For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊടിത്തൂവയിട്ടു തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍

കൊടിത്തൂവയില തിളപ്പിച്ച വെള്ളം മരുന്നാണ്, അറിയൂ

|

ചൊറിയണം അഥവാ കൊടിത്തൂവ കടിയന്‍ തുമ്പയുടെ കുടുംബത്തില്‍ പെട്ട ഒന്നാണ്. ഇലകളില്‍ ചൊറിച്ചിലുണ്ടാകുന്ന ഘടകം അടങ്ങിയ ഈ ചെടി നാട്ടിന്‍പുറത്തെ വേലിയരികുകളിലും റോഡരികിലും വളപ്പിലുമെല്ലാം ആരുടേയും പ്രത്യേക ശ്രദ്ധയില്ലാതെ വളരുന്ന ഒന്നാണ്.

2019ല്‍ ധനലാഭവും ധനനഷ്ടവും ഈ നക്ഷത്രങ്ങള്‍ക്ക്2019ല്‍ ധനലാഭവും ധനനഷ്ടവും ഈ നക്ഷത്രങ്ങള്‍ക്ക്

അവഗണിച്ചു കളയേണ്ട ഒരു സസ്യമല്ല, ഇത്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. നെറ്റില്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇതിന് പല അസുഖങ്ങളേയും ശമിപ്പിയ്ക്കാനുള്ള കഴിവുണ്ട്. നല്ലൊന്നാന്തരം നാട്ടു മരുന്നാണ് കൊടിത്തൂവ എന്നു പറയാം. ആയുര്‍വേദത്തിനും ഇതിന് ഏറെ പ്രധാനപ്പെട്ട ഉപയോഗങ്ങളുണ്ട്.

സ്‌പെഷല്‍ ബീറ്റ്‌റൂട്ട്ജ്യൂസില്‍ നിറവും ചെറുപ്പവുംസ്‌പെഷല്‍ ബീറ്റ്‌റൂട്ട്ജ്യൂസില്‍ നിറവും ചെറുപ്പവും

വൈറ്റമിന്‍ എ, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയ ഇതിന്റെ തണ്ടിലും വേരിലുമുള്ള ട്രൈകോമുകളാണ് ചൊറിച്ചിലുണ്ടാകുന്നത്. എന്നാല്‍ ഈ ചൊറിച്ചി്ല്‍ വേവിച്ചു കഴിഞ്ഞാല്‍ മാറും. ഇതു വെള്ളത്തിലിട്ടോ സൂപ്പുകളിലിട്ടോ കഴിയ്ക്കാവുന്നതാണ്. നെറ്റില്‍ ടീ അതായത് കൊടുത്തൂവ ചായ എന്നൊരു പ്രത്യേകയിനം ചായ തന്നെയുണ്ട്. ഹെര്‍ബര്‍ ടീ എന്ന ഗണത്തില്‍ പെടുന്ന ഇത് ഇലയിട്ടു തിളപ്പിച്ച് വാങ്ങി അല്‍പം തേനും ചേര്‍ത്തു കുടിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണ്.

ഗുരുവായൂര്‍ ഏകാദശി ഫലം ഉറപ്പാക്കാന്‍ഗുരുവായൂര്‍ ഏകാദശി ഫലം ഉറപ്പാക്കാന്‍

ഇതിന്റെ ഇല തോരനാക്കി കഴിയ്ക്കാം. ക്യാപ്‌സൂള്‍ രൂപത്തിലും ക്രീമായുമെല്ലാം ഇതു ലഭിയ്ക്കും. ഇതിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

രക്തശുദ്ധി

രക്തശുദ്ധി

രക്തശുദ്ധിയ്ക്കു സഹായിക്കുന്ന നല്ലൊരു ഭക്ഷണ വസ്തുവാണ് ഇത്. രക്തദോഷം ശരീരത്തില്‍ പല തരത്തിലുള്ള അസുഖങ്ങള്‍ക്കും ചര്‍മ രോഗങ്ങള്‍ക്കുമെല്ലാം കാരണമാകുന്ന ഒന്നാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതിനുള്ള സഹായി കൂടിയാണ് ചൊറിയണം. ഇതുവഴി ടോക്‌സിനുകള്‍ കാരണം ശരീരത്തിലുണ്ടാകുന്ന ക്യാന്‍സര്‍ ബാധ വരെ പ്രതിരോധിയ്ക്കാനാകും. പുകവലി കാരണം ശരീരത്തില്‍ അടിഞ്ഞു കൂടുന്ന നിക്കോട്ടിന്‍ നീക്കാനുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണിത്.

പുരുഷ പ്രജകള്‍ക്ക്

പുരുഷ പ്രജകള്‍ക്ക്

പുരുഷ പ്രജകള്‍ക്ക് ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്. പ്രോസ്‌റ്റേറ്റ് എന്‍ലാര്‍ജ്‌മെന്റ് അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതു നല്ലൊരു മരുന്നാണ്. അതായത് വൃഷണ വീക്കത്തിന്. പുരുഷന്മാരിലെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കാനും ഇതു സഹായിക്കും.

ആര്‍ത്തവ ക്രമക്കേടു മാറാന്‍

ആര്‍ത്തവ ക്രമക്കേടു മാറാന്‍

സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണിത്. ആര്‍ത്തവ ക്രമക്കേടു മാറാന്‍ ഇതിട്ടു തിളപ്പിച് വെള്ളവും ഇതിന്റെ ഇല തോരന്‍ വച്ചു കഴിയ്ക്കുന്നതുമെല്ലാം നല്ലതാണ്. ആര്‍ത്തവ വയറുവേദനയ്ക്കുള്ള പരിഹാരം കൂടിയാണിത്.

