For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിടക്കാന്‍ നേരം ഈ വെള്ളം വയറൊതുക്കാന്‍ കേമം

കിടക്കാന്‍ നേരം ഈ വെള്ളം വയറൊതുക്കാന്‍ കേമം

|

ആരോഗ്യകരമായ ശീലങ്ങള്‍ നാം വീട്ടില്‍ നിന്നും തന്നെ തുടങ്ങുന്നതാണ് എപ്പോഴും ആരോഗ്യകരം. ആരോഗ്യത്തിന്റെ അടിസ്ഥാനം നമ്മുടെ അടുക്കളയാണെന്നും പറയാം.

അതിരാവിലെ വെറുംവയറ്റില്‍ ആരോഗ്യകരമായ ശീലങ്ങള്‍ തുടങ്ങണമെന്നാണ് പറയുക. ഇതാകും ശരീരത്തില്‍ ഏറ്റവും വേഗം പിടിയ്ക്കുന്നതും. എന്നാല്‍ രാവിലെ മാത്രമല്ല, രാത്രി ശീലങ്ങളും ഈ ഗുണം നല്‍കുന്നവയാണ്.

കയ്യിലെ തരിപ്പും കഴപ്പും ശരീരം നല്‍കുന്ന അപകട സൂചനകയ്യിലെ തരിപ്പും കഴപ്പും ശരീരം നല്‍കുന്ന അപകട സൂചന

രാത്രിയില്‍ ഭക്ഷണം ലഘുവായി നേരത്തെ കഴിയ്ക്കുക, നേരത്തെ കിടക്കുക തുടങ്ങിയവ ആരോഗ്യകരമായ ശീലങ്ങളില്‍ പെടുന്നു. ഇതുപോലെ രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്ന ചില പാനീയങ്ങളുടെ പോലെ രാത്രി ചില പാനീയങ്ങള്‍ കുടിച്ചു കിടന്നാലും ഗുണമുണ്ടാകും.

ഇത്തരത്തില്‍ ഒന്നാണ് രാത്രി ഇളംചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ വീതം കുരുമുളകു പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കഴിയ്ക്കുന്നത്. ഈ പ്രത്യേക വെള്ളം രാവിലെ കുടിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇതു രാത്രിയില്‍ കിടക്കാന്‍ നേരം കുടിയ്ക്കുന്നത് വയറും തടിയും കുറയ്ക്കുന്നതുള്‍പ്പെടെ അനേക ഗുണങ്ങള്‍ നല്‍കും.

മഞ്ഞളിലെ കുര്‍കുമിന്‍ കൊഴുപ്പു കോശങ്ങള്‍ വിഘടിച്ച് വര്‍ദ്ധിയ്ക്കുന്നതു തടയുന്നു. ഇതുവഴി പുതിയ കൊഴുപ്പു കോശങ്ങളുടെ വര്‍ദ്ധനവ് തടയുന്നു. പ്രത്യേകിച്ചും വയറിനു ചുറ്റും പെട്ടെന്നു കൊഴുപ്പു കോശങ്ങള്‍ ഇരട്ടിയാകാന്‍ സാധ്യതയുള്ളപ്പോള്‍ മഞ്ഞള്‍ ഇവയെ തടഞ്ഞു നിര്‍ത്താന്‍ ഏറെ സഹായകമാണ്.

ശരീരത്തില്‍ കൂടുതല്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ് കുരുമുളക്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ചൂടുല്‍പാദിപ്പിച്ചു വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. ഇത് കൊഴുപ്പു കത്തിച്ചു കളയും. ദഹനപ്രക്രിയ ശക്തിപ്പെടുത്തിയും തടി കുറയ്ക്കാന്‍ കുരുമുളകിന് കഴിയും. ഇതുവഴി തടിയും വയറുമെല്ലാം കുറയും.

ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ അര ടീസ്പുൂണ്‍ വീതം ഈ രണ്ടു ശുദ്ധമായ പൊടികളും കലക്കി കുടിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. ഇതെക്കുറിച്ചറിയൂ,

തടിയും വയറും കുറയ്ക്കാന്‍

തടിയും വയറും കുറയ്ക്കാന്‍

തടിയും വയറും കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കുള്ള നല്ലൊരു ഉപാധിയാണ് രാത്രയിലെ മഞ്ഞള്‍, കുരുമുളകു പ്രയോഗം. ഇത് ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നു. പ്രത്യേകിച്ചും രാത്രിയില്‍ വൈകി ഭക്ഷണം കഴിയ്ക്കുന്നവരാണെങ്കില്‍ ദഹന പ്രശ്‌നങ്ങളും ഇതുണ്ടാക്കുന്ന വണ്ണവും വയറുമെല്ലാം പരിഹരിയ്ക്കാന്‍ സഹായിക്കുന്നു. രാത്രിയില്‍ ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്താനും ഇതു നല്ലതാണ്. അമിതവണ്ണത്തിനുള്ള ഏറ്റവും നല്ല പരിഹാരമാണിത്‌. ഇവ രണ്ടും ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു.

ശരീരവേദന

ശരീരവേദന

കുരുമുളകും മഞ്ഞളും ചേരുമ്പോള്‍ ശരീരവേദന വേഗത്തില്‍ കുറയാന്‍ സഹായിക്കുന്നു. കുരുമുളകിലെ പെപ്പറൈനും മഞ്ഞളിലെ കുര്‍കുമിനുമാണ്‌ ഈ ഗുണമുള്ളത്‌. നല്ലൊരു പെയിന്‍ കില്ലര്‍ ഗുണം നല്‍കുന്ന ഒന്നാണിത്. പ്രത്യേകിച്ചും രാത്രിയില്‍ വാതം പോലുള്ള പ്രശ്‌നങ്ങള്‍ കാരണം ഉറങ്ങാന്‍ കഴിയാത്തവര്‍ക്ക്.

ബ്രെസറ്റ്‌ ക്യാന്‍സര്‍

ബ്രെസറ്റ്‌ ക്യാന്‍സര്‍

ഇവ രണ്ടു ചേരുമ്പോള്‍ ബ്രെസറ്റ്‌ ക്യാന്‍സര്‍ സാധ്യത കുറയ്‌ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്‌. സ്‌തനങ്ങളില്‍ മാമോസ്‌പിയര്‍ രൂപപ്പെടുന്നതു തടഞ്ഞാണ്‌ ഇതു സാധ്യമാകുന്നത്‌.കീമോതെറാപ്പി കഴിഞ്ഞാലും ചിലപ്പോള്‍ ക്യാന്‍സര്‍ സെല്ലുകള്‍ വീണ്ടും വളരാന്‍ സാധ്യതയുണ്ട്‌. ഇത്‌ തടയാന്‍ മഞ്ഞള്‍, കുരുമുളകു കോമ്പിനേഷന്‌ സാധിയ്‌ക്കും.ഈ ക്യാന്‍സറിനു മാത്രമല്ല, ഏതു ക്യാന്‍സര്‍ കോശങ്ങളുടേയും വളര്‍ച്ച തടയാന്‍ ഇത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കുരുമുളകും മഞ്ഞളുമെല്ലാം ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കിയാണ് ഈ ഗുണം നല്‍കുന്നത്.

കൊളസ്‌ട്രോള്‍, പ്രമേഹം

കൊളസ്‌ട്രോള്‍, പ്രമേഹം

പണ്ട് ഒരു പ്രായം കഴിഞ്ഞാല്‍ അലട്ടിയിരുന്ന കൊളസ്‌ട്രോള്‍, പ്രമേഹം പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒന്നാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് ഇത്. കൊളസ്‌ട്രോള്‍, ഷുഗര്‍ എന്നിവ കുറയ്‌ക്കാന്‍ ഈ കോമ്പിനേഷന്‍ ഏറെ ഗുണകരമാണ്‌.മഞ്ഞളിലെ കുര്‍കുമിനും കുരുമുളകിലെ പെപ്പറൈനും ഈ പ്രത്യേക ഗുണം നല്‍കുന്ന ഒന്നാണ്. ഇതു വഴി ഇത് ഹൃദയാരോഗ്യത്തിനും ഏറെ ന്ല്ലതാണ്.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

