For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒറ്റ സ്പൂണ്‍, കൊളസ്‌ട്രോള്‍,പ്രമേഹം പമ്പ കടക്കും

|

ആരോഗ്യപരമായ ശീലങ്ങള്‍ പലതും നാം വീട്ടില്‍ നിന്നും തന്നെ തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. ആരോഗ്യത്തിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്.

നല്ല ആരോഗ്യപരമായ ശീലങ്ങള്‍ രാവിലെ തന്നെ തുടങ്ങണം. നേരത്തെ ഉണരുക, നേരത്തെ ഉറങ്ങുക, വ്യായാമം, നല്ല ഭക്ഷണം,സ്‌ട്രെസില്ലാത്ത ജീവിതം ഇതെല്ലാം ഇതില്‍ പെടുന്നു.

ആരോഗ്യപരമായ ശീലങ്ങളില്‍ പലരു ചെയ്യുന്ന ഒന്നാണ് വെറുംവയറ്റില്‍ കുടിയ്ക്കുന്ന ചില പാനീയങ്ങള്‍. ഇതില്‍ നാരങ്ങാവെള്ളമാണ് ഏറ്റവും പ്രധാനപ്പെട്ടത്. കറ്റാര്‍ വാഴ നീര്, നെല്ലിക്കാ നീര് എന്നിവയെല്ലാം കുടിയ്ക്കുന്നവരുമുണ്ട്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം ഒരു മാറ്റാമായാലോ, രാവിലെ വെറുംവയറ്റില്‍ നാരങ്ങയക്കൊപ്പം ഒലീവ് ഓയില്‍ ചേര്‍ത്തു കുടിച്ചാലോ, കേള്‍ക്കുമ്പോള്‍ അല്‍പം ബുദ്ധിമുട്ടു തോന്നുമെങ്കിലും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒരു മിശ്രിതമാണിത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

നല്ല കൊഴുപ്പിന്റെ ഉറവിടമായതു കൊണ്ട് ചീത്ത കൊളസ്‌ട്രോള്‍ നീക്കാനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇതിലെ മോണോസാച്വറേറ്റ് ഫാറ്റാണ് ഈ ഗുണം നല്‍കുന്നത്. നാരങ്ങാനീരും കൊളസ്‌ട്രോള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഇവ രണ്ടും ചേരുന്നത് ധമനികളില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോള്‍ നീക്കുന്നു. നല്ല കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ് ഒലീവ് ഓയില്‍-നാരങ്ങ മിശ്രിതം.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. പാചകത്തിന് ഉപോയോഗിയ്ക്കാവുന്ന ആരോഗ്യകരമായ ഒരു പ്രത്യേക എണ്ണയാണിത്. സാധാരണ ഒായിലുകള്‍ പെട്ടെന്നു തിളയ്ക്കും. ഇതാണ് സ്‌മോക്കിംഗ് പോയന്റ് എന്നറിയപ്പെടുന്നത്. ഇതെത്തിയാല്‍ പൊതുവെ എണ്ണ അനാരോഗ്യകരമാണ്. എന്നാല്‍ ഒലീവ് ഓയിലില്‍ ഈ പ്രശ്‌നമില്ല. ഇതിന്റെ സ്‌മോക്കിംഗ് പോയന്റ് ഏറെ ഉയര്‍ന്ന ഒന്നാണ്. അതായത് സാവധനത്തിലേ ഈ അവസ്ഥയിലെത്തൂവെന്നര്‍ത്ഥം.

ചെറുനാരങ്ങ

ചെറുനാരങ്ങ

ഇതേ പോലെ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് ചെറുനാരങ്ങ. വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയുടെ നല്ലൊരു ഉറവിടം. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടവും.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു കൂട്ടു കൂടിയാണ് നാരങ്ങാനീരും ഒലീവ് ഓയിലും കലര്‍ന്ന മിശ്രിതം. ഇത് ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ്. ഇതുകൊണ്ടുതന്നെ കൊഴുപ്പടിഞ്ഞു കൂടില്ല. നാരങ്ങ പൊതുവേ തടി കുറയ്ക്കാന്‍ ഉത്തമമാണ്

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമാണ് ഈ മിശ്രിതം. ഇത് തലച്ചോറിന്റെ നാഡികളുടെ പ്രവര്‍ത്തനത്തിനും ഹോര്‍മോണ്‍ ഉല്‍പാദനത്തിനുമെല്ലാം സഹായിക്കുന്ന ഒന്നാണ്. ഓര്‍മ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കുമെല്ലാം അത്യുത്തമം.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ നാരങ്ങയും ഏറെ നല്ലതാണ്. ഇതു രണ്ടും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കുകയാണ് ചെയ്യുന്നത്.

