For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉണക്കഈന്തപ്പഴം തേനില്‍ കുതിര്‍ത്ത് രാവിലെ

ഈന്തപ്പഴം, അതായത് ഉണങ്ങിയ ഈന്തപ്പഴം രാത്രി തേനില്‍ കുതിര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത്

|

ഈന്തപ്പഴം ഏറെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. ധാരാളം പോഷകങ്ങളുടെ കലവറയാണിത്. അയേണിന്റെ നല്ലൊരു കലവറ. ധാരാളം നാരുകള്‍ അടങ്ങിയ ഇത് ദഹനത്തിനും മലബന്ധം പോലുളിള പ്രശ്‌നങ്ങള്‍ക്കും ഏറെ ഗുണകരവുമാണ്. ഇതില്‍ സെലേനിയം, മഗ്നീഷ്യം, കോപ്പര്‍ തുടങ്ങിയ ധാരാളം ഘടകങ്ങള്‍ അടങ്ങിയിട്ടുമുണ്ട്.

ഈന്തപ്പഴത്തില്‍ തന്നെ പല വിധത്തിലുള്ളവയുണ്ട്. ഇതില്‍ ധാരാളം ജ്യൂസുള്ളതും ഉണക്കിയതും പച്ചയും എല്ലാമുണ്ട്. ഉണങ്ങിയ ഈന്തപ്പഴം പൊതുവെ കാരയ്ക്ക എന്നാണ് അറിയപ്പെടുന്നത്.

ഇതുപോലെയാണ്. തേനും. തേന്‍ ആന്റിഓക്‌സിഡന്റുകളുടെ ഒരു കലവറയാണ്.
പല രോഗങ്ങള്‍ക്കുമുള്ള പ്രകൃതിദത്ത മരുന്നാണ് ഇത്. ചുമയ്ക്കും മറ്റും പല രൂപത്തില്‍ ഉപയോഗിയ്ക്കുന്ന ഇത് ആയുര്‍വേദ മരുന്നുകളിലെ പ്രധാന ചേരുവയുമാണ്. തേനിലെ ഫ്‌ളേവനോയ്ഡുകളാണ് ഇതിന് രോഗപ്രതിരോധശേഷി നല്‍കുന്നത്. മധുരമുണ്ടെങ്കിലും ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറഞ്ഞതായതു കൊണ്ടുതന്നെ ഇത് പ്രമേഹരോഗികള്‍ക്കും പൊതുവേ ആരോഗ്യകരമാണ്.

ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങളടങ്ങിയ ഒന്നാണ് തേന്‍. ചര്‍മത്തിലെ ഇന്‍ഫെക്ഷനുകളും മുറിവുകളുമെല്ലാം മാറ്റാന്‍ ഏറെ ഗുണകരമായ ഒന്ന്. ഇതിലെ ഹൈഡ്രജന്‍ പെറോക്‌സൈഡ് ആന്റിസെപ്റ്റിക് ഗുണങ്ങളടങ്ങിയ ഒന്നാണ്.

ഈന്തപ്പഴം, അതായത് ഉണങ്ങിയ ഈന്തപ്പഴം രാത്രി തേനില്‍ കുതിര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് പലതരം ആരോഗ്യഗുണങ്ങള്‍ നല്‍കും. ഇതെക്കുറിച്ചറിയൂ,

തടി

തടി

തേനില്‍ കുതിര്‍ത്ത ഈന്തപ്പഴം വെറുംവയറ്റില്‍ കഴിയ്ക്കുന്നത് തടി കുറയ്ക്കാനും ഏറെ നല്ലതാണ്. ഈന്തപ്പഴത്തിലെ നാരുകള്‍ ഇതിനു സഹായിക്കുന്നു. തേന്‍ ടോക്‌സിനുകള്‍ അകറ്റാനും കൊഴുപ്പു കത്തിച്ചു കളയാനും നല്ലതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഈന്തപ്പഴത്തിനുള്ള പങ്ക് വളരെ വലുതാണ്. ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കും.

