For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഴ്ചയില്‍ 12 ഈന്തപ്പഴം നിർബന്ധം, കാരണം

ആഴ്ചയില്‍ 12 ഈന്തപ്പഴം കഴിയ്ക്കണം

|

ഈന്തപ്പഴത്തില്‍ ഒരു പിടി ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന പോഷകങ്ങളുണ്ട്. അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിനുകള്‍ തുടങ്ങിയ ഒരു പിടി ആരോഗ്യദായകമായ ഘടകങ്ങളുടെ ഉറവിടമാണ് ഈന്തപ്പഴം. തടി വര്‍ദ്ധിപ്പിയ്ക്കാതെ ശരീരത്തിനു തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

ആഴ്ചയില്‍ 12 ഈന്തപ്പഴമെങ്കിലും കഴിയ്ക്കാം. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കും. ഇവ ഒരുമിച്ചു കഴിയ്ക്കരുതെന്ന കാര്യവും ഓര്‍മ വേണം. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറയായ ഇത് ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ തടയാനും ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനുമെല്ലാം ഏറെ ഗുണകരമാണ്. മസിലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്ഇതിലെ മധുരം സ്വാഭാവിക മധുരമായതു കൊണ്ട് മിതമായ തോതില്‍ പ്രമേഹരോഗികള്‍ക്കും കഴിയ്ക്കാം. മാത്രമല്ല, ഈ മധുരം ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യും.

<strong>മത്തന്‍കുരു തിളപ്പിച്ച വെള്ളം പുരുഷനു വേണം, കാരണം</strong>മത്തന്‍കുരു തിളപ്പിച്ച വെള്ളം പുരുഷനു വേണം, കാരണം

ഈന്തപ്പഴം നമ്മുടെ ഭക്ഷണത്തില്‍ നിത്യ ശീലമാക്കണമെന്നു പറയുന്നതിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ, ആഴ്ചയില്‍ 12 എണ്ണമെങ്കിലും നാം ഇതു കഴിയ്ക്കണമെന്നു പറയുന്നതിന്റെ കാരണവും അറിയൂ

മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. അതിനെ ഇല്ലാതാക്കാനും നല്ല ശോധനയ്ക്കും ഈന്തപ്പഴം സഹായിക്കുന്നു. ദഹനപ്രക്രിയ സാധാരണ ഗതിയിലാക്കാന്‍ ഈന്തപ്പഴം സഹായിക്കും. മാത്രമല്ല പാലിനൊപ്പം അത്താഴശേഷം ഈന്തപ്പഴം കഴിക്കുന്നത് ദഹനസംന്ധമായ എല്ലാ പ്രശ്‌നങ്ങളേയും പരിഹരിക്കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഈന്തപ്പഴത്തിനുള്ള പങ്ക് വളരെ വലുതാണ്. ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കും. ഈന്തപ്പഴം രാത്രി വെള്ളത്തില്‍ ഇട്ടുവച്ച് രാവിലെ ഇത് ഈ വെള്ളത്തില്‍ ചതച്ചിട്ടു കുടിയ്ക്കാം. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയക്കുന്നതിനും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇതു നല്ലതാണ്.

ഹൃദയസംബന്ധമായ രോഗങ്ങള്‍

ഹൃദയസംബന്ധമായ രോഗങ്ങള്‍

ഹൃദയസംബന്ധമായ രോഗങ്ങള്‍ കൊണ്ട് വലയുന്നവരും രോഗസാധ്യതയുള്ളവരും ഈന്തപ്പഴം ദിവസവും കഴിയ്ക്കുന്നത് നല്ലതായിരിക്കും. ഇത് ഹൃദ്രോഗസാധ്യതയേയും ഇല്ലാതാക്കുന്നു. ഇതു കൊളസ്‌ട്രോളും ബിപിയുമെല്ലാം നിയന്ത്രിയ്ക്കുന്നതും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതുമെല്ലാമാണ് ഗുണകരമാകുന്നത്.

പുരുഷന്റെ സ്റ്റാമിനയ്ക്കും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്.

പുരുഷന്റെ സ്റ്റാമിനയ്ക്കും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്.

പുരുഷന്റെ സ്റ്റാമിനയ്ക്കും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്. രാവിലെ വെറുംവയറ്റില്‍ ആദ്യ ഒരാഴ്ച 2 ഈന്തപ്പഴം വീതം കഴിയ്ക്കുക. മൂന്നാമത്തെ ആഴ്ച 3 എണ്ണം വീതം കഴിയ്ക്കാം. നാലാമത്തെ ആഴ്ച മുതല്‍ 12 ആഴ്ച വരെ 4 വീതം കഴിയ്ക്കാം. ഇത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.ഈന്തപ്പഴം ആട്ടില്‍പാലില്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത് രാവിലെ ഇതോടുകൂടി അരച്ച് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും സെക്‌സ് എനര്‍ജിയ്ക്കു നല്ലതാണ്

അലര്‍ജി

അലര്‍ജി

ഇത് അലര്‍ജി പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ചെയ്യും.. 5 ഈന്തപ്പഴം, 5 കുരുമുളക്, ഒരു കഷ്ണം ഇഞ്ചി എന്നിവ പാലിലിട്ടു തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് 1 സ്പൂണ്‍ നെയ്യു ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരത്തു കുടിയ്ക്കുക. ഇത് കോള്‍ഡിനുള്ള നല്ലൊരു പരിഹാരമാണ്. ഉറക്കവും നല്‍കും.

