For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും ഡ്രൈ നട്‌സ് കഴിയ്ക്കുമ്പോള്‍

ദിവസവും ഡ്രൈ നട്‌സ് കഴിയ്ക്കുമ്പോള്‍

|

ആരോഗ്യത്തിന് നട്‌സ് നല്‍കുന്ന സ്ഥാനം ചില്ലറയല്ല.പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണിവ. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നുമാണ്.

നട്‌സില്‍ തന്നെ പല തരത്തിലുള്ളവയുണ്ട്. ബദാം, കശുവണ്ടിപ്പരിപ്പ്, പിസ്, വാള്‍നട്‌സ്, ഉണക്ക മുന്തിരി എന്നിവയെല്ലാം ഇതില്‍ പ്രധാന സ്ഥാനം വഹിയ്ക്കുന്നവയാണ.് ഇവയെല്ലാം ദിവസവും മിതമായ അളവില്‍ കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നു.

നട്‌സ് മിക്കവാറും നല്ല കൊഴുപ്പുകളുടെ കലവറയാണ്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത അകറ്റാനുമെല്ലാം ഏറെ പ്രയോജനം നല്‍കുന്നവയാണ് ഇവ.

2019 ല്‍ ഈ 3 രാശികള്‍ക്ക് മഹാ ഭാഗ്യം2019 ല്‍ ഈ 3 രാശികള്‍ക്ക് മഹാ ഭാഗ്യം

നട്‌സ് ദിവസവും കഴിയ്ക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരു പോലെ ഗുണകരമാണ്. ദിവസവും ഇവ കഴിയ്ക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ സംഭവിയ്ക്കുന്ന മാറ്റങ്ങള്‍ അറിയൂ.,

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഉത്തമമാണ് നട്‌സ്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും മോശം കൊളസ്‌ട്രോള്‍ നീക്കാനും സഹായിക്കുന്നവ. ഇവയില്‍ പലതിലും ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ പോലുള്ളവ അടങ്ങിയിരിയ്ക്കുന്നതും ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ്.

മോണോസാച്വറേറ്റഡ്

മോണോസാച്വറേറ്റഡ്

കശുവണ്ടിപ്പരിപ്പ് പോലുള്ളവയില്‍ മോണോസാച്വറേറ്റഡ് ഫാറ്റുകളുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. പിസ്തയില്‍ വൈറ്റമിന്‍ പോലുള്ളവയുണ്ട്. ഇതും ആരോഗ്യപരമായ ഗുണങ്ങള്‍ ഹൃദയത്തിനു നല്‍കുന്ന ഒന്നാണ്. ബദാം നല്ല കൊളസ്‌ട്രോള്‍ ഉറവിടമാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കും. ഇതും ഹൃദയാരോഗ്യത്തിന് ഉത്തമമായ ഒന്നാണ്.

വിളര്‍ച്ചാ പ്രശ്‌നങ്ങളുള്ളവര്‍ക്ക്

വിളര്‍ച്ചാ പ്രശ്‌നങ്ങളുള്ളവര്‍ക്ക്

വിളര്‍ച്ചാ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ആശ്രയിക്കാവുന്ന മികച്ച ഭക്ഷണ വസ്തുവാണ് നട്‌സ്. ഇവ അയേണ്‍ സമ്പുഷ്ടമാണ്. അനീമിയ പോലുളള പ്രശനങ്ങള്‍ അകറ്റാന്‍ ഉത്തമമാണ് ഡ്രൈ നട്‌സും ഫ്രൂട്‌സും. പ്രത്യേകിച്ചും ഈന്തപ്പഴം, ഉണക്ക മുന്തിരി പോലുള്ളവ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. അയേണ്‍ സമ്പുഷ്ടമായവയാണ് ഇവ. ഈന്തപ്പഴം, ഉണക്ക മുന്തിരി എന്നിവ പ്രത്യേകിച്ചും അയേണ്‍ സമ്പുഷ്ടമാണെന്നു വേണം, പറയാന്‍.

 എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍

എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍

നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഡ്രൈ നട്‌സിനു സാധിയ്ക്കും. കശുവണ്ടിപ്പരിപ്പില്‍ കൊളസ്‌ട്രോള്‍ ഇല്ല. പിസ്തയിലെ നല്ല കൊഴുപ്പും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ബദാം, ഉണക്ക മുന്തിരി, പിസ്ത എന്നിവ കഴിച്ചാല്‍ തന്നെ കൊളസ്‌ട്രോള്‍ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ്.

ഊര്‍ജം

ഊര്‍ജം

ശരീരത്തിന് ഒരു ദിവസത്തേയ്ക്കു മുഴുവന്‍ വേണ്ട ഊര്‍ജം ലഭ്യമാക്കാന്‍ ഇവയ്ക്കു സാധിയ്ക്കും. കശുവണ്ടിപ്പരിപ്പ്,ബദാം എന്നിവ മികച്ചവയാണ്. ഈന്തപ്പഴത്തിലെ സ്വാഭാവിക മധുരം ശരീരത്തിന് ഊര്‍ജം ധാരാളം പ്രദാനം ചെയ്യും. ഇവ ദിവസവും പ്രാതലില്‍ ഉള്‍പ്പെടുത്തിയാല്‍ അന്നേയ്ക്കു മുഴുവന്‍ വേണ്ട ഊര്‍ജം ലഭിയ്ക്കും.

