For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ മുത്തിള്‍ ചെടി പ്രകൃതി നല്‍കും അമൃതാണ്

ഈ മുത്തിള്‍ ചെടി പ്രകൃതി നല്‍കും അമൃതാണ്

|

ആരോഗ്യത്തിന് വലിയ വില കൊടുത്തുള്ള ഉല്‍പന്നങ്ങള്‍ വേണ്ട. പലപ്പോഴും തൊടിയിലേയ്ക്കറിങ്ങിയാല്‍ മതി, ആരോഗ്യത്തിനുളള പലതും ലഭിയ്ക്കും.

പണ്ടു കാലത്ത് നമ്മുടെ കാരണവന്മാര്‍ പലപ്പോഴും ആരോഗ്യത്തിനും അസുഖങ്ങള്‍ക്കുമായി ആശ്രയിച്ചിരുന്നത് വളപ്പിലെ മരുന്നു ചെടികളാണ്. യാതൊരു പ്രത്യേക ശ്രദ്ധയും കൊടുക്കാതെ തന്നെ വളപ്പിലും വേലിയ്ക്കലുമായി വളര്‍ന്നിരുന്ന പല ചെടികളും ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചവയാണ്.

എന്നാല്‍ കാലം മുന്നോട്ടു ചെല്ലുന്തോറും കൃത്രിമ വഴികള്‍ വര്‍ദ്ധിയ്ക്കുന്തോറും ഇത്തരം പല അറിവുകളും പുതു തലമുറയ്ക്ക് അന്യമായി എന്നു പറയാം. കൈ മാറിക്കിട്ടിയ അറിവുകള്‍ക്ക് കാര്യമായ വില കല്‍പ്പിയ്ക്കാത്തവരുമുണ്ട്. എങ്കിലും ആയുര്‍വേദം പോലെയുള്ള പരമ്പരാഗത വൈദ്യം ഇപ്പോഴും ഇത്തരം ഔഷധങ്ങളെ ആശ്രയിക്കുന്നുമുണ്ട്.

വളപ്പില്‍ കണ്ടു വരുന്ന ഇത്തരം സസ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുത്തിള്‍ അഥവാ കൊടകന്‍. കൊടവന്‍ എന്നും കുടങ്ങള്‍ എന്നും ചിലര്‍ ഇതിനെ പറയുന്നു. നിലത്തു പടര്‍ന്ന് വ്യത്യസ്തമായ ആകൃതിയിലുള്ള ഇലകളോടു കൂടിയ ഈ സസ്യം സംസ്‌കൃതത്തില്‍ മണ്ഡൂകപര്‍ണി എന്ന പേരിലാണ് അറിയപ്പെടുന്നത്. ബ്രഹ്മിയോടു സാമ്യമുള്ള ഇലകളാണ് ഇതിന്റേത്.

മുത്തില്‍ തന്നെ രണ്ടു തരമുണ്ട്. കരി മുത്തിള്‍, വെളുത്ത മുത്തിള്‍ എന്നിവയാണ് ഇവ. ഈ സസ്യം പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജന പ്രദവുമാണ്.

ഇതു പല രൂപത്തിലും കഴിയ്ക്കാം. ഇതിന്റെ ഇലകളാണ് കൂടുതല്‍ ഫലപ്രദം. വെള്ളം തിളപ്പിച്ചു കുടിയ്ക്കാം, ഇലകള്‍ പച്ചയ്ക്കു ചവച്ചരച്ചും കഴിയ്ക്കാം.

മുത്തിള്‍ , കൊടകന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ.

