കുതിര്‍ത്ത വാള്‍നട്‌സ് വെറുംവയറ്റില്‍ 1 മാസം

Posted By:
Subscribe to Boldsky

ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഡ്രൈ ഫ്രൂട്‌സ്. ആരോഗ്യകരമായ പല ഗുണങ്ങള്‍ക്കും പുറമേ പല രോഗങ്ങളേയും ചെറുത്തു നില്‍ക്കാന്‍ സഹായിക്കുന്ന ഒന്ന്.

ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഡ്രൈ ഫ്രൂട്‌സ്. ക്ഷീണവും തളര്‍ച്ചയുമെല്ലാം മാറ്റും. അനീമിയയുള്ളവര്‍ക്കു നല്ലൊരു പരിഹാരമാണ് ഇത്. നല്ല കൊളസ്‌ട്രോളിനെ സഹായിച്ചു ഹൃദയപ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.

ഡ്രൈ ഫ്രൂട്‌സ് ആന്റ് നട്‌സില്‍ പെടുന്ന ഒന്നാണ് വാള്‍നട്‌സ്. നാം പൊതുവെ ഡ്രൈ ഫ്രൂട്‌സ് എന്നു പറയുമ്പോള്‍ ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ് എന്നിവയെ കുറിച്ചാണ് ഓര്‍ക്കുക. അത്രയൊന്നും ആളുകള്‍ ഉപയോഗിയ്ക്കാത്ത, എന്നാല്‍ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് ഡ്രൈ നട്‌സില്‍ പെട്ട വാള്‍നട്‌സ്. കട്ടിയുള്ള പുറന്തൊലിയോടു കൂടിയ ഇത് പലതരം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്.

വാള്‍നട്‌സ് പൊതുവെ കുതിര്‍ത്തിക്കഴിയ്ക്കണമെന്നു പറയും. ഇത് ആരോഗ്യഗുണങ്ങള്‍ കൂടുതല്‍ ലഭിയ്ക്കാന്‍ സഹായിക്കും. രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ ഇതിന്റെ തൊലി കളഞ്ഞു കഴിയ്ക്കാം.

കുതിര്‍ത്തിയ വാള്‍നട്‌സ് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കും. ഇത് വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ മതിയാകും. ഇൗ രീതിയില്‍ വാള്‍നട്‌സ് കഴിയ്ക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ,

ശരീരത്തിലെ അപചയപ്രക്രിയ

ശരീരത്തിലെ അപചയപ്രക്രിയ

ഇത് കുതിര്‍ത്തി കഴിയ്ക്കുമ്പോള്‍ പൊട്ടാസ്യം, കോപ്പര്‍, സിങ്ക്, അയേണ്‍ എന്നിവ ശരീരത്തിനും കൂടുതല്‍ ലഭ്യമാകും. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടും.ഇത് നല്ല തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

എല്ലുകളും പല്ലുകളും

എല്ലുകളും പല്ലുകളും

എല്ലുകളും പല്ലുകളും ശക്തിപ്പെടുത്താനുള്ള പ്രധാന വഴിയാണ് കുതിര്‍ത്ത വാള്‍നട്ട്. ഇതിലെ ആല്‍ഫ ലിനോലെനിക് ആസിഡാണ് സഹായകമാകുന്നത്.

തടി

തടി

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് കുതിര്‍ത്ത വാള്‍നട്ട്. എന്നാല്‍ അതേ സമയം തൂക്കം ആരോഗ്യകരമായി കൂട്ടും.ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തല്‍, നല്ല ദഹനം എന്നിവ വഴിയാണ് ഇത് സാധിയ്ക്കുന്നത്. ഇത് തേനില്‍ കുതിര്‍ത്തി കഴിയ്ക്കുന്നതും തടി കുറയ്ക്കാന്‍ സഹായകമാണ്.

നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന് കുതിര്‍ത്ത വാള്‍നട്ട് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതിലെ മെലാട്ടനിനാണ് സഹായകമാകുന്നത്.ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരം.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് കുതിര്‍ത്ത വാള്‍നട്ട് ഏറെ നല്ലതാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് സഹായകമാകുന്നത്.

പ്രമേഹം

പ്രമേഹം

പ്രമേഹം കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് കുതിര്‍ത്ത വാള്‍നട്ട്. പ്രത്യേകിച്ചു ടൈപ്പ് 2 പ്രമേഹം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കാനും സഹായിക്കുന്ന ഒരു പ്രധാന വഴിയാണ് കുതിര്‍ത്തിയ വാള്‍നട്ട്. ഇതുവഴി ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം.

പുരുഷന്മാര്‍ക്ക്

പുരുഷന്മാര്‍ക്ക്

പുരുഷന്മാര്‍ക്ക് വാള്‍നട്ട് കുതിര്‍ത്തി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ബീജാരോഗ്യത്തിന് ഗുണം ചെയ്യും.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് കുതിര്‍ത്തിയ വാള്‍നട്‌സ് കഴിയ്ക്കുന്ന്ത ഏറെ നല്ലതാണ്. ഇത് ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഫൈബര്‍, പ്രോട്ടീന്‍ എന്നിവ ലഭിയ്ക്കാന്‍ സഹായിക്കും.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

നല്ല ദഹനത്തിന് പറ്റിയ വഴിയാണ് ധാരാളം ഫൈബറടങ്ങിയ വാള്‍നട്‌സ് കുതിര്‍ത്തി കഴിയ്ക്കുന്നത്. ഇത് മലബന്ധമകറ്റാനും ഏറെ നല്ലതാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ശരീരത്തില്‍ ക്യാന്‍സര്‍ വളരാതെ സംരക്ഷിയ്ക്കും. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കും.

സ്‌ട്രെസ്, ഡിപ്രഷന്‍

സ്‌ട്രെസ്, ഡിപ്രഷന്‍

ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയതു കൊണ്ടുതന്നെ സ്‌ട്രെസ്, ഡിപ്രഷന്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

കുതിര്‍ത്ത വാള്‍നട്‌സ് വെറുംവയറ്റില്‍ 1 മാസം

കുതിര്‍ത്ത വാള്‍നട്‌സ് വെറുംവയറ്റില്‍ 1 മാസം

വാള്‍നട്‌സ് 20 മിനിറ്റ് വെള്ളത്തിലിട്ടാല്‍ തന്നെ കുതിര്‍ന്നു കിട്ടും. ഇതിങ്ങനെ കുതിര്‍ത്തുമ്പോള്‍ കട്ടിയുള്ള പുറന്തോട് അലിയും. ദഹനത്തിന് എളുപ്പമാകും. ഇതിന് നേരിയ കയ്പുരസം നല്‍കുന്ന ടാനിനുകള്‍ പോകുകയും ചെയ്യും. ദഹിയ്ക്കാനും എളുപ്പമാകും. ഇത് വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം.

English summary

Health Benefits Of Eating Soaked Walnuts In An Empty Stomach

Health Benefits Of Eating Soaked Walnuts In An Empty Stomach, read more to know about,