For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിടക്കാന്‍ നേരം ശര്‍ക്കര ചേര്‍ത്ത ചൂടുജീരകവെള്ളം

കിടക്കാന്‍ നേരം ചൂടു ജീരകവെള്ളം ശീലമാക്കാം, കാരണം

|

ആരോഗ്യത്തിനു പ്രധാനമായും സഹായിക്കുന്നത് ആരോഗ്യപരമായ ശീലങ്ങള്‍ തന്നെയാണ്. ഇതുപോലെ ഭക്ഷണങ്ങളും. ശീലങ്ങളില്‍ ചിട്ടയായ ജീവിതം, വ്യായാമം ദുശീലങ്ങള്‍ ഇല്ലാത്തത് എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ തുടങ്ങുന്ന ചിട്ടകള്‍ രാത്രി കിടക്കും വരെ പാലിയ്ക്കുന്നതാകും ആരോഗ്യത്തിന് ഏറെ ഗുണകരം. ഇതാണ് ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണവും.

വയറ്റിലെ വാവയ്ക്കു നിറത്തിന് പെരുഞ്ചീരക വെള്ളംവയറ്റിലെ വാവയ്ക്കു നിറത്തിന് പെരുഞ്ചീരക വെള്ളം

നിത്യ ജീവിതത്തില്‍ നാം അമിത പ്രാധാന്യം കൊടുക്കാത്ത പല കാര്യങ്ങളും ചെറിയ ചില ഭക്ഷണങ്ങളും വരെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടവയാണ്. ഇതില്‍ പ്രധാനപ്പെട്ടവയാണ് അടുക്കളയിലെ ചില ചെറിയ കാര്യങ്ങള്‍.

കറികളിലും മറ്റും നാം ഉപയോഗിയ്ക്കുന്ന ജീരകം ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ്. കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ നിയന്ത്രിയ്ക്കുന്നതു മുതല്‍ തടി കുറയ്ക്കാന്‍ വരെ ഉപയോഗപ്രദമാണ് ഈ കുഞ്ഞന്‍ ജീരകം.മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ സി, എ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. ദഹനത്തിനും ശരീരത്തിലെ വിഷാംശം നീക്കാനുമെല്ലാം ഇത് ഏറെ ഗുണകരമാണ്.അയേണിന്റെ നല്ലൊരു കലവറ കൂടിയാണിത്.

പ്രായം കുറയ്ക്കാന്‍ പ്രത്യേക ചെറുനാരങ്ങാവെള്ളംപ്രായം കുറയ്ക്കാന്‍ പ്രത്യേക ചെറുനാരങ്ങാവെള്ളം

ജീരകമിട്ട വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതു നമ്മുടെ പലരുടേയും ശീലമാണ്. പലരും ചിലപ്പോള്‍ വെറും രുചിയ്ക്കു വേണ്ടി മാത്രമാകും, ഈ മാര്‍ഗം പരീക്ഷിയ്ക്കുന്നത്. എന്നാല്‍ ജീരക വെള്ളം കുടിയ്ക്കുന്നതു കൊണ്ട് ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്.

രാത്രിയില്‍ കിടക്കാന്‍ നേരം ഒരു ഗ്ലാസ് ചെറുചൂടുളള ജീരക വെള്ളം കുടിച്ചു കിടന്നു നോക്കൂ, ഗുണങ്ങള്‍ നിസാരമല്ല.

രാത്രി കിടക്കും മുന്‍പ് ഇതു ചെയ്യുന്നതു കൊണ്ടു ശരീരത്തിന് ലഭിയ്ക്കുന്ന ചില പ്രത്യേക ഗുണങ്ങളെ കുറിച്ചറിയൂ,

ദഹനത്തെ

ദഹനത്തെ

രാത്രി ജീരക വെള്ളം കുടിച്ചു കിടക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തുന്നു. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണ്. രാത്രിയില്‍ വയറിനു സുഖം നല്‍കും. ഈ പ്രശ്‌നങ്ങള്‍ കാരണം രാവിലെയുണ്ടാകാന്‍ സാധ്യതയുള്ള മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ തടയുകയും ചെയ്യും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ തടയാനുളള നല്ലൊരു വഴി കൂടിയാണ് രാത്രി ജീരക വെള്ളം കുടിച്ചു കിടക്കുന്നത്. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഇതു സഹായിക്കും. ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ജീരക വെള്ളം. ഇതുവഴി ഇത് ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്.

ലിവര്‍, കിഡ്‌നി

ലിവര്‍, കിഡ്‌നി

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍, ലിവര്‍, കിഡ്‌നി ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട വഴിയാണ് കിടക്കാന്‍ നേരത്തുളള ജീരകവെള്ളം കുടി. ഇതു മൂലം ക്യാന്‍സര്‍ പോലുള്ള രോഗങ്ങളും തടയാന്‍ സാധിയ്ക്കും. ലിവര്‍, കിഡ്‌നി ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്.