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമായ ഇത് വയറിളക്കം പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ ഗുണകരമാണ്. ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ അകറ്റാനുമെല്ലാം ഇത് ഏറെ ഗുണകരമാണ്.

നല്ലൊരു ഡയൂററ്റിക്കാണ്

നല്ലൊരു ഡയൂററ്റിക്കാണ്

നല്ലൊരു ഡയൂററ്റിക്കാണ് ഇത്. മൂത്രവിസര്‍ജനം കൂട്ടുന്നതു വഴി വാട്ടര്‍ റിട്ടെന്‍ഷന്‍ വെയ്റ്റ്, അതായത് ശരീരത്തില്‍ ജലം അടിഞ്ഞു കൂടി ശരീരവും കാലുമെല്ലാം വീര്‍ക്കുന്നതും നീരു വരുന്നതുമെല്ലാം തടയും. മൂത്രപ്പഴുപ്പിനും ഇതു നല്ലൊരു പ്രതിവിധിയാണ്. യൂറിനറി ഇന്‍ഫെക്ഷനുകള്‍ അകറ്റാന്‍ ഇതു സഹായിക്കും.

അയേണ്‍

അയേണ്‍

ഏത് ഇലകളെപ്പോലെയും അയേണ്‍ സമ്പുഷ്ടമാണിത്. ഇതു കൊണ്ടു തന്നെ അനീമിക് അതായത് രക്തം കുറവുള്ളവര്‍ക്ക് ഇതിട്ടു തിളപ്പിച്ച വെള്ളമോ ഇതിന്റെ ഇല വേവിച്ചു കഴിയ്ക്കുന്നതോ എല്ലാം ഗുണം നല്‍കും. ഇത് ഹീമോഗ്ലോബിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും.

അലര്‍ജി

അലര്‍ജി

അലര്‍ജി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണിത് ശ്വാസംമുട്ട്, മൂക്കടപ്പ്, കഫക്കെട്ട്, ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചില്‍ എന്നിവയ്‌ക്കെല്ലാം ഇതേറെ നല്ലതാണ്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതിയാകും.

വാതം, സന്ധിവേദന

വാതം, സന്ധിവേദന

കാല്‍സ്യം സമ്പുഷ്ടമായ ഇത് വാതം, സന്ധിവേദന പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. പ്രത്യേകിച്ചും പ്രായമാകുമ്പോഴുള്ള എല്ലു തേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നാണെന്നു വേണം, പറയാന്‍. ഇത്തരം വേദനകള്‍ക്ക് നെറ്റില്‍ ചേര്‍ത്ത ക്രീമുകളും ഓയിന്റ്‌മെന്റുകളുമമെല്ലാം ല്ഭ്യമാണ്.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പ്രതിവിധി കൂടിയാണ് ഇതിട്ടു തിളപ്പിച്ച വെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത്. പ്രത്യേകിച്ചും ഹൈപ്പോതൈറോയ്ഡിന്. രണ്ടു ടേബിള്‍ സ്പൂണ്‍ നെറ്റില്‍ ടീ ഒരു കപ്പു ചൂടുവെള്ളത്തില്‍ ചേര്‍ക്കുക. ഇത് 10 മിനിറ്റു കഴിഞ്ഞ് ഊറ്റി തണുത്തു കഴിയുമ്പോള്‍ ഇതില്‍ അല്‍പം തേന്‍ ചേര്‍ക്കു കുടിയ്ക്കാം. ഇത് ദിവസവും 2-3 തവണ കുടിയ്ക്കുന്നതു ഗുണം നല്‍കും. ഇതില്‍ വൈറ്റമിന്‍ എ, ബി 6, കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, അയൊഡിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ അയൊഡിന്‍ തൈറോയ്ഡ് ഉല്‍പാദനത്തിനു സഹായിക്കും.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഏറെ ഗുണകരമാണ് ഇത്. ഇതിന്റെ ടോക്‌സിനുകള്‍ നീക്കുന്ന കഴിവ്, കൊഴുപ്പു നീക്കുന്ന കഴിവ്, കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കുന്നത്, നാരുകളുള്ളതു കൊണ്ടു തന്നെ ദഹനം തുടങ്ങിയ ഒരു പിടി ഗുണങ്ങള്‍ തടി കുറയ്ക്കാന്‍ ഏറെ സഹായിക്കുന്നു.

ഗ്ലൂക്കോസ് തോത്

ഗ്ലൂക്കോസ് തോത്

പ്രമേഹത്തിനുളള നല്ലൊന്നാന്തരം പരിഹാരമാണിത്. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതു കൊണ്ടുതന്നെ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ ഇത് ഏറെ ഗുണകരമാണ്.

 മുടി

മുടി

പൊട്ടാസ്യം, അയേണ്‍, ഫോസ്ഫറസ്, വൈറ്റമിന്‍ സി, എ, ക്ലോറോഫില്‍ എന്നിവയടങ്ങിയ ഇത് മുടികൊഴിച്ചില്‍ അകറ്റാനും ഏറെ നല്ലതാണ്. മുടി വളരാനും സഹായകമാണ്.

വേദന

വേദന

വേദനകള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. മൈഗ്രൈന്‍, തലവേദന പ്രശ്‌നങ്ങളുള്ളവര്‍ക്കുപയോഗിയ്ക്കാം. നല്ലൊരു പെയിന്‍ കില്ലറിന്റെ ഗുണം നല്‍കുന്നു.

English summary

Health Benefits Of Nettle Leaf Boiled Water

Health Benefits Of Nettle Leaf Boiled Water, Read more to know about,
X
Desktop Bottom Promotion