For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പകുതി വേവിച്ച മുട്ടയാണ് കഴിയ്ക്കുക, കാരണം

|

മുട്ട ആരോഗ്യത്തിന് ഏറെ നല്ലൊരു ഭക്ഷണവസ്തുവാണെന്നു പറയാം. സമീകൃതാഹാരമായി പൊതുവേ കരുതപ്പെടുന്ന ഒന്നാണിത്. പ്രോട്ടീനുകളും കാല്‍സ്യവും വൈറ്റമിനുകളുമെല്ലാം ധാരാളം അടങ്ങിയ ഒന്നാണിത്.പേശികളുടെ വളര്‍ച്ചയ്‌ക്കും കോശങ്ങളിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും പ്രോട്ടീനുകള്‍ ആവശ്യമാണ്‌.

മുട്ട ശരീരത്തിന്‌ ആവശ്യമുള്ള പ്രോട്ടീന്‍ പ്രദാനം ചെയ്യും.മുട്ടയില്‍ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്‌. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന്‌ വിറ്റാമിന്‍ ഡി ആവശ്യമാണ്‌. കാത്സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ്‌ വര്‍ദ്ധിപ്പിക്കാന്‍ വിറ്റാമിന്‍ ഡിക്ക്‌ കഴിയും. അങ്ങനെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ്‌ ഉയരും.

പൂരിത കൊഴുപ്പിന്റെ സ്ഥാനത്ത്‌ മുട്ടയിലുള്ളത്‌ മോണോസാച്ചുറേറ്റഡ്‌ കൊഴുപ്പും പോളിസാച്ചുറേറ്റഡ്‌ കൊഴുപ്പുമാണ്‌.ഇവ ആരോഗ്യത്തിന് ദോഷം വരുത്തുന്നുമില്ല. മുട്ടയിലുള്ള പോഷകമായ കോളിന്‍ നാഡീവ്യവസ്ഥയെയും രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുന്ന പ്രശ്‌ങ്ങളുടെ തീവ്രത കുറയ്‌ക്കും. ഇത്‌ തലച്ചോറിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുകയും മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും. മുട്ടയില്‍ ലുട്ടെയ്‌ന്‍, സീക്‌സാന്തിന്‍ എന്നീ രണ്ട്‌ കാര്‍ട്ടെനോയ്‌ഡുകള്‍ അടങ്ങിയിട്ടുണ്ട്‌.

മുട്ട പല രൂപത്തിലും കഴിയ്ക്കാം. പുഴുങ്ങിയ മുട്ട, ഓംലറ്റ്, ബുള്‍സ്‌ഐ, മുട്ടക്കറി എന്നിങ്ങനെ പോകും, ഇത്. ആരോഗ്യത്തിന് സാധാരണയായി എണ്ണ ചേര്‍ക്കാതെ തയ്യാറാക്കുന്ന മുട്ടയാണ് ഏറ്റവും നല്ലതെന്നു വേണം, പറയാന്‍.

പുഴുങ്ങിയ മുട്ട ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാല്‍ പകുതി പുഴുങ്ങിയ മുട്ടയോ, ഇതും ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണെന്നു വേണം, പറയാന്‍. പകുതി പുഴുങ്ങിയ മുട്ട, കഴിയ്ക്കുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ ഏറും. ഇതെക്കുറിച്ചറിയൂ,

അമിനോ ആസിഡുകള്‍

അമിനോ ആസിഡുകള്‍

ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയ ഇത് വിശപ്പു കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്താനും നല്ലതാണ്. ഇതു തടി കുറയ്ക്കാന്‍ സഹായിക്കും.

അനീമിയ

അനീമിയ

അനീമിയ തടയാനുളള നല്ലൊരു വഴിയാണ് ഹാഫ് ബോയില്‍ഡ് എഗ്. ഇതിലെ വൈറ്റമിന്‍ ബി12 ആണ് ഈ ഗുണം നല്‍കുന്നതും. ഇത് ആരോഗ്യത്തിന് ഏറെ സഹായകമായ ഒരു ഘടകവുമാണ്.

