For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ 11ന് കുതിര്‍ത്ത ബദാം തൊലിയോടെ കഴിയ്ക്കൂ

രാവിലെ 11ന് കുതിര്‍ത്ത ബദാം തൊലിയോടെ കഴിയ്ക്കൂ,

|

ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ബദാം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. ഡ്രൈ നട്‌സിന്റെ കാര്യത്തില്‍ ആരോഗ്യപരമാ ഗുണങ്ങളാല്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണിത്.

ബദാമില്‍ ആരോഗ്യത്തിനു സഹായിക്കുന്ന ഘടകങ്ങള്‍ പലതാണ്. ബദാമില്‍ ആരോഗ്യത്തിനു സഹായിക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇതില്‍ നാരുകള്‍, മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ മഗ്നീഷ്യം, ഫോസഫറസ്, കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം, പ്രോട്ടീന്‍ തുടങ്ങിയ പലതും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ബദാം കഴിയ്ക്കുന്ന രീതിയെ കുറിച്ചും എത്ര എണ്ണം വരെ കഴിയ്ക്കാം എന്നതിനെ കുറിച്ചും ഇത് കൂടുതല്‍ കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോ കുറയുമോ എന്നതിനെക്കുറിച്ചുമെല്ലാം പലര്‍ക്കും പല ആശയക്കുഴപ്പങ്ങളുമുണ്ട്. ഇതിന്റെ പുറകിലെ സത്യാവസ്ഥയെ കുറിച്ചറിയൂ,

ബദാം കുതിര്‍ത്തി

ബദാം കുതിര്‍ത്തി

ബദാം കുതിര്‍ത്തി തൊലി കളഞ്ഞു കഴിയ്ക്കണം എന്നതായിരിയ്ക്കും പലരും പൊതുവേ ചെയ്യുന്നതും കേട്ടിട്ടുള്ളതും. തൊലി കളയണം എന്നു പറയുന്നതിനു പുറകില്‍ തൊലിയില്‍ അടങ്ങിയിരിയ്ക്കുന്ന ഫൈറ്റിക് ആസിഡ് എന്ന ഘടകമാണ്. ഇത് ശരീരത്തിലേയ്ക്കു ബദാമിലെ പോഷകങ്ങള്‍ എത്തുന്നതു തടയുന്നുവെന്നാണ പൊതുവേയുള്ള കാഴ്ചപ്പാട്.

ഫൈറ്റിക് ആസിഡ്

ഫൈറ്റിക് ആസിഡ്

സംഗതി ശരിയാണ്. ഫൈറ്റിക് ആസിഡ് എന്‍സൈമുകളെ ചെറുക്കുന്നു. എന്നാല്‍ കുതിര്‍ത്തു കഴിഞ്ഞാല്‍ ഈ ദോഷങ്ങള്‍ ഇല്ലാതാകുകയാണ് ചെയ്യുന്നത്. ഇതു കൊണ്ടു തന്നെ കുതിര്‍ത്തു കഴിഞ്ഞാല്‍ ഇത് തൊലി കളഞ്ഞല്ല, തൊലിയോടെയാണു കഴിയ്‌ക്കേണ്ടത്. കാരണം വൈറ്റമിന്‍ ഇ പോലുള്ള പല പോഷകങ്ങളും ബദാം തൊലിയില്‍ ഏറെ അടങ്ങിയിട്ടുണ്ട്. ഇതു കൊണ്ടു തന്നെ തൊലി കളഞ്ഞാല്‍ ഈ ഗുണങ്ങള്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഇതു കൊണ്ടു തന്നെ ബദാം തൊലിയോടെ തന്നെയാണ് കഴിയ്‌ക്കേണ്ടത്. കുതിര്‍ക്കണമെന്നു മാത്രം

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇതില്‍ ധാരാളം കൊഴുപ്പുണ്ട്. പിന്നെങ്ങനെ കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്ന സംശയം പലര്‍ക്കുമുണ്ടാകും. ബദാമില്‍ അടങ്ങിയിരിയ്ക്കുന്നത് നല്ല കൊഴുപ്പാണ്. അതായത് അണ്‍സാച്വറേറ്റഡ് കൊഴുപ്പ്. ഇത് ഹൃദയാരോഗ്യത്തിനും ശരീരത്തിനുമെല്ലാം നല്ലതാണ്. ഇത് നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുകുയും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കുറയ്ക്കുകയുമാണ് ചെയ്യുന്നത്.