നാഡികളുടെ ആരോഗ്യത്തിന്

നാഡികളുടെ ആരോഗ്യത്തിന്

നാഡികളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് മുത്തിള്‍. ഇത് ഓര്‍മക്കുറവിനും ബുദ്ധി ശക്തിയ്ക്കുമെല്ലാം ഏറെ നല്ലതാണ്. പഠിയ്ക്കുന്ന കുട്ടികള്‍ക്ക് ഇതു കൊണ്ടു തന്നെ നല്ലത്. ഇതിന്റെ ഇല ചവച്ചരച്ചു കഴിയ്ക്കുകയോ വെള്ളം തിളപ്പിച്ചു കുടിയ്ക്കുകയോ ഇലയുടെ നീരെടുത്തു കഴിയ്ക്കുകയോ ആകാം. ഇതിന്റെ ഇലയുടെ നീരെടുത്തു പിഴിഞ്ഞു കുട്ടികള്‍ക്കു നല്‍കുന്നത് ഏറെ നല്ലതാണ്. ബുദ്ധിയും ഓര്‍മയും മാത്രമല്ല, നാഡികളെ ബാധിയ്ക്കുന്ന പല രോഗങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നാണ്.

കിഡ്‌നി

കിഡ്‌നി

കിഡ്‌നിയുടെ ഷേപ്പാണ് ഇതിന്റെ ഇലകള്‍ക്ക്. കിഡ്‌നി സംബന്ധമായ പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് ഇത്. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കു നല്ലൊരു മരുന്ന്. മൂത്രക്കല്ലിനും മൂത്രച്ചൂടിനും പഴുപ്പിനുമെല്ലാം പറ്റിയ നല്ലൊരു മരുന്നാണിത്.

ലിവര്‍

ലിവര്‍

ഹെപ്പറ്റൈറ്റിസ് ബി ചികിത്സയക്ക് ഏറെ നല്ലതാണ് ഈ പ്രത്യേക സസ്യം. അതായത് ലിവര്‍ ആരോഗ്യത്തിന് ഉത്തമമാണെന്നര്‍ത്ഥം. ലിവറിലെ ടോക്‌സിനുകള്‍ നീക്കുന്നതിനും ലിവര്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും ഇത് ഏറെ നല്ലതാണ.് ഹൈപ്പറൈറ്റിസ് ബിയ്ക്കു കാരണമായ വൈറസിനെ ഇതു ചെറുക്കുന്നു. കുടങ്ങല്‍ സമൂലം, അതായത് വേരോടു കൂടി കഷായം വച്ചു കുടിയ്ക്കുന്നത് ലിവറിന് നല്ലതാണ്.

നല്ല ഉറക്കത്തിനു സഹായിക്കുന്ന ഒരു മരുന്നു കൂടിയാണ്

നല്ല ഉറക്കത്തിനു സഹായിക്കുന്ന ഒരു മരുന്നു കൂടിയാണ്

നല്ല ഉറക്കത്തിനു സഹായിക്കുന്ന ഒരു മരുന്നു കൂടിയാണ് മുത്തിള്‍ അഥവാ കുടങ്ങല്‍. ഉറക്ക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഇതിന്റെ ഇല തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

ബിപി

ബിപി

ബിപിയ്ക്കുള്ള നല്ലൊരു മരുന്നാണ് ഇത്. ഇതു കൊണ്ടു തന്നെ ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം നിയന്ത്രിച്ച് ഹൃദയാരോഗ്യത്തിനും ഉത്തമമാണെന്നു പറയാം. ബിപി പ്രശ്‌നങ്ങളുള്ളവര്‍ ഇത് സ്ഥിരമാക്കുന്നത് ഏറെ ഗുണം നല്‍കുന്നു.

വാതത്തിന്

വാതത്തിന്

സന്ധിവാതത്തിന് ആയുര്‍വേദം പറയുന്ന ഒരു ചികിത്സ കൂടിയാണ് ഇത്. ഇത് സന്ധികളില്‍ നീരു വരുന്നതും വേദനയുണ്ടാകുന്നതുമെല്ലാം തടയുന്നു. ആമവാതത്തിനും ഇത് ഏറെ നല്ലതാണ്. ഇതുപോലെ നല്ലൊരു വേദന സംഹാരിയായ ഇത് പല്ലുവേദനയ്ക്കും നല്ലൊരു മരുന്നാണ്. കുടങ്ങലിന്റെ ഇല വായിലിട്ടു ചവയ്ക്കുന്നത് പല്ലുവേദനയ്ക്കു നല്ലതാണ്. ഇത് കഷായമാക്കി കഴിയ്ക്കുന്നത് വാതത്തിനും നല്ലതാണ്. വേദനയുള്ളിടത്ത് ഇതിന്റെ ഇല അരച്ചു പുരട്ടുകയും ചെയ്യാം.

