വെറുംവയറ്റില്‍ 1 സ്പൂണ്‍ മുളപ്പിച്ച ഉലുവ 21 ദിവസം

Posted By:
Subscribe to Boldsky

ഉലുവ അല്‍പം കയ്പുള്ള ഒന്നാണെങ്കിലും ആരോഗ്യഗുണങ്ങളാല്‍ ഏറെ സമ്പുഷ്ടമാണ്. ഭക്ഷണസാധനങ്ങളില്‍ മേമ്പൊടിയ്ക്കായി ചേര്‍ക്കുന്ന ഇത് പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്.

വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, ഫോളിക് ആസിഡ് എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഫോളിക് ആസിഡ് ഗര്‍ഭകാലത്ത് ഏറെ അത്യാവശ്യമായ ഒന്നുമാണ്. ഇതിനു പുറമേ പ്രോട്ടീന്‍, നിയാസിന്‍, പൊട്ടാസ്യം, ഇരുമ്പ്, ആല്‍ക്കലോയ്ഡുകള്‍ എന്നിവയെല്ലാം ധാരാളമടങ്ങിയ ഒന്നാണ് ഇത്.

ഉലുവയുടെ മറ്റൊരു പ്രത്യേകത ഇതില്‍ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നതാണ്. ഇത് മാറിടവളര്‍ച്ചയ്ക്കും മറ്റും അത്യാവശ്യവുമാണ്. ഗര്‍ഭകാലത്തും പ്രസവശേഷവും ഉലുവ ഏറെ നല്ലതാണ്. മുലപ്പാല്‍ വര്‍ദ്ധനവിന് പ്രസവശേഷം ഉലുവാക്കഞ്ഞി കുടിയ്ക്കുന്നതും സാധാരണയാണ്.

ഉലുവ ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യ മുടിസംരക്ഷണത്തിന് ഒരുപോലെ സഹായകമാണ്. ചര്‍മത്തിനും മുടിയ്ക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണിത്.

ഉലുവ പല രീതിയിലും കഴിയ്ക്കാം. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം. വെള്ളം തിളപ്പിച്ചു കുടിയ്ക്കാം.

എന്നാല്‍ ഉലുവ മുളപ്പിച്ചു കഴിച്ചാലോ, ഗുണങ്ങള്‍ പലതാണ്. സാധാരണ പയര്‍ വര്‍ഗങ്ങള്‍ മുളപ്പിയ്ക്കുന്നതുപോലെ കുതിര്‍ത്ത് ഊറ്റി രണ്ടുമൂന്നു ദിവസം ഈര്‍പ്പത്തോടെ വച്ചാല്‍ ഇതു മുളച്ചു കിട്ടും. മുളയ്ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ കുതിര്‍ത്താലും മതിയാകും. എന്നാല്‍ മുളപ്പിച്ച ഉലുവയ്ക്ക് കുതിര്‍ത്തതിനെ അപേക്ഷിച്ച് 30-40 ശതമാനും ഗുണം കൂടുതലുണ്ട്. ഇത് രാവിലെ വെറുംവയറ്റില്‍ ഒരു സ്പൂണ്‍ കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,

ഇത് ഒരു സ്പൂണ്‍ മാത്രം കഴിച്ചാല്‍ മതിയാകും. അടുപ്പിച്ച് 21 ദിവസം കഴിയ്ക്കുന്നത് നല്ലതാണെന്ന് യോഗിക് ജീവിതചര്യപ്രകാരം പറയുന്നു. അല്ലെങ്കില്‍ ഇത് അടുപ്പിച്ച് മൂന്നു മാസം ഉപയോഗിയ്ക്കുക.

അസിഡിറ്റി

അസിഡിറ്റി

ഇതു വെറുംവയറ്റില്‍ കഴിയ്ക്കുന്നത് നല്ലൊരു അന്റാസിഡിന്റെ ഗുണം നല്‍കും. അതായത് അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ കുറയ്ക്കും.

മുളപ്പിച്ച ഉലുവ

മുളപ്പിച്ച ഉലുവ

പ്രമേഹത്തിനുള്ള നല്ലൊന്നാന്തരം മരുന്നാണ് മുളപ്പിച്ച ഉലുവ ഒരു സ്പൂണ്‍ വെറുംവയറ്റില്‍ കഴിയ്ക്കുന്നത്. ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന അമിനോ ആസിഡുകള്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ശരീരത്തിലെ കഫ, പിത്ത ദോഷങ്ങള്‍

ശരീരത്തിലെ കഫ, പിത്ത ദോഷങ്ങള്‍

ആയുര്‍വേദപ്രകാരം മുളപ്പിച്ച ഉലുവ കഴിയ്ക്കുന്നത് ശരീരത്തിലെ കഫ, പിത്ത ദോഷങ്ങള്‍ അകറ്റാന്‍ നല്ലതാണ്. കഫ, പിത്ത ദോഷങ്ങള്‍ പല തരത്തിലുളള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

നല്ല ദഹനത്തിനുള്ള വഴി

നല്ല ദഹനത്തിനുള്ള വഴി

നല്ല ദഹനത്തിനുള്ള നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ കുതിര്‍ത്തു മുളപ്പിച്ച ഉലുവ കഴിയ്ക്കുന്നത്. ഗ്യാസ്, അസിഡിറ്റി, ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തിന് ദോഷകരമായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മുളപ്പിച്ച ഉലുവയ്ക്കു കഴിയും. ഇത് രാവിലെ വെറുംവയറ്റില്‍ അടുപ്പിച്ചു കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

മലബന്ധമകറ്റും

മലബന്ധമകറ്റും

മലബന്ധമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊരു മരുന്നാണിത്. ഇതിലെ ഫൈബറുകള്‍ കുടല്‍ പ്രവര്‍ത്തനത്തെ സഹായിച്ച് മലബന്ധമകറ്റും.

സ്തനവലുപ്പം

സ്തനവലുപ്പം

സ്ത്രീകളിലെ ഹോര്‍മോണിനെ സന്തുലനപ്പെടുത്തി സ്തനവലുപ്പം വര്‍ദ്ധിപ്പിക്കാന്‍ ഇവയിലെ ഈസ്ട്രജന് സമാനമായ ഘടകങ്ങള്‍ സഹായിക്കും.

ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ധവും

ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ധവും

ഉലുവയില്‍ സമൃദ്ധമായ പൊട്ടാസ്യം സോഡിയത്തിന്‍റെ പ്രവര്‍ത്തനത്തെ എതിരിട്ട് അമിതമായ ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ധവും നിയന്ത്രിക്കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഉലുവയിലെ സാപോനിന്‍ പോലുള്ള ഫൈബര്‍ ഘടകങ്ങള്‍ ആഹാരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കും. കുടലിലെ കൊഴുപ്പ് പാളിയെ നിലനിര്‍ത്തുന്നതിലൂടെ ക്യാന്‍സറിനെ അകറ്റി നിര്‍ത്താന്‍ ഇത് സഹായിക്കും.

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍

വെള്ളത്തില്‍ കുതിര്‍ത്ത,മുളപ്പിച്ച

ഉലുവ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബര്‍ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

ചര്‍മത്തിനും

ചര്‍മത്തിനും

ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഈ രീതിയില്‍ മുളപ്പിച്ച ഉലുവ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

English summary

Health Benefits Of Eating Sprouted Fenugreek Seeds In An Empty Stomach

Health Benefits Of Eating Sprouted Fenugreek Seeds In An Empty Stomach, Read more to know about
Story first published: Thursday, February 1, 2018, 12:43 [IST]
Subscribe Newsletter