ആണിനെ ആണാക്കും തേനും ഫിഗും

Posted By:
Subscribe to Boldsky

തേനിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഇത് ഏറെ നല്ലതാണ്. തേനിലെ ആന്റിഓക്‌സിഡന്റുകള്‍, പോഷകങ്ങള്‍ എന്നിവയാണ് ഇതിനു സഹായിക്കുന്നത്.

ഏറെ പോഷകങ്ങളും, ഔഷധഗുണങ്ങളുമടങ്ങിയ തേന്‍ പണ്ടു കാലം മുതല്‍ക്കേ ചര്‍മ്മസംരക്ഷണത്തിനായും, ആരോഗ്യത്തിനായും ഉപയോഗിച്ചുവരുന്നുണ്ട്. അത്ഭുതകരമായ ഗുണവിശേഷങ്ങളുള്ളതാണ് തേന്‍.ധാരാളം ആരോഗ്യഗുണങ്ങളുള്ള തേന്‍ ആന്റി ഓക്‌സിഡന്റുകളുടെ ഒരു കലവറ കൂടിയാണ്. ചുമയടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണിത്. ദിവസവും തേന്‍ കഴിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്.

പുരുഷലൈംഗികശേഷിയ്ക്ക് ഏറെ നല്ലതാണ് തേന്‍. തേന്‍ പല വിധത്തിലും ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. പ്രത്യേക രീതിയില്‍ വേണമെന്നു മാത്രം.

ബോറോണ്‍

ബോറോണ്‍

തേനില്‍ ബോറോണ്‍ എന്നൊരു ധാതുവുണ്ട്. ഇത് പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും സ്ത്രീകളില്‍ ഈസ്ട്രജന്‍ ഉല്‍പാദനത്തിനും സഹായിക്കുന്ന ഒന്നാണ്.

തേന്‍

തേന്‍

കിടക്കയിലെ നല്ല പ്രകടനത്തിന് 2 ടീസ്പൂണ്‍ തേന്‍ തനിയെ കഴിച്ചാലും മതിയാകും. ഇതിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവ ഊര്‍ജമായി മാറും.

തേനും ഇഞ്ചിയും

തേനും ഇഞ്ചിയും

തേനും ഇഞ്ചിയും ചേര്‍ത്തു കഴിയ്ക്കുന്നതും സെക്‌സ് ഗുണങ്ങള്‍ നല്‍കാന്‍ സഹായിക്കും. ഇത് ഹെര്‍ബല്‍ ചായയില്‍ ചേര്‍ത്തോ അല്ലാതെയോ കഴിയ്ക്കാം.

തേന്‍, കറുവാപ്പട്ട

തേന്‍, കറുവാപ്പട്ട

തേന്‍, കറുവാപ്പട്ട എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നതും സെക്‌സ് ഗുണങ്ങള്‍ നല്‍കാന്‍ സഹായിക്കും. കറുവാപ്പട്ട പൊടിച്ചത് തേനില്‍ ചാലിച്ചു കഴിയ്ക്കാം. ഇത് പല അസുഖങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്.

ഫിഗ്

ഫിഗ്

സെക്‌സ് കഴിവുകള്‍ക്കുള്ള ഒന്നു കൂടിയാണ് ഫിഗ് അഥവാ അത്തിപ്പഴം. ഇതും തേനും ചേര്‍ത്തു കഴിയ്ക്കുന്നത് ലൈംഗികശേഷി ഇരട്ടിപ്പിയ്ക്കും.

മീഡ്

മീഡ്

മീഡ് എന്നൊരു പാനീയം, തേന്‍ ചേരുവയുള്ള ആല്‍ക്കഹോളിക് പാനീയം പണ്ടുകാലത്ത് നവദമ്പതിമാര്‍ക്കു നല്‍കിയിരുന്നു. വിവാഹശേഷം ആദ്യദിവസം മുതല്‍ ആദ്യപൗര്‍ണമി, അതായത് ആദ്യത്തെ പൂര്‍ണചന്ദ്രനെ കാണുന്നതു വരെ. പുരുഷന്മാര്‍ക്കു പൗരുഷം നല്‍കാനുദ്ദേശിച്ചുള്ള ഒന്ന്. ഹണിമൂണ്‍ എന്ന വാക്കിന് ഇതുമായി ബന്ധവുമുണ്ട്.

പാലില്‍

പാലില്‍

പാലില്‍ അല്‍പം തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത് സെക്‌സ് സ്റ്റാമിനയും ഊര്‍ജവും വര്‍ദ്ധിപ്പിയ്ക്കും. പുരാതന ഗ്രീസില്‍ സെക്‌സ് സ്റ്റാമിനയ്ക്ക് ഉപയോഗിച്ചിരുന്ന വഴിയാണിത്.

തേന്‍

തേന്‍

തേന്‍ ലൈംഗികഗുണങ്ങള്‍ പൂര്‍ണമായും നല്‍കണമെങ്കില്‍ നല്ല ശുദ്ധമായ, പ്രോസസ് ചെയ്യാത്തതു തന്നെ വേണം. ഇതിലാണ് ആന്റിഓക്‌സിഡന്റ്, നൈട്രിക് ആസിഡ് എന്നിവ ഏറെ. ഇവ ലൈംഗികഗുണങ്ങള്‍ക്കു മികച്ചതാണ്.

Read more about: health body
English summary

Health Benefits Of Honey For Men

Health Benefits Of Honey For Men, read more to know about,
Story first published: Thursday, January 11, 2018, 22:39 [IST]