For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടംപുളിയിട്ട് മീന്‍ വെക്കുന്നതിന് പുറകിലൊരുരഹസ്യം

|

കുടംപുളി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഓര്‍മ്മ വരുന്നത് നല്ല നാടന്‍ മീന്‍കറിയായിരിക്കും. എന്നാല്‍ കുടംപുളി മീന്‍കറി വെക്കാന്‍ മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ സത്യമാതാണ്. ആരോഗ്യത്തെ വില്ലനാക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. കുടംപുളിയിലെ ഹൈഡ്രോക്‌സി സിട്രിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത് എന്നതാണ് സത്യം. ഏത് ആരോഗ്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

<strong>Most read: അമിതവണ്ണ പരിഹാരം; പച്ചക്കുരുമുളകും മഞ്ഞളും ഇങ്ങനെ</strong>Most read: അമിതവണ്ണ പരിഹാരം; പച്ചക്കുരുമുളകും മഞ്ഞളും ഇങ്ങനെ

കുടംപുളിയുടെ തോടാണ് ഉപയോഗിക്കുന്നത്. ഇതില്‍ അമ്ലങ്ങള്‍, ധാതുലവണങ്ങള്‍, മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കുടംപുളി. ആരോഗ്യ പ്രതിസന്ധികളെ അവഗണിക്കുന്നവര്‍ക്ക് കുടംപുളിയിട്ട് കറി വെച്ച് കഴിക്കുന്നത് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും അമിതവണ്ണം. ഇതിന് പരിഹാരം കാണുന്ന കാര്യത്തിന് ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് കുടംപുളി. കുടംപുളി കഴിക്കുന്നതിലൂടെ ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കാന്‍ മികച്ചതാണ് കുടംപുളി.

ഹൈഡ്രോസിട്രിക് ആസിഡ്

ഹൈഡ്രോസിട്രിക് ആസിഡ്

കുടംപുളിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രകൃതി ദത്തമായ ഒന്നാണ് ഹൈഡ്രോസിട്രിക് ആസിഡ്. ശരീരത്തില്‍ കൊഴുപ്പിനെ ഇല്ലാതാക്കുകയാണ് ഇത് ചെയ്യുന്നത്. ഇതാകട്ടെ കുടംപുളിയില്‍ ധാരാളം ഉള്ളത് കൊണ്ട് അമിതവണ്ണവും കുടവയറും ഉണ്ടാക്കുന്ന പ്രശ്നത്തെ വളരെ നിസ്സാരമായി ഇല്ലാതാക്കുന്നു. അതുകൊണ്ട് ഇനി മീന്‍ വെക്കുമ്പോഴും കറികളിലും കുടംപുളിയെ അകറ്റി നിര്‍ത്തേണ്ട. ആവശ്യത്തിന് തന്നെ ഉപയോഗിച്ചോളൂ.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ശരീരത്തില്‍ അധികമായി അടിയുന്ന ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും കുടംപുളി കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കും. അതുകൊണ്ട് തന്നെ ഇനി മുതല്‍ കറിയിലിടുന്ന കുടംപുളി ഒരിക്കലും കളയേണ്ട ആവശ്യമില്ല. ധാരാളം ആസ്വദിച്ച് കഴിച്ചോളൂ. ഇത് ഇത്തരത്തിലുള്ള പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

എനര്‍ജിക്ക് നല്ലത്

എനര്‍ജിക്ക് നല്ലത്

നല്ല എരിവും പുളിയും ഉള്ള മീന്‍കറി കൂട്ടിയാല്‍ തന്നെ ഒരു ദിവസം മുഴുവനും ഉന്‍മേഷത്തോടെ ഇരിയ്ക്കാം. എന്നാല്‍ കുടംപുളി കൂടി ഉണ്ടെങ്കില്‍ അത് നമ്മുടെ ദിവസത്തെ മുഴുവന്‍ ഉന്‍മേഷത്തോടെ ഇരിയ്ക്കാന്‍ സഹായിക്കുന്നു. ഇത് ക്ഷീണത്തെ അകറ്റി തളര്‍ച്ചയെ പൂര്‍ണമായും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ മികച്ചതാണ് ഇത്.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ വളരെയധികം വില്ലനാവുന്ന ഒന്നാണ് കുടംപുളി. മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാനും കുടംപുളിയുടെ ഉപയോഗം സഹായിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും മലബന്ധത്തെ ഇല്ലാതാക്കുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കുടംപുളി. ധൈര്യമായി തന്നെ നിങ്ങള്‍ക്ക് ഇനി കുടംപുളി ഉപയോഗിക്കാവുന്നതാണ്.

 മികച്ച ദഹനത്തിന്

മികച്ച ദഹനത്തിന്

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ നമ്മുടെ ആരോഗ്യം കെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് കുടംപുളി. നല്ല എരിവും പുളിയും കഴിയ്ക്കുമ്പോള്‍ അത് പലപ്പോഴും ദഹനത്തെ പ്രതിസന്ധിയിലാക്കുന്നു. എന്നാല്‍ ദഹനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കാനും ദഹനം സുഗമമാക്കാനും കുടംപുളി ഉത്തമമാണ്. ഇനി ധൈര്യമായി കുടംപുളി ശീലമാക്കിക്കോളൂ.

സന്ധിവാതത്തിന് പരിഹാരം

സന്ധിവാതത്തിന് പരിഹാരം

സന്ധിവാതം പോലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളേയും വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ടായിരിക്കും. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കുടംപുളി. മാത്രമല്ല മൂത്രാശയ സംബന്ധമായ അണുബാധയ്ക്കും കുടംപുളി ഉത്തമമാണ്. ചെറുപ്പക്കാരേയും ഇന്നത്തെ കാലത്ത് ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് സന്ധിവാതം. അതുകൊണ്ട് കുടംപുളി കഴിക്കുന്നത് ശീലമാക്കിക്കോളൂ.

ടോക്‌സിനെ പുറന്തള്ളാന്‍

ടോക്‌സിനെ പുറന്തള്ളാന്‍

ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തില്‍ പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചിട്ടുണ്ടോ? എന്നാല്‍ ശരീരത്തിലെ ടോക്സിനെ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് കുടംപുളി. മാത്രമല്ല കരള്‍ സംരക്ഷണത്തിനും ഏറ്റവും ഉത്തമമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് നല്ല എരിവുള്ള കുടംപുളിയിട്ട മീന്‍കറി ശീലമാക്കിക്കോളൂ. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്.

English summary

health benefits of Garcinia Cambogia

We have listed some health benefits of Garcinia Cambogia, check it out.
Story first published: Monday, November 26, 2018, 18:12 [IST]
X
Desktop Bottom Promotion