3 കുതിര്‍ത്ത ബദാം പുരുഷശരീരത്തില്‍ വരുത്തും മാറ്റം

Posted By:
Subscribe to Boldsky

ബദാമിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിവുണ്ടാകും. ഡ്രൈ നട്‌സില്‍ തന്നെ ഏറ്റവും നല്ലതെന്നറിയപ്പെടുന്ന ഒന്നാണിത്.

നല്ല കൊഴുപ്പിന്റെ ഉറവിടമായ ഇത് നല്ല കൊളസ്‌ട്രോള്‍ അതായത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നുവെന്നതാണ് പ്രധാനപ്പെട്ട ഒരു വസ്തുത.

ബദാം ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണകരമാണ്.

പുരുഷന്മാര്‍ ബദാം കഴിയ്ക്കുന്നത് പലതരം ഗുണങ്ങള്‍ നല്‍കും. ദിവസവും ഇവര്‍ 3 ബദാം വീതം കുതിര്‍ത്തു കഴിച്ചാല്‍ എന്തൊക്കെ സംഭവിയ്ക്കുമെന്നു നോക്കൂ.

മസിലുകള്‍ക്കുള്ള നല്ലൊരു വഴി

മസിലുകള്‍ക്കുള്ള നല്ലൊരു വഴി

മസിലുകള്‍ക്കുള്ള നല്ലൊരു വഴിയാണ് കുതിര്‍ത്ത ബദം കഴിയ്ക്കുന്നത്. ഇത് പ്രോട്ടീന്‍ സമ്പുഷ്ടമായതു തന്നെ കാരണം. മസിലുണ്ടാക്കാന്‍ ഇത് ഏറെ നല്ലതാണ്.

ഹൃദ്രോഗസാധ്യത

ഹൃദ്രോഗസാധ്യത

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് ഹൃദ്രോഗസാധ്യത കൂടുതലാണെന്നു വേണം, പറയാന്‍. കുതിര്‍ത്ത ബദാം സാന്ദ്രത കൂടിയ ലിപോപ്രോട്ടീന്റെ(എച്ച്‌ഡിഎല്‍) അളവ്‌ ഉയര്‍ത്തുകയും സാന്ദ്രത കുറഞ്ഞ ലിപ്പോ പ്രോട്ടീന്റെ(എല്‍ഡിഎല്‍) അളവ്‌ കുറയ്‌ക്കുകയും ചെയ്യും. എച്ച്‌ഡിഎലിന്റെയും എല്‍ഡിഎലിന്റെ അനുപാതം നിലനിര്‍ത്തേണ്ടത്‌ ഹൃദയത്തെ സംബന്ധിച്ച്‌ വളരെ പ്രധാനമാണ്‌. ബദാമില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും. ബാദാംമിലെ മഗ്നീഷ്യത്തിന്‌ ഹൃദയ സ്‌തംഭനത്തെ ചെറുക്കാനുള്ള കഴിവുണ്ട്‌. കൂടാതെ ഇവയിലടങ്ങിയിട്ടുള്ള ഫോലിക്‌ ആസിഡ്‌ ധമനികളില്‍ തടസ്സം ഉണ്ടാകുന്നത്‌ തടയാന്‍ സഹായിക്കും.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പുരുഷന്മാര്‍ക്കുണ്ടാകുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും കുതിര്‍ത്ത ബദാം ഏറെ നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള ഫ്‌ളവനോയിഡുകളും വിറ്റാമിനുകളുമാണ്‌ ഇതിന്‌ സഹായിക്കുന്നത്‌. കുതിര്‍ത്ത ബദാമില്‍ വിറ്റാമിന്‍ ബി17 അടങ്ങിയിട്ടുണ്ട്‌. അര്‍ബുദത്തെ ചെറുക്കാന്‍ ഇവ വളരെ പ്രധാനമാണ്‌.

പ്രമേഹവും രക്തസമ്മര്‍ദ്ദവും

പ്രമേഹവും രക്തസമ്മര്‍ദ്ദവും

കലോറി കുറഞ്ഞ ഭക്ഷണത്തിനൊപ്പം കുതിര്‍ത്ത ബദാം കഴിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാര, ഇന്‍സുലീന്‍, സോഡിയം എന്നിവയുടെ അളവ്‌ കുറയ്‌ക്കുകയും പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടാകുന്നത്‌ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മംഗ്നീഷ്യത്തിന്റെ അളവ്‌ ഉയര്‍ത്തുകയും ചെയ്യും.പാരമ്പര്യമായി പ്രമേഹസധ്യതയുള്ളവര്‍ക്ക് ഇത് ദിവസവും കഴിയ്ക്കുന്നത് പ്രമേഹം വരാതിരിയ്ക്കാന്‍ സഹായിക്കും.

ഓര്‍മശക്തിയും ബുദ്ധിശക്തിയും

ഓര്‍മശക്തിയും ബുദ്ധിശക്തിയും

ഓര്‍മശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിയ്ക്കാനും കുതിര്‍ത്ത ബദാം ഏറെ നല്ലതാണ്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും. ജോലിയിലും പഠനത്തിലും ശ്രദ്ധിയ്ക്കാനും സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇതു നല്ലതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തിലെ കൊളസ്‌ട്രോള്‍ തോതു കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ബദാം. ഇത് നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു.

എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന്

എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന്

ഇതിലെ വൈറ്റമിന്‍, ഫോസ്ഫറസ്, ധാതുക്കള്‍ എന്നിവ എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ചതാണ്.

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ബദാം സ്വാഭാവികമായി നാരുകള്‍ അടങ്ങിയതാണ്. തേന്‍ കൂടുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. മലബന്ധം, ദഹനപ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

Read more about: health body
English summary

Health Benefits Of Eating Soaked Almonds For Men

Health Benefits Of Eating Soaked Almonds For Men, Read more to know about,