തൈറോയ്ഡ് ക്യാന്‍സറിനുള്ള നല്ലൊരു മരുന്നു കൂടിയാണ് മുത്തിള്‍

തൈറോയ്ഡ് ക്യാന്‍സറിനുള്ള നല്ലൊരു മരുന്നു കൂടിയാണ് മുത്തിള്‍

തൈറോയ്ഡ് ക്യാന്‍സറിനുള്ള നല്ലൊരു മരുന്നു കൂടിയാണ് മുത്തിള്‍. തിരുതാളി, കുടങ്ങല്‍, പച്ചമഞ്ഞള്‍ എന്നിവ ഇടിച്ചു പിഴിഞ്ഞ് ഇതില്‍ കല്‍ക്കണ്ടം ചേര്‍ത്തു കഴിയ്ക്കുന്നത് തൈറോയ്ഡ് ക്യാന്‍സറിനുളള നല്ലൊരു മരുന്നു കൂടിയാണ്. ഒച്ചയടപ്പിനും ശബ്ദം നന്നാകാനുമെല്ലാം ഇത് ഏറെ നല്ലതാണ്. വിക്കല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നാണ്. ഇതിന്റെ ഇലയും മൂന്നു കുരുമുളകും ചേര്‍ത്ത് അരച്ച് നെല്ലിക്കാ വലിപ്പത്തില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് വിക്കല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലതാണ്.

ചര്‍മ രോഗങ്ങള്‍ക്കു പറ്റിയ നല്ലൊരു മരുന്നു കൂടിയാണ്

ചര്‍മ രോഗങ്ങള്‍ക്കു പറ്റിയ നല്ലൊരു മരുന്നു കൂടിയാണ്

ചര്‍മ രോഗങ്ങള്‍ക്കു പറ്റിയ നല്ലൊരു മരുന്നു കൂടിയാണ് ഇത്. ഇതിന്റെ നീരോ ഇതിട്ടു തിളപ്പിച്ച വെളിച്ചെണ്ണയോ പുരട്ടുന്നത് ചര്‍മ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. രക്തച്ചൂടു കാരണം പലര്‍ക്കും ചര്‍മ രോഗങ്ങളുണ്ടാകാറുണ്ട്. ഇതിനുള്ള നല്ലൊരു മരുന്നു കൂടിയാണ് മുത്തിള്‍. വ്രണങ്ങള്‍ പോലുളളവ ശമിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

വായ്പ്പുണ്ണ്

വായ്പ്പുണ്ണ്

വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സറിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. ഇത് അരച്ചു മോരില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് വായ്പ്പുണ്ണിനുള്ള നല്ലൊരു പരിഹാരമാണ്. വായ്പ്പുണ്ണിനു മാത്രമല്ല, കുടല്‍പ്പുണ്ണിനും ഇത് നല്ലൊരു പരിഹാരമാണ്.

രക്തധമനികളിലെ ബ്ലോക്കു മാറാനും

രക്തധമനികളിലെ ബ്ലോക്കു മാറാനും

രക്തധമനികളിലെ ബ്ലോക്കു മാറാനും ഞരമ്പിനു ബലം ലഭിയ്ക്കാനുമെല്ലാം ഇത് ഏറെ ഉത്തമമാണ്. ഇതിന്റെ 10 ഇല ദിവസവും ചവച്ചരച്ചു കഴിച്ച് അല്‍പനേരം നടക്കുകയെന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും ദഹന പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്. ഇതിന്റെ നീരോ തിളപ്പിച്ച വെള്ളമോ എല്ലാം കഴിയ്ക്കാം.

Read more about: health body ആരോഗ്യം
English summary

Health Benefits Of Eating Muttil (kudangal)

Health Benefits Of Eating Muttil (kudangal, Read more to know about,
Story first published: Wednesday, October 3, 2018, 11:29 [IST]
X
Desktop Bottom Promotion