For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇളംചൂടുവെള്ളവും ഒരുസ്പൂണ്‍ തേനും, ഏത് തടിയും ഇളകും

ഒരു സ്പൂണ്‍ തേനില്‍ അല്‍പം ഇളം ചൂടുവെള്ളം മിക്‌സ് ചെയ്ത് കഴിക്കാം

|

തടി വര്‍ദ്ധിക്കുന്നത് പലപ്പോഴും വലിയൊരു വെല്ലുവിളി തന്നെയാണ് പലപ്പോഴും. ചെറുപ്പക്കാരിലും പ്രായമായവരിലും ഇത്തരം പ്രതിസന്ധികള്‍ കാണപ്പെടുന്നുണ്ട് എന്നത് തന്നെയാണ് കാര്യം. പല വിധത്തിലാണ് ഇത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. തടി കൂടുന്നത് ശരീരത്തില്‍ മാത്രമല്ല പല വിധത്തില്‍ നമ്മുടെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും നശിപ്പിക്കുന്നു. ഇതിനെ തിരിച്ചറിയാത്തതാണ് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. തടി കുറക്കുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ തേടാറുണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും നമുക്ക് തന്നെ ഒരു വെല്ലുവിളിയായി മാറുന്ന അവസ്ഥയാണ് ഉണ്ടാവാറുള്ളത്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേറെ ചികിത്സ നടത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ഏതൊക്കെ രീതിയില്‍ ആണ് പ്രതിസന്ധികള്‍ ഉണ്ടാക്കുക എന്നത് പലര്‍ക്കും അറിയില്ല. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണവും കുടവയറും എല്ലാം പലപ്പോഴും കുറക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും നമ്മള്‍ ബോധവാന്‍മാരായിരിക്കണം. എന്നാല്‍ മാത്രമേ നമ്മുടെ ആരോഗ്യവും നമുക്ക് സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. തടി കുറക്കാന്‍ പല വിധത്തില്‍ മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ തേടാറുണ്ട്. എന്നാല്‍ ഇതിനെല്ലാം പാര്‍ശ്വഫലങ്ങളും ഉണ്ടെന്ന കാര്യം പലരും മറന്നു പോവുന്നു. എന്നാല്‍ പ്രകൃതിദത്ത മാര്‍ഗ്ഗത്തിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാം. അതിനായി തേന്‍ നല്ലൊരു മാര്‍ഗ്ഗമാണ്.

നെല്ലിക്ക നീരില്‍ ഇഞ്ചിചതച്ച് കുടിക്കൂ,വയറൊതുക്കുംനെല്ലിക്ക നീരില്‍ ഇഞ്ചിചതച്ച് കുടിക്കൂ,വയറൊതുക്കും

ഒരു സ്പൂണ്‍ തേന്‍ ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കിടക്കാന്‍ പോവുന്നതിന് മുന്‍പ് കഴിക്കാം. ഇത് കുറച്ച് ദിവസം ശീലമാക്കിയാല്‍ മതി. ഏത് കുറയാത്ത വയറും കുറയുന്നതായി നിങ്ങള്‍ക്ക് തന്നെ മനസ്സിലാക്കാം. മാത്രമല്ല ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സംരക്ഷിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് നല്ലൊരു വഴിയാണ് ഇത്. തേനില്‍ ചൂടുവെള്ളം ചേരുമ്പോള്‍ അത് ഏത് ഉരുകാത്ത കൊഴുപ്പിനേയും ഉരുക്കുന്നതിന് കാരണമാകുന്നു. പലവിധത്തില്‍ ആരോഗ്യത്തിന് ഇത് കാരണമാകുന്നു. നോക്കാം, എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ എന്ന്.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

എന്നാല്‍ തേന്‍ ചൂടുവെള്ളത്തില്‍ ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഇതാണ്. അധികം ചൂടില്ലാത്ത വെള്ളത്തില്‍ വേണം ചേര്‍ക്കാന്‍. നല്ലതു പോലെ തണുത്ത ശേഷം മാത്രമേ തേന്‍ വെള്ളത്തില്‍ ചേര്‍ക്കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് വിപരീത ഫലം ഉണ്ടാക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇവ രണ്ടും ചേരുമ്പോള്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് നോക്കാം.

