For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1മാസം അടുപ്പിച്ച് പച്ചനെല്ലിക്ക ചവച്ചു കഴിച്ചാല്‍

1മാസം അടുപ്പിച്ച് പച്ചനെല്ലിക്ക ചവച്ചരച്ചു കഴിച്ചാല്‍

|

ആരോഗ്യം പലപ്പോഴും നമ്മുടെ ജീവിത രീതികളും ഭക്ഷണ രീതികളും അനുസരിച്ചാണ് ഉള്ളതെന്നു പറഞ്ഞാല്‍ തെറ്റില്ല. ആരോഗ്യകരമായ ചിട്ടകളും ഭക്ഷണങ്ങളുമെല്ലാം രോഗത്തെ തടയാനും ആരോഗ്യകരമായ ശരീരവും ഒപ്പം ചര്‍മവും ലഭിയ്ക്കാനും സഹായിക്കുന്നവയാണ്.

പൊതുവേ ആരോഗ്യകരമായ ശീലങ്ങള്‍ വെറുംവയററില്‍ തുടങ്ങണം, തുടങ്ങും എന്നു പറയും. കാരണം വെറുംവയറ്റില്‍ എന്തു കഴിച്ചാലും പെട്ടെന്നു ശരീരത്തില്‍ അതിന്റെ ഗുണം ലഭ്യമാകുമെന്നു വേണം, പറയാന്‍.

2019 ധന ധാന്യ ഭാഗ്യത്തിന് ഈ നക്ഷത്രങ്ങള്‍ വേണ്ടത്2019 ധന ധാന്യ ഭാഗ്യത്തിന് ഈ നക്ഷത്രങ്ങള്‍ വേണ്ടത്

ഇതുപോലെ ചില ചെറിയ വസ്തുക്കള്‍, ഇത് ഭക്ഷണമായി ഉപയോഗിയ്ക്കുന്നവയോ ഭക്ഷണത്തില്‍ ചേര്‍ക്കുന്ന മസാലകളോ ആകാം, ആരോഗ്യം നല്‍കാന്‍. നാം വിചാരിച്ചതിനേക്കാള്‍ വലിയ രോഗ്യപരമായ ഗുണങ്ങളാകും, ഇവ പലതും നല്‍കുക.

ഇത്തരത്തില്‍ ചെറുതെങ്കിലും ആരോഗ്യപരമായ ഗുണങ്ങളാല്‍ മുന്നിട്ടു നില്‍ക്കുന്ന ഒന്നാണ നെല്ലിക്ക. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരു പോലെ ആരോഗ്യകരമായ ഒന്നാണിത്. വൈറ്റമിന്‍ സിയാണ് ഇതിലെ പ്രധാന ആരോഗ്യപരമായ ഗുണം നല്‍കുന്ന ഒന്ന്.

വൈറ്റമിന്‍ സിയ്ക്കു പുറമേ ഏറെ ആരോഗ്യപരമായ ഘടകങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണിത്. ഓറഞ്ച്, ചെറുനാരങ്ങ പോലെ വൈറ്റമിന്‍ സിയ്ക്കു പേരു കേട്ട ഫലങ്ങളേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍ സി ഇവയേക്കാള്‍ ചെറിയ ഫലമായ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ടെന്നു വേണം, പറയാന്‍.

നെല്ലിക്ക പല രീതിയിലും കഴിയ്ക്കാം. ഇത് ഉപ്പിലിട്ടു കഴിയ്ക്കാം. അച്ചാറാക്കാം, ജ്യൂസാക്കി കുടിയ്ക്കാം. തേനില്‍ ഇട്ടു കഴിയ്ക്കും. വെറുതെ കഴിയ്ക്കാം. ചതച്ച് നെല്ലിക്കയ്‌ക്കൊപ്പം മറ്റെന്തെങ്കിലും ചേരുവകള്‍, അതായത് മുളകോ മറ്റോ ചേര്‍ത്തും കഴിയ്ക്കാം.

കയ്യിലെ തരിപ്പും കഴപ്പും ശരീരം നല്‍കുന്ന അപകട സൂചനകയ്യിലെ തരിപ്പും കഴപ്പും ശരീരം നല്‍കുന്ന അപകട സൂചന

നെല്ലിക്ക സ്ഥിരമാക്കിയാല്‍ നമ്മുടെ ശരീരത്തില്‍ വന്നു ചേരുന്ന മാറ്റങ്ങള്‍ ചെറുതല്ല. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകവുമാണ്.

മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെ വേണമെന്നില്ല. രാവിലെ വെറുംവയറ്റില്‍ ഒരു നെല്ലിക്ക ചവച്ചരച്ചു കഴിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. ഇത് ഒരു മാസം അടുപ്പിച്ചു ശീലമാക്കിയാല്‍ നമ്മുടെ ശരീരത്തിനും ചര്‍മത്തിലും മുടിയിലുമെല്ലാം ഇതു വരുത്തുന്ന മാറ്റങ്ങള്‍ നിരവധിയാണ്.

ശരീരത്തിലെ കൊളസ്‌ട്രോള്‍

ശരീരത്തിലെ കൊളസ്‌ട്രോള്‍

ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഏറ്റവും നല്ല വഴിയാണ് വെറുംവയറ്റില്‍ നെല്ലിക്ക ചവച്ചരച്ചു കഴിയ്ക്കുന്നത്. ഇത് ചീത്ത കൊളസ്‌ട്രോളിനെ പുറന്തള്ളി രക്തധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നതു തടയും. ഇതു വഴി രക്തപ്രവാഹം നല്ല രീതിയില്‍ നടക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗുണം നല്‍കും.