നല്ല ദഹനത്തിന് രാത്രിയില്‍ ഇതു പ്രത്യേകം സഹായിക്കുന്നു. പ്രത്യേകിച്ചും ദഹന പ്രശ്‌നങ്ങള്‍ കാരണം രാത്രിയില്‍ ഉറക്കം പോകുന്ന പലരുമുണ്ട്. അസിഡിറ്റ, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. വയറിന്റെ ആരോഗ്യത്തിന്‌ ഇത്‌ ഏറെ നല്ലതാണ്‌. പ്രത്യേകിച്ച്‌ പെപ്‌റ്റിക്‌ അള്‍സര്‍ വഴിയുണ്ടാകുന്ന ഗ്യാസ്‌ട്രിക്‌ മ്യൂകോസല്‍ നാശം തടയാന്‍.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ കോമ്പിനേഷനാണ് ഇത്. കോശനാശം തടയാന്‍ പ്രത്യേകം ഗുണം നല്‍കുന്ന ഒന്ന്.

ഓര്‍മശക്തി വര്‍ദ്ധിപ്പിയ്‌ക്കാനും ബധിരത തടയാനുമെല്ലാം കുരുമുളക്‌, മഞ്ഞള്‍ കോമ്പിനേഷന്‍ ഏറെ നല്ലതാണ്‌.

ശരീരത്തിന് പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഈ പാനീയം കോള്‍ഡ്, അലര്‍ജി പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്കു പരിഹാരം കാണുന്ന ഒന്നു കൂടിയാണ്. ഇതു രാത്രിയില്‍ കുടിച്ചു കിടക്കുന്നത് രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴുള്ള അസ്വസ്ഥകള്‍ക്കും ഉറക്കത്തില്‍ കഫക്കെട്ട്, ശ്വാസംമുട്ടു പോലുള്ള അവസ്ഥകള്‍ക്കും പരിഹാരമാണ്. കോള്‍ഡ് കാരണം രാത്രി ഉറങ്ങാന്‍ പറ്റാത്തവര്‍ക്കു സഹായകരമാണ് ഈ പാനീയം.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഉത്തമമായ കോമ്പിനേഷനാണ് ഇത്. ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലുകളിലെ ബ്ലോക്കു തീര്‍ക്കാന്‍ ഉത്തമ ഔഷധം. കൊളസ്‌ട്രോള്‍ നീക്കിയാണ് ഇതു ചെയ്യുന്നത്. ഇതുപോലെ രക്തം ശുദ്ധീകരിയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഇതെല്ലാം ഹൃദയാരോഗ്യത്തിന് ഗുണകരമാകുന്നു.

ഇത്‌ കഴിയ്‌ക്കേണ്ട അളവ്‌

ഇത്‌ കഴിയ്‌ക്കേണ്ട അളവ്‌

ഇത്‌ കഴിയ്‌ക്കേണ്ട അളവ്‌ വ്യത്യാസപ്പെട്ടിരിയ്‌ക്കുന്നു. മഞ്ഞള്‍ ദിവസം 1-3 ഗ്രാം വരെയാകാമെന്നാണ്‌ പറയപ്പെടുന്നത്‌.ഡൈജോക്‌സിന്‍, ഫീനൈല്‍ടോനിന്‍ എന്നിവയ്‌ക്കൊപ്പം ഈ കോമ്പിനേഷന്‍ ദിവസം 1 ടീസ്‌പൂണില്‍ കൂടുതല്‍ കഴിയ്‌ക്കരുതെന്നു പറയും.മഞ്ഞള്‍ കൂടുതലാകുന്നത്‌ ദഹനക്കേട്‌, വയറിളക്കം, മനംപിരട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു കാരണമാകും.ഗര്‍ഭകാലത്തും ഈ കോമ്പിനേഷന്‍ ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

English summary

Health Benefits Of Drinking Turmeric Pepper Mixture At Bed Time

Health Benefits Of Drinking Turmeric Pepper Mixture At Bed Time, Read more to know about,
X
Desktop Bottom Promotion