കൊളീന്‍

കൊളീന്‍

കൊളീന്‍ ധാരാളമടങ്ങിയ പുഴുങ്ങിയ മുട്ട തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇത് ഓര്‍മശക്തിയ്ക്കും ബുദ്ധിശക്തിയ്ക്കുമെല്ലാം ഏറെ ഉത്തമമാണ്. കുട്ടികള്‍ക്ക് ഏറെ ഗുണകരം.

ഡയറ്റ്

ഡയറ്റ്

ഡയറ്റ് പരീക്ഷിയ്ക്കുന്നവര്‍ക്ക് പകുതി പുഴുങ്ങിയ മുട്ടയെന്നത് ഏറെ ആരോഗ്യകരമായ ഒന്നാണ്. ഇതില്‍ ധാരാളം അമിനോആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പു കുറച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. അതേ സമയം ആരോഗ്യകരമായ, ശരീരത്തിനാവശ്യമായ ധാതുക്കള്‍ നല്‍കി ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യും.

കരാറ്റനോയ്ഡുകള്‍, ല്യൂട്ടിന്‍

കരാറ്റനോയ്ഡുകള്‍, ല്യൂട്ടിന്‍

കരാറ്റനോയ്ഡുകള്‍, ല്യൂട്ടിന്‍ തുടങ്ങിയ ഘടകങ്ങള്‍ വാട്ടിയ മുട്ടയില്‍ ഏറും ഇതുകൊണ്ടുതന്നെ ഇത് ചര്‍മത്തിന് പ്രായക്കുറവു നല്‍കുകയും ചെയ്യും.

പ്രതിരോധശേഷി

പ്രതിരോധശേഷി

പ്രാതലിന് ഹാഫ്‌ബോയില്‍ എഗ് ശീലമാക്കൂ. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. അസുഖങ്ങള്‍ ചെറുത്തു നില്‍ക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുന്ന ഒന്ന്.

മുട്ട

മുട്ട

മുട്ട ഏതാണ്ട് 6 മിനിറ്റു നേരം മാത്രമാണ് പകുതി പുഴുങ്ങിയെടുക്കാന്‍, അതായത് ഹാഫ് ബോയില്‍ഡ് എഗ് തയ്യാറാക്കാന്‍ വേണ്ട സമയം. മുട്ട വെള്ളത്തിലിട്ട് 6 മിനിറ്റു വേവിച്ചുപയോഗിയ്ക്കാം. അല്ലെങ്കില്‍ മുട്ട വെള്ളത്തിലിട്ടു വെള്ളം തിളയ്ക്കുമ്പോള്‍ വാങ്ങിവച്ച് വീണ്ടും 3 മിനിറ്റു കഴിഞ്ഞു മുട്ടയെടുത്ത് ഉപയോഗിയ്ക്കാം.

മസിലുണ്ടാക്കാന്‍

മസിലുണ്ടാക്കാന്‍

മസിലുണ്ടാക്കാന്‍ ഏറ്റവും നല്ല വഴിയാണ് പകുതി വേവിച്ച മുട്ട. ജിമ്മില്‍ പോകുന്നവര്‍ക്ക് ഏറ്റവും ഗുണകരം.

ധമനികളില്‍

ധമനികളില്‍

ധമനികളില്‍ രക്തം കട്ട പിടിയ്ക്കുന്നതു തടയാന്‍ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നതു നല്ലതാണ്. ഇതുവഴി ഇത് ഹൃദയാരോഗ്യത്തെയും സഹായിക്കുന്നു.

Read more about: health body egg
English summary

Health Benefits Of Half Boiled Egg

Health Benefits Of Half Boiled Egg, read more to know about,
X
Desktop Bottom Promotion