തടിയും വയറുമെല്ലാം കുറയ്ക്കാന്‍

തടിയും വയറുമെല്ലാം കുറയ്ക്കാന്‍

തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഏറെ നല്ലതാണ് വെറുംവയറ്റില്‍ നെല്ലിക്ക ചവച്ചരച്ചു കഴിയ്ക്കുന്നത്. നെല്ലിക്കയിലെ ഹൈ പ്രോട്ടീന്‍ തോത് ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പു കുറയ്ക്കും.ഇതിലെ വൈറ്റമിന്‍ സി കൊഴുപ്പു കളയാന്‍ സഹായിക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ ഒഴിവാക്കിയും ദഹനം ശക്തിപ്പെടുത്തിയുമെല്ലാം ഈ ഗുണം ശരീരത്തിന് നല്‍കും.

കാല്‍സ്യം, വൈറ്റമിന്‍ സി

കാല്‍സ്യം, വൈറ്റമിന്‍ സി

കാല്‍സ്യം, വൈറ്റമിന്‍ സി സമ്പുഷ്ടമായ ഇത് എല്ലുതേയ്മാനം പലെയുള്ള പ്രശ്‌നങ്ങളില്‍ നിന്നും ശരീരത്തിന് മോചനം നല്‍കും. പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന് നെല്ലിക്ക ഏറെ നല്ലതാണ്.ശരീരത്തിന് വേഗത്തില്‍ കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് നെല്ലിക്ക സഹായിക്കും.

പ്രമേഹം

പ്രമേഹം

പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കുന്ന നല്ലൊന്നാന്തരം വഴിയാണ് വെറുംവയറ്റിലെ നെല്ലിക്കാ പ്രയോഗം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. ഇന്‍സുലിന്‍ ശരീരം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താനും ഇത് ഏറെ നല്ലതാണ്. പ്രമേഹ രോഗികള്‍ക്ക് നെല്ലിക്ക നല്ലൊരു മരുന്നാണ്. ഇതിലെ ചവര്‍പ്പു തന്നെയാണു പരിഹാരമാകുന്നത്. നെല്ലിക്കയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

കാഴ്ചശക്തി

കാഴ്ചശക്തി

വൈററമിന്‍ സി, എ പോലുളള അടങ്ങിയ ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ നെല്ലിക്ക ഏറെ നല്ലതാണ്. തിമിരം പോലുളള രോഗങ്ങള്‍ തടയാനും ഇത് നല്ലതു തന്നെ. ചെങ്കണ്ണ്, നൈറ്റ് ബ്ലൈന്‍ഡ്‌നെസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്.

അയേണ്‍

അയേണ്‍

അയേണ്‍ സമ്പുഷ്ടമാണ് നെല്ലിക്ക. വിളര്‍ച്ച പോലെയുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ ഉത്തമം. ദിവസവും നെല്ലിക്ക കഴിയ്ക്കുന്നത് ഇത്തരം രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. രക്തം ശുദ്ധീകരിയ്ക്കാനും ഇത് ഏറെ നല്ലതാണ്. ശരീരത്തിലെ രക്തപ്രവാഹം ശക്തിപ്പെടുത്തുന്നതും ഇത് അത്യുത്തമമാണ്.

നല്ല ദഹനത്തിനും

നല്ല ദഹനത്തിനും

നല്ല ദഹനത്തിനും ശരീരത്തിനു നാരുകള്‍ ലഭ്യമാക്കുവാനുമുള്ള നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ നെല്ലിക്ക കഴിയ്ക്കുന്നത്. ഇതിലെ നാരുകള്‍ ന്ല്ല ശോധനയ്ക്കു സഹായിക്കുന്ന ഒന്നു തന്നെയാണ്. ഇത് വയറ്റിലുള്ള ആസിഡ് ലെവലിനെ കൃത്യമാക്കുന്നു.ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. അയേണ്‍ ഗുളികയുടെ അല്ലെങ്കില്‍ സിറപ്പിന്റെ ഗുണം ചെയ്യുന്ന ഒന്നാണിതെന്നു വേണം, പറയാന്‍.

ശരീരത്തിന് ചെറുപ്പവും

ശരീരത്തിന് ചെറുപ്പവും

ശരീരത്തിന് ചെറുപ്പവും സൗന്ദര്യവും നല്‍കാന്‍ കഴിവുള്ള നെല്ലിക്ക എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.നെല്ലിക്ക രക്തത്തിലെ ഫ്രീ റാഡിക്കല്‍സിനെ നീക്കം ചെയ്യുന്നു. ത്വക്കിനേയും സംരക്ഷിക്കുന്നു. ചര്‍മത്തിന് ചെറുപ്പം നല്‍കാനും ചുളിവുകള്‍ വീഴുന്നതു തടയാനുമെല്ലാം ഇത് ഏറെ നല്ലതാണ്. ചര്‍മത്തിനു നിറം നല്‍കാനും ഇതിലെ വൈറ്റമിന്‍ സി സഹായിക്കുന്നു.

മുടിയുടെ ആരോഗ്യത്തിനും

മുടിയുടെ ആരോഗ്യത്തിനും

മുടിയുടെ ആരോഗ്യത്തിനും നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ നെല്ലിക്ക കഴിയ്ക്കുന്നത്. ഇത് മുടി വളര്‍ച്ചയ്ക്കു മാത്രമല്ല, അകാല നര തടയാനും മുടി കൊഴിയുന്നതു നിയന്ത്രിയ്ക്കാനുമെല്ലാം ഇത് ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതും മുടിയില്‍ ഉപയോഗിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും.

English summary

Health Benefits Of Eating Gooseberry For Continuous 1 Month

Health Benefits Of Eating Gooseberry For One Continuous 1 Month, Read more to know about,
X
Desktop Bottom Promotion