 മധുരം

മധുരം

ഇതിലെ മധുരം സ്വാഭാവിക മധുരമാണ്. തേനും അങ്ങനെ തന്നെ. ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്കും ഇത് നല്ലതാണ്. ഇതിലെ നാരുകള്‍ ഇവര്‍ക്കു ഗുണകരമാകും.

അയേണ്‍

അയേണ്‍

ഈന്തപ്പഴത്തില്‍ അയേണ്‍ ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ഇത് തേനിലിട്ടു കഴിയ്ക്കുമ്പോള്‍ അയേണ്‍ ഉല്‍പാദനം നടക്കുന്നു. ഇത് വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലതാണ്.

പുരുഷലൈംഗികശേഷിയ്ക്കുള്ള നല്ലൊരു വഴി

പുരുഷലൈംഗികശേഷിയ്ക്കുള്ള നല്ലൊരു വഴി

പുരുഷലൈംഗികശേഷിയ്ക്കുള്ള നല്ലൊരു വഴിയാണ് തേനില്‍കുതിര്‍ത്ത ഈന്തപ്പഴം. അല്ലെങ്കില്‍ പാലില്‍ കുതിര്‍ത്ത് രാവിലെ അരച്ചു കഴിച്ചാലും മതി. ആയുര്‍വേദം പറയുന്ന ഒരു വഴിയാണിത്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

ദിവസവും തേനില്‍ കുതിര്‍ത്ത ഉണക്ക ഈന്തപ്പഴംകഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളാണ് ഈന്തപ്പഴത്തിനുള്ളത്.

ദഹനം

ദഹനം

ഉണക്ക ഈന്തപ്പഴവും തേനും കഴിയ്ക്കുന്നത് വയററിലെ പല പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു പരിഹാരമാണ്. ഇതിലെ നാരുകള്‍ മലബന്ധമകററും, നല്ല ദഹനം നല്‍കും, തേന്‍ ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

തൂക്കം

തൂക്കം

തടി കൂടാതെ തൂക്കം വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉണക്കഈന്തപ്പഴും തേനും കലര്‍ന്ന മിശ്രിതം. ഇതടുപ്പിച്ചു കഴിയ്ക്കുന്നത് ഗുണം നല്‍കും.

ഓര്‍മശക്തി

ഓര്‍മശക്തി

തലച്ചോറിലെ നാഡീവ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്നതിനുളള നല്ലൊരു വഴി കൂടിയാണ് ഉണക്ക ഈന്തപ്പഴം, തേന്‍ മിശ്രിതം. ഇത് ഓര്‍മശക്തിയ്ക്കും ബുദ്ധിശക്തിയ്ക്കുമെല്ലാം ഏറെ നല്ലതാണ്.

ഈന്തപ്പഴം

ഈന്തപ്പഴം

ഈന്തപ്പഴം ചെറുതായി നുറുക്കി ഗ്ലാസ്ജാറില്‍ അടച്ചു സൂക്ഷിയ്ക്കാം. ഇതില്‍ നിന്നും ഒന്നുരണ്ടു സ്പൂണ്‍ രാവിലെ കഴിയ്ക്കാം. ഇതാണ് ഏറ്റവും നല്ലത്. അല്‍പനാള്‍ ഇട്ടുവയ്ക്കുന്നത് കൂടുതല്‍ നല്ലതാണ്. അല്ലെങ്കില്‍ തലേന്നു രാത്രി തന്നെ തേനില്‍ കുതിര്‍ത്തു വച്ചു വേണം, കഴിയ്ക്കാന്‍

English summary

Health Benefits Of Dry Dates Soaked In Honey In An Empty Stomach

Health Benefits Of Dry Dates Soaked In Honey In An Empty Stomach, read more to know about
Story first published: Wednesday, February 7, 2018, 14:28 [IST]
X
Desktop Bottom Promotion