ഫോസ്ഫറസ്, കോപ്പര്‍, അയേണ്‍

ഫോസ്ഫറസ്, കോപ്പര്‍, അയേണ്‍

ഡ്രൈ ഫ്രൂട്‌സ് ആന്റ് നട്‌സില്‍ അണ്‍സാച്വറേറ്റഡ് ഫാറ്റുകള്‍, വൈററമിന്‍ ബി, ഫോസ്ഫറസ്, കോപ്പര്‍, അയേണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അണ്‍സാച്വറേറ്റഡ് ഫാറ്റുകള്‍, വൈററമിന്‍ ബി, ഫോസ്ഫറസ്, കോപ്പര്‍, അയേണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് പോലുള്ള രോഗങ്ങള്‍ക്കുള്ള മികച്ചൊരു മരുന്നാണ് ഡ്രൈ നട്‌സ്. പ്രത്യേകിച്ചും വാള്‍നട്‌സ് പോലുള്ളവ. വാള്‍നട്‌സ്, തേന്‍ എന്നിവ കലര്‍ത്തിയാല്‍ തൈറോയ്ഡിനുള്ള മികച്ച പരിഹാരമാണെന്നു വേണം, പറയാന്‍.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പ്രതിവിധിയാണ് ഡ്രൈ നട്‌സ്. പ്രത്യേകിച്ചും ബ്രെസ്റ്റ് ക്യാന്‍സര്‍ പോലുള്ളവ തടയാന്‍ ബദാം ഏറെ നല്ലതാണ്. ഇതിലും കശുവണ്ടിപ്പരിപ്പിലുമുള്ള ഫ്‌ളേവനോയ്ഡുകളും ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു പ്രതിവിധി തന്നെയാണ്. പിസ്ത പ്രോസ്‌റ്റേറ്റ്, ലംഗ്‌സ് എന്നിവിടങ്ങളെ ബാധിയ്ക്കുന്ന ട്യൂമറിനുള്ള നല്ലൊരു പ്രതിവിധിയാണ്

വയറിന്റെ ആരോഗ്യത്തിനു മികച്ചവയാണ്

വയറിന്റെ ആരോഗ്യത്തിനു മികച്ചവയാണ്

വയറിന്റെ ആരോഗ്യത്തിനു മികച്ചവയാണ് ഇവ. ധാരാളം നാരുകള്‍ അടങ്ങിയവയാണ് ഇവ. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇവ. ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും മികച്ചവയാണ് ഇവ.

ആരോഗ്യകരമായ തൂക്കം

ആരോഗ്യകരമായ തൂക്കം

ആരോഗ്യകരമായ തൂക്കം നല്‍കി ശരീരത്തിന്റെ തടി കുറയ്ക്കാന്‍ ഇവ മിതമായ തോതില്‍ കഴിയ്ക്കുന്നതു നല്ലതാണ്. ഇതിലെ നല്ല കൊഴുപ്പുകള്‍ പൊതുവേ ശരീരത്തിന് ദോഷം വരുത്തുന്നവയല്ല. വിശപ്പ് ഏറെ നേരം നിയന്ത്രിച്ചു നിര്‍ത്താനും ഇവയ്ക്കു സാധിയ്ക്കും. ശരീരത്തിന്റെ അപചയ, ദഹന പ്രക്രിയകള്‍ ശക്തിപ്പെടുത്താനും ഇവ ഏറെ ഉത്തമമാണ്.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് ഡ്രൈ നട്‌സ് ആന്റ് ഫ്രൂട്‌സ ഏറെ ഉത്തമമാണ്. ഇത് ഓര്‍മ ശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിയ്ക്കാന്‍ ഏറെ നല്ലതാണ്. പഠിയ്ക്കുന്ന കുട്ടികള്‍ക്കു ഗുണകരം. പ്രായമായവരില്‍ അല്‍ഷീമേഴ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് അത്യുത്തമമാണ്.

ചര്‍മ സൗന്ദര്യത്തിന്

ചര്‍മ സൗന്ദര്യത്തിന്

ചര്‍മ സൗന്ദര്യത്തിന് വൈറ്റമിന്‍ ഇ അടങ്ങിയ ബദാം പോലുള്ളവ ഏറെ നല്ലതാണ്. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയാനും ഇവ നല്ലതാണ്. ചര്‍മത്തില്‍ രക്തത്തുടിപ്പും ചെറുപ്പവും മൃദുത്വവുമെല്ലാം നില നിര്‍ത്തുകയും ചെയ്യുന്നവയാണ് ഇവ.

സര്‍ക്കുലേറ്ററി സിസ്റ്റം

സര്‍ക്കുലേറ്ററി സിസ്റ്റം

ശരീരത്തിലെ സര്‍ക്കുലേറ്ററി സിസ്റ്റം നല്ലപോലെ പ്രവര്‍ത്തിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. എല്ലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കണ്ണിന്റെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്. ബദാമിലെ വൈറ്റമിന്‍ ഡി കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്ന ഒന്നാണ്. കശുവണ്ടിപ്പരിപ്പിലെ മഗ്നീഷ്യം ഹൃദയത്തിനു നല്ലതാണ്. ബിപി പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഉത്തമം. വാള്‍നട്‌സിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

English summary

Health Benefits Of Eating Dry Nuts Daily

Health Benefits Of Eating Dry Nuts Daily, Read more to know about,
X
Desktop Bottom Promotion