ലിവര്‍

ലിവര്‍

ഇതില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പു കുറയ്ക്കാന്‍ നല്ലതാണ്. ഇത് ലിവര്‍ ആരോഗ്യത്തിനും പല തരത്തില്‍ സഹായകമാകുന്നു. ലിവര്‍ ആരോഗ്യം മെച്ചപ്പെടുത്താന്‍ വൈറ്റമിന്‍ ഇ നല്ലതാണ്. ഫാറ്റി ലിവര്‍, ലിവര്‍ പ്രവര്‍ത്തനം ശരിയല്ലാത്തവര്‍ എന്നിവരെല്ലാം തന്നെ ഇത് ദിവസവും കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്നു.

ചര്‍മത്തിനും

ചര്‍മത്തിനും

ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിനും ഏറെ നല്ലതാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വരാതെ തടയാന്‍ ഇത് അത്യുത്തമമാണ്. ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി നില നിര്‍ത്തി ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയുകയും ചെയ്യുന്നു. ചര്‍മത്തിന് ഈര്‍പ്പം നില നിര്‍ത്താന്‍ ഏറെ നല്ലതാണ്.

രക്തത്തില്‍ പഞ്ചസാരയുടെ തോതു കുറയ്ക്കുവാന്‍

രക്തത്തില്‍ പഞ്ചസാരയുടെ തോതു കുറയ്ക്കുവാന്‍

രക്തത്തില്‍ പഞ്ചസാരയുടെ തോതു കുറയ്ക്കുവാന്‍, അതായത് പ്രമേഹത്തിന് ഏറെ ഫലപ്രദമാണ് ഇത്. ഷുഗര്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമേ ബദാം രക്തത്തിലേയ്ക്കു കടത്തി വിടൂ. ഇതു മൂലം പ്രമേഹം നിയന്ത്രിയ്ക്കപ്പെടും. ശരീരത്തിന് ഊര്‍ജം സദാ സമയം ലഭിയ്ക്കുകയും ചെയ്യുന്നു. ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും, അതായത് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു.

ഇത്തരം ഗുണങ്ങള്‍ ലഭിയ്ക്കുന്നതിന്

ഇത്തരം ഗുണങ്ങള്‍ ലഭിയ്ക്കുന്നതിന്

എന്നാല്‍ ഇത്തരം ഗുണങ്ങള്‍ ലഭിയ്ക്കുന്നതിന് ബദാം കഴിയ്ക്കുന്ന സമയവും പ്രധാനമാണ്. ഇതുപോലെ രീതിയും. ഇത് മറ്റു ഭക്ഷണങ്ങളില്‍ ചേര്‍ത്തു കഴിച്ചാല്‍ ഗുണമുണ്ടാകില്ല. ഇത് തനിയെ കഴിയ്ക്കുക. രാവിലെ വെറുംവയററില്‍ കഴിയ്ക്കുന്നതു നല്ലതാണ്. ഇതുപോലെ രണ്ടു ഭക്ഷണങ്ങള്‍ക്കിടയിലുള്ള സമയത്തു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

രാവിലെ പ്രാതലിനും ഉച്ചഭക്ഷണത്തിനും ഇടയ്ക്കുള്ള ഇടവേളയില്‍

രാവിലെ പ്രാതലിനും ഉച്ചഭക്ഷണത്തിനും ഇടയ്ക്കുള്ള ഇടവേളയില്‍

അതായത് രാവിലെ പ്രാതലിനും ഉച്ചഭക്ഷണത്തിനും ഇടയ്ക്കുള്ള ഇടവേളയില്‍, അതായത് രാവിലെ 11 മണിയ്ക്ക് ഇത കഴിയ്ക്കുന്നത് ഏറെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നു. രണ്ടു ഭക്ഷണങ്ങള്‍ക്കിട വേളയില്‍ കഴിയ്ക്കുമ്പോള്‍ ഊര്‍ജം നല്‍കുന്നു. അമിത വിശപ്പൊഴിവാക്കി ഉച്ചഭക്ഷണത്തിന്റെ അളവും നിയന്ത്രിയ്ക്കും. ഇത് തടിയും അമിത ഭക്ഷണവും ഒഴിവാക്കാന്‍ ഏറെ നല്ലതാണ്.