ഈന്തപ്പഴം

ഈന്തപ്പഴം

തടി കൂട്ടാതെ തൂക്കം വര്‍ദ്ധിപ്പിയ്ക്കാനുള്ള എളുപ്പ വഴിയാണ് ഈന്തപ്പഴം. . ഇത് ദിവസവും 3-4 എണ്ണം ശീലമാക്കുക. ശരീരത്തിന് അല്‍പം പുഷ്ടി വരാനും ഇത് സഹായിക്കും. കുട്ടികള്‍ക്കും ഇത് ഏറെ നല്ലതാണ്. രാവിലെ വെറും വയറ്റില്‍ പച്ച ഈന്തപ്പഴം കഴിയ്ക്കുന്നത് ആരോഗ്യകരമായ തൂക്കം കൃത്യമാക്കാന്‍ സഹായിക്കുന്നു

വിശപ്പില്ലാത്തവര്‍ക്കുള്ള നല്ലൊരു മരുന്നാണ്

വിശപ്പില്ലാത്തവര്‍ക്കുള്ള നല്ലൊരു മരുന്നാണ്

വിശപ്പില്ലാത്തവര്‍ക്കുള്ള നല്ലൊരു മരുന്നാണ് ഈന്തപ്പഴം. വിശപ്പു വര്‍ദ്ധിപ്പിയ്ക്കാന്‍ പാലില്‍ ഇത് ചേര്‍ത്തു കുടിയ്ക്കാനാണ് ആയുര്‍വേദം പറയുന്നത്. ഈന്തപ്പഴത്തിലെ ജ്യൂസ് നീക്കി, അല്ലെങ്കില്‍ ഉണങ്ങിയ ഈന്തപ്പഴം പാലിലിട്ടു തിളപ്പിച്ച് ഈ പാലില്‍ ഇത അരച്ചു കഴിയ്ക്കാം. ദഹനത്തിനും ഇത് ഏറെ നല്ലതാണ്. കുട്ടികള്‍ക്കു പ്രത്യേകിച്ചും ഗുണകരം.

ക്യാന്‍സര്‍

ക്യാന്‍സര്‍

ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറയായ ഇത് ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ തടയാനും ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനുമെല്ലാം ഏറെ ഗുണകരമാണ്. മസിലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. ആരോഗ്യകരമായ രീതിയില്‍ മസില്‍ വളര്‍ത്തുവാന്‍ ഇതിലെ പല വൈററമിനുകളും പോഷണങ്ങളും സഹായിക്കും.

സ്ത്രീകളിലെ അസ്ഥിയുരുക്കം

സ്ത്രീകളിലെ അസ്ഥിയുരുക്കം

സ്ത്രീകളിലെ അസ്ഥിയുരുക്കം അഥവാ വെള്ളപോക്കിനും ഈന്തപ്പഴം ഔഷധമാക്കാം. ഉണങ്ങിയ ഈന്തപ്പഴം അരച്ച് നെയ്യില്‍ കലര്‍ത്തി ഗോപീചന്ദനത്തിനൊപ്പം കഴിയ്ക്കാം. ഗോപീചന്ദനം ആയുര്‍വേദ കടകളില്‍ ലഭിയ്ക്കുന്ന ഒന്നാണ്. ഈന്തപ്പഴം വെള്ളത്തിലിട്ടു കുതിര്‍ത്തി ഉടച്ചു കഴിയ്ക്കാം. ഈ വെള്ളവും കുടിയ്ക്കാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് വെള്ളപോക്കിനുള്ള പരിഹാരമാണ്.

മദ്യപാനം മൂലമുള്ള ഹാങോവര്‍

മദ്യപാനം മൂലമുള്ള ഹാങോവര്‍

മദ്യപാനം മൂലമുള്ള ഹാങോവര്‍ മാറാന്‍ ഈന്തപ്പഴം നല്ലൊരു വഴിയാണ്. ഇത് 10-15 മിനിറ്റു വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം കുടിയ്ക്കാം. മദ്യപാനം മൂലമുള്ള ഛര്‍ദി, തലവേദന എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.മദ്യപിച്ച ശേഷമുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി ഇതു കഴിച്ചു നോക്കൂ.

അയേണ്‍

അയേണ്‍

നല്ലൊരു അയേണ്‍ മരുന്നാണ് ഈന്തപ്പഴം. അയേണ്‍ സമ്പുഷ്ടമാണ് ഈന്തപ്പഴം ജ്യൂസും. വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഇതു മതി.

ശരീരത്തില്‍ അയേണ്‍ കുറഞ്ഞാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അയേണ്‍ സാന്നിധ്യത്തിന് നല്ലതു പോലെ പച്ച ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്.

കാഴ്ചശക്തിയ്ക്കു മികച്ച മരുന്നാണ്

കാഴ്ചശക്തിയ്ക്കു മികച്ച മരുന്നാണ്

കാഴ്ചശക്തിയ്ക്കു മികച്ച മരുന്നാണ് ഈന്തപ്പഴമെന്നു പറയാം.ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു ദിവസം ഒേരു ഈന്തപ്പഴം എന്ന ക്രമത്തില്‍ കഴിച്ചാല്‍ കണ്ണിന്റെ കാഴ്ചശക്തിയ്ക്കും തെളിച്ചത്തിനും സഹായിക്കും.

English summary

Health Benefits Of Eating 12 Dates Weekly

Health Benefits Of Eating 12 Dates Weekly. Read more to know about,
X
Desktop Bottom Promotion