‍സറിനെ പ്രതിരോധിയ്ക്കും ക്യാന്‍സറിനെ പ്രതിരോധിയ്ക്കും ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും ഉള്ളി മുന്‍പിലാണ്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, വായിലെ ക്യാന്‍സര്‍, ഗര്‍ഭാശയ ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിയ്ക്കുന്നതില്‍ സവാള മുന്‍പിലാണ്.

ചര്‍മസംരക്ഷണം

ചര്‍മസംരക്ഷണം

ചര്‍മ്മസംരക്ഷണം ചര്‍മ്മസംരക്ഷണം ആരോഗ്യഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും ഉള്ളി ഒട്ടും പുറകിലല്ല. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ മുഖക്കുരുവിനെ തുരത്തുന്നു. മുഖത്ത് തേക്കുന്നതിനേക്കാള്‍ ഈ മിശ്രിതം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

ബീജത്തിന്റെ എണ്ണം

ബീജത്തിന്റെ എണ്ണം

ബീജത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഉള്ളിയും തേനും. ഇവ രണ്ടും മിക്‌സ് ചെയ്ത് കഴിച്ചാല്‍ ബീജത്തിന്റെ എണ്ണവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.

 മുടിക്ക്

മുടിക്ക്

സവാള ജ്യൂസ് എന്തുകൊണ്ടും കഴിയ്ക്കുന്നത് നല്ലതാണ്. മുടി വളര്‍ച്ച മുടി വളര്‍ച്ച ഉള്ളിനീര് മുടി വളര്‍ച്ചയ്ക്ക് അത്യുത്തമമാണ്. മുടി വളര്‍ച്ച ആഗ്രഹിക്കുന്നവര്‍ ഉള്ളി നീര് തലയില്‍ പുരട്ടുന്നത് ശീലമാക്കുകയും ചെയ്യുക.

 കൂടുതല്‍ ഉപയോഗിക്കരുത്

കൂടുതല്‍ ഉപയോഗിക്കരുത്

ഒരു നിശ്ചിത അളവില്‍ മാത്രമേ ഈ മിശ്രിതം ഉപയോഗിക്കാന്‍ പാടുകയുള്ളൂ. എന്നാല്‍ മാത്രമേ അത് ഫലപ്രദമാവുകയുള്ളൂ. അല്ലാത്ത പക്ഷം പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നു.

മുലയൂട്ടുന്ന സ്ത്രീകള്‍

മുലയൂട്ടുന്ന സ്ത്രീകള്‍

മുലയൂട്ടുന്ന സ്ത്രീകള്‍ ഇത് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുലയൂട്ടുന്നവര്‍ മാത്രമല്ല ഗര്‍ഭിണികളും ഈ മിശ്രിതം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പല വിധത്തില്‍ ആരോഗ്യത്തിന് ഇത് പ്രശ്‌നമാവുന്നു.

 ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നവര്‍

ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നവര്‍

ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നവരും ഇത്തരത്തില്‍ ഉള്ളിയും തേനും കഴിക്കുന്നത് നല്ലതല്ല. ഇത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു.

English summary

health benefits of honey onion mixture

honey and onion mixture is a natural remedy for all bacterial infection. read on.
Story first published: Thursday, January 25, 2018, 16:45 [IST]