രക്തം

രക്തം

രക്തം ശുദ്ധീകരിയിക്കാനുള്ള നല്ലൊരു വഴിയാണ് ഒലീവ് ഓയില്‍, നാരങ്ങാമിശ്രിതം. നാരങ്ങ രക്തോല്‍പാദനത്തിനും നല്ലതാണ്. രക്തസംബന്ധമായ പല രോഗങ്ങളും അകറ്റാനും ശരീരത്തിലെ രക്തപ്രവാഹം നല്ല രീതിയില്‍ നടക്കാനും ഒലീവ് ഓയില്‍-നാരങ്ങാ നീരു മിശ്രിതം സഹായിക്കും.

സൗന്ദര്യത്തിനും

സൗന്ദര്യത്തിനും

സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഒലീവ് ഓയിലും നാരങ്ങ നീരും. നാരങ്ങയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് സൗന്ദര്യകാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. മാത്രമല്ല ഒലീവ് ഓയിലും സൗന്ദര്യത്തിനുംവളരെയധികം സഹായിക്കുന്നു. ടോക്‌സിനുകള്‍ നീക്കുക വഴി ചര്‍മത്തിന് തിളക്കം നല്‍കാനും മുഖക്കുരു പോലുള്ള ചര്‍മ പ്രശ്‌നങ്ങളെ അകറ്റാനും ഒലീവ് ഓയില്‍, നാരങ്ങാമിശ്രിതം കഴിയ്ക്കുന്നതു നല്ലതാണ്. ഇതു മുഖത്തു പുരട്ടാനും ചേര്‍ന്ന ഒന്നാണ്.

പ്രമേഹസാധ്യത

പ്രമേഹസാധ്യത

ഒലീവ് ഓയിലില്‍ മോണോസാച്വറേറ്റഡ് ഫാറ്റുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹസാധ്യത കുറയ്ക്കുന്നു. ദിവസവും രണ്ടു സ്പൂണ്‍ ഒലീവ് ഓയില്‍ കുടിയ്ക്കുന്നത് പ്രമേഹസാധ്യത 50 ശതമാനം കുറയ്ക്കുന്നതായി കാലിഫോര്‍ണിയന്‍ ഹെല്‍ത്ത് ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.ഇതില്‍ നാരങ്ങാനീരും കൂടി കലരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കുകയാണ് ചെയ്യുന്നത്. പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ പറ്റിയ നല്ലൊന്നാന്തരം മരുന്നാണിത്.

നെഞ്ചെരിച്ചില്‍, ഗ്യാസ്, അസിഡിറ്റി

നെഞ്ചെരിച്ചില്‍, ഗ്യാസ്, അസിഡിറ്റി

നല്ല ദഹനത്തിനു പറ്റിയ നല്ലൊന്നാന്തരം മിശ്രിതമാണിത്. നെഞ്ചെരിച്ചില്‍, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും. ശരീരത്തെ ആല്‍ക്കലൈനാക്കി വയ്ക്കുന്ന ഒന്നാണിത്. ഇതുകൊണ്ടുതന്നെ അസിഡിറ്റിയുണ്ടാക്കുന്ന പല പ്രശ്‌നങ്ങളില്‍ നിന്നും മോചനവും നല്‍കും.

മലബന്ധം

മലബന്ധം

നല്ല ദഹനവും കുടലിന്റെ പ്രവര്‍ത്തനവും ത്വരിതപ്പെടുത്തുന്ന ഇത് മലനബന്ധത്തിനുള്ള ശാശ്വത പരിഹാരമാണ്. ഇത് രാവിലെ വെറുംവയറ്റില്‍ കുടിച്ചു നോക്കൂ, മലബന്ധം പോലുള്ള പല പ്രശ്‌നങ്ങളും അകറ്റാന്‍ സഹായിക്കും. വയര്‍ ആല്‍ക്കലൈനാക്കുന്നതും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതുമെല്ലാം നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒന്നാണ്.

ബിപി

ബിപി

ബിപി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു മിശ്രിതമാണിത്. ബിപിയും കൊളസ്‌ട്രോളും കുറയ്ക്കുന്നതു കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമവുമാണ്. ഹൃദയത്തെ നല്ല രീതിയില്‍ സംരക്ഷിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണിത്.

ക്യാല്‍സ്യം

ക്യാല്‍സ്യം

ശരീരത്തെ ക്യാല്‍സ്യം ആഗിരണം ചെയ്യാന്‍ ഒലീവ് ഓയില്‍ സഹായിക്കും. ഇത് എല്ലുകളുടെ ആരോഗ്യം സംരക്ഷിയ്ക്കും. നാരങ്ങയിലെ വൈറ്റമിന്‍ സിയും എല്ലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഒലീവ്, നാരങ്ങാമിശ്രിതം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണെന്നര്‍ത്ഥം.

English summary

Health Benefits Of Drinking Olive Lemon Mixture In An Empty Stomach

Health Benefits Of Drinking Olive Lemon Mixture In An Empty Stomach, read more to know about,
Story first published: Thursday, May 24, 2018, 13:05 [IST]
X
Desktop Bottom Promotion