 പ്രതിരോധശേഷി

പ്രതിരോധശേഷി

ജീരകത്തില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.ശരീരത്തിനു രോഗപ്രതിരോധ ശേഷി നല്‍കാനുളള ഉത്തമമായ വഴിയാണ് കിടക്കും നേരത്ത് ഇത് ഒരു ഗ്ലാസ് ചൂടോടെ കുടിയ്ക്കുന്നത്. കോള്‍ഡ്, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം.

പ്രമേഹനിയന്ത്രണത്തിനുള്ള നല്ലൊരു വഴിയാണ്

പ്രമേഹനിയന്ത്രണത്തിനുള്ള നല്ലൊരു വഴിയാണ്

പ്രമേഹനിയന്ത്രണത്തിനുള്ള നല്ലൊരു വഴിയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്.പ്രമേഹ രോഗികള്‍ നിത്യവും ഇതു ചെയ്യുന്നത് ഏറെ ഗുണം നകുന്ന ഒന്നാണ്. ഇന്‍സുലിന് പകരം നില്‍ക്കും ഈ ജീരകവെള്ളം.

സെക്‌സ് താല്‍പര്യങ്ങള്‍

സെക്‌സ് താല്‍പര്യങ്ങള്‍

സ്ത്രീകളിലും പുരുഷന്മാരിലും സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഈ വെള്ളത്തില്‍ അല്‍പം ശര്‍ക്കര കലക്കി പുരുഷന്മാര്‍ രാത്രിയില്‍ കുടിയ്ക്കുന്നത് സെക്‌സ് ശക്തി ലഭിയ്ക്കാന്‍ സഹായിക്കും. നല്ല മൂഡിനും ഇത് ഏറെ നല്ലതാണ്.

അയേണ്‍

അയേണ്‍

ഇതില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിലെ ഹീമോഗ്ലോബിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കാനും അനീമിയ തടയാനും ഇത് ഏറെ നല്ലതാണ്.വിളര്‍ച്ചയുള്ളവര്‍ക്കു കുടിയ്ക്കാവുന്ന നല്ലൊരു പാനീയമാണിത്. അയേണ്‍ ഗുളികകള്‍ക്കു പകരം വയ്ക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ ഗുണകരമാണ് ഇത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ ഗുണകരമാണ് ഇത്. രക്തോല്‍പാദത്തിനു മാത്രമല്ല, രക്തം ശുദ്ധീകരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ

ഉറക്കക്കുറവിനുള്ള നല്ലൊരു മരുന്നു കൂടിയാണ് ഈ രീതിയില്‍ ജീരക വെള്ളം കുടിയ്ക്കുന്നത്. ഉറക്കപ്രശ്‌നങ്ങളുള്ളവര്‍ ഇതു കുടിയ്ക്കുന്നതു ഗുണം ചെയ്യും. ഇന്‍സോംമ്‌നിയയ്ക്കുളള നല്ലൊരു പ്രതിവിധിയാണ് ഇത്.

തടി കുറയ്ക്കാനും

തടി കുറയ്ക്കാനും

തടി കുറയ്ക്കാനും വയര്‍ കുറയക്കാനു ഏറെ ഉത്തമമാണ് ഇത്. ഇതു കൊണ്ടു തന്നെ ഇതു ദിവസവും ശീലമാക്കുന്നതു ശരീരത്തിലെ കൊഴുപ്പു കുറയ്ക്കും.ജീരകത്തിലെ ക്യുമിന്‍ എന്ന ഘടകം അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ ഏറെ സഹായിക്കും. കൊഴുപ്പു കത്തിച്ചു കളയും. വിശപ്പു കുറയ്ക്കാനും ഇതുവഴി അമിതാഹാരം കുറയ്ക്കാനും സഹായിക്കും.

ദഹനം മെച്ചപ്പെടുത്തിയും ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ചുമാണ് ഇത് കൊഴുപ്പു നീക്കുന്ന പ്രക്രിയയ്ക്കു സഹായിക്കുന്നത്.ദഹനേന്ദ്രിയത്തില്‍ നിന്നും കൊളസ്‌ട്രോള്‍ വലിച്ചെടുക്കുന്നതു വഴിയും ഇത് തടി കുറയ്ക്കും. ഹൃദയത്തെ വരെ സംരക്ഷിയ്ക്കും.

ഉറങ്ങുമ്പോഴുള്ള ചുമ, ശ്വസന പ്രശ്‌നങ്ങള്‍

ഉറങ്ങുമ്പോഴുള്ള ചുമ, ശ്വസന പ്രശ്‌നങ്ങള്‍

ഉറങ്ങുമ്പോഴുള്ള ചുമ, ശ്വസന പ്രശ്‌നങ്ങള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ്. കുട്ടികള്‍ക്കും ഏറെ മെച്ചം. കിടക്കാന്‍ നേരം ഒരു ഗ്ലാസ് ചൂടുള്ള ജീരകവെള്ളം കുടിച്ചു നോക്കൂ. ഫലം കാണാം.

English summary

Health Benefits Of Drinking Warm Cumin Water Before Bed

Health Benefits Of Drinking Warm Cumin Water Before Bed, Read more to know about,
X
Desktop Bottom Promotion