എത്ര ബദാം

എത്ര ബദാം

എത്ര ബദാം കഴിയ്ക്കണം എന്നതിനെ സംബന്ധിച്ചും ആശയക്കുഴപ്പമുണ്ടാകാറുണ്ട്. ദിവസവും മുതിര്‍ന്ന ഒരാള്‍ക്ക് ഒരു കൈപ്പിടി ബദാം, അതായത് 23 ബദാം വരെ കഴിയ്ക്കാം. കുട്ടികള്‍ക്ക്, അതായത് അഞ്ചു വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇത് ദിവസവും 5 എണ്ണം വരെ കഴിയ്ക്കാം.

ബദാമില്‍

ബദാമില്‍

ബദാമില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും ഫൈറ്റിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഫൈറ്റിക് ആസിഡ് ശരീരത്തില്‍ അധികമാകുന്നത് മറ്റു ഭക്ഷണങ്ങളില്‍ നിന്നും ശരീരം പോഷകങ്ങള്‍ വലിച്ചെടുക്കുന്നതിനെ തടയുകയാണ് ചെയ്യുന്നത്. ഇതു കൊണ്ടാണ് ഇതു കുതിര്‍ത്തി കഴിയ്ക്കണം എന്നു പറയുന്നത്. കുതിര്‍ത്തുമ്പോള്‍ ഫൈറ്റിക് ആസിഡ് നിര്‍വീര്യമാകുന്നു. ഒന്നോ രണ്ടോ ബദാം കഴിയ്ക്കുമ്പോള്‍ ശരീരത്തില്‍ എത്തുന്ന ഫൈറ്റിക് ആസിഡ് പ്രശ്‌നമല്ല. എന്നാല്‍ കൂടുതല്‍ കഴിയ്ക്കുമ്പോള്‍ ഇത് പ്രശ്‌നം തന്നെയാണ്.

കുതിര്‍ത്തുമ്പോള്‍

കുതിര്‍ത്തുമ്പോള്‍

കുതിര്‍ത്തുമ്പോള്‍ ബദാമില്‍ മുള പൊട്ടാനുള്ള അതായത് ജെര്‍മിനേഷനുള്ള പ്രക്രിയകള്‍ നടക്കുന്നു. ഇതു വഴി ഇതിലെ ഫൈററിക് ആസിഡ് ഫോസ്ഫറസ് പോലുള്ള മറ്റു കെമിക്കലുകളായി മാറുന്നു. ഇത് ശരീരത്തിന് ദോഷം വരുത്തില്ല.

 തൊലി കളഞ്ഞാല്‍

തൊലി കളഞ്ഞാല്‍

ബദാമിന്റെ വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ തൊലിയ്ക്കടിയിലാണ് ശേഖരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. തൊലി കളഞ്ഞാല്‍ ഈ ഘടകങ്ങള്‍ ശരീരത്തിനു ലഭിയ്ക്കുന്നില്ല. ബദാം കഴിയ്ക്കുന്നതിന്റെ പ്രധാന ഗുണം ലഭിയ്ക്കുന്നില്ലെന്നര്‍ത്ഥം. ഇതു കൊണ്ട് ഇതു കുതിര്‍ത്താല്‍, അതായത് 10-12 മണിക്കൂറെങ്കിലും വെള്ളത്തിലിട്ടു വച്ചു കഴിച്ചാല്‍ തൊലി കളയേണ്ട ആവശ്യമില്ല.

 ഹൃദയാഘാതത്തിനും സ്‌ട്രോക്കിനുമെല്ലാം

ഹൃദയാഘാതത്തിനും സ്‌ട്രോക്കിനുമെല്ലാം

ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ ഇതിനു സഹായിക്കുന്നു. ഇതാണ് രക്തക്കുഴലുകളില്‍ ഇന്‍ഫ്‌ളമേഷന്‍ വരുത്തി ഹൃദയാഘാതത്തിനും സ്‌ട്രോക്കിനുമെല്ലാം കാരണമാകുന്നത്.

English summary

Health Benefits Of Eating Badam At 11 AM Without Peeling

Health Benefits Of Eating Badam At 11 AM Without Peeling, read more to know about,
X
Desktop Bottom Promotion