തടി കുറക്കാന്‍

തടി കുറക്കാന്‍

തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഇല്ലാതെ ചെയ്യാന്‍ കഴിയുന്ന ഒന്നാണ് തേനും ചൂടുവെള്ളവും മിക്‌സ് ചെയ്ത് കഴിക്കുന്നത്. എത്ര ഇളകാത്ത തടിയാണെങ്കില്‍ പോലും അതിനെ കുറക്കുന്നതിനും വയറ്റിലെ കൊഴുപ്പ് കുറക്കുന്നതിനും സഹായിക്കുന്നു തേന്‍ ചൂടുവെള്ളം മിക്‌സ്. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിനും സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ ഒളിച്ചിരിക്കുന്ന കൊഴുപ്പിനും പരിഹാരം കാണുന്നതിന് തേനും ചൂടുവെള്ളവും സഹായിക്കുന്നു.

 രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി കുറഞ്ഞ് വരുന്നവര്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് ഇത്. ഒരു സ്പൂണ്‍ തേന്‍ അല്‍പം ഇളം ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് എല്ലാ വിധത്തിലും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഈ മിശ്രിതം സഹായിക്കുന്നു. ഇതിലുള്ള പ്രകൃതിദത്തമായ പഞ്ചസാര തന്നെയാണ് പല പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.

 അലര്‍ജികള്‍ കുറക്കുന്നു

അലര്‍ജികള്‍ കുറക്കുന്നു

പലര്‍ക്കും പല തരത്തിലുള്ള അലര്‍ജികള്‍ ഉണ്ടാവുന്നു എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് മികച്ചതാണ് തേനും ഇളം ചൂടുവെള്ളവും. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ചര്‍മ്മത്തിലെ അലര്‍ജിയും ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന മറ്റ് അലര്‍ജികളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു തേനും ഇളം ചൂടുവെള്ളവും. ഇത് കിടക്കാന്‍ പോവുന്നതിന് മുന്‍പ് ദിവസവും കഴിക്കാം. പരിഹാരത്തിന്റെ കാര്യത്തില്‍ സംശയിക്കുകയേ വേണ്ട.

ചുമക്കും തൊണ്ടവേദനയും

ചുമക്കും തൊണ്ടവേദനയും

പലരേയും അസ്വസ്ഥതപെടുത്തുന്ന ഒന്നാണ് ചുമയും തൊണ്ട വേദനയും. എന്നാല്‍ അതിന് പെട്ടെന്ന് പരിഹാരം കാണുന്ന ഒന്നാണ് തേനും ചൂടുവെള്ളവും. ഇത് ഒരു ദിവസം കൊണ്ട് തന്നെ ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വളരെ മികച്ച ഒന്നാണ് തേന്‍. പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

 ശരീരം ക്ലീന്‍ ചെയ്യുന്നതിന്

ശരീരം ക്ലീന്‍ ചെയ്യുന്നതിന്

ശരീരം ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്ന ഒന്നാണ് തേന്‍. ശരീരത്തില്‍ ടോക്‌സിന്‍ നിറയുമ്പോള്‍ അത് പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു. അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍ ഇളം ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത്. പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളുടെ തുടക്കമെല്ലാം പലപ്പോഴും ടോക്‌സിന്‍ നിറയുന്നതായിരിക്കും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് തേന്‍ കഴിക്കുന്നത്. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നു.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

പലരിലും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ദഹന പ്രശ്‌നങ്ങള്‍. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും തേനും ഇളം ചൂടുവെള്ളവും. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം നല്‍കി ദഹനം കൃത്യമാക്കുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. എത്ര വലിയ ദഹന പ്രശ്‌നങ്ങളാണെങ്കിലും കിടക്കാന്‍ പോവുന്നതിന് മുന്‍പ് അല്‍പം കഴിച്ചാല്‍ മതി. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

നെഞ്ചെരിച്ചിലിന് പരിഹാരം

നെഞ്ചെരിച്ചിലിന് പരിഹാരം

നെഞ്ചെരിച്ചില്‍ എപ്പോള്‍ വരുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് തേനും ഇളം ചൂടുവെള്ളവും വളരെയധികം സഹായിക്കുന്നു. ഒരു സ്പൂണ്‍ തേന്‍ ഇളം ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

 മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം ഇല്ലാതാക്കുന്നു

പലരേയും പ്രതിസന്ധി ഘട്ടത്തില്‍ ആക്കുന്ന ഒന്നാണ് പലപ്പോഴും മലബന്ധം. മലബന്ധം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് ഒരു സ്പൂണ്‍ തേനും അല്‍പം ചൂടുവെള്ളവും മാത്രം മതി. ഇത് എല്ലാ വിധത്തിലും മലബന്ധത്തെ ഇല്ലാതാക്കി നല്ല ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

English summary

Health benefits of drinking honey with warm water

Here are some health benefits of mixing honey and warm water, read on.
Story first published: Monday, May 7, 2018, 13:38 [IST]
X
Desktop Bottom Promotion