പാലില്‍ രണ്ടില തുളസിയിട്ടു തിളപ്പിച്ചു കുടിയ്ക്കൂ

Posted By:
Subscribe to Boldsky

ല്‍ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ്. കാല്‍സ്യത്തിന്റേയും പ്രോട്ടീനുകളുടേയും കലവറ. പലതരം വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. വളരുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അത്യാവശ്യം വേണ്ട ഒരു ഭക്ഷണം. എല്ലുകളുടേയും പല്ലുകളുടേയും ബലത്തിന് ഏറെ അത്യാവശ്യം.

പാലിന്റെ ഗുണം വര്‍ദ്ധിപ്പിയ്ക്കാന്‍ സാധാരണയായി നാം എനര്‍ജി ഡ്രിങ്ക്‌സ് കലക്കാറുണ്ട്. ഇതല്ലാതെ പാലില്‍ മഞ്ഞള്‍പ്പൊടിയിട്ടു കുടിയ്ക്കുന്ന ശീലമുണ്ട്. പാലില്‍ കുങ്കുമപ്പൂ ചേര്‍ത്തു കുടിയ്ക്കുന്നവരുമുണ്ട്.

പാലില്‍ തുളസി ചേര്‍ത്തു കുടിച്ചാലോ. പാല്‍ തിളപ്പിയ്ക്കുമ്പോള്‍ രണ്ടുമൂന്നില തുളസിയിട്ടു തിളപ്പിയ്ക്കുക. ഗുണങ്ങള്‍ ഏറെയാണ്.

തുളസി ആരോഗ്യപരമായ പല ഗുണങ്ങളുമുള്ള ഒന്നാണ്. അയേണിന്റെ നല്ലൊരു കലവറയാണിത്. ഇതുകൊണ്ടുതന്നെ വിളര്‍ച്ചാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും. കോള്‍ഡ്, ചുമ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും തുളസി നല്ലൊരു മരുന്നാണ്.

പാലില്‍ തുളസി ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കുന്നത് പലതരത്തിലെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഫ്‌ളു, കോള്‍ഡ്

ഫ്‌ളു, കോള്‍ഡ്

ഫ്‌ളു, കോള്‍ഡ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് തുളസി പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കുന്നത്. തുളസിയ്ക്ക് ആന്റ്ിഇന്‍ഫഌമേറ്ററി ഗുണങ്ങളുണ്ട്. വൈറല്‍ ബാധകള്‍ തടയാന്‍ നല്ലതാണ്. ഇതിനൊപ്പം പാല്‍ കൂടിയാകുമ്പോള്‍ ഗുണം ഇരട്ടിയിക്കും.

കോള്‍ഡ്

കോള്‍ഡ്

കോള്‍ഡ് മാറാനുള്ള നല്ലൊരു വഴിയാണ് പാലും തുളസിയും. കോള്‍ഡിനൊപ്പം കഫക്കെട്ടുണ്ടെങ്കില്‍ പാല്‍ ഒഴിവാക്കണമെന്നു പൊതുവേ പറയും. എന്നാല്‍ കോള്‍ഡ് സമയത്തു കഫക്കെട്ടുണ്ടാക്കുന്നതു തടയാന്‍ തുളസി ചേര്‍ത്തു തിളപ്പിച്ച പാല്‍ ഏറെ നല്ലതാണ്.

അയേണ്‍

അയേണ്‍

തുളസിയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വിളര്‍ച്ചാപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. പാലിനൊപ്പം തുളസി കൂടുമ്പോള്‍ രക്താണുക്കളുടെ ഉല്‍പാദനം കൂടുന്നു.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

തുളസിയില്‍ യൂജിനോള്‍ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. പാല്‍ പല പോഷകങ്ങളാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. അവയവങ്ങളിലേയ്ക്കുള്ള ഓക്‌സിജന്‍ പ്രവാഹം ശക്തിപ്പെടുത്തും.

നാഡീവ്യൂഹത്തെ ശാന്തമാക്കുവാന്‍

നാഡീവ്യൂഹത്തെ ശാന്തമാക്കുവാന്‍

നാഡീവ്യൂഹത്തെ ശാന്തമാക്കുവാന്‍ തുളസിയിട്ടു തിളപ്പിച്ച പാല്‍ ഏറെ നല്ലതാണ്. ഇത് സ്‌ട്രെസ് കാരണമാകുന്ന ഹോര്‍മോണുകളെ നിയന്ത്രിച്ചു നിര്‍ത്തുന്നു. ഇതുവഴി സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. സ്‌ട്രെസിനൊപ്പം ഉത്കണ്ഠയും ഡിപ്രഷനുമെല്ലാം ഇത് കുറയ്ക്കാന്‍ സഹായിക്കുന്നു.

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്റ്റോണ്‍

പാലും തുളസിയും കലര്‍ന്ന മിശ്രിതം നല്ലൊരു ഡയൂററ്റിക്കാണ്. ഇതുകൊണ്ടുതന്നെ മൂത്രപ്രവാഹം വര്‍ദ്ധിപ്പിച്ച് കിഡ്‌നി സ്റ്റോണ്‍ അകറ്റാന്‍ സഹായിക്കുന്നു. ശരീരത്തിലെ യൂറിക് ആസിഡ് തോതു കുറയ്ക്കാനും കിഡ്‌നിയിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും പാലും തുളസിയും കലര്‍ന്ന മിശ്രിതം ഏറെ നല്ലതാണ്.

തലവേദന

തലവേദന

തുളസിയിട്ടു തിളപ്പിച്ച ചൂടുപാല്‍ തലവേദനയില്‍ നിന്നും ഉടനടി ആശ്വാസം നല്‍കും. നല്ലൊരു പെയിന്‍ കില്ലര്‍ ഗുണമാണ് ഇതു നല്‍കുന്നത്.

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും പാല്‍, തുളസി മിശ്രിതം ഏറെ നല്ലതാണ്. വാതസംബന്ധമായ വേദനകളകറ്റാനും ഏറെ ഗുണകരം.

പാലിനെ ശുദ്ധമാക്കാനുള്ള നല്ലൊരു വഴി

പാലിനെ ശുദ്ധമാക്കാനുള്ള നല്ലൊരു വഴി

തുളസി ശുദ്ധീകരണശേഷിയുള്ളതാണ്. ടോക്‌സിനുകള്‍ അകറ്റാന്‍ ഏറെ നല്ലത്. ഇതുകൊണ്ടുതന്നെ മായം കലര്‍ന്ന പാലിനെ ശുദ്ധമാക്കാനുള്ള നല്ലൊരു വഴി കൂടിയാണ് തുളസിയിട്ടു തിളപ്പിച്ച പാല്‍.

ക്യാന്‍സര്‍

ക്യാന്‍സര്‍

പാലും തുളസിയും ചേരുമ്പോള്‍ ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ ചെറുക്കുവാന്‍ ഇത് ഏറെ നല്ലതാണ്.

വരണ്ട ചുമ, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍,

വരണ്ട ചുമ, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍,

വരണ്ട ചുമ, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍, അലര്‍ജി എന്നിവയകറ്റാന്‍ ദിവസവും തുളസിയും പാലും കലര്‍ന്ന മിശ്രിതം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

English summary

Health Benefits Of Drinking Tulsi Boiled Milk

Health Benefits Of Drinking Tulsi Boiled Milk, read more to know about,
Story first published: Tuesday, January 30, 2018, 11:06 [IST]